മണിയുടെ മരണം; സഹായികളെ വിട്ടയച്ചു

09:35am 24/3/2016 തൃശൂര്‍: അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലേക്ക് നയിച്ചരാസപദാര്‍ഥമെന്തെന്ന് തിരിച്ചറിയാനും സ്വാഭാവിക മരണമാണോ എന്ന് പരിശോധിക്കാനുമായി പ്രത്യേക മെഡിക്കല്‍ അന്വേഷണ സംഘം രൂപീകരിക്കും. ഡി.ജി.പിയുടെ നിര്‍ദേശപ്രകാരമാണ് മെഡിക്കല്‍ സംഘം രൂപീകരിക്കുന്നത്. ആരോഗ്യമേഖലയിലെ പ്രമുഖരും ഫോറന്‍സിക് വിദഗ്ധരും അടങ്ങുന്നതായരിക്കും മെഡിക്കല്‍ സംഘം. മണിയുടെ ശരീരത്തില്‍ കണ്ടെത്തിയ കീടനാശിനിയുടെ അളവ് എത്രയെന്ന് അറിയാന്‍ കാക്കനാട്ടെ ലാബില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു. അതേസമയം, മരണവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലായിരുന്ന മണിയുടെ സഹായികളെ വിട്ടയച്ചു. മുരുകന്‍, Read more about മണിയുടെ മരണം; സഹായികളെ വിട്ടയച്ചു[…]

ഹോളിദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്

09:32am 23/3/2016 ന്യൂഡല്‍ഹി: മുന്‍ പാകിസ്താന്‍ പട്ടാളക്കാരന്റെ നേതൃത്വത്തിലുള്ള ആറംഗ സംഘം ഹോളിദിനമായ വ്യാഴാഴ്ച ഭീകരാക്രമണം നടത്താന്‍ ഇന്ത്യയിലേക്ക് കടന്നതായി ഇന്റലിജന്‍സ് ഏജന്‍സികള്‍. മുന്നറിയിപ്പിനെതുടര്‍ന്ന് ഡല്‍ഹി, അസം, പഞ്ചാബ് എന്നിവിടങ്ങളില്‍ കനത്ത ജാഗ്രത. ഫെബ്രുവരി 23ന് പത്താന്‍കോട്ട് വഴിയാണ് ഭീകരര്‍ എത്തിയതെന്നും ഹോട്ടലുകളും ആശുപത്രികളും ആക്രമിച്ചേക്കാമെന്നും ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. പത്താന്‍കോട്ട് അതിര്‍ത്തിയില്‍ രവി നദി പാകിസ്താനിലേക്ക്‌ചേരുന്ന ഭാഗത്തുകൂടിയാണ് ഇവര്‍ നുഴഞ്ഞുകയറിയത്. മുന്‍ പാക് പട്ടാളക്കാരനായ മുഹമ്മദ് ഖുര്‍ശിദ് ഖാന്‍ മുമ്പും Read more about ഹോളിദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ്[…]

ഹൈദരാബാദ് സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥ വിദ്യാര്‍ഥികള്‍

09:30am 24/3/2016 ഹൈദരാബാദ്: തിരിച്ച് ജോലിയില്‍ പ്രവേശിക്കാനുള്ള ഹൈദരാബാദ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ അപ്പറാവുവിന്റെ നീക്കം വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കാമ്പസില്‍ അടിയന്തരാവസ്ഥയാണെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. ചൊവ്വാഴ്ച അപ്പറാവു ചുമതലയേറ്റതിനെ തുടര്‍ന്നാണ് കാമ്പസ് അന്തരീക്ഷം വീണ്ടും കലുഷിതമായത്. സമരം ചെയ്യുന്ന വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരെയും അധ്യാപകരെയും നേരിടാന്‍ വി.സി പൊലീസ് സഹായം തേടുകയായിരുന്നു. തുടര്‍ന്ന് കാമ്പസില്‍ ഇരച്ചുകയറിയ പൊലീസ് ആണ്‍പെണ്‍ വ്യത്യാസമില്ലാതെ വിദ്യാര്‍ഥികള്‍ക്കെതിരെ ലാത്തിച്ചാര്‍ജ് നടത്തി. യാതാരു പ്രകോപനവുമില്ലാതെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ പൊലീസ് ബലം പ്രയോഗിച്ചതെന്ന് ഒരു Read more about ഹൈദരാബാദ് സര്‍വകലാശാലയില്‍ അടിയന്തരാവസ്ഥ വിദ്യാര്‍ഥികള്‍[…]

