സദാസമയവും ഓണായ ഡിസ്പ്‌ളേയുമായി സാംസങ് എസ് 7 , എസ് 7 എഡ്ജ്

12:15pm 23/2/2016 ബാഴ്‌സലോണയില്‍ നടന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ പുറത്തിറക്കിയ ഫോണുകള്‍ ത്രീഡി ഗ്‌ളാസ്- മെറ്റലിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്. വളഞ്ഞ അരികുകള്‍ കൈകളില്‍ വഴുതാതെ ഇരിക്കും. എപ്പോഴും ഓണായിരിക്കുന്ന ഡിസ്പ്‌ളേയാണ് മറ്റൊരു പ്രത്യേകത. വിരല്‍കൊണ്ട് സ്‌ക്രീനില്‍ തൊട്ടില്‌ളെങ്കിലും ഒരു ഫോണ്‍ കോളോ നോട്ടിഫിക്കേഷനോ കണ്ണില്‍പെടാതെ പോകില്ല. കൂടുതല്‍ വ്യക്തവും കൃത്യതയുമുള്ള ഡ്യുവല്‍ പിക്‌സല്‍ കാമറയുമായാണ് രണ്ട്‌ഫോണുകളും എത്തിയിരിക്കുന്നത്. അതിവേഗ ഷട്ടര്‍ വേഗം, കൃത്യമായ ഓട്ടോ ഫോക്കസ്, ാേമഷന്‍ പനോരമ എന്നിവക്ക് പുറമേ പ്രകാശം കുറവുള്ളപ്പോഴും മികച്ച ചിത്രങ്ങള്‍ Read more about സദാസമയവും ഓണായ ഡിസ്പ്‌ളേയുമായി സാംസങ് എസ് 7 , എസ് 7 എഡ്ജ്[…]

യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫ്രെന്‍സ് കിക്ക് ഓഫ്­

12:09pm 23/2/2016 ചാര്‍ളി വര്‍ഗ്ഗീസ്സ് ഹൂസ്റ്റണ്‍:­ സതേണ്‍ റീജിയണല്‍ ഫാമിലി ആന്‍ഡ് യൂത്ത് കോണ്‍ഫ്രന്‍സിന്റെ റെജിസ്ട്രേഷന്‍ കിക്ക് ഓഫ്­ സ്റ്റാഫോര്‍ഡ് സെന്റ് തോമസ്സ് ഓര്‍ത്തഡോക്ള്‍സ്­ കത്തീഡ്രലില്‍ വന്ദ്യ.വെ.റവ. ഗീവര്‍ഗ്ഗീസ്സ് അറൂപ്പാല കോര്‍ എപ്പിസ്‌കോപ്പ ആദ്യ റെജിസ്ട്രേഷന്‍ സ്വീകരിച്ച് ഉത്ഘാടനം നിര്‍വ്വഹിച്ചു. കോണ്‍ഫ്രന്‍സ് ടെപ്യുടി ഡയറക്ടര്‍ റവ. ഫാ. ജോയല്‍ മാത്യു, ചാര്‍ളി പടനിലം(കൌണ്‍സില്‍ മെമ്പര്‍), ബേബി തോമസ്സ് (അസംബ്ലി മെമ്പര്‍) എന്നിവര്‍ കോണ്‍ഫ്രന്‍സിന്റെ വിശദാംശങ്ങള്‍ വിശദീകരിച്ചു. ജൂണ്‍ 29 മുതല്‍ ജൂലൈ 2 വരെ ഓസ്റ്റിന്‍ ഹൈലാന്‍ഡ് Read more about യൂത്ത് ആന്‍ഡ് ഫാമിലി കോണ്‍ഫ്രെന്‍സ് കിക്ക് ഓഫ്­[…]

