നാളെ കൊട്ടാരക്കരയില്‍ ഹര്‍ത്താല്‍

12:37 PM 24/05/2016 കൊല്ലം: കൊട്ടാരക്കരയില്‍ നാളെ ആര്‍.എസ്.പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ആര്‍.എസ്.പി മണ്ഡലം കമ്മിറ്റി ഓഫീസിന് നേര്‍ക്ക് കല്ലേറുണ്ടായതിനെ തുടര്‍ന്നാണ് ഹര്‍ത്താല്‍. കഴിഞ്ഞ ദിവസം രാത്രിയിലുണ്ടായ ആക്രമണത്തില്‍ കെട്ടിടത്തിന്‍െറ ജനല്‍ ചില്ലുകള്‍ തകരുകയും ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരെന്ന് ആര്‍.എസ്.പി ആരോപിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി നിലത്തിറക്കി

05:38 PM 24/05/2016 ന്യൂഡല്‍ഹി: യന്ത്രതകരാറിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ എയര്‍ ആബംലുന്‍സ് അടിയന്തരമായി നിലത്തിറക്കി. പാട്നയില്‍ നിന്ന് ഡല്‍ഹിയിലേക്ക് സര്‍വ്വീസ് നടത്തുകയായിരുന്ന സ്വകാര്യ എയര്‍ആംബുലന്‍സാണ് വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പ് അടിയന്തരമായി ഇടിച്ചിറക്കിയത്. ആല്‍ക്കെമിസ്റ്റ് ഫാര്‍മ കമ്പനിയുടെ സി 90 ചാര്‍ട്ടര്‍ വിമാനമാണ് അപകടത്തില്‍പെട്ടത്. ഡല്‍ഹിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്തുള്ള നജഫ്ഗറിലെ ജനവാസ പ്രദേശത്തിനടുത്തുള്ള ഒഴിഞ്ഞ വയലിലാണ് വിമാനം ഇറക്കിയത്. പരിക്കേറ്റ രണ്ടു പേരെ ആശുപത്രിയിലത്തെിക്കാനുള്ള യാത്രക്കിടെയാണ് വിമാനം കേടായത്. ഇവരുള്‍പ്പെടെ വിമാനത്തില്‍ ഏഴുപേരാണ് ഉണ്ടായിരുന്നത്. അപകടത്തില്‍ Read more about ഡല്‍ഹിയില്‍ എയര്‍ ആംബുലന്‍സ് അടിയന്തരമായി നിലത്തിറക്കി[…]

ഇറാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി

09:25 AM 24/05/2016 ന്യൂഡൽഹി: വിജയകരമായ ദ്വിദിന ഇറാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിൽ മടങ്ങിയെത്തി. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഇയുമായി മോദി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ച 20 മിനിട്ട് നീണ്ടുനിന്നു. ഏഴാം നൂറ്റാണ്ടിലെ ഹസ്രത്ത് അലി തയാറാക്കിയ വിശുദ്ധ ഖുറാന്‍റെ കൈയെഴുത്തു പ്രതികളുടെ പകർപ്പ് മോദി അലി ഖംനഇക്ക് സമ്മാനിച്ചു. ഇറാൻ പ്രസിഡന്‍റ് ഹസൻ റൂഹാനിക്ക് പേർഷ്യൻ കവി മിർസ അസദുല്ല ഖാൻ ഗാലിബിന്‍റെ കവിതകളുടെ കൈയെഴുത്തു പ്രതികളുടെ പകർപ്പും Read more about ഇറാൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി മടങ്ങിയെത്തി[…]

കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു

09:22pm 24/05/2016 കൊച്ചി: പത്തു വർഷം പഴക്കമുള്ള 2000 സി.സിക്ക് മുകളിൽ ശേഷിയുള്ള ഡീസൽ വാഹനങ്ങൾക്ക് കേരളത്തിലെ ആറു കോർപറേഷനുകളിൽ നിരോധം. ദേശീയ ഹരിത ട്രൈബൂണലിന്‍റെതാണ് വിധി. 2000 സി.സിക്ക് മുകളിലുള്ള പുതിയ ഡീസൽ വാഹനങ്ങളുടെ റെജിസ്ട്രേഷനും റീ റെജിസ്ട്രേഷനും ട്രൈബൂണൽ തടഞ്ഞു. തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ്‌ നിരോധം ബാധകമാവുക. കേരളത്തിലെ വാഹന ഡീലർമാർക്കും ഉടമകൾക്കും സെക്കണ്ട്ഹാൻഡ്‌ വിപണിക്കും തിരിച്ചടിയാകുന്ന വിധി ഹരിത ട്രൈബൂണലിന്‍റെ ഏറണാകുളം സർക്യൂട്ട് ബഞ്ചിന്‍റെ ഉത്ഘാടന ദിവസമാണ് Read more about കേരളത്തിലെ ആറ് കോര്‍പറേഷനുകളില്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിച്ചു[…]

