കർണാടകയിൽ സ്കൂൾവാനിൽ ബസിടിച്ച് 8 കുട്ടികൾ മരിച്ചു

03:30pm 21/06/2016 ബംഗളുരു: കർണാടകയിലെ മംഗലാപുരത്തിനടുത്ത് കുന്ദാപുരയിൽ സ്കൂൾ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാൻ ബസുമായി കൂട്ടിയിടിച്ച് 8 കുട്ടികൾ മരിച്ചു. 11 പേർക്ക് പരിക്കേറ്റു. ബംഗളുരുവിൽ നിന്ന് 400 കിലോമീറ്റർ അകലെയാണ് സംഭവം. നികിത, അനന്യ, സെലിസ്റ്റ, അന്‍സിത, അല്‍വിറ്റ, റോയ്‌സ്റ്റന്‍, ഡെല്‍വിന്‍, ക്ലാരിഷ എന്നിവരാണ് മരിച്ചത്. 12 കൂട്ടികള്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെ എട്ടിനായിരുന്നു അപകടം. ഡോണ്‍ ബോസ്‌കോ സ്‌കൂളിലെ കുട്ടികള്‍ സഞ്ചരിച്ച വാനാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍.

02:30pm 21/6/2016 കോഴിക്കോട്: ബംഗളൂരൂ ഗുല്‍ബര്‍ഗിലെ നഴ്‌സിംഗ് കോളജില്‍ സീനിയര്‍ വിദ്യാര്‍ഥികളുടെ റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍. എടപ്പാള്‍ പുള്ളുവന്‍പടി കളരിക്കല്‍ പറമ്പില്‍ പറമ്പില്‍ ജാനകിയുടെ മകള്‍ അശ്വതി (19) ആണ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. കോളജില്‍ ഏതാനും സീനിയര്‍ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച്, ബാത്ത്‌റൂം വൃത്തിയാക്കാനുപയോഗിക്കുന്ന ഫിനോള്‍ കുടിപ്പിച്ചുവെന്നാണ് പെണ്‍കുട്ടിയുടെ പരാതി. അവശനിലയിലായ അശ്വതി ബംഗളൂരിലെ ആശുപത്രിയില്‍ അഞ്ചു ദിവസം ചിക്തസയില്‍ കഴിഞ്ഞു. തുടര്‍ന്ന് സാധാരണ നിലയിലെത്താത്തതിനാല്‍ കോളജ് Read more about റാംഗിംഗിനെ തുടര്‍ന്ന് മലയാളി വിദ്യാര്‍ഥിനി ഗുരുതരാവസ്ഥയില്‍.[…]

കിരണ്‍ ബേദിയുടെ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് വിട്ടുനിന്നു

02:29pm 21/6/2016 പുതുച്ചേരി: പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി നേതൃത്വം നല്‍കിയ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് അംഗങ്ങള്‍ വിട്ടുനിന്നു. ലഫ്റ്റനന്റ് ഗവര്‍ണര്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കാതെ മുഖ്യമന്ത്രി വി. നാരായണസ്വാമിയും സംഘവും മറ്റൊരു പരിപാടിയില്‍ പങ്കെടുത്തു. എന്നാല്‍, യോഗ ദിനാചരണത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്്ട ആവശ്യമില്ലെന്ന് കിരണ്‍ ബേദി ഒരു ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. പുതുച്ചേരിയിലെ കോണ്‍ഗ്രസ് മന്ത്രിസഭയും ലഫ്റ്റനന്റ് ഗവര്‍ണറും തമ്മില്‍ ഉടക്കുതുടങ്ങിയതായാണ് ഈ സംഭവത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. കഴിഞ്ഞ മാസം പുതുച്ചേരിയില്‍ കോണ്‍ഗ്രസ് Read more about കിരണ്‍ ബേദിയുടെ യോഗ ദിനാചരണത്തില്‍നിന്ന് കാബിനറ്റ് വിട്ടുനിന്നു[…]

