സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ

28-2-2016 2015 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നാളെ പ്രഖ്യാപിയ്ക്കും. സംവിധായകന്‍ മോഹന്‍ അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരം നിര്‍ണയിക്കുന്നത്. 73 ചിത്രങ്ങളാണ് വിവിധ വിഭാഗങ്ങളില്‍ ജൂറിയ്ക്ക് മുന്നിലെത്തിയത്. മികച്ച നടനുള്ള പുരസ്‌കാരത്തിന് പൃഥ്വിരാജ്, മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, ജയസൂര്യ എന്നിവര്‍ മത്സരംഗത്തുണ്ട്. എങ്കിലും മമ്മൂട്ടിയും പൃഥ്വിരാജും തമ്മിലായിരിക്കും മത്സരം. മികച്ച നടക്കിക്കുള്ള അവാര്‍ഡിനായി മഞ്ജു വാര്യര്‍, പാര്‍വ്വതി, അമല പോള്‍ എന്നിവരാണ് മത്സരിക്കുന്നത്. ഇതില്‍ പാര്‍വ്വതിക്കാണ് മുന്‍ഗണന. കഴിഞ്ഞ വര്‍ഷം തിയേറ്ററുകളില്‍ പ്രണയത്തിന്റെ കണ്ണീര്‍ മഴ നനയിച്ച Read more about സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം നാളെ[…]

റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം

28-2-2016 റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം. ഇന്ത്യാസ് ഡോട്ടര്‍ (ഇന്ത്യയുടെ മകള്‍) എന്ന ഡോക്യുമെന്ററിയിലെ ശബ്ദ വിന്യാസത്തിനാണ് പുരസ്‌കാരം. സിനിമാ ശബ്ദലേഖന രംഗത്ത് ആഗോളതലത്തിലെ ഏറ്റവും വലിയ അംഗീകാരമായ മോഷന്‍ പിക്ചര്‍ സൗണ്ട് എഡിറ്റേഴ്‌സ് നല്‍കുന്ന പുരസ്‌കാരണാണിത്. ഏഷ്യയില്‍ ആദ്യമായാണ് ഈ വിഭാഗത്തില്‍ ഒരാള്‍ക്ക് പുരസ്‌കാരം ലഭിക്കുന്നത്. ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട നിര്‍ഭയയെന്ന ജ്യോതിയുടെ കഥ പറയുന്ന ഡോക്യുമെന്ററിയാണ് ഇന്ത്യാസ് ഡോട്ടര്‍. ബിബിസിക്കായി ലെസ്‌ലി ഉഡ്‌വിന്‍ സംവിധാനം ചെയ്ത ഡോക്യുമെന്ററി ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. നിരവധി Read more about റസൂല്‍ പൂക്കുട്ടിക്ക് ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരം[…]

ട്രെയിന്റെ ജനറല്‍ കംപാര്‍ട്ട് മന്റുകള്‍ വേര്‍പെട്ടു

28-2-2016 ആലപ്പുഴയില്‍ നിന്ന് ടാറ്റ നഗറിലേക്ക് പോവുകയായിരുന്ന ആലപ്പിടാറ്റ നഗര്‍ എക്‌സ്പ്രസ്സിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റെ വേര്‍പെട്ട നിലയില്‍ കണ്ടെത്തി. ഷൊര്‍ണ്ണൂര്‍ ജംഗ്ഷനില്‍ വച്ചു നടത്തിയ പരിശോധനയിലാണ് ട്രെയിനിലെ ബോഗികളെ തമ്മില്‍ ബന്ധിപ്പിക്കുന്ന സ്പ്രിംഗ് പൊട്ടിപോയതായി കണ്ടെത്തിയത്. ഇതേതുടര്‍ന്ന് ജനറല്‍ കംപാര്‍ട്ട്‌മെന്റെില്‍ ഉണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരേയും മറ്റു ബോഗികളിലേക്ക് മാറ്റി. അതിവേഗതയില്‍ പോവുന്ന ട്രെയിനിന്റെ ഓട്ടത്തിനിടെയായിരുന്നു സ്പ്രിംഗ് വേര്‍പെട്ട് പോവുന്നതെങ്കില്‍ വന്‍ദുരന്തം തന്നെ സംഭവിക്കുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ 50 മിനിട്ടോളം വൈകിയാണ് ഷൊര്‍ണ്ണൂര്‍ വിട്ടത്.

