സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ; ഐസക്കിന് ധനം, സുധാകരന് പൊതുമരാമത്ത്

01:01pm 23/5/2016 തിരുവനന്തപുരം: എല്‍.ഡി.എഫ് മന്ത്രിസഭ ബുധനാഴ്ച അധികാരമേല്‍ക്കാനിരിക്കേ സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണയായതായി സൂചന. ആഭ്യന്തരവും വിജിലന്‍സും മുഖ്യമന്ത്രി തന്നെ വഹിക്കും. വി.എസ് മന്ത്രിസഭയില്‍ ധനകാര്യം കൈകാര്യം ചെയ്തിരുന്ന ഡോ.തോമസ് ഐസക് തന്നെയായിരിക്കും ഈ സര്‍ക്കാരിലും വകുപ്പ് കൈാര്യം ചെയ്യുക. ജി.സുധാകരന്‍ (പൊതുമരാമത്ത്), കടകംപള്ളി സുരേന്ദ്രന്‍ (വൈദ്യൂതി), എ.കെ ബാലന്‍ (തദ്ദേശസ്വയംഭരണം, പട്ടികവര്‍ഗക്ഷേമം), സി.രവീന്ദ്രനാഥ് (വിദ്യാഭ്യാസം), ജെ.മേഴ്‌സിക്കുട്ടിയമ്മ (ഫിഷറീസ്, തുറമുഖം), കെ.കെ ശൈലജ (ആരോഗ്യം), കെ.ടി ജലീല്‍ (ടൂറിസം), എ.സി മൊയ്തീന്‍ (സഹകരണം), ടി.പി രാമകൃഷ്ണന്‍(തൊഴില്‍, Read more about സി.പി.എം മന്ത്രിമാരുടെ വകുപ്പുകളില്‍ ധാരണ; ഐസക്കിന് ധനം, സുധാകരന് പൊതുമരാമത്ത്[…]

71 കാരിക്ക്‌ 21 കാരനെ വിവാഹം കഴിക്കണം;

09:01am 23/5/2016 കാമുകനായ 21 കാരനെ വിവാഹം കഴിക്കാനുള്ള 71 കാരിയുടെ ശ്രമത്തിന്‌ കോടതിയുടെ തട. തന്നേക്കള്‍ 50 വയസ്സ്‌ ഇളപ്പമുള്ള കാമുകനെ വരിക്കാനുള്ള മുതു മുത്തശ്ശിയുടെ മോഹത്തിന്‌ സ്വിസ്‌ കോടതിയാണ്‌ വിലങ്ങുതടിയായത്‌്. സ്വിറ്റ്‌സര്‍ ലണ്ടുകാരിയായ 71 കാരി ടുണീഷ്യക്കാരനെയാണ്‌ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ചത്‌. തങ്ങളുടെ പല താല്‍പ്പര്യങ്ങളും ഒന്നാണെന്നും താന്‍ അയാളെ പ്രണയിക്കുന്നതായും 71 കാരി ഗ്രാന്‍ പറഞ്ഞു. കുട്ടികള്‍ വേണ്ടെന്ന്‌ അദ്ദേഹം തീരുമാനിച്ചതിനാല്‍ തങ്ങള്‍ക്ക്‌ ഇടയിലുള്ള 50 വയസ്സ്‌ പ്രായ വ്യത്യാസം ഒരു പ്രശ്‌നമല്ലെന്നും Read more about 71 കാരിക്ക്‌ 21 കാരനെ വിവാഹം കഴിക്കണം;[…]

ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് മുംബൈ പൊലീസിന്‍െറ ക്ലീന്‍ചിറ്റ്

09:00am 23/5/2016 മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍െറ ഫോണുകളില്‍നിന്ന് മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് വിളികള്‍ വന്നിട്ടില്ളെന്ന് മുംബൈ പൊലീസ്. 2015 സെപ്റ്റംബര്‍ നാലിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയില്‍ ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നാലു നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നെന്നാണ് ആരോപണം. എന്നാല്‍, ഈ കാലയളവില്‍ കഡ്സെയുടെ നമ്പറില്‍ വിദേശത്തുനിന്നും വിളികളുണ്ടാകുകയൊ വിദേശങ്ങളിലേക്ക് വിളിക്കുകയൊ ചെയ്തിട്ടില്ളെന്ന് ജോയന്‍റ് പൊലീസ് കമീഷണര്‍ (ക്രൈം) അതുല്‍ചന്ദ് കുല്‍കര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. Read more about ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് മുംബൈ പൊലീസിന്‍െറ ക്ലീന്‍ചിറ്റ്[…]