ഒമാനില്‍ കൊല്ലപ്പെട്ട് മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു

02:14am 21/6/2016 കൊച്ചി: ജൂണ്‍ 11ന് മസ്‌കറ്റിലെ സുനൈയിലുള്ള പെട്രോള്‍ പമ്പില്‍ നിന്നും തട്ടിക്കൊണ്ടുപോയി അക്രമികള്‍ വെടിവെച്ചുകൊന്ന കോട്ടയം മണര്‍കാട് സ്വദേശി ജോണ്‍ ഫിലിപ്പ്് (42)ന്റെ മൃതദേഹം നാട്ടിലെത്തിച്ചു. മസ്‌കറ്റില്‍ നിന്നും ഒമാന്‍ എയര്‍ വിമാനത്തിലാണ് രാവിലെ 10ന് കൊച്ചി വിമാനത്താവളത്തില്‍ മൃതദേഹം എത്തിച്ചത്. അക്രമികള്‍ തട്ടികൊണ്ടുപോയ ജോണിന്റെ മൃതദേഹം റിസയില്‍ നിന്നുമാണ് കണെ്ടടുത്തത്. 13 വര്‍ഷമായി ജോണ്‍ മസ്‌കറ്റില്‍ ജോലി ചെയ്തു വരികയായിരുന്നു. ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയതിനൊപ്പം പെട്രോള്‍ പമ്പില്‍ നിന്നും പണവും അപഹരിച്ചിരുന്നു. ഈ സംഭവുമായി Read more about ഒമാനില്‍ കൊല്ലപ്പെട്ട് മലയാളിയുടെ മൃതദേഹം കൊച്ചിയിലെത്തിച്ചു[…]

കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതി

01:44 PM 21/06/2016 നെടുമ്പാശ്ശേരി: ആലുവ കോടതിയില്‍ ജീവനക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു. ജീവനക്കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പരാതി സംബന്ധിച്ച് വിശദമായി അന്വേഷിക്കുകയാണെന്ന് ആലുവ സി.ഐ ടി.ബി. വിജയന്‍ മാധ്യമത്തോട് പറഞ്ഞു.

സുഖമായി ചിരിക്കാം

01:40pm 21/6/2016 പല്ലില്‍ എന്തു വ്യത്യാസങ്ങള്‍ സംഭവിച്ചാലും പുതിയ ഡെന്റല്‍ രീതിയനുസരിച്ച് ഈ നിറങ്ങള്‍ മാറ്റി എടുക്കാവുന്നതാണ്. അതിനെ ബ്ലീഡിംഗ് അല്ലെങ്കില്‍ ടൂത്ത് വൈറ്റ്‌നിംഗ് എന്നു വിളിക്കുന്നു. എന്നാല്‍ പല്ലിന്റെ ഉപരിതലത്തില്‍ കാണുന്ന ഇനാമല്‍ നീക്കം ചെയ്യാതെ പല്ലിന്റെ സ്വാഭാവിക നിറം വര്‍ധിപ്പിക്കുന്ന രീതിയാണിത്. പല്ലിന്റെ ഭംഗി അതിന്റെ വെണ്മയാണ്. നിറം മങ്ങിയതോ മഞ്ഞപ്പ് ബാധിച്ചതോ ആയ പല്ലുള്ളവര്‍ ചിരിക്കുന്നതിനും വായ തുറന്ന് സംസാരിക്കുന്നതിനും അല്‍പം മടി കാണിക്കും രാവിലെയും വൈകിട്ടും മുടങ്ങാതെ ബ്രഷ് ചെയ്തിട്ടും പല്ല് Read more about സുഖമായി ചിരിക്കാം[…]

സ്വർണ വില പവന് 22,080 രൂപ

01:30pm 21/06/2016 കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ മാറ്റമില്ല. പവന് 22,080 രൂപയിലും ഗ്രാമിന് 2,760 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. തിങ്കളാഴ്ച പവന് 80 രൂപയുടെ കുറവുണ്ടായിരുന്നു.

ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് സൽമാനോട് വനിതാ കമ്മീഷൻ

01:30 PM 21/06/2016 ന്യൂഡൽഹി: ചിത്രീകരണത്തിനിടയിലെ അമിത ജോലിഭാരത്തെ ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയോടുപമിച്ച് വെട്ടിലായ സൽമാൻ ഖാൻ ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് ദേശീയ വനിതാ കമീഷൻ. ഇല്ലെങ്കിൽ കമീഷൻ മുമ്പാകെ വിളിച്ചുവരുത്തി വിശദീകരണമാവശ്യപ്പെടുമെന്നും കമീഷൻ മുന്നറിയിപ്പ് നൽകി. തന്‍റെ ഏറ്റവും പുതിയ ചിത്രമായ സുൽത്താന്‍റെ ചിത്രീകരണ വിശേഷങ്ങൾ ഒരു ഓൺലൈൻ പോർട്ടലിനോട് പങ്കുവെക്കവെയാണ് ഷൂട്ടിങ് ദിനങ്ങളിലെ അമിത ജോലിഭാരത്തെക്കുറിച്ച് ‘ബലാൽസംഗം ചെയ്യപ്പെട്ട സ്ത്രീയെപ്പോലെ’ എന്ന് സൽമാൻഖാൻ വിശേഷിപ്പിച്ചത്. പിന്നീട് ഇതേക്കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകരോട് താനങ്ങനെയല്ല ഉദ്ദേശിച്ചത് Read more about ഏഴ് ദിവസത്തിനകം മാപ്പ് പറയണമെന്ന് സൽമാനോട് വനിതാ കമ്മീഷൻ[…]

കെജ് രിവാളിനും ഷീലാ ദീക്ഷിതിനും എതിരെ അഴിമതികേസ്

01:28pm 21/06/2016 ന്യൂഡൽഹി: ഡൽഹി-കേന്ദ്ര സർക്കാറുകൾ തമ്മിലുള്ള കലഹം രൂക്ഷമാക്കിക്കൊണ്ട് ഡൽഹി മുഖ്യമന്ത്രി കെജ് രിവാളിനും മുൻമുഖ്യമന്ത്രി ഷീലാ ദീക്ഷിതിനുമെതിരെ അഴിമതി നിരോധ വിഭാഗം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ദീക്ഷിതിനേയും കെജ് രിവാളിനേയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചേക്കുമെന്ന് ആന്‍റി കറപ്ഷൻ ബ്യൂറോ മേധാവി മുകേഷ് മീണ അറിയിച്ചു. അഴിമതി നിരോധ നിയമത്തിലെ 120 ബി, 409 വകുപ്പുകൾ അനുസരിച്ചാണ് ഇവർക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 2012ൽ ഷീലാ ദീക്ഷിത് ജൽബോർഡ് ചെയർ പേഴ്സണായിരിക്കെ സ്വകാര്യ കമ്പനികൾക്ക് വാട്ടർ Read more about കെജ് രിവാളിനും ഷീലാ ദീക്ഷിതിനും എതിരെ അഴിമതികേസ്[…]

ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം

01:24pm 21/06/2016 ലോസ് ഏഞ്ചൽസ്: തെരഞ്ഞെടുപ്പ് റാലിക്കിടെ റിപ്പബ്ളിക്കൻ പാർട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാർഥി ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം. ബ്രിട്ടീഷ് വംശജനായ 19കാരൻ മൈക്കേൽ സാൻഫോർഡാണ് ട്രംപിനെ വധിക്കാനായി സുരക്ഷാ ഉദ്യോഗസ്ഥരുടെ പക്കൽ നിന്ന് തോക്ക് പിടിച്ചുവാങ്ങിയത്. യുവാവിന്‍റെ ശ്രമം പൊലീസ് പരാജയപ്പെടുത്തി. ശനിയാഴ്ച ലാസ് വേഗാസിൽ നടന്ന റാലിക്കിടെയായിരുന്നു സംഭവം. കാലിഫോർണിയയിൽ നിന്നും ട്രംപിനെ കൊല്ലുക എന്ന ഉദ്ദേശ്യത്തോടെ ലാസ് വേഗാസിലെത്തിയതായിരുന്നു യുവാവ് എന്നാണ് പൊലീസ് നൽകുന്ന വിവരം. 18 മാസങ്ങൾക്ക് മുമ്പാണ് ഇയാൾ അമേരിക്കയിലെ Read more about ഡൊണാൾഡ് ട്രംപിന് നേരെ വധശ്രമം[…]