എന്‍.വൈ.എം.സി യൂത്ത് സോക്കര്‍ ട്രെയിനിംഗ്

90:11am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: എന്‍.വൈ.എം.സിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തപ്പെടുന്ന യൂത്ത് സോക്കര്‍ ട്രെയിനിംഗ് ക്യാമ്പ് ഈവര്‍ഷവും ക്യൂന്‍സ് ഫാം സോക്കര്‍ ഫീല്‍ഡില്‍ വച്ചു എല്ലാ ശനി, ഞായര്‍ ദിവസങ്ങളിലും വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ നടത്തപ്പെടുന്നു. (74 03 ഇീാാീി ണലമഹവേ ആഹ്‌റ, ആലഹഹൃീലെ, ഝൗലലി)െ. എല്ലാ മാതാപിതാക്കളും അവരവരുടെ കുട്ടികള്‍ക്കായി ഈ അവസരം പ്രയോജനപ്പെടുത്തണമെന്നു പ്രസിഡന്റ് ഈപ്പന്‍ ചാക്കോ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാക് മത്തായി (സെക്രട്ടറി) 917 Read more about എന്‍.വൈ.എം.സി യൂത്ത് സോക്കര്‍ ട്രെയിനിംഗ്[…]

ഏലിക്കുട്ടി തോമസ് (89) നിര്യാതയായി

09:09am 2/4/2016 ജോയിച്ചന്‍ പുതുക്കുളം എലിക്കുളം: നിര്യാതനായ തോമസ് വെട്ടത്തിന്റെ ഭാര്യ ശ്രീമതി ഏലിക്കുട്ടി തോമസ് മാര്‍ച്ച് 31ന് എലിക്കുളത്തുള്ള സ്വവസതിയില്‍ വച്ച് നിര്യാതയായി. പരേത ഇളങ്ങുളം കല്ലറക്കല്‍ കുടുംബാംഗമാണ് മക്കള്‍ : നിര്യാതയായ കുട്ടിയമ്മ തോമസ്, ഡോ. തോമസ് ജോണ്‍ (പെന്‍സില്‍വാനിയ) ജോസ് തോമസ്, ലൂസി ബേബിച്ചന്‍, നിര്യാതനായ ബ്രദര്‍ തോമസ് ജോര്‍ജ്, ടോമി വെട്ടം(ന്യൂ യോര്‍ക്ക്), മാത്യു വെട്ടം (ന്യൂ യോര്‍ക്ക് ), ഷാജിമോന്‍ വെട്ടം (ന്യൂ യോര്‍ക്ക് ). മരുമക്കള്‍ : ആനി Read more about ഏലിക്കുട്ടി തോമസ് (89) നിര്യാതയായി[…]

ജോസ്മി (33) വാളത്താറ്റില്‍ ഷിക്കാഗോയില്‍ നിര്യാതയായി

09:08am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: വാളത്താറ്റ് അജയിയുടെ ഭാര്യ ജോസ്മി (33) ഷിക്കാഗോയില്‍ നിര്യാതയായി. പരേത കുമരകം കൊടുവത്ര കുടുംബാംഗം. സംസ്‌കാരം പിന്നീട് ഷിക്കാഗോയില്‍. മക്കള്‍: ഡാനി (4 വയസ്), നൈല (2 വയസ്). കുമരകം സ്വദേശി കൊടുവത്ര ജയിംസ് & ലില്ലി (ഇരുവരും ഷിക്കാഗോ) എന്നിവരുടെ മകളാണ്. പരേതനായ ജോജോ കൊടുവത്ര ഏക സഹോദരനാണ്.

സപ്തസ്വര മ്യൂസിക് ബാന്റ് ‘ഗാനോത്സവം 2016’ ഏപ്രില്‍ 16-ന്

09:06am 2/4/2016 ജോയിച്ചന്‍ പുതുക്കുളം സിയാറ്റില്‍: സിയാറ്റിലിലെ ഒരുകൂട്ടം സംഗീത പ്രേമികള്‍ ചേര്‍ന്ന് രൂപം കൊടുത്ത സപ്തസ്വര http://www.seattlesaptaswara.org/ മ്യൂസിക് ബാന്‍ഡ് വിജയകരമായി അഞ്ചു വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. CARE & SHARE( http://careandshare.com ) എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് കേരളത്തിലെ പെയിന്‍ & പാലിയേറ്റീവ് പ്രൊജക്റ്റുകളുടെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഗാനോത്സവം 2016 എന്ന സംഗീത വിരുന്ന് ഈ വരുന്ന ഏപ്രില്‍ പതിനാറാം തീയതി കിര്‍ക്ക്‌ലാന്റ് പെര്‍ഫോമന്‍സ് സെന്ററില്‍ നടക്കുന്നു. മലയാളം, തമിഴ്, ഹിന്ദി ഭാഷകളില്‍ പാട്ടുകള്‍ Read more about സപ്തസ്വര മ്യൂസിക് ബാന്റ് ‘ഗാനോത്സവം 2016’ ഏപ്രില്‍ 16-ന്[…]

