വീട്ടില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ പിടികൂടി

1:57pm 24/3/2016 തൃശൂര്‍: തൃശൂര്‍ അന്തിക്കാട്ടിലെ വീട്ടില്‍ നിന്ന് സ്‌ഫോടകവസ്തു ശേഖരം പിടികൂടി. 2100 ഡിറ്റണേറ്ററുകള്‍, 656 ജലാറ്റിന്‍ സ്റ്റിക്കുകള്‍, 75 കിലോഗ്രാം അമോണിയം നൈട്രേറ്റ്, 20 കിലോ ഗണ്‍പൗഡര്‍ എന്നിവയാണ് പിടികൂടിയത്. പുത്തൂക്കാരന്‍ വിനുവിന്റെ വീട്ടില്‍ നിന്നാണ് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് വിനുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരമ്പര്യമായി കിണര്‍പണി നടത്തുന്ന ആളാണെന്നും കിണര്‍ പണിക്കായാണ് സ്‌ഫോടക വസ്തുക്കള്‍ സൂക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

ചൈനയില്‍ ഖനി അപകടം 19 തൊഴിലാളികള്‍ മരിച്ചു

01:47pm 24/3/2016 ബീജിങ്: ചൈനയില്‍ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 19 തൊഴിലാളികള്‍ മരിച്ചു. വടക്കന്‍ ചൈനയിലെ ശാന്ക്‌സി പ്രവിശ്യയിലെ ശൂസു പട്ടണത്തില്‍ ബുധനാഴ്ച രാത്രിയാണ് അപകടം സംഭവിച്ചത്. ഷാന്ക്‌സി ദാതോങ് കോള്‍ മൈന്‍ ഗ്രൂപ്പാണ് ഈ ഖനി നടത്തുന്നത്. അപകടം നടക്കുന്ന സമയത്ത് 129 പേരായിരുന്നു ഖനിയിലുണ്ടായിരുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 110 പേര്‍ രക്ഷപ്പെട്ടു. വാതക ചോര്‍ച്ചയോ വെള്ളം കയറിയതോ ആയിരിക്കും അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ലോകത്തെ ഏറ്റവും അപകടകരമായ സാഹചര്യത്തിലുള്ള ഖനികകളില്‍ Read more about ചൈനയില്‍ ഖനി അപകടം 19 തൊഴിലാളികള്‍ മരിച്ചു[…]

ഏഷ്യാനെറ്റ് സംഘത്തെ കയ്യേറ്റം ചെയ്ത സംഭവം: ടി.പി.ദാസന്‍ അന്വേഷിക്കും

1:44pm 24/3/2016 കോഴിക്കോട്: കോഴിക്കോട് മുതലക്കുളം മൈതാനിയില്‍ മാര്‍ച്ച് 21ന് സംഘടിപ്പിച്ച റാലിക്കിടയില്‍ ഏഷ്യാനെറ്റിന്റെ ക്യാമറാമാനും റിപ്പോര്‍ട്ടറും കൈയ്യേറ്റം ചെയ്യപ്പെട്ട സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോയെന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.പി ദാസന്‍ അന്വേഷിക്കും. സംഭവവുമായി ബന്ധപ്പെട്ട് ചിലരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ നേരിട്ടോ അല്ലാതെയോ പാര്‍ട്ടിയുടെ ഉത്തരവാദപ്പെട്ട പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടോ എന്ന് പരിശോധന നടത്തി അതിന്റെ അടിസ്ഥാനത്തില്‍ യുക്തമായ നടപടി കൈക്കൊള്ളുവാനാണ് പാര്‍ട്ടി തീരുമാനം. പ്രസ്തുത സംഭവത്തെ പാര്‍ട്ടി അപ്പോള്‍ തന്നെ തള്ളിപ്പറഞ്ഞിട്ടുണ്ട്. Read more about ഏഷ്യാനെറ്റ് സംഘത്തെ കയ്യേറ്റം ചെയ്ത സംഭവം: ടി.പി.ദാസന്‍ അന്വേഷിക്കും[…]

നന്ദിതാ ബക് ക്ഷി ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.

1:40pm 24/3/2016 പി.പി.ചെറിയാന്‍ സാന്‍ഫ്രാന്‍സിസ്‌ക്കൊ: കാലിഫോര്‍ണിയാ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റ്, ചീഫ് എക്‌സിക്യൂട്ടീവ് തസ്തികകളില്‍ ഇന്ത്യന്‍ അമേരിക്കവംശജ നന്ദിതാ ബക്ക്ക്ഷിയെ നിയമിച്ചതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ഏപ്രില്‍ 1ന് ചുമതല ഏറ്റെടുക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. നന്ദിതായുടെ ദീര്‍ഘവീക്ഷണവും, ബാങ്കിങ്ങ് മേഖലയിലെ പരിചയവും സ്ഥാപനത്തിന്റെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുമെന്ന് ബാങ്ക് അധികൃതര്‍ പ്രത്യേശ പ്രകടിപ്പിച്ചു. വാഷിംഗ്ടണ്‍ മ്യൂച്ചല്‍, ജെ.പി.മോര്‍ഗന്‍ ചെയ്‌സ് തുടങ്ങിയ ബാങ്കാണ് മേഖലയില്‍ നന്ദിതാ എക്‌സിക്യൂട്ടീവ് തസ്തികയില്‍ സ്തുത്യര്‍ഹ്യ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. കല്‍ക്കത്ത യൂണിവേഴ്‌സിറ്റിയില്‍ നിന്നും Read more about നന്ദിതാ ബക് ക്ഷി ബാങ്ക് ഓഫ് വെസ്റ്റ് പ്രസിഡന്റായി ഏപ്രില്‍ ഒന്നിന് ചുമതലയേല്‍ക്കും.[…]

