ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടി കോടിയേരി

23-03-2016 കണ്ണൂര്‍: പി.ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കണ്ണൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജയരാജനു ജാമ്യം ലഭിച്ചതോടെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് വി.എം.സുധീരന്‍ കരുതിവച്ചിരുന്ന ബോംബ് നനഞ്ഞ പടക്കമായി. മോഹന്‍ ഭാഗവത് ഇടപെട്ട് സി.ബി.ഐയെ സ്വാധീനിച്ചാണ് ജയരാജനെ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ജയരാജനെതിരേ ഒരു തെളിവും ഹാജരാക്കാന്‍ സിബിഐക്ക് കഴിഞ്ഞില്ല. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ അറിവോടെ കെട്ടിച്ചമച്ച കേസാണിത്. കണ്ണൂരിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ നിന്നും Read more about ജയരാജനു ലഭിച്ച ജാമ്യം ആര്‍എസ്എസ്-കോണ്‍ഗ്രസ് ഗൂഢാലോചനക്ക് ഏറ്റ തിരിച്ചടി കോടിയേരി[…]

ഹജ്ജ്നറുക്കെടുപ്പ് ഇന്ന്

12:43am 23/3/2016 കരിപ്പൂര്‍:ഹജ്ജ് നറുക്കെടുപ്പ് ബുധനാഴ്ച രാവിലെ 10ന് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ നടക്കും. സംവരണ വിഭാഗക്കാരായ 70 വയസ്സിന് മുകളിലുള്ളവര്‍ക്കും മുഴുവന്‍ അഞ്ചാം വര്‍ഷക്കാര്‍ക്കും നറുക്കെടുപ്പില്ലാതെ തന്നെ അവസരം ലഭിച്ചിട്ടുണ്ട്. കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ നിന്ന് അവസരം കിട്ടിയവര്‍ യാത്ര റദ്ദാക്കാന്‍ സാധ്യതയുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ അഞ്ഞൂറോളം സീറ്റുകള്‍ സംസ്ഥാനത്തിന് ലഭിക്കാറുണ്ട്. നാലാം വര്‍ഷ അപേക്ഷകര്‍, പൊതു അപേക്ഷകര്‍ എന്ന രീതിയില്‍ എല്ലാവര്‍ക്കും നറുക്കെടുപ്പിലൂടെ നമ്പറുകള്‍ നല്‍കും.

സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം

12:40pm 23/3/2016 കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡിലുള്ള സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ഉപാധികളോടെയാണ് തലശേരി ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കണ്ണൂര്‍ ജില്ലയില്‍ രണ്ടു മാസത്തേക്ക് പ്രവേശിക്കാന്‍ പാടില്ല, അന്വേഷണ ഉദ്യോഗസ്ഥര്‍ എപ്പോള്‍ ആവശ്യപ്പെട്ടാലും ഹാജരാകണം, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത് എന്നീ മൂന്ന് വ്യവസ്ഥകളിലാണ് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആള്‍ജാമ്യമാണ് ജയരാജന് അനുവദിച്ചിട്ടുള്ളത്. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി വി.ജി. അനില്‍കുമാറാണ് വിധി പ്രസ്താവിച്ചത്. ജാമ്യം Read more about സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന് ജാമ്യം[…]

രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക്

11:50am 23/3/2016 ഹൈദരാബാദ്: രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള വിദ്യാര്‍ത്ഥികളുടെ പോരാട്ടത്തിനൊപ്പം ചേരാന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി നേതാവ് കനയ്യ കുമാര്‍ ഇന്ന് ഹൈദരാബാദ് സര്‍വകലാശാലയില്‍ എത്തും. സര്‍വകലാശാല വൈസ് ചാന്‍സിലര്‍ അപ്പാ റാവു ഇന്നലെ സര്‍വകലാശാല ക്യാമ്പസില്‍ തിരിച്ചെത്തിയത് വന്‍ പ്രതിഷേധങ്ങള്‍ക്ക് ഇട വച്ചിരുന്നു. രോഹിത് വെമുല ആത്മഹത്യ ചെയ്തതിന് ശേഷമുണ്ടായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് വി.സി അപ്പാ റാവു അവധിയില്‍ പോയിരുന്നു. ഇന്നലെ വി.സി വീണ്ടും തിരിച്ചെത്തി ജോലിയില്‍ പ്രവേശിച്ചതോടെ സര്‍വകലാശാല വീണ്ടും സങ്കര്‍ഷഭരിതമാവുകയായിരുന്നു. അപ്പാ റാവു Read more about രോഹിത് വെമുലയ്ക്ക് നീതി നേടികൊടുക്കാനുള്ള പോരാട്ടത്തില്‍ പങ്ക് ചേരാന്‍ കനയ്യ കുമാര്‍ ഹൈദരാബാദ് സര്‍വകലാശാലയിലേക്ക്[…]

‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ സിഖുകാര്‍ ഇല്ലന്ന് അകാലിദള്‍

11:48am 23/3/2016 ന്യൂഡല്‍ഹി: ‘ഭാരത് മാതാ കീ ജയ്’ എന്ന് വിളിക്കാനാവില്‌ളെന്ന അസദുദ്ദീന്‍ ഉവൈസിയുടെ പ്രസ്താവന വിവാദമാക്കിയ ബി.ജെ.പിക്ക് തിരിച്ചടിയേകി സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍. സിഖുകാര്‍ സ്ത്രീയെ ഒരുനിലക്കും ആരാധിക്കുന്നില്‌ളെന്നും അതിനാല്‍ ഭാരത് മാതാ കീ ജയ് വിളിക്കാന്‍ സിഖുകാര്‍ക്ക് സാധ്യമല്‌ളെന്നും ശിരോമണി അകാലിദള്‍ (അമൃത്സര്‍) പ്രസിഡന്റ് സിമ്രാന്‍ജിത് സിങ് വ്യക്തമാക്കി. വഹെ ഗുരുജി കാ ഖല്‍സ, വഹെ ഗുരുജി കീ ഫതഹ് (ഈശ്വരന്റെ ഖല്‍സയെ വാഴ്ത്തുക, സര്‍വാധിപനായ ഈശ്വരനെ വാഴ്ത്തുക) എന്ന മുദ്രാവാക്യമാണ് സിഖുകാര്‍ മുഴക്കേണ്ടത്. Read more about ‘ഭാരത് മാതാ കീ ജയ്’ വിളിക്കാന്‍ സിഖുകാര്‍ ഇല്ലന്ന് അകാലിദള്‍[…]

അമിത് ഷാ ഇന്ന് ചെന്നൈയില്‍

11:46am 23/3/2016 ചെന്നൈ: തെരഞ്ഞെടുപ്പ് കൂട്ടുകെട്ടുകളെ സംബന്ധിച്ച് അനിശ്ചിതാവസ്ഥ നിലനില്‍ക്കുന്ന തമിഴ്‌നാട്ടില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കായി ബി.ജെ.പി അഖിലേന്ത്യ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് ചെന്നൈയിലത്തെും. കാഞ്ചി ശങ്കരാചാര്യ ജയേന്ദ്ര സരസ്വതിക്കൊപ്പം സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുന്ന ഷാ സംസ്ഥാന നേതാക്കളുമായി വിശദമായ കൂടിക്കാഴ്ച നടത്തും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് ഒപ്പമുണ്ടായിരുന്നവരെ കൂടെക്കൂട്ടി എന്‍.ഡി.എ സഖ്യം പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യത പരിഗണിക്കും. ഡി.എം.ഡി.കെ അധ്യക്ഷന്‍ വിജയകാന്തുമായി കൂടിക്കാഴ്ചക്കും ശ്രമിക്കും.

രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം മാതാവ് അറസ്റ്റില്‍

11:43am 23/3/2016 പി.പി.ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്ത്(ടെക്സാസ്) സുപ്രസിദ്ധ പിയാനിസ്റ്റ് വധ്യം കൊളഡങ്കോയുടെ 5 ഉം, ഒന്നും വയസ്സുള്ള രണ്ടു പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസ്സില്‍ കുട്ടികളുടെ മാതാവ് സോഫിയ സൈഗന്‍കോവ (31) യെ അറസ്റ്റു ചെയ്തതായി ബെന്‍ ബ്രൂക്ക് പോലീസ് കമാഡര്‍ ഡേവിഡ് ബബുകോക്ക് ഇന്ന്(തിങ്കള്‍ മാര്‍ച്ച് 21) മാധ്യമങ്ങളെ അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു രണ്ടു കുട്ടികളെ മരിച്ച നിലയില്‍ അവരവരുടെ ബഡുകളിലും സോഫിയായ മുറിവേറ്റ നിലയില്‍ വീടിനകത്തും കണ്ടെത്തിയത്. ക്രെയ്ന്‍ വംശജനായ ദമ്പതികള്‍ 2014 ലാണ് Read more about രണ്ടു കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം മാതാവ് അറസ്റ്റില്‍[…]