പ്രതാപന്‍ മത്സരിക്കും; ആര്യാടന് പകരം മകന്‍, പത്മജ തൃശൂരില്‍

09:04am 2/4/2016 ന്യൂഡല്‍ഹി : കോണ്‍ഗ്രസ് മത്സരിക്കുന്ന 82 സീറ്റുകളില്‍ തര്‍ക്കം നില നില്‍ക്കുന്ന 12 എണ്ണം ഒഴിച്ച് 70 നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നിശ്ചയിച്ചു. ഇന്ന് ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയിലാണ് തീരുമാനം ഉണ്ടായത്. എന്നാല്‍ നാളെ മാത്രമേ ഔദ്യോഗികമായി പുറത്തു വിടൂ. കൊച്ചി, തൃക്കാക്കര, കോന്നി, തൃപ്പൂണിത്തറ ,വടക്കാഞ്ചേരി, കൊല്ലം, ഇരിക്കൂര്‍ മണ്ഡലങ്ങളുടെ കാര്യത്തില്‍ സോണിയാ ഗാന്ധി തീരുമാനം എടുക്കും. മറ്റു 5 മണ്ഡലങ്ങളില്‍ ശനിയാഴ്ച സമവായം ഉണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ഇത്തവണ മത്സരിക്കാന്‍ Read more about പ്രതാപന്‍ മത്സരിക്കും; ആര്യാടന് പകരം മകന്‍, പത്മജ തൃശൂരില്‍[…]

വൈസ്‌മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക് ചാരിറ്റി ഡിന്നര്‍ നടത്തുന്നു

90:01am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക് : വൈ.എം.സി.എയുടെ സേവനവിഭാഗമായ വൈസ്‌മെന്‍സ് ഇന്റര്‍നാഷണല്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍, ലോഗംഗ് ഐലന്റിലെ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് ചാരിറ്റി ഡിന്നറും സമ്മേളനവും നടത്തപ്പെടുന്നു. അന്തര്‍ദേശീയ ക്ലബ്ബായ വൈസ്‌മെന്‍സ് ഇന്റര്‍നാഷണലിനും ഇന്ത്യയില്‍ വളരെയധികം ശാഖകള്‍ ഉണ്ടെങ്കിലും കഴിഞ്ഞ നാലു വര്‍ഷത്തിനിടയിലാണ് ന്യൂയോര്‍ക്കില്‍ സാന്നിദ്ധ്യം തെളിയിക്കാനായത്. ലോംഗ് ഐലന്റിലുള്ള രണ്ടാമത്തെ ക്ലബ്ബാണ് ഫ്‌ളോറല്‍ പാര്‍ക്ക് ക്ലബ്ബ്. രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തിനിടെ ശ്രദ്ധേയമായ പല പദ്ധതികളും നടപ്പിലാക്കാനായി. ലോംഗ് ഐലന്റിലെ മെല്‍വില്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ വെച്ച് Read more about വൈസ്‌മെന്‍സ് ക്ലബ്ബ് ഫ്‌ളോറല്‍ പാര്‍ക്ക് ചാരിറ്റി ഡിന്നര്‍ നടത്തുന്നു[…]

ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു

08:58am 2/4/2016 ജോയിച്ചന്‍ പുതുക്കുളം ഡിട്രോയിറ്റ്: സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു . ഓശാന ഞായറാഴ്ച രാവിലെ 10 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരെംഭിച്ചു .വിശ്വാസികള്‍ക്കു കുരുത്തോല വിതെരണം ചെയ്യുകയും ദേവാലയത്തിനു പുറത്തുകൂടി കുരുത്തോല പ്രദക്ഷിണവും നടത്തുകയുണ്ടായി. പെസഹ വ്യാഴാഴ്ച്ച വൈകുന്നേരം 7 മണിക്കു തിരുക്കര്‍മ്മങ്ങള്‍ ആരംഭിച്ചു. പുരോഹിതന്‍ വിശ്വാസികളില്‍ നിന്നും തിരഞ്ഞെടുത്ത 12 പേരുടെ കാലുകള്‍ കഴുകി ചുംബിച്ചു .യേശുനാഥന്‍ അന്തിയത്താഴ വേളയില്‍ ശിഷ്യ•ാരുടെ കാലുകള്‍ കഴുകി ചുംബിച്ചതിന്റെ അനുസ്മരണം Read more about ഡിട്രോയിറ്റ് സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക ദേവാലയത്തില്‍ വിശുദ്ധ വാര കര്‍മ്മങ്ങള്‍ ആചരിച്ചു[…]

