സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ ജൈവ പച്ചക്കറി കൃഷിയിലേക്ക് – സെബാസ്റ്റ്യന്‍ ആന്റണി Picture ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. ഇന്നത്തെക്കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് വിഷരഹിത പച്ചക്കറി ഉല്‍പാദനം അതിനു പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നിന്‍റെ ആവശ്യവുമാണ് എന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തങ്ങളെ നയിച്ചത് എന്ന് ഇതിനു നേതൃത്വം നല്കുന്ന ബിജു കുര്യാക്കോസ്­, റോയി താടിക്കാരന്‍ എന്നിവര്‍ പറയുന്നു. പുതിയതലമുറയുടെ പ്രതിനിധിയായി എയ്മി കുര്യാക്കോസും മുന്നില്‍ തന്നെയുണ്ട്­. പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനംനിര്‍വ്വഹിച്ചു . കാര്‍ഷിക വൃത്തിയില്‍ നിന്നും നമ്മുടെ സമൂഹം അകലുന്ന ഇക്കാലത്ത് ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ച ഇടവകജനയെ അഭിനന്ദിച്ച തോടൊപ്പം, നല്ല രീതിയില്‍ കൃഷി വളര്‍ച്ചയിലെത്താന്‍ കഴിയട്ടെ എന്നു പ്രാര്‍ത്തിക്കുകയും എല്ലാവിധ അശംസകള്‍ നേരുകയും ചെയ്തു. ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്­ എന്നിവര്‍ക്കൊപ്പം ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണി­ത്.

