ഡെയ്‌സി പനവേലില്‍ നിര്യാതയായി

07:58am 26/6/2016 ജോര്‍ജ് നടവയല്‍ ഡെലവേര്‍ വാലി: എലിസബത്ത് ഏബ്രാഹം (ഡെയ്‌സി പനവേലില്‍) (64) കേരളത്തി ലെ കരുവാറ്റയില്‍ നിര്യാതയായി. ഡെലവേര്‍വാലി സെന്റ്. ജോണ്‍സ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചിലെ അംഗമായിരുന്നു. പരേതനായ കോശി കുര്യന്‍ (ബാവച്ചന്‍) ഭര്‍ത്താവ്. ബിന്ദു(കുവൈറ്റ്), ഷിബു (കരുവാറ്റ), മെറില്‍ (ചെന്നൈ), ഷെരില്‍ (കാനഡ) എന്നിവര്‍ മക്കള്‍. രാജു (മസ്‌കറ്റ്), ഡോ. മോഹന്‍ (ന്യൂയോര്‍ക്ക്), ബിജു (ഫിലഡല്‍ ഫിയ), റൂഫി (മസ്‌കറ്റ്), ലിന്‍സി (ന്യൂയോര്‍ക്) എന്നിവര്‍ സഹോദരങ്ങള്‍. അന്തിമോപചാര ശുശ്രൂഷാ വിവരങ്ങള്‍ക്ക്: 610-931-3593

ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍

07:56am 26/6/2016 പി.പി.ചെറിയാന്‍ ഡാളസ്: ആവേശകരമായ പ്രസംഗത്തിനൊടുവില്‍ പ്രാസംഗീകന്‍ നല്‍കിയ ആഹ്വാനത്തില്‍ ആകൃഷ്ടരായി പ്രത്യേകം തയ്യാറാക്കിയ ചുട്ടുപഴുത്ത കല്‍ക്കരി ബെഡിലൂടെ നടന്ന മുപ്പതില്‍ പരം പേര്‍ക്ക് കാല്‍പാദം മുതല്‍ മുകളിലേക്ക് പൊള്ളലേറ്റതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സുക്കാര്‍ എത്തി ആശുപത്രിയിലേക്ക് മാറ്റിയ സംഭവം ഡാളസ്സില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഡാളസ് കെ ബെയ്‌ലി ഹച്ചില്‍സണ്‍ സെന്ററില്‍ മൂന്നുദിവസം നീണ്ടു നില്‍ക്കുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിനാണ് പലഭാഗങ്ങളില്‍ നിന്നായി ആരാധകര്‍ എത്തിചേര്‍ന്നത്. ജൂണ്‍ 23 വ്യാഴം രാത്രി 11 മണിയോടെ ആദ്യ സെഷന്‍ Read more about ഭയം ഇല്ലായ്മ ചെയ്യുന്നതിന് ചുട്ടുപഴുത്ത കല്‍ക്കരിക്ക് മുകളിലൂടെ നടന്നവര്‍ പൊള്ളലേറ്റു ആശുപത്രിയില്‍[…]

ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍ ജൂണ്‍ 29 മുതല്‍ ജൂലായ് 3 വരെ

