സി.പി.എം മന്ത്രിമാരുടെ പട്ടികയായി

05:50pm 22/5/2016 തിരുവനന്തപുരം: സി.പി.എം മന്ത്രിമാരുടെ പട്ടിക തയാറായി. നിലവിലുള്ള സെക്രട്ടേറിയേറ്റ് അംഗങ്ങളിൽ എം.എം മണി ഒഴികെയുള്ളവർക്ക് മന്ത്രിസ്ഥാനം ലഭിക്കും. ഇ.പി. ജയരാജൻ, ജി. സുധാകരൻ, തോമസ് ഐസക്, എ.കെ. ബാലൻ, ടി.പി. രാമകൃഷ്ണൻ, സി. രവീന്ദ്രനാഥ്, ജെ. മേഴ്സിക്കുട്ടിയമ്മ, കെ.ടി ജലീൽ കടകംപള്ളി സുരേന്ദ്രൻ, കെ.കെ. ശൈലജ, എ.സി മൊയ്​തീൻ എന്നിവരാണ് മന്ത്രിമാരാകുക. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം സി.പി.എമ്മിൽ നിന്ന് 12 പേരാണ് എൽ.ഡി.എഫ് മന്ത്രിസഭയിലുണ്ടാവുക. പൊന്നാനിയിൽ എം.എൽ.എ പി. ശ്രീരാമകൃഷ്​ണൻ സ്​പീക്കറാകും. വൈകിട്ട്​ Read more about സി.പി.എം മന്ത്രിമാരുടെ പട്ടികയായി[…]

അരവിന്ദ് സ്വാമി ബോളിവുഡില്‍ തിരിച്ചുച്ചെത്തിയിരിക്കുകയാണ്

12:31pm 22/5/2016 പതിനഞ്ചു വർഷത്തിനുശേഷം തനൂജ് ഭ്രമർ സംവിധാനം ചെയുന്ന ഡിയർ ഡാഡ് എന്ന ചിത്രത്തിലൂടെ ബോളീവൂഡിലെക്ക് തിരിച്ചുച്ചെത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. തനി ഒരുവൻ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച അരവിന്ദ് സ്വാമി,ഡിയർ ഡാഡില്‍ നിതിൻ സ്വാമി എന്ന 45 കാരന്റെ വേഷത്തിൽ എത്തുന്നു. അച്ഛനും മകനും തമ്മിലുള്ള സൌഹൃദ ത്തിന്റെയും ആത്മ ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ അച്ഛനായി അരവിന്ദ് എത്തുന്പോൾ മകൻറെ വേഷം അവതരിപ്പിക്കുന്നത്‌ ഹിമാനു ശർമയാണ്. ഇരുവരും ഒന്നിച്ചു Read more about അരവിന്ദ് സ്വാമി ബോളിവുഡില്‍ തിരിച്ചുച്ചെത്തിയിരിക്കുകയാണ്[…]

ജയലളിതയുടെ സത്യപ്രതിജ്‌ഞ നാളെ,

12:29pm 22/5/2016 തമിഴ്നാട്ടില്‍ ജയലളിത മുഖ്യമന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്യും. 28 മന്ത്രിമാരും ജയലളിതക്കൊപ്പം അധികാരമേല്‍ക്കുമെന്നാണ് സൂചന. 98 സീറ്റുമായി ശക്തമായ പ്രതിപക്ഷമായി ഡിഎംകെ സഖ്യം ഉണ്ടാകും എന്നതാണ് ഇത്തവണത്തെ പ്രത്യേകത. എഐഎഡിഎംകെ ഒറ്റക്ക് ഒരു വശത്ത് 10 പാ‍ര്‍ട്ടികള്‍ എതിര്‍വശത്ത്. അങ്ങനെയാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ജയലളിത നേടിയ 134 സീറ്റ് കഴിഞ്ഞാല്‍ ബാക്കി നേടിയത് മുഴുവന്‍ ഡിഎംകെ സഖ്യമാണ്. 41 സീറ്റ് ചോദിച്ച് വാങ്ങിയ കോണ്‍ഗ്രസിന് ജയിക്കാന്‍ കഴിഞ്ഞത് 8 സീറ്റ് മാത്രമാണ്. ഇത്രയധികം Read more about ജയലളിതയുടെ സത്യപ്രതിജ്‌ഞ നാളെ,[…]

