പൊന്നു പിള്ളയ്ക്ക് ഉത്കൃഷ്ടസേവനത്തിന് അംഗീകാരം

11:45am 6./6/2016 – മണ്ണിക്കരോട്ട് ഹ്യൂസ്റ്റന്‍: സാമൂഹ്യ-സാംസ്ക്കാരിക-ജീവകാരുണ്യ രംഗങ്ങളില്‍ മഹനീയ സേവനം ചെയ്തുകൊണ്ടിരിക്കുന്ന പൊന്നു പിള്ളയ്ക്ക് ഹ്യൂസ്റ്റന്‍ കമ്മ്യുണിറ്റി കോളജ് ബിരുദം നല്‍കി ആദരിച്ചു. മെയ് 14-നു ഹ്യൂസ്റ്റനിലെ പ്രസിദ്ധമായ എന്‍ ആര്‍ ജി സ്റ്റേഡിയത്തില്‍ രാവിലെ എട്ടുമണിക്കു നടന്ന പ്രൗഡഗംഭീരമായ ഗ്രാജ്യുയേഷന്‍ ചടങ്ങില്‍, കമ്മ്യുണിറ്റി കോളജ് ചാന്‍സിലര്‍ സീസര്‍ മല്‍ഡൊനാഡോ പൊന്നു പിള്ളയ്ക്ക് ബിരുദം നല്‍കി ആദരിച്ചു. 1973-ല്‍ മറ്റ് നെഴ്‌സുമാരെപ്പോലെ അമേരിക്കയില്‍ കുടിയേറിയ പൊന്നു പിള്ളയ്ക്ക് സാമൂഹ്യ-ജീവകാരുണ്യ സേവനം ജന്മസിദ്ധമായിരുന്നു. അച്ഛനമ്മമാരുടെ പരോപകാരപ്രദമായ ആദര്‍ശങ്ങളും Read more about പൊന്നു പിള്ളയ്ക്ക് ഉത്കൃഷ്ടസേവനത്തിന് അംഗീകാരം[…]

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു

11:44am 6/6/2016 വാഷിംഗ്ടണ്‍ ഡി.സി: മൂന്നുദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനത്തിന് ജൂണ്‍ ആറാംതീയതി തിങ്കളാഴ്ച വാഷിംഗ്ടണില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു. പ്രധാനമന്ത്രിയായതിനുശേഷം ഇതു നാലാം തവണയാണ് പ്രധാനമന്ത്രി അമേരിക്കയിലെത്തുന്നത്. ജൂണ്‍ ഏഴാംതീയതി പ്രസിഡന്റ് ബരാക് ഒബാമയെ വൈറ്റ് ഹൗസില്‍ സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി എട്ടാംതീയതി യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യും. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ പ്രധാനമന്ത്രിയാണ് മോദി. രാജീവ് ഗാന്ധിക്കാണ് ഈ അവസരം ആദ്യം ലഭിച്ചത്. യു.എസ് കോണ്‍ഗ്രസിനെ അഭിസംബോധന ചെയ്ത് പ്രസംഗിച്ചശേഷം, Read more about പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാന്‍ വാഷിംഗ്ടണ്‍ ഒരുങ്ങുന്നു[…]

കൂടല്ലൂര്‍ പിക്‌നിക്ക് ജൂണ്‍ 19-ന്

11:40am 6/6/2016 ജോസ് സൈമണ്‍ മുണ്ടപ്ലാക്കില്‍ ഷിക്കാഗോ: ഷിക്കാഗോയിലും പരിസര പ്രദേശങ്ങളിലും താമസിക്കുന്ന കൂടല്ലൂര്‍ നിവാസികളുടെ സമ്മേളനവും സമ്മര്‍ പിക്‌നിക്കും ഡസ്‌പ്ലെയിന്‍സിലുള്ള ലയണ്‍സ് വുഡ് പാര്‍ക്കില്‍ (21 Desplains River Road, Desplains) വച്ച് ജൂണ്‍ 19-നു ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഒരു മണി മുതല്‍ വൈകിട്ട് ഏഴു മണി വരെ നടത്തുന്നതാണ്. ഗൃഹാതുര സ്മരണകളെതൊട്ടുണര്‍ത്താനും, പഴയതും പുതിയതുമായ അനുഭവങ്ങള്‍ പങ്കുവെയ്ക്കാനും സൗഹൃദങ്ങളെ ഊട്ടിയുറപ്പിക്കാനും അവസരം നല്‍കുന്ന ഈ സമ്മര്‍ പിക്‌നിക്കിലേക്ക് എല്ലാ കൂടല്ലൂര്‍ നിവാസികളേയും കൂടല്ലൂരില്‍ നിന്നും Read more about കൂടല്ലൂര്‍ പിക്‌നിക്ക് ജൂണ്‍ 19-ന്[…]

