പരവൂര്‍ വെടിക്കെട്ട് ദുരന്തം: രണ്ടു പേര്‍ കൂടി അറസ്റ്റില്‍
09:17am 16/04/2016 പരവൂര്‍: പരവൂര്‍ വെടിക്കെട്ട് ദുരന്തക്കേസില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. വെടിക്കെട്ട് തൊഴിലാളികളായ തുളസി, അശോകന്‍ എന്നിവരെയാണ് െ്രെകംബ്രാഞ്ച് അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. അതേ സമയം സംഭവത്തില്‍ കസ്റ്റഡിയിലെടുത്തവരെ ഇന്ന് തെളിവെടുപ്പിനായി പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ എത്തിക്കും. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 15 ആയി. ഏപ്രില്‍ പത്തിനായിരുന്നു ഉത്സവത്തിനിടെ നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. സംഭവത്തില്‍ 107 പേര്‍ മരിക്കുകയും 350 ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.