ഇടതുസര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയം തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ

12:27pm 22/5/2016 യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയം ഇടതുസര്‍ക്കാര്‍ തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ. ആലോചനയില്ലാത്ത അശാസ്‌ത്രീയ നിരോധനമാണ് യുഡിഎഫിന്‍റെത്. പുതിയ മദ്യനയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് തോമസ് ഐസക്ക് പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നാല്‍ മദ്യനയം എന്തായിരിക്കുമെന്ന ചോദ്യം തിരഞ്ഞെടുപ്പുസമയം മുതല്‍ സജീവമാണ്. മദ്യഉപഭോഗം കുറക്കുക എന്ന എന്ന ലക്ഷ്യത്തിലൂന്നി മുന്നോട്ടുപോകുമെന്ന് ആലപ്പുഴ എംഎല്‍എ തോമസ് ഐസക് വ്യക്തമാക്കി. കള്ളവാറ്റും ലഹരിമരുന്നും വ്യാപകമായതാണ് യുഡിഎഫ് സര്‍ക്കാരിന്റെ മദ്യനയത്തിന്റെ പരിണിതഫലമെന്ന് ഐസക് പറയുന്നു. ഉപഭോഗം കുറക്കുക മാത്രമാണ് Read more about ഇടതുസര്‍ക്കാര്‍ യുഡിഎഫിന്റെ മദ്യനയം തുടരില്ലെന്ന് തോമസ് ഐസക് എംഎല്‍എ[…]

ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്

12:25pm 22/5/2016 – ജോര്‍ജ് ജോണ്‍ മാഡ്രിഡ്: ബിയര്‍ വാങ്ങുമ്പോള്‍ അത് ശുദ്ധമാണോ എന്നൊന്നും സാധാരണക്കാര്‍ ശ്രദ്ധിക്കാറില്ല. കിട്ടിക്കഴിഞ്ഞാല്‍ എത്രയും വേഗം അത് കുടിക്കുകയാണ് മിക്കവാറും പേര്‍ ചെയ്യുന്നത്. ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ ഒരു എളുപ്പ മാര്‍ഗം കണ്ടെത്തിയിരിക്കുന്നു. മാട്രിഡിലെ കംപ്ല്യൂട്ടെന്‍സ് യൂണിവേഴ്‌­സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ ഇതിന് വേണ്ടി മൊബൈല്‍ ആപ്പ് വികസിപ്പിച്ചെടുത്തു. മൊബൈല്‍ ആപ്പ് ഉപയോഗിച്ച് നടത്തിയ പരീക്ഷണത്തില്‍ പരിശോധനയ്‌­ക്കെടുത്ത ഒരു കുപ്പി ബിയര്‍ ശുദ്ധമാണെന്ന് കണ്ടെത്തിയതായി ഗവേഷകര്‍ പറഞ്ഞു. മറ്റൊരു കുപ്പി ബിയര്‍ Read more about ബിയറിന്റെ ശുദ്ധി പരിശോധിക്കാന്‍ പുതിയ മൊബൈല്‍ ആപ്പ്[…]

ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആചരിച്ചു

– ബിനോയി കിഴക്കനടി ഷിക്കാഗോ: ഷിക്കാഗോ തിരുഹൃദയ ക്‌നാനായ കത്തോലിക്കാ ഫൊറോനാപ്പള്ളിയില്‍, ഭക്തിസാന്ദ്രമായി, കുമ്പസാര രഹസ്യം കാത്തുസൂക്ഷിക്കുവാന്‍ രക്തസാക്ഷ്യം വഹിച്ച വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ ആചരിച്ചു. മെയ് 15 ഞായറാഴ്ച രാവിലെ 9.45 ന് ഷിക്കാഗോ സീറോ മലബാര്‍ രൂപതാ സഹായ മെത്രാന്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തിലും, അസി. വികാരി റെവ. ഫാ. ജോസ് ചിറപ്പുറത്തിന്റെ സഹകാര്‍മ്മികത്വത്തിലൂമാണ് തിരുകര്‍മ്മങ്ങള്‍ നടന്നത്. തിരുകര്‍മ്മങ്ങളുടെ മധ്യേനടന്ന വചന സന്ദേശത്തില്‍, മാര്‍ ജോയി പിതാവ് തന്റെ ജീവിത സാക്ഷ്യവും, Read more about ഷിക്കാഗോ ക്‌നാനായ ഫൊറോനയില്‍ വി. ജോണ്‍ നെപുംസ്യാനോസിന്റെ തിരുനാള്‍ മാര്‍ ജോയി ആലപ്പാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആചരിച്ചു[…]

നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഫെലോഷിപ്പ് സമ്മേളനവും സംഗീത നിശയും ഫ്‌ളോറിഡയില്‍

12:21pm 22/5/2016 – നിബു വെള്ളവന്താനം ഫ്‌ളോറിഡ: നോര്‍ത്ത് അമേരിക്കയിലെയും കാനഡയിലെയും മലയാളി പെന്തക്കോസ്ത് വിശ്വാസികളുടെ ഏറ്റവും വലിയ ആത്മീയ സമ്മേളനമായ പി.സി.എന്‍.എ.കെ കോണ്‍ ഫ്രന്‍സിന്റെ വിജയകരമായ നടത്തിപ്പിനായി അമേരിക്കയിലെ വിവിധ സംസ്ഥാ നങ്ങളില്‍ നടത്തപ്പെടുന്ന പ്രമോഷണല്‍ യോഗങ്ങളുടെ ഭാഗമായി ഫ്‌ളോറിഡയില്‍ ഫെലോഷിപ്പ് സമ്മേളനവും സംഗീത ശുശ്രൂഷയും നടത്തപ്പെടും. മെയ് 29 ഞായറാഴ്ച വൈകിട്ട് 6 ന് ഐ.പി.സി ലേക്ക്‌ലാന്റ് സഭാഹാളില്‍ (4525 ഇഹൗയവീൗലെ ഞറ, ഘമസലഹമിറ, എഘ) നടത്തപ്പെടുന്ന സമ്മേളനത്തില്‍ നാഷണല്‍ കണ്‍വിനര്‍ പാസ്റ്റര്‍ ഷാജി Read more about നോര്‍ത്ത് അമേരിക്കന്‍ മലയാളി പെന്തക്കോസ്ത് കോണ്‍ഫ്രന്‍സ്: ഫെലോഷിപ്പ് സമ്മേളനവും സംഗീത നിശയും ഫ്‌ളോറിഡയില്‍[…]

പുതിയ ഗവണ്‍മെന്റിനു ആശംസകളുമായി ഫൊക്കാന, പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ നിയമം ഉണ്ടാകണം

12:20pm 22/5/2016 – ശ്രീകുമാര്‍ ഉണ്ണിത്താന്‍ കേരളത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ഇടതു ജനാതിപത്യ ഭരണത്തിനു ആശംസകള്‍ നേര്‍ന്ന് ഫൊക്കാന. പുതിയ മുഖ്യമന്ത്രി ആയി തെരെഞ്ഞുടുക്കപ്പെട്ട പിണറായി വിജയന് എല്ലാവിധ ആശംസകള്‍ ആശംസിക്കുന്നതായിഫൊക്കാന ഭാരവാഹികള്‍ അറിയിച്ചു. പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കുന്നതിനു അനുയോജ്യമായ നടപടികളും ,അതിനു അനുയോജ്യമായ നിയമങ്ങളും ഉണ്ടാക്കുവാന്‍ പുതിയ ഗവണ്‍മെന്റ് ശ്രമിക്കണം എന്ന് ഫൊക്കാനാ നേതൃത്വം ആവശ്യപ്പെടുന്നു.സമീപ കാലത്ത് അമേരിക്കന്‍ മലയാളികളില്‍ പലരുടെയും സ്വത്തുവകകള്‍ നാട്ടിലുള്ള അവരുടെ ബന്ധുക്കള്‍ തട്ടിയെടുക്കുന്ന നിരവധി സംഭവങ്ങള്‍ ഉണ്ടാകുന്നു .കേസുകളും ഇതുമായി Read more about പുതിയ ഗവണ്‍മെന്റിനു ആശംസകളുമായി ഫൊക്കാന, പ്രവാസികളുടെ നാട്ടിലെ സ്വത്തുവകകള്‍ സംരക്ഷിക്കാന്‍ നിയമം ഉണ്ടാകണം[…]

മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌ തിരികെയില്ല; നികേഷ്‌ കുമാര്‍

12:14pm 22/5/2016 കോട്ടയം: രാഷ്‌ട്രീയത്തില്‍ തുടരുമെന്ന്‌ സൂചന നല്‍കി നികേഷ്‌ കുമാര്‍. തെരഞ്ഞെടുപ്പിന്‌ ശേഷം പാര്‍ട്ടിയുടെ പൊതു ചടങ്ങുകളിലെല്ലാം നികേഷിന്റെ സാന്നിധ്യമുണ്ട്‌. തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന്‌ വന്‍ വിജയം നല്‍കിയ വോട്ടര്‍മാരോട്‌ നന്ദി പറയുന്നതിനായി പാര്‍ട്ടി സംഘടിപ്പിച്ച പല ചടങ്ങുകളിലും നികേഷ്‌ കുമാറിന്റെ സാന്നിധ്യമുണ്ടായിരുന്നു. ഇത്തരത്തില്‍ മണ്ഡലത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കവെയാണ്‌ രാഷ്‌ട്രീയത്തില്‍ തന്നെ തുടരുമെന്ന സൂചനകള്‍ നികേഷ്‌ കുമാര്‍ നല്‍കിയതെന്നാണ്‌ റിപ്പോര്‍ട്ടുകള്‍. തെരഞ്ഞെടുപ്പ്‌ സമയത്ത്‌ എല്ലാ പ്രശ്‌നങ്ങളെയും പ്രതിബന്ധങ്ങളെയും നമ്മള്‍ ഒരുമിച്ചാണ്‌ നേരിട്ടതെന്നും ഇനിയും അങ്ങനെ തന്നെ Read more about മാധ്യമപ്രവര്‍ത്തനത്തിലേക്ക്‌ തിരികെയില്ല; നികേഷ്‌ കുമാര്‍[…]

പുറ്റിങ്ങല്‍ ദുരന്തം : പോലീസിനും ജില്ലാ ഭരണകൂടത്തിനും​ ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌

12:11pm 22/5/2016 കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലുണ്ടായ വെടിക്കെട്ടപകടത്തില്‍ പോലീസിനും ജില്ലാ ഭരണകൂടത്തിനും ്ക്രൈം ബ്രാഞ്ച്‌ ക്ലീന്‍ ചിറ്റ്‌ നല്‍കി. മത്സരക്കമ്പം നടത്തിയതിന്റെ ഉത്തരവാദികള്‍ ക്ഷേത്രം ഭാരവാഹികളാണെന്നും കരാറുകാര്‍ക്ക്‌ അനുമതി നല്‍കിയത്‌ അവരാണെന്നും ്രെകെംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. പുറ്റിങ്ങലില്‍ പൊട്ടിച്ചത്‌ 5249.6 കിലോ വെടിമരുന്നാണ്‌. നിരോധിത രാസവസ്‌തു അടങ്ങുന്ന വെടിമരുന്നുകളും കരാറുകാര്‍ ഉപയോഗിച്ചതായി ്രെകെംബ്രാഞ്ച്‌ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. നിരോധിക്കപ്പെട്ട പൊട്ടാസ്യം ക്‌ളോറേറ്റിന്റെ സാന്നിധ്യവും രാസപരിശോധനയില്‍ കണ്ടെത്തി. വെടിക്കെട്ടു നടത്താന്‍ രണ്ടു കരാറുകാരുമായി ക്ഷേത്രം കമ്മിറ്റി Read more about പുറ്റിങ്ങല്‍ ദുരന്തം : പോലീസിനും ജില്ലാ ഭരണകൂടത്തിനും​ ക്രൈം ബ്രാഞ്ചിന്റെ ക്ലീന്‍ ചിറ്റ്‌[…]