ഇരുചക്ര വാഹനങ്ങളില്‍ ഇനി ഓട്ടമാറ്റിക് ഹെഡ്‌ലാംപ്

28-2-2016 ഇരുചക്ര വാഹനങ്ങളില്‍ ഓട്ടമാറ്റിക് ഹെഡ്‌ലാംപ് ഏര്‍പ്പെടുത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശം. ഇരുചക്രവാഹന അപകടങ്ങള്‍ വ്യാപകമാകുന്നതു കണക്കിലെടുത്താണു നടപടി. 2017 ഏപ്രില്‍ ഒന്നു മുതല്‍ പുറത്തിറങ്ങുന്ന ഇരുചക്ര വാഹനങ്ങളിലാണ് ഓട്ടമാറ്റിക് ഹെഡ്‌ലാംപ് (എ.എച്ച്.ഒ) ഏര്‍പ്പെടുത്തുന്നത്. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഗതാഗത മന്ത്രാലയം വാഹനനിര്‍മ്മാതാക്കള്‍ക്കു നല്‍കി കഴിഞ്ഞു. ഈ ഹെഡ്‌ലൈറ്റ് ഓഫ് ചെയ്യാന്‍ വാഹനത്തില്‍ സ്വിച്ച് ഉണ്ടാവില്ല. എന്‍ജിന്‍ പ്രവര്‍ത്തിക്കുമ്പോള്‍ വാഹനത്തിന്റെ ഹെഡ്‌ലൈറ്റ് കത്തും. റണ്ണിങ് ലാംപ് ഘടിപ്പിച്ച വാഹനമാണെങ്കില്‍ എന്‍ജിന്‍ ഓണാകുമ്പോള്‍ അതും പ്രവര്‍ത്തിക്കുന്നുണ്ടാവണം. ഇതേക്കുറിച്ച് അഭിപ്രായമറിയിക്കാന്‍ Read more about ഇരുചക്ര വാഹനങ്ങളില്‍ ഇനി ഓട്ടമാറ്റിക് ഹെഡ്‌ലാംപ്[…]

ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു

28-2-2016 മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. ഞായറാഴ്ച പുലര്‍ച്ചെ 2.30ന് കോട്ടയം കാണക്കാരിക്ക് സമീപമാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ മുന്‍ സീറ്റില്‍ മുഖം ഇടിച്ച് മുഖ്യമന്ത്രിയുടെ ചുണ്ടിനു നേരിയ പരിക്കേറ്റു. കാറിന്റെ ജനാലയുടെ ചില്ല് തെറിച്ചു വീണു ഗണ്‍മാന്‍ അശോകന്റെ കൈയ്ക്കും പരിക്കേറ്റു. കാണക്കാരി പള്ളിപ്പടിക്കു സമീപത്തെ വളവില്‍ എത്തിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ ഓടയിലേക്കു തെന്നിമാറി മതിലില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു. അപകടത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയെ എസ്‌കോര്‍ട്ട് വാഹനത്തിലാക്കി Read more about ഉമ്മന്‍ ചാണ്ടി സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു[…]

ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും

28-2-2016 88ആമത് ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ രാവിലെ പ്രഖ്യാപിക്കും. മികച്ച ചിത്രത്തിനുള്ള പുരസ്‌കാരത്തിനായി 8 സിനിമകളാണ് മത്സരിക്കുന്നത്. ദ റവനന്റ് ഓസ്‌കര്‍ അവാര്‍ഡുകള്‍ തൂത്തുവാരുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ദ ബിഗ് ഷോട്ട്, ബ്രിഡ്ജ് ഓഫ് സ്‌പൈസ്, ബ്രൂക്ക് ലിന്‍, മാഡ് മാക്‌സ് ഫ്യൂരി റോഡ്, ദ മാര്‍ഷ്യന്‍, ദ റവനന്റ്, റൂം, സ്‌പോട്ട് ലൈറ്റ് എന്നിങ്ങിനെ മികവിനുള്ള പുരസ്‌കാരത്തിനായി 8 ചിത്രങ്ങള്‍. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പില്‍ വൈവിധ്യം കാത്തുസൂക്ഷിക്കാനായില്ലെന്ന വിമര്‍ശനം ഉണ്ടെങ്കിലും, ജനപ്രീതിയും കലാമൂല്യവും ഒരു പോലെ Read more about ഓസ്‌കര്‍ അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കും[…]

കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടങ്ങി

27-2-2016 കൊച്ചി: കൊച്ചി മെട്രോ അതിന്റെ പാളങ്ങളിലൂടെയുള്ള ട്രയല്‍ റണ്‍ തുടങ്ങി. മുട്ടം യാര്‍ഡു മുതല്‍ കളമശേരി വരെയാണു ട്രയല്‍ റണ്‍. മെട്രോയുടെ മുട്ടം യാര്‍ഡില്‍ നിന്നു കളമശേരി മെട്രോ സ്റ്റേഷന്‍ വരെ രണ്ടു കിലോമീറ്റര്‍ ദൂരമാണുള്ളത്. ഈ രണ്ടു കിലോമീറ്ററാണ് പരീക്ഷണ ഓട്ടത്തിനു വേദിയാകുന്നത്. കൊച്ചി മെട്രോയുടെ സേവനം നവംബര്‍ ഒന്നുമുതല്‍ യാത്രക്കാര്‍ക്ക് ലഭിച്ചുതുടങ്ങുമെന്ന് ഇ ശ്രീധരന്‍ വ്യക്തമാക്കി. ആലുവയില്‍നിന്ന് പാലാരിവട്ടം വരെയാവും സര്‍വീസ്. മഹാരാജാസ് ഗ്രൗണ്ട് വരെ സര്‍വീസ് നടത്താനാണ് ശ്രമം. മാര്‍ച്ച് 15ന് Read more about കൊച്ചി മെട്രോ ട്രയല്‍ റണ്‍ തുടങ്ങി[…]

