ഓടികൊണ്ടിരുന്ന സ്‌കൂള്‍ ബസ്സിന്റെ ടയര്‍ ഊരി പോയി

12.25 AM 10-06-2016 മട്ടാഞ്ചേരി: നാല്പത്തിയഞ്ചോളം വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന സ്‌കൂള്‍ ബസ്സിന്റെ ടയര്‍ ഊരി പോയി. ബസ്സ് ആടി ഉലഞ്ഞതോടെ വിദ്യാര്‍ഥികള്‍ ഭയന്നു വിറച്ചു. ഇടക്കൊച്ചിയില്‍ വ്യാഴായ്ച്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. വിദ്യാലയത്തിലേക്കുള്ള കുട്ടികളുമായി പോകുയായിരുന്ന ജ്ഞാനോദയം പബ്ലിക് സ്‌കൂള്‍ ബസ്സിന്റെ ടയറാണ് ഊരി പോയത്. ഇതോടെ നാട്ടുകാരും ഓടിയെത്തി. ജീവനക്കാര്‍ ടയര്‍ പുനസ്ഥാപിച്ചതോടെയാണ് യാത്ര തുടര്‍ന്നത്. വിദ്യാലയങ്ങള്‍ തുറക്കും മുന്‍പ് ആര്‍.ടി.ഒ മാരുടെ നേതൃത്വത്തില്‍ പരിശോധനകള്‍ നടത്തിയാണ് സ്‌കൂള്‍ ബസ്സുകള്‍ക്ക് ഓടുവാന്‍ അനുമതി നല്‍കിയത്.

ഹില്ലരിക്ക് ചരിത്ര നേട്ടം : ട്രംപിന് റിപ്പബ്ലിക്കന്‍ നോമിനേഷന്‍

12.07 AM 10-06-2016 പി.പി.ചെറിയാന്‍ ന്യുജഴ്‌സി :ജൂണ്‍ 7 ചൊവ്വാഴ്ച നടന്ന ്രൈപമറി തിരഞ്ഞെടുപ്പില്‍ ഹില്ലരിക്ക് ചരിത്ര നേട്ടം. അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് ഔദ്യോഗികമായി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ യോഗ്യത ലഭിച്ചത്. ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 2383 ഡലിഗേറ്റുകളുടെ പിന്തുണ ആവശ്യമായിരിക്കെ ഇന്ന് നടന്ന തിരഞ്ഞെടുപ്പോടെ 2469 ഡലിഗേറ്റുകളുടെ പിന്തുണ ഹില്ലരിക്ക് ലഭിച്ചു. അമേരിക്കയില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ചു. റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വത്തിന് 1237 ഡെലിഗേറ്റുകളുടെ പിന്തുണയാണ് ആവശ്യമെങ്കില്‍ ഡൊണാള്‍ഡ് ട്രംപിന് ജൂണ്‍ Read more about ഹില്ലരിക്ക് ചരിത്ര നേട്ടം : ട്രംപിന് റിപ്പബ്ലിക്കന്‍ നോമിനേഷന്‍[…]

കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം

12.05 AM 10-06-2016 പി.പി.ചെറിയാന്‍ കലിഫോര്‍ണിയ: ഇന്ത്യന്‍ വംശജയും അറ്റോര്‍ണി ജനറലുമായ കമല ഹാരിസ് യുഎസ്‌ െസനറ്റിലേക്ക് ഡമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. ജൂണ്‍ 7ന് നടന്നപ്രൈമറിയില്‍ പ്രധാന എതിരാളിയായ ലൊറിറ്റ സാഞ്ചസിനേക്കാള്‍ വളരെ മുമ്പിലാണ് കമല ഹാരിസ്. യുഎസ് സെനറ്റര്‍ ബാര്‍ബറാ ബോക്‌സറുടെ സീറ്റിലാണ് മത്സരം. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിത്വം ഡഫ് സണ്‍ഡിഹിമിനാണ്. 34 േപരാണ് മത്സര രംഗത്തുണ്ടായിരുന്നത്. കലിഫോര്‍ണിയ ഗവര്‍ണര്‍ ജെറി ബ്രൗണിന്റെ പിന്തുണ കമല ഹാരിസിനായിരുന്നു. സ്‌റ്റേറ്റ് അറ്റോര്‍ണി ജനറലായി കഴിവ് തെളിയിച്ച കമല Read more about കമല ഹാരിസിന് യുഎസ് സെനറ്റ് പ്രൈമറിയില്‍ വിജയം[…]

കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണം

12.03 AM 10-06-2016 പി. പി. ചെറിയാന്‍ കെന്റുക്കി : വെസ്‌റ്റേണ്‍ കെന്റുക്കി യൂണിവേഴ്‌സിറ്റിയിലെ ഇരുപത്തിയഞ്ച് കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാം വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണമെന്ന് യൂണിവേഴ്‌സിറ്റി അധികൃതര്‍ ഉത്തരവിട്ടു. ഇന്ത്യയില്‍ നിന്നും ഉപരിപഠനാര്‍ത്ഥം എത്തിയ അറുപത് വിദ്യാര്‍ത്ഥികളില്‍ 25 പേര്‍ക്ക് യൂണിവേഴ്‌സിറ്റി നിര്‍ദ്ദേശിച്ചിരിക്കുന്ന അടിസ്ഥാന യോഗ്യതകള്‍ ഇല്ല എന്നാണ് അധികൃതര്‍ കാരണം കണ്ടെത്തിയിരിക്കുന്നത്. കംപ്യൂട്ടര്‍ സയന്‍സ് പ്രോഗ്രാമില്‍ ജനുവരിയിലാണ് 60 പേര്‍ക്ക് പ്രവേശനം ലഭിച്ചത്. ഇതില്‍ 40 പേര്‍ക്കും യോഗ്യത ഇല്ലായെന്ന് കണ്ടെത്തിയെങ്കിലും പതിനഞ്ച് പേരെ Read more about കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥികള്‍ ഇന്ത്യയിലേക്ക് മടങ്ങി പോകണം[…]

ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്്

12.01 AM 10-06-2016 പി.പി.ചെറിയാന്‍ മെക്കിനി(ഡാളസ്): ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശരാജ്യങ്ങളിലെ നിക്ഷേപങ്ങളും, ഭൂമി ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍സ് സമര്‍പ്പിക്കുമ്പോള്‍ എങ്ങനെ നല്‍കണം എന്ന് വിശദീകരിക്കുന്നതാണ് സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന് രാവിലെ 11 മുതല്‍ 1 മണിവരെ മെക്കിനിയില്‍ സംഘടിപ്പിക്കുന്നു. ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പുവെച്ച എഫ്.എ.ടി. സി.എ. ഉടമ്പടിയെ കുറിച്ചുള്ള വിദഗദാഭിപ്രായങ്ങളും ടാക്‌സ് സെമിനാറില്‍ നിന്നും ലഭിക്കും. വിജ്ഞാനപ്രദമായ ടാക്‌സ് സെമിനാറില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ 469 825 0829 എന്ന Read more about ഡാളസ്സില്‍ സൗജന്യ ടാക്‌സ് സെമിനാര്‍ ജൂണ്‍ 11ന്്[…]

റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്‍ എണ്‍പതിന്റെ നിറവില്‍

11.59 PM 06-09-2016 ജോയിച്ചന്‍ പുതുക്കുളം ന്യൂയോര്‍ക്ക്: റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്റെ എണ്‍പതാം ജന്മദിനം 2016 മേയ് 21-ന് ശനിയാഴ്ച ഫ്‌ളോറല്‍ പാര്‍ക്കിലുള്ള ടൈസന്‍ സെന്ററില്‍ വച്ചു, സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ജാക്‌സണ്‍ ഹൈറ്റ്‌സ് ഇടവകയുടെ നേതൃത്വത്തില്‍ ആഘോഷിച്ചു. തദവസരത്തില്‍ നടന്ന മീറ്റിംഗില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ കണ്ടനാട് ഭദ്രാസനാധിപന്‍ അഭിവന്ദ്യ ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അധ്യക്ഷത വഹിച്ചു. ഒരു പുരോഹിതന്‍ എന്ന നിലയില്‍ കഴിഞ്ഞ 53 വര്‍ഷങ്ങളായി ഓര്‍ത്തഡോക്‌സ് സഭയില്‍ നിസ്വാര്‍ത്ഥമായ സേവനം Read more about റ്റി.എം. സഖറിയ കോറെപ്പിസ്‌കോപ്പ അച്ചന്‍ എണ്‍പതിന്റെ നിറവില്‍[…]

ജസ്റ്റീസ് കുര്യന്‍ ജോസഫിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം

11.56 PM 09-06-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനവും, സീറോ മലബാര്‍ വിശ്വാസികള്‍ക്ക് മാതൃകയുമായ ബഹുമാനപ്പെട്ട ഇന്ത്യന്‍ സുപ്രീംകോടതി ജഡ്ജി കുര്യന്‍ ജോസഫിനു സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവക സ്‌നേഹപുരസരം സ്വീകരണം നല്‍കി. രാവിലെ 8 മണിക്കുള്ള വിശുദ്ധ കുര്‍ബാനയില്‍ ശുശ്രൂഷിയായി പങ്കെടുത്ത അദ്ദേഹത്തിന്റെ വിശ്വാസതീക്ഷ്ണത, കുര്‍ബാനയ്ക്കുശേഷമുള്ള വാക്കുകളിലും പ്രകടമായി. ഇടവക വികാരി റവ.ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍, ജസ്റ്റീസ് കുര്യന്റെ ജീവിതവഴികളേയും, നേട്ടങ്ങളേയും കുറിച്ച് സംസാരിക്കുകയും, അദ്ദേഹത്തിന്റെ വിശ്വാസദാര്‍ഢ്യത്തില്‍ സഭ ഏറെ അഭിമാനിക്കുന്നുവെന്നും പറഞ്ഞു. Read more about ജസ്റ്റീസ് കുര്യന്‍ ജോസഫിന് സീറോ മലബാര്‍ കത്തീഡ്രലില്‍ സ്വീകരണം[…]

