പ്രവാസി മലയാളിയെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ചു പമ്പയാറ്റില്‍ ഒഴുക്കി

11.27 PM 28-05-2016 പ്രവാസി മലയാളി ജോയി വി.ജോണിനെ (68)കൊന്നു പമ്പയാറ്റില്‍ ഒഴുക്കിയെന്നു മകന്‍. സംഭവുമായി ബന്ധപ്പെട്ടു ജോണിന്റെ മകന്‍ ഷെറിന്‍ ജോണിനെ (36) പോലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയത്ത് സ്വകാര്യ ഹോട്ടലില്‍നിന്നാണ് ഷെറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ ടെക്‌നോപാര്‍ക്ക് ഉദ്യോഗസ്ഥനാണ്. പിതാവിനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം കത്തിച്ച് അവശിഷ്ടങ്ങള്‍ പമ്പയാറ്റില്‍ ഒഴുക്കിയെന്ന് ഷെറിന്‍ പോലീസില്‍ മൊഴിനല്‍കി. 25-ാം തിയതി ഇരുവരും കാറിന്റെ എസി ശരിയാക്കാന്‍ തിരുവനന്തപുരത്തേക്ക് പോകുന്നുവെന്നാണ് പറഞ്ഞത്. ഇതിനിടെ സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും Read more about പ്രവാസി മലയാളിയെ മകന്‍ വെടിവച്ചു കൊന്നു കത്തിച്ചു പമ്പയാറ്റില്‍ ഒഴുക്കി[…]

ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ

11.20 PM 28-05-2016 കൊച്ചി:പത്തുവര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള വാഹനങ്ങള്‍ കോര്‍പ്പറേഷനുകളുടെ പരിധിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ സംയുക്ത സമിതി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഒരു മാസത്തിനുള്ളില്‍ ഉത്തരവ് നടപ്പിലാക്കണമെന്നാണ് ട്രൈബ്യൂണല്‍ ഉത്തരവ്. ഇതിനെതിരെനിയമപരമായി മുന്നോട്ടുപോകും. ഉത്തരവ് പിന്‍വലിപ്പിക്കാന്‍ സാധ്യമായ നടപടികളെല്ലാം സര്‍ക്കാരും സ്വീകരിക്കണം. ശാസ്ത്രീയ പഠനവും അഭിപ്രായ സമന്വയവും കൂടാതെയുള്ള ഉത്തരവ് തികച്ചും അപ്രായോഗികമാണ്. ഡല്‍ഹിയില്‍ ഈ ഉത്തരവ് നടപ്പാക്കിയപ്പോള്‍ ഇന്ധനം സിഎന്‍ജിയിലേക്ക് മാറുവാനുള്ള സാവകാശം നല്‍കുകയും കാലാവധി Read more about ദേശീയ ഹരിത ട്രിബ്യൂണല്‍ ഉത്തരവ് പുനഃപരിശോധിക്കണമെന്ന് വാഹന ഉടമ സംഘടനകളുടെ[…]

ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവം; ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു

06:39pm 28/5/2016 ന്യൂഡല്‍ഹി: ദേശീയ ഗാനം ആലപിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച സംഭവത്തില്‍ നാഷണല്‍ കോണ്‍ഫ്രണ്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള മാപ്പ് പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ സത്യപ്രതിജ്ഞ ചടങ്ങിലാണ് ഫാറൂഖ് അബ്ദുള്ള ഫോണില്‍ സംസാരിച്ചത്. രാജ്യത്തെ ബോധപൂര്‍വം അവഹേളിക്കാന്‍ വേണ്ടി ചെയ്തതല്ലെന്നും സംഭവത്തില്‍ ആര്‍ക്കെങ്കിലും വേദനിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു. ദേശീയ ഗാനം ആലപിക്കുന്നതിനിടെ ഫാറൂഖ് അബ്ദുള്ള മൊബൈല്‍ ഫോണില്‍ സംസാരിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയിലൂടെയാണ് പുറത്തു വന്നത്.

ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം

06:45pm 28/5/2016 ഫലൂജ: ഇറാഖി നഗരമായ ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം. അമേരിക്കന്‍ വ്യോമാക്രമണത്തില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ 70 തീവ്രവാദികള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ മേഖലാ കമാന്‍ററായ മഹെര്‍ അല്‍ ബിലാവിയും ഉള്‍പ്പെടും. ഫലൂജ തിരികെ പിടിക്കാന്‍ ആയിരക്കണക്കിന് ഇറാഖി സൈനികരും തദ്ദേശീയ സായുധഗ്രൂപ്പിലെ പോരാളികളും ശക്തമായ ആക്രമണമാണ് നടത്തുന്നത്. ഇവര്‍ക്ക് വ്യോമപിന്തുണ നല്‍കാന്‍ അമേരിക്കന്‍ സഖ്യസേനയുടെ വിമാനങ്ങള്‍ ബോംബിംഗും നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 20 ഓളം ആക്രമണങ്ങള്‍ നടത്തിയെന്നും ഇതില്‍ 70 തീവ്രവാദികള്‍ Read more about ഫലൂജ ഐഎസില്‍ നിന്ന് തിരികെ പിടിക്കാന്‍ ശക്തമായ ആക്രമണം[…]

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍

06:44pm 28/5/2016 രോഹിത് വെമുലയ്ക്ക് നീതി ലഭ്യമാക്കണമെന്നും വൈസ് ചാന്‍സിലര്‍ പ്രഫ. അപ്പറാവുവിനെ പുറത്താക്കണമെന്നും ആവശ്യപ്പെട്ട് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്ന പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍. സമരം ചെയ്തിരുന്ന ടെന്റുകളും അതിനുള്ളിലുണ്ടായിരുന്ന അംബേദ്കര്‍ ചിത്രങ്ങളും മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും തകര്‍ക്കപ്പെട്ടു. സര്‍വകലാശാല ആധികൃതരാണ് സമരപ്പന്തല്‍ തകര്‍ത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. കഴിഞ്ഞ നാലു മാസമായി വിദ്യാര്‍ത്ഥികള്‍ സമരം ചെയ്തുവന്നിരുന്ന പന്തലാണ് തകര്‍ക്കപ്പെട്ടത്. ഇന്നലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ ക്യാന്പസിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ സമരപ്പന്തല്‍ Read more about ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ സമരപ്പന്തല്‍ തകര്‍ക്കപ്പെട്ട നിലയില്‍[…]

പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു

06:38pm 28/5/2016 കണ്ണൂര്‍: പയ്യാവൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങി മരിച്ചു. ചമതച്ചാല്‍ പുഴയില്‍ കുളിക്കാനിറങ്ങിയ നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമാണ് മരിച്ചത്. കാണാതായ രണ്ട് കുട്ടികളെ നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് രക്ഷിച്ചു. ദില്ലിയില്‍ നിന്ന് പയ്യാവൂരിലെ ഒരു വീട്ടില്‍ വിരുന്നിനെത്തിയ രണ്ട് കുട്ടികളും വീട്ടില്‍ തന്നെയുള്ള മൂന്ന് കുട്ടികളുമാണ് അപകടത്തില്‍ പെട്ടതെന്ന് പൊലീസ് അറിയിച്ചു. കുട്ടികളെല്ലാം 13നും 15നും ഇടയില്‍ പ്രായമുള്ളവരാണ്. അഞ്ച് കുട്ടികളുടെയും മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഘത്തിലുണ്ടായിരുന്നെന്ന ഒരു Read more about പുഴയില്‍ കുളിക്കാനിറങ്ങിയ അഞ്ച് കുട്ടികള്‍ മുങ്ങിമരിച്ചു[…]

മകള്‍ കാമുകനൊപ്പം ഒളിച്ചോടി; അമ്മ കൈ ഞരമ്പ്‌ മുറിച്ച്‌ കിണറ്റില്‍ ചാടി മരിച്ചു

05;40pm 28/5/2016 തലശേരി: ബിരുദ വിദ്യാര്‍ത്ഥിയായ മകള്‍ കാമുകനോടൊപ്പം ഒളിച്ചോടിയതിന്റെ മനോവേദനയില്‍ അമ്മ കൈയിലെ ഞരമ്പ്‌ മുറിച്ചതിന്‌ ശേഷം കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്‌തു. കരിയാട്ടെ പുറക്കാട്ട്‌ ജനാര്‍ദ്ദനന്റെ ഭാര്യ പ്രമീളയാണ്‌(46) ഇന്നലെ ജീവനൊടുക്കിയത്‌. സജീവ കോണ്‍ഗ്രസ്‌ (എസ്‌) പ്രവര്‍ത്തകനും റിട്ട: ആയുര്‍വേദ ഫാര്‍മസിസ്‌റ്റുമായ ജനാര്‍ദ്ദനന്‍ എല്‍.ഡി.എഫ്‌ സര്‍ക്കാറിന്റെ സത്യപ്രതിജ്‌ഞ കാണാനായി തിരുവനന്തപുരത്ത്‌ പോയിരുന്നു. ഈ സമയത്താണ്‌ കത്തെഴുതി വെച്ച്‌ പ്രദേശവാസിയായ കാമുകനൊപ്പം മകള്‍ ഒളിച്ചോടിപ്പോയത്‌. നേരത്തെയും ഒളിച്ചോട്ടം നടത്തിയിരുന്നെങ്കിലും ബന്ധുക്കളുടെ പരിശ്രമത്തില്‍ തിരിച്ചു വന്നിരൂന്നു. കൈ Read more about മകള്‍ കാമുകനൊപ്പം ഒളിച്ചോടി; അമ്മ കൈ ഞരമ്പ്‌ മുറിച്ച്‌ കിണറ്റില്‍ ചാടി മരിച്ചു[…]