മദ്യനയത്തിന്റെ ലക്ഷ്യം സാമൂഹ്യനന്മ: അട്ടിമറി ജനം അനുവദിക്കില്ല: കെ. ബാബു

27-02-2016 സാമൂഹ്യനന്മ ലക്ഷ്യമിട്ട് യു.ഡി.എഫ് സര്‍ക്കാര്‍ നടപ്പാക്കിയ മദ്യനയം അട്ടിമറിക്കാന്‍ കേരളത്തിലെ ജനം അനുവദിക്കില്ലെന്ന് എക്‌സൈസ് മന്ത്രി കെ. ബാബു. പ്രതിവര്‍ഷം പത്തു കോടി രൂപയുടെ നഷ്ടം നേരിടുന്ന മദ്യരാജാക്കാന്‍മാര്‍ ചില രാഷ്ട്രീയ പാര്‍ട്ടികളുമായി ചേര്‍ന്ന് മദ്യനയം അട്ടിമറിക്കാന്‍ നടത്തുന്ന ഗൂഢാലോചന വിലപ്പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചി കച്ചേരിപ്പടിയില്‍ എറണാകുളം എക്‌സൈസ് കോംപ്ലക്‌സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. മദ്യ വില്‍പ്പനശാലകള്‍ പുതിയതൊന്നു പോലും അനുവദിക്കാതിരിക്കുകയും 78 എണ്ണം അടച്ചുപൂട്ടുകയും ചെയ്ത സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. മദ്യനയത്തെ തുടര്‍ന്ന് Read more about മദ്യനയത്തിന്റെ ലക്ഷ്യം സാമൂഹ്യനന്മ: അട്ടിമറി ജനം അനുവദിക്കില്ല: കെ. ബാബു[…]

സംവിധായകന്‍ രാജേഷ് പിള്ളയുടെ സംസ്‌കാരം ഞായറാഴ്ച്ച

27-02-2016 ഇന്ന് അന്തരിച്ച മലയാള ചലച്ചിത്ര സംവിധായകന്‍ രാജേഷ് പിള്ളയുടെ സംസ്‌കാരം ഞായറാഴ്ച്ച രാവിലെ 10.30ന് കൊച്ചി രവിപുരം ശ്മശാനത്തില്‍ നടക്കും. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം ഇന്ന് രാവിലെ ഏഴ് മണിയോടെ മറൈന്‍ ഡ്രൈവില്‍ അദ്ദേഹം താമസിച്ചിരുന്ന അബാദ് മറൈന്‍ പഌസയില്‍ കൊണ്ടുവരും. പത്ത് വരെ ഫഌറ്റിലെ അസോസിയേഷന്‍ ഹാളില്‍ പൊതുദര്‍ശനത്തിനുവെക്കും. കായംകുളം സ്വദേശിയായ രാജേഷ് സിനിമയില്‍ സജീവമായ ശേഷം കൊച്ചിയിലെ ഫഌറ്റിലാണ് താമസം. തിരുവനന്തപുരം കവടിയാര്‍ അമ്പലനഗര്‍ വിനായകയില്‍ കേരള സര്‍വകലാശാല പൊളിറ്റിക്‌സ് വിഭാഗം മേധാവിയായിരുന്ന Read more about സംവിധായകന്‍ രാജേഷ് പിള്ളയുടെ സംസ്‌കാരം ഞായറാഴ്ച്ച[…]

ഉദയംപേരൂര്‍ ഗ്യാസ് പ്ലാന്റിലെ സമരം അവസാനിച്ചു

27-2-2016 ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ കൊച്ചി ഉദയംപേരൂര്‍ ഇന്‍ഡേന്‍ ബോട്ടിലിംഗ് പ്ലാന്റിന്റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചു. വിതരണക്കാരുമായുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കപ്പെട്ടതോടെ ലോറിത്തൊഴിലാളികള്‍ പണിമുടക്ക് അവസാനിപ്പിച്ച് ജോലിക്ക് കയറി തുടങ്ങി. അതേസമയം സിഐടിയു തൊഴിലാളികള്‍ക്കിടയില്‍ നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നതകള്‍ മൂലം മറ്റൊരു സമരം ആരംഭിച്ചേക്കാമെന്നാണ് സൂചന. പ്ലാന്റിനകത്തുനിന്നു സിലിണ്ടറുകള്‍ ലോറികളിലേക്കു ലോഡിംഗിനായി എത്തിക്കുന്ന കണ്‍വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ലോറിത്തൊഴിലാളികള്‍ വിസമ്മതിച്ചതാണ് പ്രശ്‌നത്തിനു കാരണമായത്. പ്ലാന്റിന്റെ പ്രവര്‍ത്തനം തുടര്‍ച്ചയായി മൂന്നാം ദിവസവും തടസപ്പെട്ടതോടെ മധ്യകേരളത്തില്‍ പാചകവാതക വിതരണം പ്രതിസന്ധിയിലായിരുന്നു.