38 ാം വയസ്സില്‍ എം.എല്‍.എ മക്കളോടൊപ്പം പ്ലസ്ടു പരീക്ഷ എഴുതുന്നു

12:08pm 21/4/2016 ചണ്ഡീഗഡ്: എം.എല്‍.എ ആയ കുല്‍വന്ത് രാം ബസിഗര്‍ കുറച്ചുദിവസങ്ങളായി ചെറിയ പേടിയിലാണ്. മക്കള്‍ പന്ത്രണ്ടാം ക്ലാസ്സിലെ പരീക്ഷ എഴുതുകയാണ്. എന്നാല്‍ കുല്‍വന്തിന്റെ പേടിയുടെ കാര്യം അതല്ല. 38 കാരനായ ഈ എം.എല്‍.എയും മക്കളോടൊപ്പം പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതുന്നുണ്ട്. ഹരിയാനയിലെ ഗുല്‍ഹായില്‍ നിന്നുള്ള ഈ എം.എല്‍.എ തന്റെ രണ്ട് മക്കള്‍ക്കൊപ്പമാണ് പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷ എഴുതുന്നത്. മകന്‍ സാഹെബിനും ദത്തു പുത്രി സീരറ്റിനും ഒപ്പമാണ് എം.എല്‍.എയുടെ പരീക്ഷ എഴുത്ത്. പന്ത്രണ്ടാം ക്ലാസ്സിലെ നാല് പരീക്ഷകള്‍ Read more about 38 ാം വയസ്സില്‍ എം.എല്‍.എ മക്കളോടൊപ്പം പ്ലസ്ടു പരീക്ഷ എഴുതുന്നു[…]

യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് ചിരിച്ച് ചാകും: വി.എസ്

12:04pm 21/04/2016 കണ്ണൂര്‍: വിവാദങ്ങള്‍ക്കിടെ പിണറായി വിജയന് വോട്ടുചോദിച്ച് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍ ധര്‍മ്മടത്ത് എത്തി. ചക്കരക്കല്ലിലാണ് വി.എസ് കണ്ണൂര്‍ ജില്ലയിലെ പര്യടനം ആരംഭിച്ചത്. പിണറായി വിജയനെ അഭിമാനകരമായ ഭൂരിപക്ഷം നല്‍കി വിജയിപ്പിക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു. പ്രസംഗത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. മന്ത്രിമാര്‍ക്കെതിരെയുള്ള കേസുകള്‍ എണ്ണിപ്പറഞ്ഞായിരുന്നു വി.എസിന്റെ വിമര്‍ശം. മന്ത്രിമാര്‍ക്കെതിരെ മൊത്തം 136 കേസുകളാണുള്ളതെന്ന് വി.എസ് പറഞ്ഞു. ഉമ്മന്‍ചാണ്ടിക്കെതിരെ 31 കേസുകളുണ്ട്. മന്ത്രിസഭയില്‍ കേസില്ലാത്തത് വനിതാ മന്ത്രിക്ക് (പി.കെ ജയലക്ഷ്മി) മാത്രമാണ്. ബാക്കിയെല്ലാവരും അഴിമതിയില്‍ Read more about യു.ഡി.എഫിന്റെ പ്രകടനപത്രിക വായിച്ചാല്‍ ചിരിച്ച് ചിരിച്ച് ചാകും: വി.എസ്[…]

പാനമ പേപ്പര്‍: ബച്ചനെതിരെ തെളിവുകള്‍ പുറത്ത്

11:59am 21/04/2016 ന്യൂഡല്‍ഹി: നടന്‍ അമിതാഭ് ബച്ചന് പാനമയില്‍ കള്ളപ്പണ നിക്ഷേപമുള്ളതിന്റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. 1994 ഡിസംബര്‍ 12ന് പാനമയിലെ കമ്പനിയുടെ ബോര്‍ഡ് ഓഫ് ഡയറക്ടര്‍ യോഗത്തില്‍ ടെലികോണ്‍ഫറന്‍സ് വഴി ബച്ചന്‍ പങ്കെടുത്തതിന്റെ രേഖകള്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പുറത്തുവിട്ടു. ബഹാമസിലെ ട്രാമ്പ് ഷിപ്പിങ് ലിമിറ്റഡ്, വിര്‍ജിന്‍ ദ്വീപിലെ സീ ബള്‍ക്ക് ഷിപ്പിങ് കമ്പനി ലിമിറ്റഡ് എന്നിവയുടെ യോഗങ്ങളില്‍ പങ്കെടുത്ത രേഖകളാണ് പുറത്ത് വന്നത്. ബ്രിട്ടനിലെ ചാനല്‍ ദ്വീപിലാണ് യോഗം നടന്നത്. ഇരുകമ്പനികളുടെയും ഡയറക്ടര്‍ പട്ടികയിലും ബച്ചന്റെ Read more about പാനമ പേപ്പര്‍: ബച്ചനെതിരെ തെളിവുകള്‍ പുറത്ത്[…]