2,959 സര്‍ക്കാര്‍ സ്കൂളുകള്‍ കര്‍ണാടകയില്‍ അടച്ചുപൂട്ടുന്നു

01:20 pm 08/06/2016 ബംഗളൂരു: കര്‍ണാടകയില്‍ ഈ അധ്യയന വര്‍ഷം 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ അടച്ചുപൂട്ടും. പത്തില്‍ താഴെ വിദ്യാര്‍ഥികളുള്ള സ്കൂളുകളാണ്് അടക്കുക. ഇതില്‍ ഭൂരിഭാഗവും കന്നട മീഡിയത്തില്‍ പ്രവര്‍ത്തിക്കുന്നതാണ്. ആദ്യമായാണ് ഇത്രയും സ്കൂളുകള്‍ ഒന്നിച്ച് പൂട്ടുന്നത്. എന്നാല്‍, സ്കൂളുകള്‍ പൂട്ടുകയല്ല, മറ്റുള്ളവയുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്യുന്നതെന്നാണ് സര്‍ക്കാറിന്‍െറ വാദം.മേയ് 21ന് വിദ്യാഭ്യാസ വകുപ്പ് ഇറക്കിയ ആദ്യ സര്‍ക്കുലറില്‍ ഏഴു വിദ്യാഭ്യാസ ജില്ലകളിലെ 791 സ്കൂളുകള്‍ പൂട്ടാന്‍ ഉത്തരവിട്ടിരുന്നു. ജൂണ്‍ ഒന്നിന് ഇറങ്ങിയ രണ്ടാമത്തെ സര്‍ക്കുലറില്‍ 27 വിദ്യാഭ്യാസ Read more about 2,959 സര്‍ക്കാര്‍ സ്കൂളുകള്‍ കര്‍ണാടകയില്‍ അടച്ചുപൂട്ടുന്നു[…]

വടക്കൻഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം

ഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം 01:17 PM 08/06/2016 ജക്കാർത്ത: വടക്കൻ ഇന്തോനേഷ്യയിലെ മൊലുക്കാ കടലിൽ ഭൂകമ്പമുണ്ടായതായി റിപ്പോർട്ട്​. റിക്​ടർ സ്​കെയിൽ 6.2 തീ​വ്രതയുള്ള ഭൂചലനമാണ്​ അനുഭവപ്പെട്ടത്​. കഴിഞ്ഞ ദിവസം പുലർച്ചെ 3.15ന്​ ഹൽമഹേറാ ദ്വീപിൽ ടെർനേറ്റ്​ സിറ്റിയിൽ നിന്നും 126 കിലോ മീറ്റർ അകലെ​ 24 മൈൽ ആഴത്തിലാണ്​ ഭൂകമ്പമുണ്ടായിരിക്കുന്നത്​. അതേസമയം സുനാമി മുന്നറിയിപ്പൊന്നും നൽകിയി​ട്ടില്ലെന്ന്​ യു.എസ്​ ഭൂകമ്പ വിദഗ്​ധരും പസഫിക്​ സുനാമി മുന്നറിയിപ്പ്​ കേന്ദ്രവും അറിയിച്ചു​. ഭൂമി ശാസ്​ത്രപരമായ പ്രത്യേകതകൾ കാരണം അഗ്​നി പർവത സ്​ഫോടനങ്ങളും Read more about വടക്കൻഇന്തോനേഷ്യൻ ദ്വീപിൽ ഭൂചലനം[…]

മലാപ്പറമ്പ് എ.യു.പി സ്കൂൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈകോടതി അംഗീകരിച്ചില്ല.

11:03 AM 08/06/2016 കൊച്ചി: സ്കൂൾ പൂട്ടണമെന്ന ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് ഹൈകോടതി നിർദേശിച്ചു. ഉത്തരവ് നടപ്പാക്കി വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി സർക്കാറിനോട് നിർദേശിച്ചു. ആദ്യം സുപ്രീംകോടതി വിധി നടപ്പാക്കേട്ടെ എന്ന് ഹൈകോടതി വ്യക്തമാക്കി. സുപ്രീംകോടതി വിധിയുള്ളതിനാൽ ഇപ്പോൾ മറ്റൊന്നും പരിഗണിക്കാനാവില്ല. അക്കാര്യങ്ങൾ പിന്നീട് തീരുമാനിക്കാം. ഈ വിഷയത്തിൽ സർക്കാറിന് സത്യവാങ്മൂലം സമർപ്പിക്കാവുന്നതാണ്. ജനകീയ സമരങ്ങളോ പ്രതിഷേധങ്ങളോ സ്കൂൾ പൂട്ടുന്നതിന് ബാധകമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സ്കൂൾ ഏറ്റെടുക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചതായി അഡ്വക്കെറ്റ് ജനറലാണ് രാവിലെ ഹൈകോടതിയെ Read more about മലാപ്പറമ്പ് എ.യു.പി സ്കൂൾ ഏറ്റെടുക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനം ഹൈകോടതി അംഗീകരിച്ചില്ല.[…]