07:55am 26/6/2016 പി.പി.ചെറിയാന്‍ ഇന്‍ഡ്യാന: ഇന്ത്യന്‍ ബ്രദറണ്‍ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ മുപ്പത്തിയെട്ടു വര്‍ഷം അനുഗ്രഹീതമായി നടത്തപ്പെട്ട ഫാമിലി കോണ്‍ഫ്രന്‍സ് ഈ വര്‍ഷം ജൂണ്‍ 29 മുതല്‍ ജൂലായ് 3വരെ ഇന്ത്യാനയില്‍ വെച്ചു നടത്തപ്പെടുന്നു. ഇന്‍ഡ്യാന വെസ്ലിയാന്‍ യൂണിവേഴ്‌സിറ്റിയിലാണ് സമ്മേളനത്തിന് വേദിയൊരുക്കിയിരിക്കുന്നത്. കോണ്‍ഫ്രന്‍സിന്റെ പ്രധാനചിന്താവിഷയം വാക്കിങ്ങ് വിത്ത് ജീസസ്സ് (Walking with Jesus) എന്നതാണ് വിഷയത്തെ കുറിച്ചുള്ള പഠന ക്ലാസുകള്‍ക്ക്, പ്രശസ്തരും, പ്രഗല്‍ഭരും, ദൈവവചന പണ്ഡിതരുമായ സ്‌ക്കോട്ട് ഡിഗ്രോഫ്(കാന്‍സഡ്), ആല്‍ബര്‍ട്ട് സുനില്‍(മഹാരാഷ്ട്ര), ബെന്‍മാത്യു(ഇന്ത്യാന), ക്രിസ്ത്യന്‍ റമിറസ്(കൊളംബിയ), സജീവ് Read more about ഐ.ബി.എഫ്. മുപ്പത്തി ഒമ്പതാമത് വാര്‍ഷീക കോണ്‍ഫ്രന്‍സ് ഇന്‍ഡ്യാനയില്‍ ജൂണ്‍ 29 മുതല്‍ ജൂലായ് 3 വരെ[…]

താടിവെച്ചതിന് പിരിച്ചുവിട്ട മുസ്ലീം പോലീസ് ഓഫിസറെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്

0754am 26/6/2016 – പി.പി.ചെറിയാന്‍ ന്യൂയോര്‍ക്ക്: അനുവദിക്കപ്പെട്ട പരിധിയില്‍ കവിഞ്ഞു താടി വളര്‍ത്തിയതിനു പിരിച്ചുവിടപ്പെട്ട പോലീസ് ഓഫീസറെ മുന്‍കാല പ്രാബല്യത്തോടെ എല്ലാ ആനുകൂല്യങ്ങളും നല്‍കി തിരിച്ചെടുക്കുന്നതിന് യു.എസ്. ഡിസ്ട്രിക്റ്റ് ജഡ്ജി പി.ജെവിന്‍ കാസ്റ്റല്‍ ജൂണ്‍ 22ന് ഉത്തരവിട്ടു. ന്യൂയോര്‍ക്ക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പിരിച്ചുവിടല്‍ നടപടിക്കെതിരെ ഫയല്‍ ചെയ്ത കേസ്സിലാണ് കോടതിവിധി. പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പോളിസിയനുസരിച്ച് ഒരു മില്ലിമീറ്റര്‍ വരെ താടിവളര്‍ത്തുന്നതിന് അനുമതിയുണ്ട് എന്നാല്‍ മസൂദ് സയ്ദ് ഒരു ഇഞ്ചിലധികം താടി വളര്‍ത്തിയതായിരുന്നു പിരിച്ചു വിടലിനു കാരണമായി ചൂണ്ടികാണിക്കപ്പെട്ടത്. Read more about താടിവെച്ചതിന് പിരിച്ചുവിട്ട മുസ്ലീം പോലീസ് ഓഫിസറെ തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്[…]

തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി എന്‍.ശ്രീനിവാസന്‍

04:45PM 25/6/2016 ചെന്നൈ: ബിസിസിഐ മുന്‍ അധ്യക്ഷന്‍ എന്‍.ശ്രീനിവാസനെ തമിഴ്‌നാട് ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. എതിരില്ലാതെയായിരുന്നു തെരഞ്ഞെടുപ്പ്. ഐപിഎല്‍ കോഴയുമായി ബന്ധപ്പെട്ട് ശ്രീനിവാസനെതിരേ നിരവധി ആരോപണങ്ങ ളും അന്വേഷണങ്ങളും ഉണ്ടായിരുന്നു. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിനെ ഐപിഎല്ലില്‍ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗ് എന്ന പേരില്‍ ട്വന്റി-20 ടൂര്‍ണമെന്റ് നടത്തുമെന്ന് ടിഎന്‍സിഐ ജൂണ്‍ ആദ്യം പ്രഖ്യാപിച്ചിരുന്നു. ഓഗസ്റ്റ് അവസാന വാരം ടൂര്‍ണമെന്റ് തുടങ്ങും.