08:45am 23/5/2016 – സെബാസ്റ്റ്യന്‍ ആന്റണി ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം Read more about സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ദേവാലയത്തിലെ ഇടവകാംഗങ്ങള്‍ ജൈവ പച്ചക്കറി കൃഷിയിലേക്ക് – സെബാസ്റ്റ്യന്‍ ആന്റണി Picture ന്യൂജേഴ്‌സി: സോമര്‍സെറ്റ് സെന്‍റ് തോമസ്­ സിറോ മലബാര്‍ ഫൊറോന ദേവാലയത്തിലെ ഭക്തസംഘടനകളായ ജോസഫ്­ ഫാതേഴ്‌സും, മരിയന്‍ മതേഴ്‌സും ചേര്‍ന്ന് ദേവാലയത്തിന് സമീപമുള്ള സ്ഥലത്ത് ജൈവ പച്ചക്കറി കൃഷി നടത്തുന്നു. കൃഷിക്കാവശ്യമുള്ള സ്ഥലം ഒരുക്കി വേലി കെട്ടി കൃഷിയിടം സുരക്ഷിതമാക്കുന്നതുള്‍ പ്പെടെയുള്ള ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. മണ്ണിന്റെയും, മനുഷ്യന്റെയും, ആവാസവ്യവസ്ഥയുടേയും ആരോഗ്യം നിലനിര്‍ത്തുന്ന ഉല്പാദന രീതിയായ ജൈവ കൃഷിരീതിയിലൂടെ ദോഷഫലങ്ങളുണ്ടാക്കുന്ന ചേരുവകള്‍ ഉപയോഗിക്കുന്നതിന്­ പകരം പരിസ്ഥിതിയുടേ സ്വാഭാവിക പ്രക്രിയകള്‍,ജൈവ വൈവിദ്ധ്യം, ചംക്രമണം തുടങ്ങിയ പ്രാദേശിക അവസ്ഥകള്‍ക്ക് അനുരൂപമായതിനെ മാത്രം ഉപയോകിച്ച് കൊണ്ടാണ് ഈ കൃഷി രീതി ഇവിടെ നടപ്പാക്കുന്നത്. പരമ്പരാഗത രീതികളും പുത്തന്‍ കണ്ടത്തെലുകളും ശാസ്ത്രീയ രീതികളും സം­യോജിപ്പിച്ചുകൊണ്ട് പരിസ്ഥിതിയിലെ എല്ലാവിഭാഗത്തിനും ഉപകാരപ്പെടും വിധത്തില്‍ പാരിസ്ഥിതിക ബന്ധവും ഉന്നത നിലവാരത്തിലുള്ള ജീവിതവും ഈ കൃഷിരീതി പ്രോത്സാഹിപ്പിക്കുന്നു എന്നതും, പുതിയ തലമുറയിലെ യുവജനതയെ പരമ്പരാഗതമായി നമ്മുടെ മുന്‍ തലമുറക്കാര്‍ അവലംഭിച്ചു വന്ന കൃഷി രീതിയെ പരിചയപ്പെടുത്തുകയും അതിലേക്കു അവരെ നയിക്കുകയും ചെയ്യാനുള്ള പ്രോത്സാഹനം കൊടുക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത് എന്ന് സംഘാടകര്‍ പറഞ്ഞു. ഇന്നത്തെക്കാലത്ത് ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയാണ് വിഷരഹിത പച്ചക്കറി ഉല്‍പാദനം അതിനു പുതിയ തലമുറയെ പ്രോത്സാഹിപ്പിക്കുക എന്നത് ഇന്നിന്‍റെ ആവശ്യവുമാണ് എന്ന തിരിച്ചറിവാണ് ജൈവ പച്ചക്കറി കൃഷിയിലേക്ക് തങ്ങളെ നയിച്ചത് എന്ന് ഇതിനു നേതൃത്വം നല്കുന്ന ബിജു കുര്യാക്കോസ്­, റോയി താടിക്കാരന്‍ എന്നിവര്‍ പറയുന്നു. പുതിയതലമുറയുടെ പ്രതിനിധിയായി എയ്മി കുര്യാക്കോസും മുന്നില്‍ തന്നെയുണ്ട്­. പാലാ സാന്ത്വന കൗണ്‍സിലിംഗ് സെന്റര്‍ ഡയറക്ടര്‍ ഫാ. മാത്യു പന്തലാനിക്കല്‍ ആദ്യ പച്ചക്കറി തൈ നട്ടുകൊണ്ട് ജൈവ പച്ചക്കറി കൃഷിയുടെ ഉത്ഘാടനംനിര്‍വ്വഹിച്ചു . കാര്‍ഷിക വൃത്തിയില്‍ നിന്നും നമ്മുടെ സമൂഹം അകലുന്ന ഇക്കാലത്ത് ജൈവ കൃഷിയുടെ പ്രാധാന്യം മനസ്സിലാക്കി ഇതിനു വേണ്ടി ആത്മാര്‍ഥമായി പ്രവര്‍ത്തിക്കാന്‍ ധൈര്യം കാണിച്ച ഇടവകജനയെ അഭിനന്ദിച്ച തോടൊപ്പം, നല്ല രീതിയില്‍ കൃഷി വളര്‍ച്ചയിലെത്താന്‍ കഴിയട്ടെ എന്നു പ്രാര്‍ത്തിക്കുകയും എല്ലാവിധ അശംസകള്‍ നേരുകയും ചെയ്തു. ട്രസ്ടിമാരായ ടോം പെരുംപായില്‍, തോമസ്­ ചെറിയാന്‍ പടവില്‍, മേരിദാസന്‍ തോമസ്­ എന്നിവര്‍ക്കൊപ്പം ഇടവകാംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെബാസ്റ്റ്യന്‍ ആന്റണി അറിയിച്ചതാണി­ത്.[…]

ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന

08:44am 23/5/2016 ചിക്കാഗോ: ഫോമയുടെ 2016- 18 കാലയളവിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന. ദീര്‍ഘകാലമായി പൊതുപ്രവര്‍ത്തനരംഗത്ത് പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച എനിക്ക് ഫോമയുടെ ജോയിന്റ് സെക്രട്ടറി, റീജണല്‍ വൈസ് പ്രസിഡന്റ്, ഇല്ലിനോയി മലയാളി അസോസിയേഷന്‍ പ്രസിഡന്റ്, സെക്രട്ടറി, ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ഇല്ലിനോയി മലയാളി അസോസിയേഷന്റെ സെക്രട്ടറിയായി സേവനം അനുഷ്ഠിക്കുന്നു. ഫോമയുടെ തുടക്കംമുതല്‍ സംഘടനയില്‍ പ്രവര്‍ത്തിക്കാന്‍ സാധിച്ചതുകൊണ്ട് ഫോമയുടെ വിവിധ അംഗസംഘടനകളിലുള്ള ഈ സുഹൃത്തുക്കളാണ് എന്റെ ട്രഷറര്‍ Read more about ഫോമാ ട്രഷറര്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോസി കുരിശിങ്കലിന്റെ അഭ്യര്‍ത്ഥന[…]