ക്രോസ് വിസ്താരത്തിനു ഹാജരായില്ലെങ്കില്‍ സരിതക്കെതിരെ നടപടിയെന്ന് സോളാര്‍ കമീഷന്‍

12:07pm 23/02/2016 കൊച്ചി: ക്രോസ് വിസ്താരം തുടരുന്നതിന് ബുധനാഴ്ച നിര്‍ബന്ധമായും ഹാജരാകണമെന്ന് സരിത എസ്. നായര്‍ക്ക് സോളാര്‍ കമീഷന്റെ നിര്‍ദേശം. ഹാജരായില്ലങ്കില്‍ നിയമ നടപടി സ്വീകരിക്കുമെന്നും കമീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ വ്യക്തമാക്കി. തിങ്കളാഴ്ച മൊഴിനല്‍കാന്‍ എത്താതിരുന്ന സരിത അസുഖമായതിനാല്‍ രണ്ടുദിവസംകൂടി അനുവദിക്കണമെന്ന് അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് കമീഷന്‍ നിലപാട് വ്യക്തമാക്കിയത്. ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ ശബ്ദവിശ്രമം നിര്‍ദേശിച്ചിരിക്കുന്നതിനാലാണ് ഹാജരാകാത്തതെന്ന് സരിത അപേക്ഷയില്‍ അറിയിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് അപേക്ഷ നല്‍കിയത്. അതേസമയം, വ്യാജ Read more about ക്രോസ് വിസ്താരത്തിനു ഹാജരായില്ലെങ്കില്‍ സരിതക്കെതിരെ നടപടിയെന്ന് സോളാര്‍ കമീഷന്‍[…]

നടന്‍ ആസിഫ് അലിയുടെ വീട് ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍

12:03 pM 23/02/2016 തൊടുപുഴ: മലയാള ചലച്ചിത്ര നടന്‍ ആസിഫ് അലിയുടെ പിതാവും സി.പി.എം നേതാവുമായ എം.പി. ഷൗക്കത്തലിയുടെ വീടിനുനേരെ ആക്രമണം നടത്തിയ ഡി.വൈ.എഫ്.ഐ നേതാക്കള്‍ ഉള്‍പ്പെടെ നാലുപേര്‍ പിടിയില്‍. ഡി.വൈ.എഫ്.ഐ മേഖലാ ജോയന്റ് സെക്രട്ടറി രണ്ടുപാലം കുളത്തിങ്കല്‍ നിഷാദ് (28), സി.പി.എം അനുഭാവി ആറ്റുപുറത്ത് ജലീല്‍ (24), ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കാരിക്കോട് ഉള്ളാടന്‍പറമ്പില്‍ മജീഷ് (22), കാരിക്കോട് താഴെതൊട്ടിയില്‍ വിഷ്ണു (വടിവാള്‍ വിഷ്ണു-20) എന്നിവരാണ് പിടിയിലായത്. സി.പി.എം മുതലക്കോടം ലോക്കല്‍ സെക്രട്ടറിയാണ് ഷൗക്കത്തലി. തൊടുപുഴ നഗരത്തിലെ Read more about നടന്‍ ആസിഫ് അലിയുടെ വീട് ആക്രമിച്ച ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ പിടിയില്‍[…]

ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിനെതിരെ സംവിധായകന്‍ വിനയന്‍

12:00pm 23/2/2016 ജെ.എന്‍.യു വിവാദത്തില്‍ നടന്‍ മോഹന്‍ലാല്‍ എഴുതിയ ബ്ലോഗിനെ വിമര്‍ശിച്ച് സംവിധായകന്‍ വിനയന്‍. മോഹന്‍ലാലിന്റെ നിലപാട് രാഷ്ട്രീയ മുതലെടുപ്പുകാരെ സഹായിക്കാനെ ഉതകൂ എന്ന് വിനയന്‍ പറഞ്ഞു. മരിക്കാത്ത ഇന്ത്യയില്‍ നമ്മള്‍ ജീവിക്കണമെങ്കില്‍ ധീരജവാന്മാരുടെ മനക്കരുത്തു മാത്രം പോരാ ജാതിമതഭേദമന്യേ ഭാരതീയരെ ഒരുമിച്ചു നിര്‍ത്താനുള്ള പക്വതയും നമ്മുടെ ഭരണാധികാരികള്‍ക്കു വേണമെന്നും വിനയന്‍ ചൂണ്ടിക്കാട്ടി. വിനയന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. ഇവിടെ ജീവിക്കുന്ന ഹിന്ദുവിനും, മുസല്‍മാനും, ക്രിസ്ത്യാനിക്കും, മറ്റേതു മതവിഭാഗത്തില്‍ പെട്ടയാള്‍ക്കും അഭിപ്രായസ്വാതന്ത്ര്യം പ്രകടിപ്പിക്കാന്‍ Read more about ജെ.എന്‍.യു വിഷയത്തില്‍ മോഹന്‍ലാലിനെതിരെ സംവിധായകന്‍ വിനയന്‍[…]

