പതിനൊന്ന്‌ കിലോ ഹാഷിഷ്‌ ഓയില്‍ പിടികൂടി

10:01am 8/6/2016 അടിമാലി: വന്‍ ഹാഷിഷ്‌ ഓയില്‍ വേട്ട. ഇടുക്കിയില്‍ പതിനൊന്ന്‌ കിലോ ഹാഷിഷ്‌ ഓയല്‍ പിടികൂടി. 11 കോടി രൂപ വിലവരുമെന്നാണ്‌ പ്രാഥമിക നിഗമനം. തങ്കമണി സ്വദേശികളായി ഷാജി, ബാബു എന്നിവരാണ്‌ ഹാഷിഷ്‌ ഓയിലുമായി പിടിയിലായത്‌. അടിമാലി എക്‌സൈ്‌ നാര്‍കോട്ടിക്‌ വിഭാഗമാണ്‌ ഇവരെ പിടികൂടിയത്‌.

ഇന്ത്യ – യു.എസ്‌ – ജപ്പാന്‍ സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്കില്‍

10:00am 8/6/2016 ടോക്കിയോ: സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്ക്‌ സമുദ്രത്തില്‍ നടക്കും. ഇന്ത്യയുടെയും യുഎസിന്റെയും ജപ്പാന്റെയും യുദ്ധക്കപ്പലുകളാണ്‌ സംയുക്‌ത നാവിക അഭ്യാസത്തില്‍ പങ്കെടുക്കുക. എട്ടു ദിവസം നീണ്ടുനില്‍ക്കുന്ന നാവിക അഭ്യാസങ്ങളാണ്‌ നടക്കുക. ദക്ഷിണ ചൈനാ കടലില്‍ അവകാശം പ്രഖ്യാപിച്ച ചൈന പശ്‌ചിമ പസഫിക്കിലേക്കും സ്വാധീനം വ്യാപിപ്പിക്കുമെന്ന ആശങ്ക നിലനില്‍ക്കെയാണ്‌ ഇവിടെ നാവിക അഭ്യാസം നടത്താനുള്ള തീരുമാനം. ‘മലബാര്‍ നാവിക അഭ്യാസം’ എന്ന പേരില്‍ ഇന്ത്യയും യുഎസും സംയുക്‌തമായി നടത്തിവരുന്ന നാവിക അഭ്യാസത്തില്‍ 2007 ന്‌ ശേഷം Read more about ഇന്ത്യ – യു.എസ്‌ – ജപ്പാന്‍ സംയുക്‌ത നാവിക അഭ്യാസം പശ്‌ചിമ പസഫിക്കില്‍[…]

സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍…..

– റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത്, ചാന്‍സിലര്‍, ഷിക്കാഗോ സീറോ മലബാര്‍ രൂപത “പരിശുദ്ധാത്മാവിന്റെ വീണ’, “കിഴക്കിന്റെ സൂര്യന്‍’ എന്നീ വിശേഷണങ്ങളാല്‍ അറിയപ്പെടുന്ന സുറിയാനി സഭാ പിതാവായ വിശുദ്ധ എഫ്രേമിന്റെ ഓര്‍മ്മ ദിനമാണ് ജൂണ്‍ 9. വിദ്യ അഭ്യസിക്കുന്ന എല്ലാവരുടേയും മധ്യസ്ഥനായിട്ടാണ് വിശുദ്ധ എഫ്രേം സാര്‍വത്രിക സഭയില്‍ വണക്കപ്പെടുന്നത്. ക്രിസ്തുവര്‍ഷം 306-ല്‍ പേര്‍ഷ്യന്‍ സാമ്രാജ്യത്തിലെ നിസിബിസ് പട്ടണത്തില്‍ ജനിച്ച എഫ്രേം, 373 ജൂണ്‍ ഒമ്പതാം തീയതി എദ്ദേസായില്‍ മരിച്ചു. ക്രിസ്തുവിജ്ഞാനീയത്തില്‍ അഗാധമായ പാണ്ഡിത്യത്തിന് ഉടമയായ വിശുദ്ധ എഫ്രേം തന്റെ Read more about സഭാ പിതാവായ വിശുദ്ധ എഫ്രേമിനെ അനുസ്മരിക്കുമ്പോള്‍…..[…]