ഒമാനിലെ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു

11:57am 21/04/2016 സലാല: ഒമാനിലെ സലാലയില്‍ മലയാളി നഴ്‌സ് മോഷ്ടാക്കളുടെ കുത്തേറ്റ് മരിച്ചു. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി അസീസി നഗറില്‍ തെക്കേതില്‍ ഐരുകാരന്‍ റോബര്‍ട്ടിന്റെ മകള്‍ ചിക്കു റോബര്‍ട്ടാണ് (27) മരിച്ചത്. ഇവര്‍ മൂന്ന് മാസം ഗര്‍ഭിണിയായിരുന്നു. ബുധനാഴ്ച്ച രാത്രി 10 മണിയോടെയാണ് സലാല ടൗണിലെ താമസസ്ഥലത്ത് ചിക്കുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബദര്‍ അല്‍ സമ ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്‌സായ ഇവര്‍ 10 മണിക്ക് ജോലിക്ക് എത്താത്തതിനെ തുടര്‍ന്ന് ഇതേ ആശുപത്രിയില്‍ ജോലി ചെയ്യുന്ന Read more about ഒമാനിലെ മലയാളി നഴ്‌സ് കുത്തേറ്റ് മരിച്ചു[…]

മദ്യത്തിനെതിരെ ശക്തമായ കഥയുമായി ‘ചിന്ന ദാദ’ മലയാള സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.

11:57am 21/4/2016 ജോയിച്ചന്‍ പുതുക്കുളം നമ്മുടെ സമൂഹത്തില്‍ കൊച്ചു കുട്ടികള്‍ പോലും മദ്യസേവയിലേക്ക് പോകുന്ന ഈ കാലഘട്ടത്തില്‍ മദ്യത്തിനെതിരെ ബോധവത്ക്കരണവുമായി ‘ചിന്ന ദാദ’ എന്ന മലയാള സിനിമ പ്രദര്‍ശനത്തിനായി എത്തുന്നു. താഴത്തുവീട്ടില്‍ ഫിലീംസിന്റെ ബാനറില്‍ പ്രവാസി മലയാളിയായ എന്‍.ഗോപാലകൃഷ്ണന്‍ നിര്‍മ്മിക്കുന്ന സിനിമയാണ് ‘ചിന്ന ദാദ’. നക്ഷത്രങ്ങള്‍ എന്ന സിനിമക്കു ശേഷം രാജു ചമ്പക്കര കഥയും തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ഈ ചിത്രം കോട്ടയത്തും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂര്‍ത്തിയായി. പുതുമുഖങ്ങളായ ഹാരീസ് നായകനായും ,അരുണിമ നായികയായും വേഷമിടുന്ന Read more about മദ്യത്തിനെതിരെ ശക്തമായ കഥയുമായി ‘ചിന്ന ദാദ’ മലയാള സിനിമ ഉടന്‍ പ്രദര്‍ശനത്തിനെത്തുന്നു.[…]

രാജീവ് ഗാന്ധി ഔട്ട്

08:20am 21/04/2016 ന്യൂഡല്‍ഹി: രാഷ്ട്രീയ വടംവലി പരിധികള്‍ വിട്ട് കളിക്കളവും കൈയേറിത്തുടങ്ങി. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആരംഭിച്ച കായിക വികസന പദ്ധതിയായ രാജീവ് ഗാന്ധി ഖേല്‍ അഭിയാന്റെ പേര് മോദി സര്‍ക്കാര്‍ മാറ്റിയെഴുതി. ഖേലോ ഇന്ത്യ എന്നാണ് പുതിയ പേര്. സ്‌പോര്‍ട്‌സിലും രാഷ്ട്രീയം കലര്‍ത്തുകയാണെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുണ്ട്. എന്നാല്‍, കായികമന്ത്രി സര്‍ബാനന്ദ സൊനോവാള്‍ ആരോപണം നിഷേധിച്ചു. രണ്ടു വര്‍ഷം മുമ്പ് യു.പി.എ സര്‍ക്കാര്‍ കായിക വികസനത്തിനായി ആരംഭിച്ച പദ്ധതിയാണ് രാജീവ് ഗാന്ധി ഖേല്‍ അഭിയാന്‍. ഇതിന്റെ Read more about രാജീവ് ഗാന്ധി ഔട്ട്[…]