തദ്ദേശീയ സ്‌പേസ് ഷട്ടില്‍ വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ

08:50 AM 23/05/2016 ബംഗളൂരു: ബഹിരാകാശ ഗവേഷണരംഗത്ത്​ ചരിത്രം കുറിച്ച്​ ഇന്ത്യയുടെ പുനരുപയോഗ വിക്ഷേപണ വാഹനം പരീക്ഷണക്കുതിപ്പ് നടത്തി. തിങ്കളാഴ്​ച രാവിലെ ഏഴുമണിയോടെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്നാണ് റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ള്‍– ടെക്നോളജി ഡെമോണ്‍സ്ട്രേഷന്‍ (ആര്‍.എല്‍.വി– -ടി.ഡി) വിക്ഷേപിച്ചത്​. ഉപഗ്രഹത്തെ ഭ്രമണ പഥത്തിൽ എത്തിച്ച ശേഷം റോക്കറ്റ്​ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങുന്നതാണ്​ റീയൂസബ്ള്‍ ലോഞ്ച് വെഹിക്ക്ളി​െൻറ പ്രത്യേകത. ഭൂമിയില്‍നിന്ന് 70 കിലോമീറ്റര്‍ സഞ്ചരിച്ച് വാഹനം സുരക്ഷിതമായി തിരിച്ചിറക്കുന്ന പരീക്ഷണമാണ് നടക്കുന്നത്​. ശ്രീഹരിക്കോട്ടയില്‍നിന്ന് വിക്ഷേപിക്കുന്ന റോക്കറ്റിനെ Read more about തദ്ദേശീയ സ്‌പേസ് ഷട്ടില്‍ വിക്ഷേപണം വിജയമെന്ന് ഐ.എസ്.ആര്‍.ഒ[…]

ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് മോദി

08:50am 23/5/2016 തെഹ്റാന്‍: ഇറാനുമേലുള്ള അന്താരാഷ്ട്ര ഉപരോധം നീക്കിയത് വന്‍ അവസരങ്ങള്‍ക്കാണ് വഴിയൊരുക്കിയതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറാനില്‍ പറഞ്ഞു. വ്യാപാരം, നിക്ഷേപം, ഊര്‍ജം തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനാണ് സന്ദര്‍ശനത്തില്‍ മുന്‍ഗണന നല്‍കുകയെന്നും മോദി വ്യക്തമാക്കി. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി ഇറാനിലത്തെിയത്. ചാബഹാര്‍ പദ്ധതിയുടെ പുരോഗതി സംബന്ധിച്ച് നിര്‍ണായക കരാറില്‍ തീരുമാനമുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മെഹ്റാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മോദിയെ ഇറാന്‍ ധനമന്ത്രി അലി ത്വയ്യബ്നിയ സ്വീകരിച്ചു. ഇറാനിലെ ഇന്ത്യക്കാരുമായി കൂടിക്കാഴ്ച നടത്തുന്നതിനായി മോദി ഗുരുദ്വാര്‍ സന്ദര്‍ശിച്ചു. Read more about ഇറാന്‍െറ ഉപരോധം നീക്കിയത് അവസരങ്ങള്‍ തുറന്നെന്ന് മോദി[…]

ആര്യ പ്രേംജി അന്തരിച്ചു

08:49 AM 23/05/2016 തിരുവനന്തപുരം: ഭരത് അവാര്‍ഡ് ജേതാവും സാമൂഹിക പരിഷ്‌കര്‍ത്താവുമായ നടന്‍ പ്രേംജിയുടെ ഭാര്യ ആര്യ പ്രേംജി (99) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് തിങ്കളാഴ്ച്ച രാവിലെയായിരുന്നു അന്ത്യം. പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ നീലന്‍ മകനാണ്. സ്‌കൂള്‍ വിദ്യാഭ്യാസം പോലും ലഭിക്കാതെ കൗമാരത്തില്‍ തന്നെ കല്ല്യാണം കഴിക്കേണ്ടി വന്ന ആര്യക്ക് 15-ാം വയസില്‍ തന്നെ വിധവയാവേണ്ടി വന്നു. 12 വര്‍ഷം വിധവയായി ജീവിച്ച ആര്യയെ 27ാം വയസില്‍ പ്രേംജി വിവാഹം കഴിച്ചു. ഇതിലൂടെ ആര്യക്ക് സമുദായം ഭൃഷ്ട് Read more about ആര്യ പ്രേംജി അന്തരിച്ചു[…]