ലോസ്ആഞ്ചലസില്‍ സ്വാതിതിരുനാള്‍ദിനം ആഘോഷിച്ചു

08:44am 23/5/2016 ലോസ്ആഞ്ചലസ്: കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളിസംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഹിന്ദു മലയാളീസ് (ഓം), സൗത്ത് ഇന്ത്യന്‍ മ്യൂസിക് അക്കാദമിയുടെയും സ്വാതിതിരുനാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് വിഷ്വല്‍ ആര്‍ട്‌സ് ആന്‍ ഡ് മ്യുസിക്കിന്റെയും സഹകരണത്തോടെസംഘടിപ്പിച്ച ഇരുപത്തിയഞ്ചാമതു സ്വാതിതിരുനാള്‍ സംഗീതോത്സവംഗംഭീരമായി. മെയ് ഇരുപത്തിയൊന്നു ശനിയാഴ്ചലോസ്ആഞ്ചെലെ സിലെട്ടസ്റ്റിനില്‍ ഉള്ള ചിന്മയമിഷന്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ നിരവധി ഗായകര്‍ സ്വാതിതിരുനാള്‍ കീര്‍ത്തനങ്ങള്‍ ആലപിച്ചു. രജതജൂബിലിവര്‍ഷമായ ഇത്തവണത്തെ ആഘോഷങ്ങളില്‍ തിരുവിതാംകൂര്‍ റാ ണി ഗൗരിപാര്‍വതിബായി തമ്പുരാട്ടി മുഖ്യാതിഥിയായിരുന്നു. സ്വാതിതിരുനാള്‍ മഹാരാജാവിനെ കുറിച്ചും രാ ജാരവിവര്‍മയെക്കുറിച്ചും Read more about ലോസ്ആഞ്ചലസില്‍ സ്വാതിതിരുനാള്‍ദിനം ആഘോഷിച്ചു[…]

നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ജൂണിയര്‍ – സീനിയര്‍ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ 7 മുതല്‍

08:43am 23/5/2016 – ബെന്നി പരിമണം ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ഭദ്രാസനം നോര്‍ത്ത്- ഈസ്റ്റ് റീജിയന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന ജൂണിയര്‍ – സീനിയര്‍ സമ്മേളനം ജൂലൈ 7 മുതല്‍ 10 വരെ നടക്കും. ന്യൂജേഴ്‌സി റാംപോ കോളജില്‍ വച്ചു നടത്തപ്പെടുന്ന കോണ്‍ഫറന്‍സിന്റെ ചിന്താവിഷയം “The Blueprint’ എന്നതാണ്. നോര്‍ത്ത് അമേരിക്ക- യൂറോപ്പ് ഭദ്രാസനാധിപന്‍ അഭി. ഡോ. ഐസക് മാര്‍ പീലക്‌സിനോസ് എപ്പിസ്‌കോപ്പ ജൂലൈ ഏഴിന് വൈകിട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. നോര്‍ത്ത്- ഈസ്റ്റ് റീജിയനിലെ വിവിധ Read more about നോര്‍ത്ത് അമേരിക്കന്‍ മാര്‍ത്തോമാ ജൂണിയര്‍ – സീനിയര്‍ വിദ്യാര്‍ത്ഥി സമ്മേളനം ജൂലൈ 7 മുതല്‍[…]