പരവൂര്‍ വെടിക്കെട്ട് ദുരന്തം: നാലുപേര്‍കൂടി പിടിയില്‍

08:16am 21/04/2016 തിരുവനന്തപുരം/കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട് നാലുപേര്‍കൂടി പിടിയില്‍. വെടിക്കെട്ട് കരാറുകാരന്‍ സുരേന്ദ്രന്റെ മൂത്ത മകന്‍ ഉമേഷ് (40), വെടിക്കെട്ട് തൊഴിലാളികളായ നേമം പൂഴിക്കുന്ന് പുതുവല്‍പ്പുര വീട്ടില്‍ എസ്. ചിഞ്ചു (36), ചിറയിന്‍കീഴ് കിഴുവിലം പൂമംഗലത്ത് എം. സലീം (58), ആറ്റിങ്ങല്‍ വെള്ളരിക്കല്‍ രേഷ്മാഭവനില്‍ ആര്‍. രവി(42) എന്നിവരാണ് പിടിയിലായത്. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന ഉമേഷിനെ െ്രെകംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ റോബര്‍ട്ട് ജോണിയുടെ നേതൃത്വത്തിലുള്ള സംഘം കൊല്ലത്തേക്ക് കൊണ്ടുപോയി. വിശദ ചോദ്യം Read more about പരവൂര്‍ വെടിക്കെട്ട് ദുരന്തം: നാലുപേര്‍കൂടി പിടിയില്‍[…]

ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ അന്തരിച്ചു

08:15am 21/04/2016 തൃശൂര്‍: ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ (105) അന്തരിച്ചു. ദീര്‍ഘനാളായി അസുഖം മൂലം കിടപ്പിലായിരുന്നു. ബുധനാഴ്ച വൈകീട്ട് നാലിന് തൃശൂര്‍ പൊങ്ങണങ്കാടുള്ള ആശ്രമത്തില്‍ സമാധിയിരുത്തി. മരണത്തിന് രണ്ടുദിവസം മുമ്പ് സ്വാമി നിര്‍ദേശിച്ച സ്ഥലത്താണ് സമാധിയിരുത്തിയത്. ശിവഗിരി മഠത്തിന്റെ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ തുടങ്ങിയ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. തൃശൂര്‍ പേരാമംഗലം എടത്തറ കറുപ്പന്റെ മകന്‍ വേലായുധനാണ് സ്വരൂപാനന്ദ സ്വാമിയായത്. തൃശൂര്‍ ചീരക്കുഴിയില്‍ ക്ഷേത്രത്തില്‍ പൂജാരിയായിരുന്ന കാലത്ത് ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി ശിവാനന്ദ Read more about ശിവഗിരി മഠം മുന്‍ അധ്യക്ഷന്‍ സ്വാമി സ്വരൂപാനന്ദ അന്തരിച്ചു[…]

താനൂര്‍ സംഘര്‍ഷം:150 പേര്‍ക്കെതിരെ കേസ്

08:10am 21/04/2016 താനൂര്‍: താനൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആല്‍ബസാറില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ചതിന് നൂറിലധികം പേര്‍ക്കെതിരെയും പൊലീസിനെ ആക്രമിച്ചതിന് 20 പേര്‍ക്കെതിരെയുമാണ് കേസെടുത്തതെന്ന് താനൂര്‍ സി.ഐ ബിജോയ് അറിയിച്ചു. മുസ്ലിംലീഗ് നേതാവും മുനിസിപ്പല്‍ കൗണ്‍സിലറുമായ എം.പി. അഷ്‌റഫിന്റെ വീട് ആക്രമിച്ചതിലും, വീട്ടില്‍ കയറി മോഷണം നടത്തിയെന്ന പരാതിയിലും രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. സ്ഥാനാര്‍ഥി വി. അബ്ദുറഹ്മാനെ ആക്രമിച്ച സംഭവത്തിലും കാറുകള്‍ തകര്‍ത്തതിലും രണ്ട് കേസുകളെടുത്തു. Read more about താനൂര്‍ സംഘര്‍ഷം:150 പേര്‍ക്കെതിരെ കേസ്[…]

സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം

08:10am 21/4/2016 – ജീമോന്‍ റാന്നി ഹൂസ്റ്റണ്‍: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസന ആസ്ഥാനമായ ഉര്‍ശ്ലേലം അരമനയുടെ ആദ്യഘട്ട വികസന പദ്ധതിയുടെ ഭാഗമായി ഓര്‍ത്തഡോക്‌സ് സഭയുടെ പൗരാണിത വാസ്തുശില്പ മാതൃകയില്‍ നിര്‍മ്മിക്കുന്ന ചാപ്പലില്‍, ഓര്‍ത്തഡോക്‌സ് മ്യൂസിയം, കൗണ്‍ലിങ്ങ് സെന്റര്‍ എന്നിവയുടെ നിര്‍മ്മാണ പ്രവര്‍ത്തന ധനശേഖരണ പുരോഗതിയുടെ സൗത്ത് മേഖല അവലോകന യോഗം ഏപ്രില്‍ 12ന് 6.30 ഹൂസ്റ്റണ്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ അലക്‌സിയോസ് മാര്‍ യൗസേബിയോസിന്റെ അദ്ധ്യക്ഷതയില്‍ കൂടി Read more about സൗത്ത് വെസ്റ്റ് ഭദ്രാസന റാഫിള്‍ റയിസ് അവലോകന യോഗം[…]