രണ്ടര വയസുകാരിയെ അമ്മ തലയ്ക്കടിച്ചു കൊലപ്പെടുത്തി

11:46am 24/6/2016 കോട്ടയം: മുണ്ടക്കയത്ത് രണ്ടര വയസുകാരിയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മകളെ കൊലപ്പെടുത്തിയത്. തലയ്ക്ക് അടിയേറ്റ മൂത്ത കുട്ടിയേയും ജെസിയേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി

11:44am 24/6/2016 തിരുവനന്തപുരം: സെക്രട്ടറിയേറ്റിനു മുന്നില്‍ യുവാവിന്റെ ആത്മഹത്യാ ഭീഷണി. മരത്തിനു മുകളില്‍ കയറിയാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. ഇയാളെ അനുനയിപ്പിച്ച് താഴെയിറക്കാന്‍ പോലീസ് ശ്രമം തുടരുന്നു.

ഡാളസ്സില്‍ ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ ആഘോഷിച്ചു-

11:10am 24/6/2016 പി. പി. ചെറി­യാന്‍ ഇര്‍വിങ്ങ്(ഡാളസ്): ഹൂസ്റ്റണ്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ആഭിമുഖ്യത്തില്‍ രണ്ടാമത് ‘ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ’ ആഘോഷങ്ങള്‍ വിപുലമായ പരിപാടികളോടെ ഡാളസ്സില്‍ സംഘടിപ്പിച്ചു. ജൂണ്‍ി 19 ഞായര്‍ ഇര്‍വിങ്ങ് മഹാത്മാഗാന്ധി മെമ്മോറിയല്‍ പാര്‍ക്കില്‍ ഡാളസ് ഫോര്‍ട്ട വര്‍ത്ത് മെട്രോപ്ലെക്‌സില്‍ നിന്നും കനത്തചൂടിനെ അവഗണിച്ചു അഞ്ഞൂറോളം വളണ്ടിയര്‍മാരാണ് യോഗായില്‍ പങ്കെടുക്കുന്നതിന് രാവിലെ ഒമ്പതരയോടെ എത്തിചേര്‍ന്നത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ ഓഫ് നോര്‍ത്ത് ടെക്‌സസ് ബോര്‍ഡ് ഡയറക്ടര്‍ ശബനം. മോഡ്ജില്‍ സംഘടനാ സെക്രട്ടറി റാവു കല്‍വാലായെ സ്വാഗത Read more about ഡാളസ്സില്‍ ഇന്റര്‍ നാഷ്ണല്‍ യോഗാ ഡെ ആഘോഷിച്ചു-[…]

വാനിലിരുന്ന് ചുടേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ റഫ്രിജറേറ്ററില്‍ വെച്ചു! പിതാവ് അറസ്റ്റില്–

10:59am 24/6/2016 പി. പി. ചെറി­യാന്‍ കോളിന്‍ കൗണ്ടി(ടെക്‌സസ്): അശ്രദ്ധ മൂലം മുന്ന് മണിക്കൂര്‍ വാനിലുരുന്ന കടുത്ത സൂര്യഘാതമേറ്റ് അബോധാവസ്ഥയിലായ ആറുമാസം പ്രായമുള്ള കുഞ്ഞിനെ വാനില്‍ നിന്നും എടുത്ത വീടിനകത്തെ റഫ്രിജറേറ്റില്‍വെച്ചു കുഞ്ഞു മരിക്കുവാനിടയായ സംഭവത്തില്‍ മുന്‍ അദ്ധ്യാപകനും, പിതാവുമായ മൈക്കിള്‍ ടെഡ്‌ഫോര്‍ഡിനെ(33) അറസ്റ്റു ചെയ്തതായി കോളിന്‍ കൗണ്ടി ഷെറിഫ് ഓഫിസില്‍ നിന്നും ജൂണ്‍ 21 ചൊവ്വാഴ്ച പുറത്തു വിട്ട സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു. തിങ്കളാഴ്ച(ജൂണ്‍ 20) അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഡെ കെയറില്‍ കൊണ്ടു വിട്ടതിനുശേഷം Read more about വാനിലിരുന്ന് ചുടേറ്റ് അബോധാവസ്ഥയിലായ കുഞ്ഞിനെ റഫ്രിജറേറ്ററില്‍ വെച്ചു! പിതാവ് അറസ്റ്റില്–[…]