പിസിനാക്ക് 2016: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു

08:42am 23/5/2016 – ജോണ്‍സ് പി. മാത്യൂസ് ഡാലസ്: ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഡാളസിലെ ആഡിസണ്‍ സിറ്റിയില്‍ നടക്കുന്ന 34­ാമത് പെന്തക്കോസ്തല്‍ കോണ്‍ഫറന്‍സിന് മുഖ്യപ്രാസംഗികരെ കൂടാതെ കേരളത്തില്‍ നിന്നും അതിഥി പ്രാസംഗികരും എത്തുന്നു. ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയുടെ നേതൃനിരയിലെ പ്രമുഖനും ഏറ്റവും ശ്രദ്ധേയനുമായ കണ്‍വന്‍ഷന്‍ പ്രാസംഗകന്‍ പാസ്റ്റര്‍ കെ.സി. ജോണ്‍, ചര്‍ച്ച് ഓഫ് ഗോഡിലെ പ്രധാന ശുശ്രൂഷകനും പ്രമുഖ പ്രാസംഗികനുമായ പാസ്റ്റര്‍ പി.സി. ചെറിയാന്‍, അസംബ്ലിസ് ഓഫ് ഗോഡ് മലബാര്‍ ഡിസ്ട്രിക്ടിന്റെ സൂപ്രണ്ടും Read more about പിസിനാക്ക് 2016: മുഖ്യ പ്രസംഗകരെ കൂടാതെ കേരളത്തില്‍ നിന്നും പ്രമുഖ പ്രാസംഗികരും എത്തുന്നു[…]

പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരി വെടിയേറ്റ് മരിച്ചു

08:40am 23/5/2016 – പി.പി. ചെറിയാന്‍ ലൂസിയാന: അശ്രദ്ധമായി വച്ചിരുന്ന പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ വെടിപൊട്ടി അഞ്ചുവയസുകാരി മരിച്ചു. ലൂസിയാനയില്‍ ഇന്ന് (മെയ് 21-നു ശനിയാഴ്ച) രാവിലെയായിരുന്നു നിര്‍ഭാഗ്യകരമായ ഈ സംഭവം നടന്നത്. സെന്റ് ജോണ്‍ ബാപ്റ്റിസ്റ്റ് ഷെരീഫ് ഓഫീസറാണ് ഔദ്യോഗികമായി ഈ വിവരം മാധ്യമങ്ങള്‍ക്ക് നല്‍കിയത്. ന്യൂഓര്‍ലിയന്‍സില്‍ നിന്ന് 25 മൈല്‍ അകലെയുള്ള ലാപ്ലേയ്‌സ് എന്ന സ്ഥലത്ത് പിതാവ് വീട്ടിലില്ലായിരുന്ന സമയത്താണ് അശ്രദ്ധമായി വെച്ചിരുന്ന തോക്ക് കുട്ടിയുടെ കൈയ്യില്‍ എത്തിയത്. രണ്ടു കുട്ടികളുമായി കളിക്കുന്നതിനിടയിലാണ് Read more about പിതാവിന്റെ തോക്കെടുത്ത് കളിക്കുന്നതിനിടെ അഞ്ചുവയസുകാരി വെടിയേറ്റ് മരിച്ചു[…]

നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവിനോട് ബി.ജെ.പി അനുഭാവി

06:37pm 22/5/2016 ന്യൂഡല്‍ഹി: നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവ് പ്രിയങ്ക ചതുര്‍വേദിക്ക് ബി.ജെ.പി അനുഭാവിയുടെ ഭീഷണി. ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെ തനിക്കെതിരെ ബി.ജെ.പി വക്താവ് നടത്തിയ മോശം പരാമര്‍ശം ചൂണ്ടിക്കാട്ടിയപ്പോഴാണ് ബലാത്സംഗ ഭീഷണി ഉണ്ടായത്. ഇത്തരത്തില്‍ തന്നെ ഭീഷണിപ്പെടുത്താമെന്ന് തീവ്രവലതുപക്ഷ നേതാക്കളും പ്രവര്‍ത്തകരും കരുതുന്നുണ്ടെങ്കില്‍ അവര്‍ക്ക് തെറ്റ് പറ്റിയെന്ന് പ്രിയങ്ക പറഞ്ഞു. നവമാധ്യമങ്ങള്‍ വഴിയുള്ള അധിക്ഷേപം തടയുന്നത് അസാധ്യമാണെന്ന് അടുത്തിടെ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അഭിപ്രായപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സത്യസന്ധതയെ ഞാന്‍ അഭിനന്ദിക്കുന്നു. Read more about നിര്‍ഭയ മോഡലില്‍ ബലാത്സംഗം ചെയ്ത് കൊല്ലുമെന്ന് കോണ്‍ഗ്രസ് ദേശിയ വക്താവിനോട് ബി.ജെ.പി അനുഭാവി[…]