ജോസുകുട്ടിക്ക് പിന്‍ബലവുമായി ക്യാപ്പിറ്റല്‍ റീജിയന്‍

– മോഹന്‍ മാവുങ്കല്‍ ഫോമാ ക്യാപ്പിറ്റല്‍ റീജിയന്‍ ഭാരവാഹികളും ഡെലിഗേറ്റ്‌സും തോമസ് ജോസിന്റെ (ജോസുകുട്ടി) വിജയം സുനിശ്ചിതമാക്കുവാന്‍ പിന്തുണ പ്രഖ്യാപിച്ചു. ജൂണ്‍ അഞ്ചാം തീയതി കൂടിയ യോഗത്തിലെ തീരുമാനം ഐക്യകണ്‌ഠ്യേനയും അതിവേഗത്തിലുമായിരുന്നു. എക്കാലവും ഫോമയ്ക്ക് പ്രതിഭയാര്‍ന്ന പ്രവര്‍ത്തകരെ നല്‍കിയിട്ടുള്ള ഒരു വിഭാഗമാണ് ക്യാപ്പിറ്റല്‍ റീജിയന്‍. ആര്‍.വി.പി ഷാജു ശിവബാലന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കൈരളി ഓഫ് ബാള്‍ട്ടിമൂര്‍, കെ.സി.എസ്, കെ.എ.ജി.ഡബ്ല്യു എന്നീ സംഘടനകളുടെ ഭാരവാഹികളും പ്രവര്‍ത്തകരും പങ്കെടുത്തു. ഫോമ വൈസ് പ്രസിഡന്റ് വിന്‍സന്‍ പാലത്തിങ്കല്‍, രാജ് കുറുപ്പ്, Read more about ജോസുകുട്ടിക്ക് പിന്‍ബലവുമായി ക്യാപ്പിറ്റല്‍ റീജിയന്‍[…]

ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌

09:59am 8/6/2016 ന്യൂഡല്‍ഹി: അധോലോക നേതാവ്‌ ദാവൂദ്‌ ഇബ്രാഹിം ഡല്‍ഹിയില്‍ ആക്രമണത്തിനു പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌. ഇതു സംബന്ധിച്ചു ദാവൂദിന്റെ ഡി-കമ്പനിയുടെ നീക്കങ്ങള്‍ ഇന്റലിജന്‍സിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്‌. ഡല്‍ഹിയില്‍ സ്‌ഫോടനത്തിനായി ദാവൂദിന്റെ സംഘം മധ്യപ്രദേശില്‍നിന്നുള്ള ഭീകരരെ നിയോഗിച്ചിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്‌. പാക്‌ ചാരസംഘടനയായ ഐ.എസ്‌.ഐയുടെ സഹായത്തോടെയാണ്‌ ദാവൂദിന്റെ നീക്കം. ഡല്‍ഹി റയില്‍വേ സ്‌റ്റേഷന്‍, മെട്രോ സ്‌റ്റേഷനുകള്‍, ഇന്ദിരാഗാന്ധി വിമാനത്താവളം, ഡല്‍ഹി നിയമസഭ എന്നിവിടങ്ങളിലാണ്‌ ആക്രമണം നടത്താന്‍ പദ്ധതിയെന്നും റിപ്പോര്‍ട്ടിലുണ്ട്‌. ദാവൂദിന്റെ താമസസ്‌ഥലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്ന സാഹചര്യത്തില്‍ കറാച്ചിയില്‍നിന്നും ദാവൂദിനെ മാറ്റിയതായും Read more about ദാവൂദ്‌ ഇബ്രാഹിം ഭീകരാക്രമണത്തിന്‌ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്‌[…]