രൂപാ ഗാംഗുലിക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം

08:43am 23/5/2016 കൊല്‍ക്കത്ത: നടിയും ബി.ജെ.പി നേതാവുമായ രൂപാ ഗാംഗുലിക്ക് നേരെ ആക്രമണം. ആക്രമണം നടത്തിയത് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു. സൗത് 24 പര്‍ഗാനാസ് ജില്ലയിലെ ഡയമണ്ട് ഹാര്‍ബറില്‍ വെച്ചാണ് ഇവരുടെ വാഹനവ്യൂഹത്തിനുനേരെ ആക്രമണമുണ്ടായത്. ശനിയാഴ്ച തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ എന്നാരോപിക്കപ്പെടുന്നവര്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ ബി.ജെ.പി പ്രവര്‍ത്തകനെ സന്ദര്‍ശിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു അവര്‍. ഡയമണ്ട് ഹാര്‍ബറിനടുത്ത് കാര്‍ നിര്‍ത്തി യ അവരെ അക്രമാസക്തരായ ആള്‍ക്കൂട്ടം അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഹിലരി നുണപറയുന്ന വിഡിയോ വൈറലാകുന്നു

08:45am 23/05/2016 വാഷിങ്ടണ്‍: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി മത്സരിക്കുന്ന ഹിലരി ക്ളിന്‍റന്‍ 13 മിനിറ്റ് തുടര്‍ച്ചയായി കള്ളംപറയുന്ന വിഡിയോ വൈറലാകുന്നു. വിവിധ വിഷയങ്ങളെ പറ്റി ഹിലരി കള്ളം പറയുന്നതും മുന്‍ നിലപാടുകള്‍ക്ക് വിരുദ്ധമായി പറയുന്നതുമാണ് വിഡിയോയിലുള്ളത്. ഏഴു മില്യണ്‍ ആളുകളാണ് ഇതിനോടകം യൂടുബില്‍ അപ്ലോഡ് ചെയ്യപ്പെട്ട വിഡിയോ കണ്ടുകഴിഞ്ഞത്. വടക്കന്‍ അമേരിക്കന്‍ സ്വതന്ത്ര വ്യാപാരക്കരാര്‍, സ്വവര്‍ഗ ലൈംഗികത എന്നീ വിഷയങ്ങളിലെ അവരുടെ വ്യത്യസ്ത അഭിപ്രായങ്ങള്‍ വിഡിയോ തുറന്നുകാണിക്കുന്നു.

തൃശൂരില്‍ രണ്ടിടത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു

08:45am 23/5/2016 തൃശൂര്‍: ജില്ലയിലെ തീരമേഖലയായ എങ്ങണ്ടിയൂരിലും ചേറ്റുവയിലും ഇന്നലെ രാത്രി രണ്ട് സി.പി.എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പിച്ചു. ഏങ്ങണ്ടിയൂരില്‍ ചെമ്പന്‍ വീട്ടില്‍ ശശികുമാര്‍(44), ചേറ്റുവ കോട്ടക്ക് സമീപം പുതിയ വീട്ടില്‍ നാസര്‍ (48) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ശശിയുടെ രണ്ട് കാലുകളും വെട്ടേറ്റ് തൂങ്ങിയ നിലയിലാണ്. ഏങ്ങണ്ടിയൂരിനടുത്ത് പൊക്കുളങ്ങര പാലത്തിന് സമീപം രാത്രി 10.15ഓടെയാണ് ഒരു സംഘം ശശിയെ വെട്ടി വീഴ്ത്തിയത്. ബൈക്കില്‍ വീട്ടിലേക്ക് പോവുകയായിരുന്ന ശശിയെ പാലത്തിനടുത്ത് ഒളിച്ചിരുന്ന ഒരു സംഘമാണ് വെട്ടിയത്. വെട്ടേറ്റ ശശിയുടെ കരച്ചില്‍ Read more about തൃശൂരില്‍ രണ്ടിടത്ത് സി.പി.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു[…]

കെ. അനിരുദ്ധന്‍ അന്തരിച്ചു

08:40am 23/5/2016 തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം നേതാവും മുന്‍ എം.എല്‍.എയുമായ കെ. അനിരുദ്ധന്‍ (91) അന്തരിച്ചു. ഞായറാഴ്ച രാത്രി 11.55ന് വഴുതക്കാട് ഗ്രേസ് കോട്ടേജിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. 1963ലെ രണ്ടാം നിയമസഭയില്‍ അംഗമായിരുന്നു. ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനത്തിലൂടെ പൊതുപ്രവര്‍ത്തന രംഗത്തേക്ക് കടന്ന അനിരുദ്ധന്‍ സംശുദ്ധ വ്യക്തിത്വത്തിന് ഉടമയായിരുന്നു. ഭാര്യ ഗവ. വിമണ്‍സ് കോളജ് മുന്‍ അധ്യാപിക പ്രൊഫ. കെ. സുധര്‍മ. ആറ്റിങ്ങല്‍ എം.പി ഡോ. എ.സമ്പത്ത് എം.പി, എ. കസ്തൂരി (എന്‍ജിനീയര്‍) Read more about കെ. അനിരുദ്ധന്‍ അന്തരിച്ചു[…]