പൂവരണി പെണ്‍വാണിഭം : ഒന്നാം പ്രതിക്ക്‌ 18 വര്‍ഷം തടവ്‌

05:38pm 28/5/2016 കോട്ടയം: പൂവരണി പെണ്‍വാണിഭക്കേസില്‍ ഒന്നാം പ്രതി ലിസിക്കു മൂന്നു വകുപ്പുകളിലായി 18 വര്‍ഷം തടവും രണ്ടര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. രണ്ടും മൂന്നും പ്രതികളായ ജോമിനിക്കും ജ്യോതിഷിനും 22 വര്‍ഷം തടവും മൂന്നര ലക്ഷം രൂപ പിഴയും നാലാം പ്രതി തങ്കമണിക്ക്‌ ആറു വര്‍ഷം തടവും 35,000 രൂപ പിഴയുമാണു ശിക്ഷ. അഞ്ചാം പ്രതി സതീഷ്‌കുമാറിന്‌ 14 വര്‍ഷം തടവും 1,65,000 രൂപ പിഴയും ആറാം പ്രതി രാഖിക്കു 14 വര്‍ഷം Read more about പൂവരണി പെണ്‍വാണിഭം : ഒന്നാം പ്രതിക്ക്‌ 18 വര്‍ഷം തടവ്‌[…]

വിവാഹ വസ്ത്രത്തില്‍ എത്തിയ മണവാട്ടിയെ മക്കയില്‍ തടഞ്ഞു.

05:34pm 28/5/2016 ജിദ്ദ: സൗദി അറേബ്യയിലെ മക്ക ഹറമില്‍ വിവാഹ വസ്ത്രം ധരിച്ച് എത്തിയ നവവധുവിനെ മതകാര്യ പോലീസ് ഉദ്യോഗസ്ഥര്‍ തടഞ്ഞു .മൊറോക്കോ സ്വദേശിനിയായ മണവാട്ടിയാണ് മക്ക ഹറമില്‍ പ്രവേശിക്കാന്‍ അനുവദിക്കാതെ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. ഏറെ നേരം കാത്തു നിന്നെങ്കിലും ഉദ്യോഗസ്ഥരുടെ എതിര്‍പ്പുമൂലം നവവധു പിന്‍വലിഞ്ഞു. വിവാഹ വസ്ത്രം ധരിച്ച് ഹറം കവാടത്തിനു മുന്നില്‍ കാത്തുനില്‍ക്കുന്ന കല്യാണ പെണ്ണിന്റെ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്

കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാക്കളെ അറസ്റ്റ് ചെയ്തു

05:33pm 28/5/2016 മുംബൈ: കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട രണ്ട് യുവാക്കളെ ഭോപ്പാലില്‍ അറസ്റ്റ് ചെയ്തു. മുംബൈ അന്റോപ് ഹില്ലിലാണ് സംഭവം. കാളിയെ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുത്തില്ലെങ്കില്‍ ഗുരുതര പ്രത്യാഖ്യാതമുണ്ടാകുമെന്ന സംഘപരിവാര്‍ സംഘടനകളുടെ ഭീഷണിയെ തുടര്‍ന്നാണ് അറസ്റ്റ്. മുംബൈ പോലീസിന്റെ സഹായത്തോടെ ഭോപ്പാല്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. യുവാക്കളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് സംഘപരിവാര്‍ സംഘടനകള്‍ മെയ് 10ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. നാഡന്‍ പരിന്‍ഡേ എന്ന ഫെയ്‌സ്ബുക്ക് ഗ്രൂപ്പിലാണ് പരാതിക്കാധാരമായ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. ഗ്രൂപ്പില്‍ Read more about കാളിദേവിയെ അപമാനിച്ചുവെന്ന് ആരോപണം; ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട യുവാക്കളെ അറസ്റ്റ് ചെയ്തു[…]