ആസിഫിന്റെയും ഉണ്ണിയുടെയും ‘അവരുടെ രാവുകള്‍’

11:48am 23/2/2016 ‘ഫിലിപ്‌സ് ആന്‍ഡ് ദി മങ്കിപെന്‍’ എന്ന ചിത്രത്തിന് ശേഷം ഷാനില്‍ മുഹമ്മദ് തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘അവരുടെ രാവുകള്‍.’ ആസിഫ് അലി, ഉണ്ണി മുകുന്ദന്‍, വിനയ് ഫോര്‍ട്ട്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ഹണി റോസാണ് നായിക. മുകേഷ്, നെടുമുടി വേണു, കൊച്ചുപ്രേമന്‍, സുധി കോപ്പ, ലെന എന്നിവരും ചിത്രത്തിലുണ്ട്. ഹരിനാരായണന്‍, അനു എലിസബത്ത് ജോസ്, സിബി പടിയറ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശങ്കര്‍ശര്‍മ ഈണം പകര്‍ന്നിരിക്കുന്നു. വിഷ്ണുനാരായണന്‍ ഛായാഗ്രഹണവും Read more about ആസിഫിന്റെയും ഉണ്ണിയുടെയും ‘അവരുടെ രാവുകള്‍’[…]

ആ കരുത്തുറ്റ ഷോട്ടുകള്‍ ഇനിയയണ്ടാകുമോ ?

11:45 AM 23/02/2016 ക്രൈസ്റ്റ് ചര്‍ച്ച്: ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ബ്രണ്ടന്‍ മക്കല്ലത്തിന്റെ മുഖംമൂടിയണിഞ്ഞത്തെിയ ആരാധകര്‍ക്കിടയിലൂടെ ക്രിക്കറ്റ് ചരിത്രത്തിലെ ‘കരുണ’യില്ലാത്ത മുഖങ്ങളിലൊന്നായ ബ്രണ്ടന്‍ മക്കല്ലം തന്റെ അവസാന ഇന്നിങ്‌സിന് ഇറങ്ങി. കരഘോഷങ്ങള്‍ക്കിടയിലും സമ്മര്‍ദമൊന്നുമില്ലാതെയാണ് തുടങ്ങിയത്. ആദ്യ ഇന്നിങ്‌സ് അവസാനിച്ചിടത്തുനിന്ന് തുടങ്ങുകയാണെന്ന് ആരാധകരെ തോന്നിപ്പിക്കുന്നതായിരുന്നു തുടക്കം. ഹ്രസ്വമായിരുന്നെങ്കിലും പന്ത് വേലിതേടി പാഞ്ഞത് നാലുതവണ. മൂന്നെണ്ണം ഫോറും ഒരു സിക്‌സും. 34ാം ഓവറിലെ നാലാം പന്തില്‍, ജോഷ് ഹെയ്‌സല്‍വുഡിനെ സിക്‌സറിനുപറത്തിയ ആവേശത്തില്‍ അടുത്ത പന്തും അതിര്‍ത്തി കടത്താന്‍ വീശിയ മക്കല്ലത്തെ മിഡ്വിക്കറ്റില്‍ Read more about ആ കരുത്തുറ്റ ഷോട്ടുകള്‍ ഇനിയയണ്ടാകുമോ ?[…]

സി.ബി.ഐയുടെ വാശി ഉപേക്ഷിക്കണം ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന

11:40 AM 23/02/2016 കോഴിക്കോട്: നീണ്ടനാള്‍ ചികിത്സ വേണ്ടിവരുന്ന ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന വാശി അംഗീകരിക്കാന്‍ കഴിയില്ലെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പണറായി വിജയന്‍. പി.ജയരാജന്റെ ആരോഗ്യനില മോശമാണ്. ഈ സമയത്ത് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ കഴിയില്ല. പകരം ഇപ്പോള്‍ അദ്ദേഹം കിടക്കുന്ന കിടക്കയില്‍വെച്ച് ചോദ്യം ചെയ്യല്‍ നടപടി പൂര്‍ത്തിയാക്കാമെന്നും പിണറായി വിജയന്‍ നിര്‍ദേശിച്ചു. സി.ബി.ഐ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റിവെക്കാറുണ്ട് എന്നത് വ്യക്തമാണ്. എന്നാല്‍ ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ഇടപെടല്‍ മാത്രമല്ല, അവരെ Read more about സി.ബി.ഐയുടെ വാശി ഉപേക്ഷിക്കണം ജയരാജനെ കസ്റ്റഡിയില്‍ വേണമെന്ന[…]

കനയ്യനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍

10:20 AM 23/02/2016 ന്യൂഡല്‍ഹി: ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ നേതാവ് കനയ്യ കുമാറിനെ മൂന്ന് മണിക്കൂര്‍ മര്‍ദിച്ചെന്ന് ബി.ജെ.പി അനുഭാവമുള്ള അഭിഭാഷകന്‍ വിക്രംസിങ് ചൗഹാന്റെ വെളിപ്പെടുത്തല്‍. ഇന്ത്യ ടുഡേ നടത്തിയ ഒളിക്യാമറ ഓപ്പറേഷനിലാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പട്യാല ഹൈക്കോടതിയില്‍ അഭിഭാഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും നേരെ നടത്തിയ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അഭിഭാഷകനാണ് വിക്രംസിങ് ചൗഹാന്‍. പൊലീസ് കസ്റ്റഡിയില്‍ വെച്ച് കനയ്യയെ മര്‍ദിച്ച് മൂത്രമൊഴിപ്പിച്ചെന്നും ഭാരത് മാതാ കീ ജയ് എന്ന് വിളിപ്പിച്ചെന്നും വീഡിയോയില്‍ പറയുന്നു. വീഡിയോയുടെ സാധുത Read more about കനയ്യനെ അടിച്ച് മൂത്രമൊഴിപ്പിച്ചെന്ന് അഭിഭാഷകന്‍[…]

ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കവന്‍ഷന് കൊടി ഉയരു

11:30am 23/2/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ന്യൂജേഴ്‌സിയും പെന്‍സില്‍വേനിയയും, ഡെലവെയറും ഉള്‍പ്പെടു ഫോമയുടെ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കവന്‍ഷന്‍ ഏപ്രില്‍ 9-ന് ശനിയാഴ്ച വൈകുരേം നാലു മണിക്ക് ഫിലഡല്‍ഫിയയിലെ അസന്‍ഷന്‍ മാര്‍ത്തോമാ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു അരങ്ങേറുതാണ്. മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഫിലാഡല്‍ഫിയ (മാപ്പ്), കേരളാ ആര്‍ട്‌സ് ആന്‍ഡ് ലിറ്റററി അസോസിയേഷന്‍ ഓഫ് അമേരിക്ക (കല), കേരളാ അസോസിയേഷന്‍ ഓഫ് ന്യൂജേഴ്‌സി (കാഞ്ജ്), കേരള സമാജം ഓഫ് ന്യൂജേഴ്‌സി (കെ.എസ്.എന്‍.ജെ), സൗത്ത് ജേഴ്‌സി അസോസിയേഷന്‍ ഓഫ് Read more about ഫോമ മിഡ് അറ്റ്‌ലാന്റിക് റീജിയണല്‍ കവന്‍ഷന് കൊടി ഉയരു[…]