മിസ് ഇന്ത്യ അമേരിക്ക മാര്‍ച്ച് 25ന് പ്രദര്‍ശനമാരംഭിക്കുന്നു.

1:39pm 24/3/2016 പി.പി.ചെറിയാന്‍ ചിക്കാഗൊ: ഏഷ്യന്‍ അമേരിക്കന്‍ മീഡിയാ നെറേറ്റീവ് അവാര്‍ഡിനര്‍ഹമമായ ഡയറക്ടര്‍ രവികപൂറിന്റെ ക്രോസുകള്‍ച്ചറല്‍ കോമഡി മിസ് ഇന്ത്യ അമേരിക്കാ മാര്‍ച്ച് 25 മുതല്‍ അമേരിക്കയിലെ മൂന്ന് പ്രധാന സിറ്റികളായ ചിക്കാഗൊ, സാന്‍ഹൊസെ, വാഷിംഗ്ടണ്‍ ഡി.സി. എന്നിവിടങ്ങളില്‍ മാര്‍ച്ച് 25 മുതല്‍ പ്രദര്‍ശനം ആരംഭിക്കുന്നു. ലോസ് ആഞ്ചലസ് ഏഷ്യന്‍ പസഫിക്ക് ഫിലിം ഫെസ്റ്റിവലില്‍ ബെസ്റ്റ് സ്‌ക്രീന്‍ പ്ലെ, ബെസ്റ്റ് അകുറസ് അവാര്‍ഡ് ലഭിച്ച ഈ ചിത്രത്തിന്റെ സഹസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് മീരാ സിംഹാനാണ്. ടെക്‌സസ് സ്വദേശിയായ റ്റിയാ Read more about മിസ് ഇന്ത്യ അമേരിക്ക മാര്‍ച്ച് 25ന് പ്രദര്‍ശനമാരംഭിക്കുന്നു.[…]

അരിസോണ െ്രെപമറി ട്രമ്പും ഹില്ലരിയും തൂത്തുവാരി

1:37pm 24/3/2016 പി.പി.ചെറിയാന്‍ അരിസോണ: അമേരിക്കന്‍ പ്രസിഡന്റ് െ്രെപമറി തിരഞ്ഞെടുപ്പില്‍ അരിസോണയിലെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഡൊണള്‍ഡ് ട്രമ്പും, ഹില്ലരിയും വന്‍വിജയം നേടി. അരിസോണ, ഐഡഹോ, യൂട്ടാ എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ഇന്ന് തിരഞ്ഞെടുപ്പ് നടന്നത്. അരിസോണയില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥികളില്‍ ട്രംമ്പ് പോള്‍ ചെയ്ത വോട്ടുകളില്‍ 46.1 ശതമാനം(196019) നേടിയപ്പോള്‍ രണ്ടാം സ്ഥാനത്തെത്തിയ ടെഡ് ക്രൂസിന് 21.9 ശതമാനം (93628) വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. അരിസോണയില്‍ നിന്നുള്ള ആകെ 58 ഡലിഗേറ്റുകളേയും ട്രംബിന് ലഭിച്ചു. അതേ സമയം ഡമോക്രാറ്റിക്ക് Read more about അരിസോണ െ്രെപമറി ട്രമ്പും ഹില്ലരിയും തൂത്തുവാരി[…]

മൃഗീയ ഭൂരിപക്ഷം അധികാരത്തിലിരിക്കുന്നവരെ അഹങ്കാരികളാക്കുന്നു: ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത

1:34pm 24/3/2016 പി.പി.ചെറിയാന്‍ അഴിമതിരഹിതവും, സുസ്ഥിരവുമായ ഭരണത്തിന് വ്യക്തമായ ഭൂരിപക്ഷത്തോടു കൂടിയ ഭരണപക്ഷം അത്യന്താപേക്ഷിതമാണെന്നും, അതേ സമയം മൃഗീയ ഭൂരിപക്ഷം അധികാരത്തിലിരിക്കുന്നവരെ അഹങ്കാരികളാക്കി മാറുന്നതിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്നും മലങ്കര മാര്‍ത്തോമാ സഭാ മെത്രാപ്പോലീത്ത റൈറ്റ്‌സ് റവ.ഡോ.ജോസഫ് മാര്‍ത്തോമാ അഭിപ്രായപ്പെട്ടു. നവംബറില്‍ അമേരിക്കയില്‍ നടക്കുന്ന പൊതു തിരഞ്ഞെടുപ്പും, അടുത്ത മാസങ്ങളില്‍ കേരളം ഉള്‍പ്പെടെയുള്ള ചില സംസ്ഥാനങ്ങള്‍ നിയമസഭാ തിരിഞ്ഞെടുപ്പിലേക്കും പ്രവേശിക്കുന്ന സാഹചര്യത്തില്‍ സഭാ ജനങ്ങള്‍ക്ക് നല്‍കിയ സന്ദേശത്തിലാണ് മാര്‍ത്തോമാ മെത്രാപ്പോലീത്താ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. മുന്നണി സംവിധാനത്തിന്റെ ദൗര്‍ബല്യമായി Read more about മൃഗീയ ഭൂരിപക്ഷം അധികാരത്തിലിരിക്കുന്നവരെ അഹങ്കാരികളാക്കുന്നു: ഡോ.ജോസഫ് മാര്‍ത്തോമാ മെത്രാപ്പോലീത്ത[…]

പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിച്ചു.

01:30am 24/3/2016 തിരുവനന്തപുരം: പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ (70) അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൂന്നു പതിറ്റാണ്ടു കാലത്തോളം കഥാപ്രസംഗ രംഗത്തെ ജനകീയ സാന്നിധ്യമായിരുന്നു. എഴുപതുകളിലാണ് തമാശയില്‍ ചാലിച്ചെടുത്ത കഥാപ്രസംഗവുമായി രാജപ്പന്‍ മലയാളക്കരയെ കീഴടക്കിയത്. സിനിമാഗാനങ്ങളുടെ പാരഡി തയാറാക്കുന്നതിലും അസാമാന്യ കഴിവ് തെളിയിച്ച അദ്ദേഹം സിനിമയില്‍ ഹാസ്യ നടനായും തിളങ്ങി. കേരളത്തിലും ഗള്‍ഫ് നാടുകളിലുമായി ആയിരക്കണക്കിന് വേദികളില്‍ അദ്ദേഹം ഹാസ്യകലാപ്രകടനം നടത്തിയിട്ടുണ്ട്. നായ, പോത്ത്, എരുമ, തവള, കോഴി, Read more about പ്രശസ്ത കഥാപ്രസംഗ കലാകാരനും ചലച്ചിത്ര നടനുമായ വി.ഡി. രാജപ്പന്‍ അന്തരിച്ചു.[…]

സിദ്ദിഖ് ദിലീപ് കൂട്ടുകെട്ടില്‍ കിങ് ലയല്‍ ട്രൈലര്‍ കാണാം

09:43am 24/3/2016 സിദ്ദിഖ് തിരക്കഥ എഴുതി ലാല്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്ര0 കിങ് ലയറിന്റെ െ്രെടലര്‍ പുറത്തിറങ്ങി.മഡോണയാണ് നായിക. മഡോണയുടെ രണ്ടാമത്തെ മലയാള ചിത്രമാണിത്. ബാലു വര്‍ഗീസ്, ആശാ ശരത്ത്, ജോയ് മാത്യു തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് ദീപക് ദേവിന്റേതാണ് സംഗീതം. ഇരുപത് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഹിറ്റ്‌മേക്കര്‍മാരായ സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമെന്ന നിലയില്‍ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഔസേപ്പച്ചനാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ന് പെസഹ

09:37am 24/3/2016 കോട്ടയം: യേശുവിന്റെ അന്ത്യഅത്താഴസ്മരണ പുതുക്കി ഇന്ന് പെസഹ. ദേവാലയങ്ങളില്‍ പെസഹ തിരുകര്‍മങ്ങള്‍, കാല്‍കഴുകല്‍ ശുശ്രൂഷ, അപ്പം മുറിക്കല്‍ തുടങ്ങിയവ നടക്കും. െ്രെകസ്തവ ഭവനങ്ങളിലും പ്രത്യേക ചടങ്ങുകള്‍ നടക്കും. വ്യാഴാഴ്ച പുലര്‍ച്ചെയും വൈകുന്നേരവുമായാണ് വിവിധ ദേവാലയങ്ങളില്‍ തിരുകര്‍മങ്ങള്‍ നടക്കുന്നത്. അന്ത്യ അത്താഴവേളയില്‍ ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ച് എളിമയുടെ മാതൃക കാട്ടിയതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ 12 പേരുടെ പാദങ്ങള്‍ മെത്രാനോ വൈദികനോ കഴുകി ചുംബിക്കും. അന്ത്യഅത്താഴ വേളയില്‍ യേശു അപ്പം മുറിച്ച് വാഴ്ത്തി ശിഷ്യര്‍ക്കു Read more about ഇന്ന് പെസഹ[…]