പിന്‍ സിറ്റുക്കാര്‍ക്കും ഇനിമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം

11:50am 24/6/2016 ലക്‌നോ: ഉത്തര്‍പ്രദേശില്‍ ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്കും ഇനിമുതല്‍ ഹെല്‍മെറ്റ് നിര്‍ബന്ധം. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അധ്യക്ഷതയിലുള്ള മന്ത്രിസഭാ യോഗത്തിലാണു പുതിയ തീരുമാനം കൈക്കൊണ്ടത്. 1998ലെ മോട്ടോര്‍ വെഹിക്കിള്‍ റെഗുലേഷന്റെ നിര്‍ദേശത്തിലെ 201 ഭേദഗതി മന്ത്രിസഭാ അംഗീകാരം നല്‍കുകയായിരുന്നു. ഇരുചക്ര വാഹന യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണു പുതിയ നിയമം നടപ്പാക്കിയതെന്നു ഔദ്യോഗിക വക്താവ് പറഞ്ഞു.

വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷന്‍

10:40am 24/6/2016 തൃശൂര്‍ :നിയമസഭ തിരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം തൃശൂര്‍ ജില്ല കമ്മിറ്റി അന്വേഷണ കമ്മിഷനെ നിയോഗിച്ചു. ഇരിങ്ങാലക്കുടയിലെയും കെപിഎസി ലളിതയുടെയും സ്ഥാനാര്‍ഥിത്വത്തെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങളും ജില്ലാ കമ്മിറ്റിയംഗം യു.പി.ജോസഫ്, കെ.വി. അബ്ദുള്‍ ഖാദര്‍ എം. എല്‍.എ എന്നിവരടങ്ങിയ കമ്മിഷന്‍ പരിശോധിക്കും. തൃശൂരിലെ 13 മണ്ഡലങ്ങളില്‍ 12ലും എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ വടക്കാഞ്ചേരിയില്‍ സിപിഎം സ്ഥാനാര്‍ഥി മേരി തോമസ് കോണ്‍ഗ്രസിന്റെ അനില്‍ അക്കരയോട് പരാജയപ്പെട്ടു. അതും വെറും 43 വോട്ടിന്. ഇടത് അനുകൂലതരംഗത്തിലും വടക്കാഞ്ചേരിയില്‍ Read more about വടക്കാഞ്ചേരി മണ്ഡലത്തിലുണ്ടായ തോല്‍വി പരിശോധിക്കാന്‍ സിപിഎം അന്വേഷണ കമ്മിഷന്‍[…]

അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു

10:25am 24/6/2016 – രാജു ശങ്കരത്തില്‍, ഫിലാഡല്‍ഫിയ ഫിലാഡല്‍ഫിയ: സിറിയന്‍ ഓര്‍ത്തഡോക്‌സ് സഭാതലവന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം കരീം ദ്വീതീയന്‍ പാത്രിയര്‍ക്കീസ് ബാവായ്ക്ക് നേരെ ജന്മ നാട്ടില്‍ നടന്ന ചാവേറാക്രമണത്തെ, ഭാരത കാത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ (സി.ബി.സി.ഐ) പ്രസിഡന്റും മലങ്കര കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ചു ബിഷപ്പുമായ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് കാതോലിക്കാ ബാവ ശക്തമായി അപലപിച്ചു. രാജ്യത്തെ ക്രൈസ്തവരുടെയും, മറ്റ് ന്യൂനപക്ഷങ്ങളുടയും മതപരമായ അവകാശങ്ങള്‍ നടപ്പിലാക്കുവാന്‍ അധികാരികള്‍ ക്രമസമാധാനപാലന ചുമതലയുള്ളവര്‍ക്കു നിര്‍ദ്ദേശം നല്‍കണമെന്നും, ഭീകരതയ്‌ക്കെതിരെ Read more about അന്ത്യോഖ്യന്‍ പാത്രിയാക്കീസിനു നേരെ നടന്ന ചാവേര്‍ ആക്രമണത്തെ കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്‌ളീമീസ് ബാവ അപലപിച്ചു[…]

വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍.