നടന്‍ കലാഭവന്‍ മണിയുടെ മരണം: കീടനാശിനി ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തല്‍

11:41am 23/3/2016 കൊച്ചി: അന്തരിച്ച നടന്‍ കലാഭവന്‍ മണി വിഷം ഉള്ളില്‍ ചെന്നതിന്റെ ഒരു ലക്ഷണവും പ്രകിടിപ്പിച്ചിരുന്നില്ലെന്ന് ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴി. മണിയെ ചികിത്സിച്ച ഡോക്ടര്‍മാരില്‍ നിന്നും ലാബ് ജീവനക്കാരില്‍ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. അബോധാവസ്ഥയിലായ ദിവസവും മണി പതിവ് മരുന്നുകള്‍ കഴിച്ചിരുന്നു. കീടനാശിനി കഴിച്ചതിന്റെ ലക്ഷണങ്ങളില്ലായിരുന്നുവെന്നും എന്നാല്‍ രക്തത്തില്‍ മീഥൈല്‍ ആല്‍ക്കഹോള്‍ കലര്‍ന്നിരുന്നുവെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. കാക്കനാട്ടെ മേഖലാ കെമിക്കല്‍ അനലൈസേഴ്‌സ് ലാബില്‍ നടത്തിയ പരിശോധനയില്‍ മെഥനോളിന്റെ സാന്നിധ്യം കണ്ടെത്തിയിരുന്നുവെങ്കിലും മരണത്തിന് കാരണമാകുന്ന അളവില്‍ ഇല്ലായിരുന്നുവെന്നാണ് Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം: കീടനാശിനി ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ വെളിപ്പെടുത്തല്‍[…]

ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും

11:39am 23/3/2016 ബംഗളൂരു: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയുടെ നിര്‍ണയക മത്സരത്തിനാണ് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം ഇന്ന് സാക്ഷിയാകുന്നത്. മത്സരം രാത്രി 7.30ന് ആരംഭിക്കും. ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ രണ്ടു മത്സരങ്ങള്‍ ബംഗ്‌ളാദേശിനെ തോല്‍പിച്ചെങ്കിലും 2007 ഏകദിന ലോകകപ്പിന്റെ ഓര്‍മകള്‍ ഇന്ത്യന്‍ ടീമിനെ അലട്ടുന്നുണ്ടാവും. അന്ന് സൂപ്പര്‍ എട്ടില്‍നിന്ന് ഇന്ത്യയെ പുറത്താക്കിയത് ബംഗ്‌ളാദേശായിരുന്നു. ഈ മത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് സെമി സാധ്യതകള്‍ നിലനിര്‍ത്താം. ഇന്ന് ബംഗ്‌ളാദേശിനെതിരെ തോറ്റാല്‍ ആസ്‌ട്രേലിയക്കെതിരെ 31ന് നടക്കുന്ന മത്സരം ജയിച്ചാല്‍ മാത്രം പോരാ, മറ്റു Read more about ഇന്ന് ഇന്ത്യ ബംഗ്ലാദേശിനെ നേരിടും[…]

ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു

11:35am 23/3/2016 പത്താന്‍കോട്ട്: പത്താന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞതായി റിപ്പോര്‍ട്ട്. പത്താന്‍കോട്ടിലെ സുജന്‍പൂരില്‍ ചൊവാഴ്ച വൈകിട്ടായിരുന്നു സംഭവം. പത്താന്‍ കോട്ട് -ജമ്മു കശ്മീര്‍ ഹൈവേയില്‍ വെച്ച് മൂവര്‍ സംഘം കാറുടമയോട് ലിഫ്റ്റ് ചോദിക്കുകയായിരുന്നു. വഴിമധ്യേ ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഘം ഇയാളെ പുറത്താക്കുകയും കാറുമായി കടന്നുകളയുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് പൊലീസിന്റെ പറയുന്നത്. ഇവരെ പിടികൂടാന്‍ പൊലീസ് ചെക് പൊയിന്റുകളില്‍ പരിശോധന നടത്തുന്നുണ്ട്. ഈ വര്‍ഷമാദ്യം പത്താന്‍കോട്ട് വ്യോമതാവളത്തിലുണ്ടായ ഏറ്റുമുട്ടലില്‍ ആറു Read more about ഭീകരാക്രമണമുണ്ടായ പത്താന്‍കോട്ടില്‍ ആയുധധാരികള്‍ കാര്‍ തട്ടിയെടുത്തു[…]