അതിരമ്പുഴ പിക്‌നിക് ജൂണ്‍ 25 ന്

09:58am 8/6/2016 ബിനോ കല്ലുങ്കല്‍ ഷിക്കാഗോ:­­ ഷിക്കാഗോയിലും പരിസരപ്രദേശങ്ങളിലും വസിക്കുന്ന അതിരമ്പുഴക്കാരുടെയും അവരുടെ കുടുംബാംഗങ്ങളുടെയും ഈ വര്‍ഷത്തെ പിക്‌നിക് ജൂണ്‍ 25­-നു ശനിയാഴ്ച ഗ്ലെന്‍വ്യൂ കാതെറിന്‍ ക്രൗളി ഫീല്‍ഡ് ഹൗസില്‍ (749 Huber Lane, Glenview, IL -60025) വെച്ച് നടത്തപ്പെടുന്നതാണ്. രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പിക്‌നിക്കില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിവിധ മല്‍സരങ്ങളും വിനോദപരിപാടികളും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട് . കൂടുതല്‍ വിവരങ്ങള്‍ക്ക്: സണ്ണി ചിറയില്‍ (773 459 3793), രാജന്‍ കല്ലുങ്കല്‍ ­(847 910 6933).

ആണവ വിതരണ കൂട്ടായ്മ (എന്‍എസ്ജി) അംഗത്വത്തിന് യു.എസ് പിന്തുണ നല്‍കും നരേന്ദ്ര മോദി

09:55am 8/7/2016 വാഷിങ്ടണ്‍: ആണവ വിതരണ കൂട്ടായ്മ (എന്‍എസ്ജി) അംഗത്വത്തിന് അമേരിക്ക ഇന്ത്യയ്ക്ക് പിന്തുണ അറിയിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുമായി വൈറ്റ് ഹൗസില്‍ ഒന്നര മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കുശേഷം നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മോദി. എന്‍എസ്ജിയിലേക്കുള്ള ഇന്ത്യയുടെ പ്രവേശനത്തെ യുഎസ് പിന്തുണയ്ക്കുന്നെന്ന് പ്രസിഡന്റ് ബറാക് ഒബാമ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഇക്കാര്യത്തില്‍ മോദിയുടെ നേതൃത്വത്തിന് ഞാന്‍ നന്ദി പറയുന്നെന്നും ഒബാമ പറഞ്ഞു. ദക്ഷിണേഷ്യയിലെ Read more about ആണവ വിതരണ കൂട്ടായ്മ (എന്‍എസ്ജി) അംഗത്വത്തിന് യു.എസ് പിന്തുണ നല്‍കും നരേന്ദ്ര മോദി[…]

റിഷി നായര്‍ക്ക് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുമോ­ദനം

– ജയപ്രകാശ് നായര്‍ 09:50am 8/7/2016 ന്യൂയോര്‍ക്ക്: 2016­ലെ നാഷണല്‍ ജ്യോഗ്രഫിക് ബീ മത്സരത്തില്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ റിഷി നായരെ എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്ക അനുമോദിച്ചു. അമേരിക്കയിലെ അനവധി വിദ്യാര്‍ഥികളില്‍ നിന്നും കടുത്ത മത്സരം നേരിടേണ്ടി വന്നെങ്കിലും റിഷി നായരുടെ ചെറുപ്പം മുതലുള്ള കഠിന പ്രയത്‌നം നാഷണല്‍ ജ്യോഗ്രഫിക് ബീ ചമ്പ്യന്‍ഷിപ്പ് നേടാന്‍ കഴിഞ്ഞു. ഫസ്റ്റ് ഗ്രേഡ് മുതല്‍ റിഷി നായര്‍ നാഷണല്‍ ജ്യോഗ്രഫിക് ചമ്പ്യന്‍ഷിപ്പിന് ശ്രദ്ധ കേന്ദ്രീകരിച്ചു വരികയായിരുന്നു. എന്‍. എസ്.എസ്. ഓഫ് നോര്‍ത്ത് Read more about റിഷി നായര്‍ക്ക് എന്‍.എസ്.എസ്. ഓഫ് നോര്‍ത്ത് അമേരിക്കയുടെ അനുമോ­ദനം[…]