ലിബിയയിലേക്ക് യാത്രാ നിരോധം

0919am AM 24/05/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ ലിബിയയിലേക്ക് യാത്രചെയ്യുന്നത് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ലിബിയയിലെ സുരക്ഷാസാഹചര്യങ്ങള്‍ വഷളായത് അവിടെയുള്ള ഇന്ത്യക്കാരുടെ ജീവന് ഭീഷണിയായ സാഹചര്യത്തിലാണ് നടപടി. ഏതു ലക്ഷ്യത്തിനുവേണ്ടിയുള്ള യാത്രക്കും നിരോധം ബാധകമാണെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ബ്രഡിലും ബണ്ണിലും രാസവസ്തുക്കള്‍: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം

09:17 AM 24/05/2016 ന്യൂഡല്‍ഹി: ബ്രഡ്, ബണ്‍ എന്നിവയില്‍ ക്രമാതീതമായ അളവില്‍ രാസവസ്തുക്കള്‍ കലര്‍ന്നിട്ടുണ്ടെന്ന കണ്ടെത്തലില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രായലയം. സെന്‍റര്‍ ഫോര്‍ സയന്‍സ് ആന്‍റ് എന്‍വയോന്‍മെന്‍റ് നടത്തിയ ഗവേഷണത്തിലാണ് 84 ശതമാനം ബ്രാന്‍ഡുകളുടെ ബ്രഡ്, ബേക്കറി ഉല്‍പന്നങ്ങളിലും ശരീരത്തിന് ഹാനികരമാകുന്ന പൊട്ടാസ്യം ബ്രോമേറ്റ്, പൊട്ടാസ്യം അയോഡേറ്റ് എന്നിവയുടെ അംശമുണ്ടെന്ന് കണ്ടെത്തിയത്. പൊട്ടാസ്യം ബ്രോമേറ്റ് കാന്‍സറിന് കാരണമാകുന്ന മൂലകമാണെന്ന് ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഓഫ് റിസര്‍ച്ച് ഓണ്‍ കാന്‍സര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കെ.എഫ്.സി, ഡൊമിനോസ്, മക്ഡൊണാള്‍ഡ്, Read more about ബ്രഡിലും ബണ്ണിലും രാസവസ്തുക്കള്‍: അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം[…]

ശ്രീലങ്കയില്‍ പ്രളയം: മരണം 92 ആയി

03:56pm 23/05/2016 കൊളംബോ: ശ്രീലങ്കയിലുണ്ടായ വെള്ളപൊക്കത്തിലും ഉരുള്‍പൊട്ടലിലും മരിച്ചവരുടെ എണം 92 ആയി. ഒരാഴ്ചയായി തുടരുന്ന പ്രളയതില്‍ 109 പേരെ കാണാതായി. ഞായറാഴ്ച 23 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. കൊളംബോയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള കിഗല്ളൊ ജില്ലയില്‍ നിന്നും കഴിഞ്ഞ ദിവസം 15 മൃതദേഹങ്ങള്‍ കണ്ടെടുത്തിരുന്നു. പ്രളയ ബാധിതപ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപൊക്കവും ഉരുള്‍പൊട്ടലും ശക്തമായ പ്രദേശങ്ങളില്‍ നിന്നും 3,40,000 പേരെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. മരണനിരക്ക് കൂടാനിടയുണ്ടെന്ന് ദുരന്തനിവാരണ സേന വക്താവ് പ്രദീപ് കൊടിപ്പിളി Read more about ശ്രീലങ്കയില്‍ പ്രളയം: മരണം 92 ആയി[…]

തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

03:50pm 23/05/2016 ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മദ്രാസ് സര്‍വകലാശാല സെന്‍റിനറി ഹാളില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ കെ. റൊസായ് സത്യവാചകം ചൊല്ലികൊടുത്തു. 15ാമത് തമിഴ്നാട് മന്ത്രിസഭയിലെ 28 മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മന്ത്രിസഭയില്‍ 13 പേര്‍ പുതുമുഖങ്ങളാണ്. മുഖ്യമന്ത്രിയെ കൂടാതെ മൂന്നു വനിതകളും മന്ത്രിസഭയിലുണ്ട്. തുടര്‍ച്ചയായി ഇത് രണ്ടാംതവണയാണ് ജയലളിത മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ജയലളിത അഞ്ചു തവണ തമിഴ്നാട് മുഖ്യമന്ത്രി പദത്തിലത്തെിയിട്ടുണ്ട്. പൊലീസ്, ആഭ്യന്തരം,പൊതുകാര്യം എന്നീ വകുപ്പുകളാണ് മുഖ്യമന്ത്രി വഹിക്കുക. Read more about തമിഴ്നാട് മുഖ്യമന്ത്രിയായി ജയലളിത സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.[…]

കംഗാരുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു

01:13pm 23/5/2016 ഓസ്‌ട്രേലിയയുടെ സ്വകാര്യ അഹങ്കാരമായിരുന്ന കംഗാരുക്കള്‍ രാജ്യത്തിന് ശാപമായി തീരുന്നുവെന്ന് റിപ്പോര്‍ട്ട്. കംഗാരുക്കളുടെ എണ്ണം ക്രമാതീതമായി കൂടിയതോടെ ഇവയെ കൊന്നൊടുക്കാനാണ് അധികൃതര്‍ തീരുമാനിച്ചിരിക്കുന്നത്. അയ്യായിരത്തോളം കംഗാരുക്കളെ കൊന്നേക്കുമെന്നാണ് റിപ്പോര്‍ട്ടെങ്കിലും അതിലും കൂടുതല്‍ ഉണ്ടാകുമെന്നാണ് അധികൃതര്‍ തന്നെ വ്യക്തമാക്കുന്നത്. രണ്ടായിരത്തിനടുത്ത് കംഗാരുക്കളെയാണ് ആഗസ്റ്റിന് മുന്‍പായി ഓസ്ട്രേലിയ കൊല്ലും. കംഗാരുക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ ഇവയ്‌ക്കിടയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നതിനും ജൈവവ്യവസ്ഥയെ തന്നെ താളം തെറ്റിക്കുന്നതിനും കാരണമായതോടെയാണ് അധികൃതര്‍ ഇത്തരമൊരു തീരുമാനത്തില്‍ എത്തിയത്. ചില മൃഗങ്ങളുടെ എണ്ണം വര്‍ദ്ധിക്കുമ്പോള്‍ വിനോദത്തിനായി അവയെ Read more about കംഗാരുക്കളെ കൂട്ടത്തോടെ കൊന്നൊടുക്കാന്‍ ഓസ്ട്രേലിയ തീരുമാനിച്ചു[…]

ഉത്തര തായ്‌ലന്റിലെ ഒരു സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു.

01:03pm. 23/5/2016 ബാങ്കോക്ക്: ഉത്തര തായ്‌ലന്റിലെ ഒരു സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു. അഞ്ചിനും പതിമൂന്നിനും മധ്യേ പ്രായമുള്ളവരാണ് ദുരന്തത്തിനിരയായവര്‍. ഞായറാഴ്ച രാത്രിയാണ് തീപിടുത്തമുണ്ടായത്. ഈ സമയം കുട്ടികള്‍ ഉറങ്ങിക്കിടക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. സ്വകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ മുഴുവന്‍ മേഖലയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളില്‍ നിന്നുള്ളവരാണ്. ഉത്തര തായ്‌ലന്റിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള പിതക്കിയര്‍ട്ട് വിത്തയ്യ സ്‌കൂളിലാണ് ദുരന്തമുണ്ടായത്. ഈ സമയം 38 കുട്ടികള്‍ ഡോര്‍മിറ്ററിലുണ്ടായിരുന്നുവെന്ന് പ്രദേശവാസികളില്‍ ഒരാള്‍ പറഞ്ഞു. Read more about ഉത്തര തായ്‌ലന്റിലെ ഒരു സ്‌കൂള്‍ ഡോര്‍മിറ്ററിയിലുണ്ടായ തീപിടുത്തത്തില്‍ 17 പെണ്‍കുട്ടികള്‍ വെന്തുമരിച്ചു.[…]