കോഴിക്കോട് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം

11:27am 20/3/2016 കോഴിക്കോട്: വന്‍ തീപിടുത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം. കോഴിക്കോട് കല്ലായില്‍ തടിമില്ലിനും ഫര്‍ണിച്ചര്‍ കടയ്ക്കും തീപിടിച്ചാണ് ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായത്. പുലര്‍ച്ചേ മൂന്നു മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തടിമില്ലിന് പിന്നില്‍ കൂട്ടിയിട്ടിരുന്ന പാഴ്‌വസ്തുക്കളില്‍ നിന്നുമാണ് തീപടര്‍ന്നതെന്നാണ് പ്രഥമിക നിഗമനം. കടകള്‍ പൂര്‍ണമായും കത്തിനശിച്ചു. ഏഴ് യൂണിറ്റ് ഫയര്‍ എന്‍ജിനുകള്‍ എത്തിയാണ് തീ അണച്ചത്.പുലര്‍ച്ചേ ആയതിനാല്‍ ആളപായം ഇല്ലെന്നാണ് വിവരങ്ങള്‍. വളരെ വേഗം തീപിടിക്കുന്ന ഈര്‍ച്ചപ്പൊടിക്കും വര്‍ണിഷിനും തീപിടിച്ചതോടെ തീ കൂടുതല്‍ പടരുകയായിരുന്നു. മൂന്ന് ഷെഡ്ഡുകളിലായി സുക്ഷിച്ചിരുന്ന Read more about കോഴിക്കോട് തീപിടുത്തം; ലക്ഷങ്ങളുടെ നഷ്ടം[…]

ഗൂഡല്ലൂരില്‍ നരഭോജി കടുവയെ വെടിവെച്ചുകൊന്നു; രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്

11:24am 20/3/2016 ഗൂഡല്ലൂര്‍: നീലഗിരി ജില്ലയില്‍ ഗൂഡല്ലൂര്‍ താലൂക്കില്‍പ്പെട്ട ദേവര്‍ഷോല പഞ്ചായത്തിലെ ജനങ്ങളെയും സ്വകാര്യ എസ്‌റ്റേറ്റു തൊഴിലാളികളെയും ഒരാഴ്ചയോളം ഭീതിയിലാക്കിയ നരഭോജി കടുവയെ വെടിവെച്ചുകൊന്നു. ഏഴുവയസ് കണക്കാക്കുന്ന ആണ്‍കടുവയെയാണ് ജീവനോടെ പിടിക്കൂടാനുള്ള ശ്രമം ഫലിക്കാതെ വന്നപ്പോള്‍ സ്‌പെഷല്‍ ടാസ്‌ക് ഫോഴ്‌സ് വെടിവെച്ചുകൊന്നത്. കടുവയെ വെടിവെക്കുന്നതിനിടെ രണ്ട് പൊലീസുകാര്‍ക്കും പരിക്കറ്റു. എസ്.ടി.എഫ് ഫോഴ്‌സിലെ സന്തോഷിനും ഊട്ടി ആംഡ് ഫോഴ്‌സിലെ രവിക്കുമാണ് പരിക്കേറ്റത്. കടുവയെ തിരച്ചില്‍ നടത്തിവന്ന സന്തോഷും രവിയും ഫയര്‍ചെയ്ത ഭാഗത്തേക്ക് ഓടിയത്തെിയപ്പോള്‍ വെടിയേല്‍ക്കുകയായിരുന്നു. ആദ്യം ഗൂഡല്ലൂര്‍ താലൂക്കാശുപത്രിയിലാണ് Read more about ഗൂഡല്ലൂരില്‍ നരഭോജി കടുവയെ വെടിവെച്ചുകൊന്നു; രണ്ടു പൊലീസുകാര്‍ക്ക് പരിക്ക്[…]

റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി ദമ്പതികളും

11:22am 20/3/2016 ദുബൈ: ദുബൈയില്‍ നിന്നുള്ള യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നുവീണ് മരിച്ചവരില്‍ മലയാളി ദമ്പതികളും. പെരുമ്പാവൂര്‍ വെങ്ങോല ചാമക്കാലയില്‍ മോഹനന്റെ മകന്‍ ശ്യാം മോഹന്‍ (27), ഭാര്യ പനിക്കയം കതിര്‍വേലില്‍ അയ്യപ്പന്റെ മകള്‍ അഞ്ജു (26) എന്നിവരാണ് മരിച്ചത്. നേരത്തെ അപകടത്തില്‍ രണ്ട് ഇന്ത്യക്കാര്‍ മരിച്ചെന്ന് വിവരം ലഭിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെയാണ് ഇവര്‍ നെടുമ്പാശ്ശേരിയില്‍ നിന്ന് ദുബൈ വഴി റഷ്യയിലേക്ക് പോയത്. റഷ്യയില്‍ ആയുര്‍വേദ റിസോര്‍ട്ട് ജീവനക്കാരാണ് ഇവര്‍. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.50നാണ് വിമാനം അപകടത്തില്‍പെട്ടത്. Read more about റഷ്യയില്‍ വിമാനം തകര്‍ന്ന് മരിച്ചവരില്‍ മലയാളി ദമ്പതികളും[…]

വനിതാ ലോകകപ്പ്: ഇന്ത്യക്ക കനത്ത തോല്‍വി

11:19am 20/3/2016 ന്യൂഡല്‍ഹി: വനിത ട്വന്റി20 ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. മഴ തടസ്സപ്പെടുത്തിയ മത്സരത്തില്‍ ഡക് വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യക്ക് മത്സരം നഷ്ടമായത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 96 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിനിറങ്ങിയ പാകിസ്താന്‍ 16 ഓവറില്‍ ആറ് വിക്കറ്റിന് 77 റണ്‍സെടുത്തുനില്‍ക്കുന്നതിനിടെയാണ് മഴ പെയ്തത്. 97 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ ക്ഷമയോടെയാണ് ബാറ്റ് വീശിയത്. 15ാം ഓവറില്‍ പാകിസ്താന്റെ രണ്ട് Read more about വനിതാ ലോകകപ്പ്: ഇന്ത്യക്ക കനത്ത തോല്‍വി[…]

നടന്‍ കലാഭവന്‍ മണിയുടെ മരണം: എട്ടുപേര്‍ക്കെതിരെ കേസെടുത്തു

11:13am 20/3/2016 തൃശൂര്‍: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് എട്ടുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മണിയുടെ ഔട്ട് ഹൗസിലേക്ക് ചാരായം കൊണ്ടുവന്നതിനും കുടിച്ചതിനുമാണ് കേസ്. അരുണ്‍, വിപിന്‍, മുരുകന്‍, ജോമോന്‍, ജോയ് എന്നിവരടക്കമുള്ളവരാണ് പ്രതികള്‍. അതേസമയം, മണിയുടെ വീടിന് അടുത്തുനിന്ന് കീടനാശിനി കുപ്പികള്‍ കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥരാണ് കുപ്പികള്‍ കണ്ടെത്തിയത്. എന്നാല്‍ കീടനാശിനി ഏതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. അതേസമയം, മണിയുടെ മരണം അന്വേഷിക്കുന്ന സംഘത്തെ വിപുലീകരിച്ചു. െ്രെകംബ്രാഞ്ച് എസ്.പി പി.എന്‍ ഉണ്ണിരാജനാണ് അന്വേഷണത്തിന്റെ ചുമതല. െ്രെകംബ്രാഞ്ച് ഡി.വൈ.എസ്.പി സോജനെ Read more about നടന്‍ കലാഭവന്‍ മണിയുടെ മരണം: എട്ടുപേര്‍ക്കെതിരെ കേസെടുത്തു[…]

സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍

11:09am 20/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങളുടെ സമയവിവരം ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ അറിയിച്ചു. ഓശാന ഞായര്‍ (മാര്‍ച്ച് 20) രാവിലെ 10 മണിക്ക് പാരീഷ് ഹാളില്‍ ഓശാനയുടെ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുന്നു. ദിവ്യബലിക്കുശേഷം തമുക്ക് നേര്‍ച്ച ഉണ്ടായിരിക്കും. തിങ്കള്‍, ചൊവ്വ: വൈകിട്ട് 6 മണിക്കുള്ള ദിവ്യബലിക്കുശേഷം ഫാ. സിബി പുളിക്കല്‍ വിശുദ്ധ കുര്‍ബാനയെക്കുറിച്ച് ക്ലാസ് എടുക്കും. ബുധന്‍ (മാര്‍ച്ച് 23): വൈകിട്ട് 6.30-നു തൈലം വെഞ്ചരിപ്പും ആഘോഷമായ കുര്‍ബാനയും. Read more about സീറോ മലബാര്‍ കത്തീഡ്രലിലെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍[…]

സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയില്‍ ഹാശാ ആഴ്ചയിലെ സമയ ക്രമികരണങ്ങള്‍

11:07am 20/3/2016 ജോയിച്ചന്‍ പുതുക്കുളം ചിക്കാഗൊ: മാര്‍ച്ച് 19-ാം തിയതി, ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഉച്ചയ്ക്ക് 12.30 വരെ. സെന്റ്‌മേരീസ് ലീഗിന്റേയും സെന്റ്‌പോള്‍സ് പ്രയര്‍ ഫെല്ലൊഷിപ്പിന്റേയും ഏകോപിച്ചുള്ള ധ്യാനയോഗം. മാര്‍ച്ച് 20-ാം തിയതി, ഓശാന ഞായറാഴ്ച രാവിലെ 8.30 നുപ്രാഭാതപ്രാര്‍ത്ഥനയും തുടര്‍ന്ന് വിശുദ്ധ കുര്‍ബാനയും ആരംഭിയ്ക്കും, കുര്‍ബാന മദ്ധ്യേഓശാനയുടെ പ്രത്യേക ശുശ്രൂഷകള്‍ നടത്തും. മാര്‍ച്ച് 21, 22, തിങ്കള്‍, ചൊവ്വദിവസങ്ങളില്‍ വൈകുന്നേരം 6 മണിമുതല്‍ 7 മണിവരെ സന്ധ്യാപ്രാര്‍ത്ഥന ഉണ്ടായിരിയ്ക്കും. മാര്‍ച്ച് 23, ബുധനാഴ്ച വൈകുന്നേരം Read more about സെന്റ് ജോര്‍ജ് സുറിയാനിപ്പള്ളിയില്‍ ഹാശാ ആഴ്ചയിലെ സമയ ക്രമികരണങ്ങള്‍[…]

ലോംഗ്‌ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഷ്ടാനുഭവ ആഴ്ചയും കാല്‍കഴുകല്‍ ശുശ്രൂഷയും

11:05am 20/3/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്താ അഭിവന്ദ്യ സക്കറിയാ മാര്‍ നിക്കൊളാവോസിന്റെ പധാന കാര്‍മ്മികത്വത്തില്‍ ഈ വര്‍ഷത്തെ കഷ്ടാനുഭവ ആഴ്ചയും, കാല്‍കഴുകല്‍ ശുശ്രൂഷയും സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍(110 School house Road, Levttiown,NY.11756) നടത്തപ്പെടുന്നു. മാര്‍ച്ച് 20, 2016 ഹോശാന ഞയറാഴ്ച വി. കുര്‍ബ്ബാനയോടുകൂടി കഷ്ടാനുഭവ ശുശ്രൂഷകള്‍ ആരംഭിക്കുന്നു. പെസഹാ വ്യാഴാഴ്ച വൈകിട്ട് കാല്‍കഴുകല്‍ ശുശ്രൂഷയും തുടര്‍ന്ന് വചനിപ്പു പെരുന്നാള്‍ വി. കുര്‍ബ്ബാനയും, ഹോശാന ഞയറാഴ്ച മുതല്‍ എല്ലാ Read more about ലോംഗ്‌ഐലന്റ് സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ കഷ്ടാനുഭവ ആഴ്ചയും കാല്‍കഴുകല്‍ ശുശ്രൂഷയും[…]