മയാമി സെന്റ്­ ജൂഡ് ക്‌നാനായ ദൈവാലയത്തിന്റെ കല്ലിട്ട തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു

– എബി തെക്കനാട്ട് മയാമി: മയാമിയിലെ ക്‌നാനായ സമൂഹത്തിന്റെ ചിരകാല സ്വപനമായിരുന്ന ദൈവാലയം കൂദാശാ കര്മ്മം ചെയ്തിട്ട് ഒരു വര്‍ഷം തികഞ്ഞു. മുന്‍ വികാരി ഫാ. ജോസ് ആദോപ്പള്ളി അച്ചന്റെ പരിശ്രമഫലമായി മയാമി ലത്തീന്‍ രൂപതയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ഒരു ദൈവാലയവും രണ്ടു വീടുകളും രണ്ടേക്കര്‍ സ്ഥലമുള്ള പാര്‍ക്കിംഗ് ലോട്ടും സ്വന്തമാക്കുവാന്‍ സാധിച്ചു. ജോണി ഞാറവേലിയാണ് റിയലറ്ററായി കാര്യങ്ങള്‍ മുന്നോട്ട് നീക്കിയത്. അറ്റകുറ്റപണികള്‍ തീര്‍ത്തതിനുശേഷം സീറോ മലബാര് രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യൂ Read more about മയാമി സെന്റ്­ ജൂഡ് ക്‌നാനായ ദൈവാലയത്തിന്റെ കല്ലിട്ട തിരുനാള്‍ ഭക്തിപൂര്‍വ്വം നടത്തപ്പെട്ടു[…]

പതിനേഴാമത് ഫൊക്കാനാസമ്മേളനം ജൂലൈ 1,2,3 തീയതികളില്‍

09:34am 8/6/2016 ഹില്‍ട്ടണ്‍, 800 വാര്‍ഡന്‍ ഓവനൃൂ, ഒന്റാരിയോ, കാനഡ സാഹിത്യസമ്മേളനം: കാര്യപരിപാടികള്‍: കാവ്യസദസ്സ്: 2016 ജൂലൈ രണ്ടാം തീയതി ശനിയാഴ്ച 9.30 ന് ആരംഭിക്കുന്നു. പ്രശസ്ത കവിയും താരവുമായ ശ്രീ ബാലകൃഷ്ണന്‍ ചുള്ളിക്കാട് ആമുഖപ്രഭാഷണത്തോടെ ഉത്ഘാടനം ചെയ്യും. മോഡറേറ്റര്‍: ശ്രീ ദിവാകരന്‍ നമ്പൂതിരി. തുടര്‍ന്ന് പ്രഭാഷണം. ഡോക്ടര്‍ നന്ദകുമാര്‍ ചാണയില്‍. വിഷയം: വടക്കേ അമേരിക്കയിലെ കുടിയേറ്റക്കാരായ കവികളെപ്പറ്റിയും, അവരുടെ സൃഷ്ടികളെപ്പറ്റിയുമുള്ള അവലേകനം. തടര്‍ന്ന് ചര്‍ച്ചകള്‍. പ്രഭാഷണം: പ്രൊഫസര്‍ കോശി തലക്കല്‍- വിഷയം: മലയാളകാവ്യ ചക്രവാളം, തുടര്‍ന്ന് Read more about പതിനേഴാമത് ഫൊക്കാനാസമ്മേളനം ജൂലൈ 1,2,3 തീയതികളില്‍[…]