പ്രധാനമന്ത്രി ഇന്ന് റിയാദ് സന്ദര്‍ശിക്കും

08:56am 02/4/2016 റിയാദ്: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച റിയാദിലത്തെും. ശനിയാഴ്ച ഉച്ചക്ക് 1.30ന് റിയാദ് വിമാനത്താവളത്തിലത്തെുന്ന പ്രധാനമന്ത്രിക്ക് സല്‍മാന്‍ രാജാവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. വൈകുന്നേരം 4.40ന് റിയാദിലെ ഇന്റര്‍കോണ്‍ടിനെന്റല്‍ ഹോട്ടലില്‍ ഇന്ത്യന്‍ പൗര സമൂഹവുമായി പ്രധാനമന്ത്രി സംസാരിക്കും. ശനിയാഴ്ച രാത്രി കിങ് അബ്ദുല്ല പെട്രോളിയം റിസര്‍ച്ച് സെന്ററില്‍ പ്രധാനമന്ത്രിയുടെ ബഹുമാനാര്‍ഥം കിരീടാവകാശിയുടെ നേതൃത്വത്തില്‍ വിരുന്ന് സംഘടിപ്പിക്കും. ഞായറാഴ്ച രാവിലെ സൗദി സംരംഭകരുമായി കൂടിക്കാഴ്ച. ഉച്ചക്ക് സല്‍മാന്‍ രാജാവുമായി ചര്‍ച്ച Read more about പ്രധാനമന്ത്രി ഇന്ന് റിയാദ് സന്ദര്‍ശിക്കും[…]

അമേരിക്കയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

7:33pm 1/4/2016 വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയന്‍ സംസ്ഥാനത്ത് കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 1994 ല്‍ ഒരാളെ അടിച്ചു കൊന്ന കേസില്‍ ജോഷുവാ ബിഷപ് എന്നയാളുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കാറിന്റെ തക്കോല്‍ തട്ടിയെടുക്കാനായി ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വടികൊണ്ട് മാരകമായി പ്രഹരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കാര്‍ കത്തിക്കുകയും ചെയ്തു. ഇയാള്‍ സമര്‍പ്പിച്ച ദയാഹരജി ഉന്നത കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. Read more about അമേരിക്കയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി[…]

മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിലക്കില്ല

7:28pm 1/4/2016 മഹാരാഷ്ട്ര: മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി മുതല്‍ പുരുഷന്‍മാരെ പോലെ സ്ത്രീകള്‍ക്കും പ്രവേശിക്കാം. ആരാധനാലയങ്ങളിലെ ലിംഗ വിവേചനത്തിന് സര്‍ക്കാര്‍ എതിരാണെന്നും മഹാരാഷ്ട്ര ഹിന്ദു പ്‌ളെയ്‌സ് ഓഫ് വര്‍ഷിപ്പ് ആക്ടിലെ (എന്‍ട്രി അതോറൈസേഷന്‍ ആക്ട്) ഭേദഗതികള്‍ കര്‍ശനമായി നടപ്പാക്കുമെന്നും പ്രസ്തുത നിയമത്തിന്റെ വ്യവസ്ഥകളെ കുറിച്ച് ജില്ലാ അധികാരികളെ ബോധവാന്‍മാരാക്കുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. സംസ്ഥാനത്തെ ശാനി ശിങ്കന്‍പുര്‍ എന്ന ക്ഷേത്രത്തില്‍ സ്ത്രീകള്‍ക്ക് പ്രവേശം നിരസിച്ചതിനെ ചോദ്യം ചെയ്ത് മുതിര്‍ന്ന അഭിഭാഷകരായ നീലിമ വരദക്,അഭിനന്ദന്‍ വാഗ്‌നി എന്നിവര്‍ Read more about മഹാരാഷ്ട്രയിലെ ക്ഷേത്രങ്ങളില്‍ ഇനി സ്ത്രീകള്‍ക്ക് വിലക്കില്ല[…]