‘വൈശാഖ്യസന്ധ്യ2016’ ഫിലാഡല്‍ഫിയ കിക്ക് ഓഫ് വിജയകരം

09:22am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ : ജീവകാരുണ്യസംരംഭമായ ജോബി ജോര്‍ജ്ജ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ അരങ്ങേറുന്ന ‘വൈശാഖസന്ധ്യ 2016’ ന്റെ കിക്ക് ഓഫ് നടന്നു. സാംസ്‌കാരിക പ്രവര്‍ത്തകന്‍ ഷാജി മിറ്റത്താനി പ്രഥമ ടിക്കറ്റ് ഏറ്റുവാങ്ങി. ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ജോബി കൊച്ചുമുട്ടം വിശദീകരിച്ചു. റോപ്പിന്‍ പ്ലാമൂട്ടില്‍ സ്വാഗതവും സിബിച്ചന്‍ മുക്കാടന്‍ കൃതജ്ഞതയും പ്രകാശിപ്പിച്ചു. ഫിലാഡല്‍യയിലെ ജോര്‍ജ് വാഷിങ്ടണ്‍ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ (10175 ആഡടഠഘഋഠഛച അഢഋ, ജഒകഘഅഉഋഘജഒകഅ, ജഅ, 19116) ഏപ്രില്‍ 23 ശനിയാഴ്ച വൈകുന്നേരം 5.30 ന് Read more about ‘വൈശാഖ്യസന്ധ്യ2016’ ഫിലാഡല്‍ഫിയ കിക്ക് ഓഫ് വിജയകരം[…]

ടോറന്‍ടോ മലയാളി സമാജം ഹൃദയ ശശ്ത്രക്രിയ സഹായവുമായി വീണ്ടും

09:19am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: 6 വയസുകാരിയുടെ ഹൃദയസ്പന്ദനങ്ങളെ തൊട്ടുണര്‍ത്തി ടോറന്‍ടോ മലയാളി സമാജത്തിന്റെ കാരുണ്യ സ്പര്‍ശം! ഹൃദയ വാല്‍വിന്റെ തകരാറിനാല്‍ വാല്‍വ് മാറ്റിവെക്കുന്നതിനായി ഡോ. ജോസ് പെരിയാപുരത്തിന്റെ നേതൃത്വത്തില്‍ നടത്തുന്ന ഹാര്‍ട്ട് കെയര്‍ ഫൌണ്ടേഷന്‍ വഴി സഹായം തേടിയുള്ള ആന്‍ മരിയ എന്ന ഈ കുരുന്നിന്റെയും അമ്മയുടെയും കാത്തിരുപ്പിനൊടുവില്‍ ടോറന്‍ടോ മലയാളി സമാജത്തിന്റെ സാരഥികള്‍ ഹൃദയപൂര്‍വ്വം ടി.എം.എസ് എന്ന കാരുണ്യ പദ്ധതി വഴി ന•യുടെ നനവൂറുന്ന കരങ്ങള്‍ ഇവരുടെ ജീവിതത്തിലേക്കു നീട്ടുകയായിരുന്നു! ശസ്ത്രക്രിയയ്ക്ക് ആവശ്യമായ Read more about ടോറന്‍ടോ മലയാളി സമാജം ഹൃദയ ശശ്ത്രക്രിയ സഹായവുമായി വീണ്ടും[…]

ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം

09:16am 24/3/2016 ജോയിച്ചന്‍ പുതുക്കുളം ഫിലാഡല്‍ഫിയ: ഫിലാഡല്‍ഫിയയിലെ പ്രമുഖ മലയാളി സംഘടനയായ ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ പുതിയ പ്രസിഡന്റായി സജി കരിംകുറ്റിയില്‍ തെരഞ്ഞെടുക്കപ്പെട്ടു. ട്രൈസ്റ്റേറ്റ് കേരളാ ഫോറം സെക്രട്ടറി, ഫ്രണ്ട്‌സ് ഓഫ് റാന്നി സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈവരുന്ന കേരളാ നിയമസഭാ തെരഞ്ഞെടുപ്പില്‍ റാന്നി മണ്ഡലത്തില്‍ നിന്നും പ്രവാസികളുടെ പ്രതിനിധിയായി മത്സരിക്കുന്നു. വൈസ് പ്രസിഡന്റായി ജോണ്‍ ജോര്‍ജിനേയും, ജനറല്‍ സെക്രട്ടറിയായി മാത്യു ജോര്‍ജിനേയും, ട്രഷററായി തോമസ് മാത്യുവിനേയും ഐക്യകണ്‌ഠ്യേന തെരഞ്ഞെടുത്തു. സംഘടനയുടെ മുന്‍ പ്രസിഡന്റ് സുരേഷ് Read more about ഫ്രണ്ട്‌സ് ഓഫ് റാന്നിക്ക് നവ നേതൃത്വം[…]

ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം

24-03-2016 അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന് മത്സരത്തില്‍ ബംഗ്ലാദേശിനെ ഒരു റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ട്വന്റി20 ലോകകപ്പ് സെമി സാധ്യത നിലനിര്‍ത്തി. അവസാന മൂന്ന് പന്തില്‍ രണ്ട് റണ്‍സ് മാത്രം വേണ്ടിയിരുന്ന ബംഗ്ലാദേശിന്റെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഇന്ത്യ വിജയിച്ചത്. സ്‌കോര്‍ ഇന്ത്യ 146/7. ബംഗ്ലാദേശ് 145/9 രണ്ടോവറില്‍ 17 റണ്‍സ് എന്ന നിലയില്‍ നിന്ന ബഗ്ലദേശിനെ പത്തൊമ്പതാം ഓവറില്‍ ആറ് റണ്‍സ് മാത്രം വിട്ടു നല്‍കിയ ബുംറയാണ് മത്സരം ഇന്ത്യയുടെ വഴിക്ക് തിരിച്ചത്. ഇതോടെ അവസാന Read more about ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് ഒരു റണ്‍സിന്റെ വിജയം[…]

ഹജ്ജ് വേണ്ടിയുളള നറുക്കെടുപ്പ് പൂര്‍ത്തിയായി

2:34pm 23/3/2016 കരിപ്പൂര്‍: ഈ വര്‍ഷത്തെ ഹജ്ജിനായുളള കാത്തിരിപ്പു പട്ടിക തയ്യാറാക്കുന്നതിനുളള നറുക്കെടുപ്പ് പൂര്‍ത്തിയായി. സംസ്ഥാന ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും മലപ്പുറം കലക്ടറുമായ ടി. ഭാസ്‌കരന്‍ നറുക്കെടുപ്പ് നിര്‍വഹിച്ചു. മുംബൈയിലെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ സര്‍വറുമായി ബന്ധപ്പെടുത്തിയാണ് നറുക്കെടുപ്പ് നടന്നത്. നാലാം വര്‍ഷ അപേക്ഷകരായ 9,787 പേരില്‍ നിന്നാണ് 500 പേരുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കേരളമടക്കമുളള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാം വര്‍ഷവും ഇത്തരത്തില്‍ 500ഓളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. Read more about ഹജ്ജ് വേണ്ടിയുളള നറുക്കെടുപ്പ് പൂര്‍ത്തിയായി[…]

കനയ്യകുമാറിനെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍

23-03-2016 കനയ്യകുമാറിനെ ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലാ കാമ്പസില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍. ഇന്ന് വൈകുന്നേരമാണ് കനയ്യകുമാര്‍ ഹൈദരാബാദ് സന്ദര്‍ശിക്കുന്നത്. രോഹിത് വെമൂലയുടെ മാതാവിനേയും കനയ്യ കുമാര്‍ കാണുന്നുണ്ട്. കനയ്യയുടെ സന്ദന്‍ശിക്കുന്നതിനെത്തുടര്‍ന്ന് സര്‍വകലാശാലാ അധികൃതര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാമ്പസിന്റെ പ്രധാന പ്രവേശന കവാടം ഒഴിച്ച് ബാക്കി എല്ലാ പ്രവേശന മാര്‍ഗങ്ങളും അടച്ചു. മാധ്യമ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പ്രവര്‍ത്തകര്‍, പുറമെ നിന്നുള്ള വിദ്യാര്‍ഥികള്‍, സാമൂഹ്യ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് കാമ്പസിലേക്ക് പ്രവേശനം നിഷേധിച്ചു. അടുത്ത തിങ്കളാഴ്ച വരെ ക്ലാസുകളും ഉണ്ടായിരിക്കില്ല. Read more about കനയ്യകുമാറിനെ കേന്ദ്ര സര്‍വകലാശാലയില്‍ പ്രവേശിപ്പിക്കില്ലെന്ന് അധികൃതര്‍[…]

വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്

23-03-2016 വേനല്‍ കടുത്തതോടെ വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്. 76 ദശലക്ഷം യൂണിറ്റാണ് കഴിഞ്ഞ ദിവസത്തെ ഉപയോഗം. എന്നാല്‍ ഉപയോഗം കൂടിയിട്ടുണ്ടെങ്കിലും വൈദ്യുതി നിയന്ത്രണം ഉണ്ടാകില്ലന്ന് വൈദ്യുതി ബോര്‍ഡ് പറഞ്ഞു. വേനല്‍ച്ചൂട് കൂടാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ഒരാഴ്ചയായി വൈദ്യുതിയുടെ ഉപയോഗം 70 ദശലക്ഷം യൂണിറ്റിന് മുകളിലാണ്. കഴിഞ്ഞ ദിവസം ഇത് 76 ദശലക്ഷം യൂണിറ്റായി. 2014ലെ ശരാശരി ഉപയോഗം 70.13 ആയിരുന്നു. 2015ല്‍ ഇത് 70.95 യൂണിറ്റായി. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് 6 ദശലക്ഷം യൂണിറ്റ് അധികമാണ് ഈവര്‍ഷത്തെ Read more about വൈദ്യുതി ഉപയോഗം റെക്കോര്‍ഡിലേക്ക്[…]