ടെഡ്ക്രൂസിന് പിന്തുണയുമായി നിക്കി ഹേലി

06:11pm 19/3/2016 പി.പി.ചെറിയാന്‍ വാഷിംഗ്ടണ്‍: സൗത്ത് കരോളിനാ ഗവര്‍ണ്ണറും, ഇന്ത്യന്‍ വംശജയുമായ നിക്കി ഹേലിക്ക് എല്ലാവരോടുമായി ഒരു പ്രാര്‍ത്ഥന മാത്രമാണ് ഉള്ളത്. ‘റിപ്പബ്ലിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ടെക്‌സസ്സില്‍ നിന്നുള്ള സെനറ്റര്‍ ടെഡ് ക്രൂസ് തിരഞ്ഞെടുക്കപ്പെടണം’ ട്രംബിനെ മറികടക്കുന്നതിന് സര്‍വ്വവിധ പിന്തുണയും ടെഡ് ക്രൂസിന്‍ നല്‍കുമെന്ന് നിക്കി പരസ്യമായി പ്രഖ്യാപിച്ചു. ഫ്‌ളോറിഡാ സെനറ്റര്‍ മാര്‍ക്കൊ റൂബിയെയാണ് ആദ്യമായി ഗവര്‍ണ്ണര്‍ നിക്കി ന്‍െഡോഴ്‌സ് ചെയ്തിരുന്നത്. മാര്‍ച്ച് പതിനഞ്ചിന് നടന്ന െ്രെപമറിയില്‍ സ്വന്തം തട്ടകമായ ഫ്‌ളോറിഡായില്‍ പരാജയം ഏറ്റുവാങ്ങിയതോടെ മാര്‍ക്കൊ മത്സരരംഗത്തു Read more about ടെഡ്ക്രൂസിന് പിന്തുണയുമായി നിക്കി ഹേലി[…]

ഡോ.കുമാര്‍ മേനോനെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു

06:10pm 19/3/2016 പി.പി.ചെറിയാന്‍ ക്ലിഫ്ടണ്‍(ന്യൂജേഴ്‌സി): സതര്‍ലാന്റ് ഹെല്‍ത്ത് കെയര്‍ സൊലൂഷ്യന്‍സ് ഏഷ്യ ഫസഫിക്ക്മിഡില്‍ ഈസ്റ്റ് റീജിയണ്‍ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് ഡോ.കുമാറിനെ നിയമിച്ച വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. അഡ്വാന്‍സ്ഡ് മെഡിക്കല്‍ ഇന്‍ഫര്‍മാറ്റിക്‌സിലും, ഡിജിറ്റല്‍ ഹെല്‍ത്ത് പ്രോജക്റ്റിലും കഴിഞ്ഞ പത്തുവര്‍ഷമായി ഡോ.കുമാര്‍ പ്രവര്‍ത്തിക്കുന്നു. ഡോ.കുമാറുമായി വിവിധ പ്രോജക്റ്റുകളില്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുവാന്‍ അവസരം ലഭിക്കുന്നത് വളരെ ഭാഗ്യമായി കരുതുന്നു. പുതിയതായി ചുമതലയേറ്റ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ.ഗ്രഹാം ഹൂസ് പറഞ്ഞു. അടുത്തയിടെ എവറസ്റ്റ് ഗ്രൂപ്പിന്റെ Read more about ഡോ.കുമാര്‍ മേനോനെ സീനിയര്‍ മെഡിക്കല്‍ ഓഫീസറായി നിയമിച്ചു[…]