അത്ഭുതകഥയുടെ ആദ്യപ്രതി ലേലത്തിന്‌

06:33pm. 20/5/2016 ന്യുയോര്‍ക്ക്‌: കഥകള്‍ പല ദേശങ്ങള്‍ താണ്ടി ഭാഷഭേദമന്യേ ലോക പ്രശസ്‌തമാകുന്നത്‌ പതിവാണ്‌ അത്തരത്തില്‍ വായനക്കാരെ അത്ഭുതലോകത്തേക്ക്‌ കുട്ടികൊണ്ടു പോയ വിശ്വവിഖ്യാത ചിത്രകഥ ‘ആലീസ്‌ അഡ്‌വ്വഞ്ചേഴ്‌സ് ഇന്‍ വഡര്‍ലാന്റ’. 1865 ല്‍ പുറത്തിറങ്ങിയ ചിത്രകഥയുടെ ആദ്യപ്രതി ലേലത്തിനൊരുങ്ങുന്നു. 30 ലക്ഷം ഡോളറാണ്‌ (20 കോടിയിലേറെ രൂപ) അപൂര്‍വ പ്രതിയുടെ ലേലത്തുകയായി കണക്കാക്കിയിരിക്കുന്നത്‌. പ്രശസ്‌ത ചിത്രകാരനായ ജോണ്‍ ടെനീയല്‍ വരച്ച 42 ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി 2000 കോപ്പികളായിരുന്നു 1865 ല്‍ ആദ്യം പുറത്തിറക്കിയത്‌. എന്നാല്‍ ആറ്‌ കോപ്പികള്‍ Read more about അത്ഭുതകഥയുടെ ആദ്യപ്രതി ലേലത്തിന്‌[…]

സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതില്‍ ബി.ജെ.പിയ്‌ക്ക് പങ്കില്ലെന്ന്‌ കുമ്മനം

06:26pm 22/5/2016 കണ്ണൂര്‍ : കണ്ണൂരില്‍ സിപിഐഎം പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രകടനത്തിനിടെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറില്‍ സിപിഐഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ രംഗത്ത്‌. കണ്ണൂരിലെ സിപിഐഎം പ്രവര്‍ത്തകന്റെ മരണത്തില്‍ പങ്കില്ലെന്നും അത്‌ ഒരു അപകടമരണം മാത്രമാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ധര്‍മടത്തെ പിണറായി വിജയന്റെ വിജയത്തെ തുടര്‍ന്ന്‌ നടത്തിയ ആഹ്ലാദപ്രകടനത്തിന്‌ നേരെ ആര്‍എസ്‌എസ്‌ നടത്തിയ ബോംബേറിലാണ്‌ സിപിഐഎം പ്രവര്‍ത്തകനായ പിണറായി ചേരിക്കല്‍ സ്വദേശി വി രവീന്ദ്രന്‍ കൊല്ലപ്പെട്ടത്‌. ഇദ്ദേഹത്തിന്റെ Read more about സിപിഎം പ്രവര്‍ത്തകന്‍ കണ്ണൂരില്‍ കൊല്ലപ്പെട്ടതില്‍ ബി.ജെ.പിയ്‌ക്ക് പങ്കില്ലെന്ന്‌ കുമ്മനം[…]

പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി കിരണ്‍ ബേദിയെ നിയമിച്ചു.

06:30pm 22/5/2016 ന്യൂഡല്‍ഹി: മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി നിയമിച്ചു. പ്രസിഡന്റിന്റെ ഓഫീസാണ് കിരണ്‍ ബേദിയെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ച ബേദി കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. തുടര്‍ന്ന് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആയിരുന്നു കിരണ്‍ ബേദി. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി മൂന്ന് സീറ്റില്‍ ഒതുങ്ങിയതോടെ ബേദി രാഷ്ട്രീയം വിട്ടിരുന്നു. ബേദിയെ മുഖ്യമന്ത്രിയായി ഉയര്‍ത്തിക്കാട്ടിയ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് മൂന്ന് Read more about പുതുച്ചേരിയില്‍ ലെഫ്റ്റനന്റ് ഗവര്‍ണറായി കിരണ്‍ ബേദിയെ നിയമിച്ചു.[…]