വെസ്റ്റ്​ വെർജീനിയയിലെ പ്രളയത്തിൽ 23 പേർ മരിച്ചു.

04:39PM 25/06/2016 വാഷിങ്​ടൺ: അമേരിക്കൻ സംസ്​ഥാനമായ വെസ്റ്റ്​ വെർജീനിയയിലെ പ്രളയത്തിൽ 23 പേർ മരിച്ചു. വ്യാഴാഴ്​ച രാത്രിയുണ്ടായ ദുരന്തത്തിൽ രക്ഷാപ്രവർത്തനം തുടരുകയാണെന്നും പതിനായിരക്കണക്കിന്​ പേർ വൈദ്യുതി പോലും ലഭിക്കാതെ ഒറ്റപ്പെട്ടിരിക്കുകയാണെന്നും ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു​. ദുരന്ത സ്​ഥലങ്ങളിൽ എട്ട്​ മേഖലകളിലായി 200 രക്ഷാപ്രവർത്തകരെ വിന്യസിച്ചിട്ടുണ്ട്​​. പ്രദേശത്ത്​ ആറു മണിക്കൂറിലേറെ മഴ പെയ്​തതിനെ തുടർന്ന്​ ഒഹിയോ നദി ഉൾപ്പെടെയുള്ളവ കരകവിഞ്ഞൊഴുകുകയും നൂറോളം വീടുകൾ​ അപകടാവ​സഥയിലാവുകയും ചെയ്​തിട്ടുണ്ട്​​. അതിനിടെ നദിയിൽ കാൽവഴുതി വീണ എട്ട്​ വയസുകാരനെ രക്ഷപ്പെടുത്തിയെങ്കിലും പിന്നീട്​ ആശുപത്രിയിൽ Read more about വെസ്റ്റ്​ വെർജീനിയയിലെ പ്രളയത്തിൽ 23 പേർ മരിച്ചു.[…]

ദ്യുതി ചന്ദിന് ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത

04:44PM 15/6/2016 അല്‍മാതി: ഇന്ത്യന്‍ താരം ദ്യുതി ചന്ദിന് റിയോ ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത ലഭിച്ചു. ഖസാക്കിസ്ഥാനിലെ അല്‍മാതിയില്‍ നടന്ന മീറ്റിലാണ് ഇന്ത്യന്‍ താരം ഒളിമ്പിക്‌സ് യോഗ്യത നേടിയത്. പി.ടി.ഉഷയ്ക്ക് ശേഷം ഒളിമ്പിക്‌സ് 100 മീറ്ററില്‍ മത്സരിക്കുന്ന ആദ്യ താരമെന്ന ബഹുമതി ദ്യുതി നേടി. 11.32 സെക്കന്‍ഡായിരുന്നു ഒളിമ്പിക്‌സ് യോഗ്യത മാര്‍ക്ക്. ദ്യുതി 11.30 സെക്കന്‍ഡില്‍ 100 മീറ്റര്‍ ഫിനിഷ് ചെയ്തു. നേട്ടത്തില്‍ അതിയായ സന്തോഷമുണ്‌ടെന്നും തന്റെ കഠിനാധ്വാനവും കോച്ച് രമേശിന്റെ പിന്തുണയുമാണ് ഒളിമ്പിക്‌സ് യോഗ്യതയ്ക്ക് Read more about ദ്യുതി ചന്ദിന് ഒളിമ്പിക്‌സ് 100 മീറ്റര്‍ യോഗ്യത[…]

അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിക്ക് ജയം

04:33PM 25/6/2016 ശ്രീനഗര്‍: അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ജമ്മു കാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിക്ക് ഉജ്ജ്വല വിജയം. 12,000-ത്തോളം വോട്ടുകള്‍ക്കാണ് മെഹബൂബ വിജയിച്ചത്. 17,000-ത്തോളം വോട്ടുകള്‍ മെഹബൂബ നേടിയപ്പോല്‍ തൊട്ടടുത്ത എതിര്‍ സ്ഥാനാര്‍ഥി കോണ്‍ഗ്രസിലെ ഹിലാല്‍ അഹമ്മദ് സാഹയ്ക്ക് 5,589 വോട്ടുകള്‍ മാത്രമാണ് നേടാനായത്. നാഷണല്‍ കോണ്‍ഫറന്‍സ് സ്ഥാനാര്‍ഥി ഇഫ്തിഖര്‍ മിസ്ഗറും മത്സര രംഗത്തുണ്ടായിരുന്നു. നിലവില്‍ അനന്തനാഗ് ലോക്‌സഭ മണ്ഡലത്തിലെ എംപിയായ മെഹബൂബ പിതാവ് മുഫ്തി മുഹമ്മദ് സെയിദിന്റെ നിര്യാണത്തെ തുടര്‍ന്ന് ജമ്മു കാഷ്മീര്‍ Read more about അനന്തനാഗ് നിയമസഭാ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ മെഹബൂബ മുഫ്തിക്ക് ജയം[…]

ഉഡ്താ പഞ്ചാബ്’ പാകിസ്താനിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല

04:31PM 25/06/2016 ഹൈദരാബാദ്: സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് വിവാദത്തിലായ ബോളിവുഡ് ചിത്രം ‘ഉഡ്താ പഞ്ചാബ്’ പാകിസ്താനിലെ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല. ചിത്രത്തിൽ നിന്ന് 100 രംഗങ്ങൾ നീക്കം ചെയ്യണമെന്ന് പാക് സെൻസർ ബോർഡ് നിർദേശിച്ചതിനെ തുടർന്നാണ് നിർമാതാക്കൾ റിലീസ് വേണ്ടെന്ന തീരുമാനമെടുത്തത്. ചിത്രം വലിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നതെന്നും അതിനാൽ രംഗങ്ങൾ നീക്കാൻ സാധിക്കില്ലെന്നും സംവിധായകൻ അഭിഷേക് ചൗെബ പറഞ്ഞു. പാകിസ്താനിൽ പ്രദർശിപ്പിക്കാത്തത് വഴി വലിയ വരുമാന നഷ്ടം ചിത്രത്തിന് ഉണ്ടാകും. ഇത് ചിത്രത്തിലെ രംഗങ്ങൾ Read more about ഉഡ്താ പഞ്ചാബ്’ പാകിസ്താനിൽ തീയേറ്ററുകളിൽ പ്രദർശിപ്പിക്കില്ല[…]

മലപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം

04:30PM 25/6/2016 മലപ്പുറം: കിഴിശേരിക്ക് സമീപം പുല്ലഞ്ചേരി ഉണ്യാലില്‍ ചാക്കുകളില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം കണ്‌ടെത്തി. അഞ്ച് ചാക്കുകളിലായാണ് അവശിഷ്ടങ്ങള്‍ കണ്‌ടെത്തിയത്. സ്ഥലത്തെ ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിച്ച നിലയിലായാരിന്നു അവശിഷ്ടങ്ങള്‍. സംഭവത്തെക്കുറിച്ച് കൊണ്‌ടോട്ടി പോലീസ് അന്വേഷണം തുടങ്ങി. മാസങ്ങള്‍ പഴക്കമുള്ള മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണ് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നത്. തലയോട്ടി ഉള്‍പ്പടെയുള്ള ശരീരഭാഗങ്ങള്‍ ചാക്കിലുണ്ട്. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തും. കഴിഞ്ഞ രണ്ടു ദിവസത്തിനിടെയാണ് അവശിഷ്ടങ്ങള്‍ സ്ഥലത്ത് ഉപേക്ഷിച്ചത് എന്ന നിഗമനത്തിലാണ് പോലീസ്. സമീപപ്രദേശങ്ങളില്‍ ആരെയെങ്കിലും കാണാതായിട്ടുണ്‌ടെ എന്ന Read more about മലപ്പുറത്ത് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹ അവശിഷ്ടം[…]