10:22am 24/6/2016 ന്യൂഡല്‍ഹി: യാത്രാനിരക്കുകള്‍ ഇഷ്ടാനുസരണം വര്‍ധിപ്പിച്ച് യാത്രക്കാരെ വലക്കുന്ന വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍. മാലാഖമാരെന്ന് പറയാനാവില്ളെങ്കിലും വിമാനക്കമ്പനികള്‍ രാക്ഷസരല്ളെന്നാണ് മന്ത്രി വ്യാഴാഴ്ച പറഞ്ഞത്. അസാധാരണമായ നിരക്കുകള്‍ നേരിടാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരില്ളെന്നും മന്ത്രി ആവര്‍ത്തിച്ചു. കഴിഞ്ഞവര്‍ഷത്തെ ഒരു പഠനമനുസരിച്ച് ഉയര്‍ന്ന നിരക്കുകളില്‍ യാത്ര ചെയ്തത് 1.7 ശതമാനം യാത്രക്കാര്‍ മാത്രമാണെന്നും നിരക്കുകള്‍ നിജപ്പെടുത്തിയാല്‍ അത് മഹാഭൂരിപക്ഷം യാത്രക്കാരെ ബാധിക്കുമെന്നും മന്ത്രി പറഞ്ഞു. ചെന്നൈയിലും ശ്രീനഗറിലും വെള്ളപ്പൊക്കമുണ്ടായപ്പോള്‍ വിമാനക്കമ്പനികള്‍ നിരക്കുകള്‍ നിയന്ത്രിച്ചുനിര്‍ത്തിയെന്നും Read more about വിമാനക്കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജുവിന്‍െറ തലോടല്‍.[…]

ക്രിസ്റ്റോസ് എക്ട്രാവെഗന്‍സ -16: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

09:55am 24/6/2016 ഫിലാഡല്‍ഫിയ: വര്‍ഷംതോറും നടത്തിവരാറുള്ള ഫിലാഡല്‍ഫിയ ക്രിസ്റ്റോസ് മാര്‍ത്തോമാ ചര്‍ച്ചിന്റെ ഈവര്‍ഷത്തെ കാര്‍ണിവല്‍- ഫുഡ് ഫെസ്റ്റിവലുകളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. 9999 ഗാന്‍ട്രി റോഡ്, ഫിലാഡല്‍ഫിയ, പി.എ 19115-ലുള്ള ക്രിസ്റ്റോസ് ചര്‍ച്ചില്‍ വച്ചു 2016 ജൂണ്‍ 25-നു ശനിയാഴ്ച രാവിലെ 9 മുതല്‍ വൈകിട്ട് 7 മണി വരെ നടത്തപ്പെടുന്ന ഈവര്‍ഷത്തെ എക്്ട്രാവെഗന്‍സയില്‍ അതിവിപുലമായ പരിപാടികളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പരീക്ഷാ തട്ടിപ്പ്: കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍.

09:55am 24/6/2016 പട്‌ന: ഈ വര്‍ഷത്തെ 12ാം ക്‌ളാസ് പരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാന്‍ വിദ്യാര്‍ഥികളില്‍നിന്ന് 20 ലക്ഷം രൂപ വീതം കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍. ബിഹാറിലെ സ്‌കൂള്‍ പരീക്ഷാ ബോര്‍ഡ് (ബി.എസ്.ഇ.ബി) മുന്‍ ചെയര്‍മാന്‍ ലല്‍കേശ്വര്‍ പ്രസാദ് സിങ്ങാണ് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയത്. പഠിക്കാന്‍ മോശമായ വിദ്യാര്‍ഥികളെയാണ് പണംവാങ്ങി ഉയര്‍ന്ന മാര്‍ക്കോടെ ജയിപ്പിച്ചത്. നിലവാരമില്ലാത്ത കോളജുകള്‍ക്ക് അംഗീകാരം നല്‍കാന്‍ ഇയാള്‍ നാലുലക്ഷം വീതം കോഴവാങ്ങിയെന്നും പൊലീസ് വെളിപ്പെടുത്തി. അറസ്റ്റിലായ സിങ്ങും ഭാര്യയും മുന്‍ എം.എല്‍.എയും മുന്‍ പ്രഫസറുമായ Read more about പരീക്ഷാ തട്ടിപ്പ്: കോഴവാങ്ങിയതായി വെളിപ്പെടുത്തല്‍.[…]