ജോസഫ് പടവുപുരക്കല്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി

11:33am 6/6/2016 ന്യുയോര്‍ക്ക്: റോക്ക്‌ലാന്‍ഡ് കൗണ്ടിയില്‍ താമസിക്കുന്ന ജോസഫ് പടവുപുരക്കല്‍ (ബാബു­- ­69) (AKA JOE.P) ജൂണ്‍ അഞ്ചിനു നിര്യാതനായി. നെടുമുടി പടവുപുരക്കല്‍ പരേതനായ പി.കെ. ചാക്കോയുടെയും ത്രേസ്യാമ്മയുടെയും പുത്രനാണ്. 1976­ല്‍ അമേരിക്കയിലെത്തിയ ബാബു 1976­85 കാലത്ത് ജി.ഇ. സൈറക്യൂസില്‍ ഉദ്യോഗസ്ഥാനായിരുന്നു. 1986­ല്‍ ന്യുയോര്‍ക്ക് ട്രാന്‍സിറ്റില്‍ ഉദ്യോഗസ്ഥനാകുകയും 2014­ ല്‍ വിരമിക്കുകയും ചെയ്തു. ഭാര്യ അമ്മിണി എടത്വ കൊപ്പാറ കുടുംബാംഗമാണ്. പുത്രന്‍ ജെയ് പടവുപുരക്കല്‍ (ഫെഡറല്‍ റിസര്‍വ് ന്യുയോര്‍ക്ക്). കൊച്ചു മകന്‍ കേഡന്‍. സഹോദരര്‍: സണ്ണി പടവുപുരക്കല്‍ Read more about ജോസഫ് പടവുപുരക്കല്‍ ന്യുയോര്‍ക്കില്‍ നിര്യാതനായി[…]

ജയിന്‍ ജേക്കബ് സി.പി.എ റോക്ക്‌ലാന്റ് റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡില്‍

11:35am 6/6/2016 ന്യൂസിറ്റി, ന്യൂയോര്‍ക്ക്: റോക്ക്‌ലാന്റ് കൗണ്ടി റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡിലേക്ക് ജയിന്‍ ജേക്കബ് സി.പി.എ അടക്കം നാലുപേരെ കൗണ്ടി ലെജിസ്ലേറ്റര്‍ ശുപാര്‍ശ ചെയ്തു. ഇവര്‍കൂടി അംഗങ്ങളാകുന്നതോടെ ഒമ്പതംഗ ബോര്‍ഡ് പൂര്‍ണ്ണമാകും. ‘ഓരോ രംഗത്തും മികവുറ്റതും വ്യത്യസ്തവുമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചവരാണ് ഈ നാലുപേരും. കൗണ്ടിയോടുള്ള പ്രതിബദ്ധത ഇതിനകം തെളിയിച്ചിട്ടുള്ള അവര്‍, അവരുടെ വൈദഗ്ധ്യം പങ്കുവെയ്ക്കാന്‍ തയാറായി’- ലെജിസ്ലേറ്റീവ് ചെയര്‍മാന്‍ ആല്‍ഡന്‍ എച്ച് വൂള്‍ഫ് ചൂണ്ടിക്കാട്ടി. വാടക നിജപ്പെടുത്തിയിരിക്കുന്ന ഹാവര്‍സ്‌ട്രോയിലേയും, സ്പ്രിംഗ് വാലിയിലേയും കെട്ടിടങ്ങളില്‍ വാടക എത്രത്തോളം Read more about ജയിന്‍ ജേക്കബ് സി.പി.എ റോക്ക്‌ലാന്റ് റെന്റ് ഗൈഡ് ലൈസന്‍സ് ബോര്‍ഡില്‍[…]

ഡോ. എന്‍.കെ സാമുവേല്‍ നിര്യാതനായി

11:31am 06/6/2016 വിഷിംഗ്ടണ്‍ ഡി.സി: പ്രമുഖ അമേരിക്കന്‍ മലയാളി ഡോ. എന്‍.കെ. സാമുവേല്‍ (92) ജൂണ്‍ രണ്ടിന് വാഷിംഗ്ടണില്‍ നിര്യാതനായി. ദീര്‍ഘകാലം യൂണിവേഴ്‌സിറ്റി ഓഫ് ഡിസ്ട്രിക്ട് ഓഫ് കൊളംബിയയില്‍ അധ്യാപകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള ഡോ. സാമുവേല്‍ കേരള അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ വാഷിംഗ്ടണിന്റെ ആദ്യകാല പ്രസിഡന്റുമാരില്‍ ഒരാളായിരുന്നു. ഫൊക്കാനയുടെ തുടക്കത്തില്‍ നേതൃനിരയിലുണ്ടായിരുന്ന ഡോ. സാമുവേലിന്റെ ഭവനത്തിലിയാരുന്നു സംഘടനയുടെ പിറവി. അക്കാലത്ത് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡറായിരുന്ന ഡോ. കെ.ആര്‍. നാരായണനടക്കം ഫൊക്കാനയുടെ ആദ്യകാല നേതാക്കള്‍ ഒത്തുകൂടി ദേശീയ സംഘടന Read more about ഡോ. എന്‍.കെ സാമുവേല്‍ നിര്യാതനായി[…]

മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാട്രിക്ക് മിഷന്‍ പ്രോജക്ടറ്റിന്റെ ഭാവി അനിശ്ചിതത്വത്തില്‍

11:30am 6/6/2016 – -പി.പി.ചെറിയാന്‍ ഡാളസ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവപ്രതിഭ പാട്രിക്ക് മരുതുംമൂട്ടലിന്റെ സ്മരണ സജീവമായി നിലനിര്‍ത്തുന്നതിന് നോര്‍ത്ത് അമേരിക്ക-യൂറോപ്പ് മാര്‍ത്തോമാ ഭദ്രാസനം പ്രഖ്യാപിച്ച പാട്രിക്ക് മിഷന്‍ പ്രോജക്റ്റ് മൂന്നുവര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാനാകാതെ അനിശ്ചിതത്വത്തിലായിരിക്കുന്നത് സഭാ സ്‌നേഹികളേയും, പ്രത്യേകിച്ചും യുവജനങ്ങളേയും, കുടുംബാംഗങ്ങളേയും ഒരുപോലെ നിരാശയിലാഴ്ത്തിയിരിക്കുന്നു. മലയാളികളായ ചെറിയാന്‍-ജസ്സി ദമ്പതിമാരുടെ ഏകമകനായ പാട്രിക്കിന്റെ ജനനം 1987 മാര്‍ച്ച് ഒന്നിന് കൊയമ്പത്തൂരിലായിരുന്നു. യു.എ.ഇയില്‍ ബാല്യകാലവും, ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസവും പൂര്‍്ത്തീകരിച്ചു. 2004 ലാണ് ഉപരിപഠനാര്‍ത്ഥം ഡാളസ്സിലെത്തിയത്. ഫുള്‍ സ്‌കോളര്‍ഷിപ്പോടെ യു.എന്‍.ടിയില്‍ നിന്നും Read more about മൂന്നുവര്‍ഷം പിന്നിട്ടിട്ടും പാട്രിക്ക് മിഷന്‍ പ്രോജക്ടറ്റിന്റെ ഭാവി അനിശ്ചിതത്വത്തില്‍[…]

2024 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ്‌ ട്രെയിന്‍ എത്തും

02:28pm 5/6/2016 ന്യുഡല്‍ഹി: ഇന്ത്യയില്‍ 2024 മുതല്‍ ബുള്ളറ്റ്‌ ട്രെയിന്‍ ഓടിത്തുടങ്ങും. രാജ്യത്തെ ആദ്യ ബുള്ളറ്റ്‌ ട്രെയിന്‍ പാതയായ മുംബൈ-അഹമ്മദാബാദ്‌ പാതയുടെ നിര്‍മാണം അടുത്ത വര്‍ഷം തുടങ്ങുന്നതിനുള്ള പദ്ധതി പുര്‍ത്തിയായി. 2023 ല്‍ പാതയുടെ ജോലികള്‍ പൂര്‍ത്തിയാക്കുമെന്നാണ്‌ പ്രാഥമിക നിഗമനം. രാജ്യത്തിന്റെ നാലുകോണുകളിലുള്ള പ്രധാന നഗരത്തെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്‌ നിലവിലുള്ള ബുള്ളറ്റ്‌ ട്രെയിന്‍ പദ്ധതി. ജപ്പാന്‍ രാജ്യാന്തര സഹകരണ ഏജന്‍സി (ജൈക്ക) പദ്ധതി ചിലവിന്റെ 80% വഹിക്കും. 70,000 കോടി രൂപയാണ്‌ നിര്‍മാണം തുടങ്ങുമ്പോള്‍ ചിലവാകുന്ന തുകയായി Read more about 2024 ല്‍ ഇന്ത്യയില്‍ ബുള്ളറ്റ്‌ ട്രെയിന്‍ എത്തും[…]

പരിസ്ഥിതി വിഷയങ്ങളില്‍ നിയമം കര്‍ശനമാക്കുമെന്ന് പിണറായി വിജയന്‍

02:27pm 5/6/2016 കോട്ടയം: വികസനം മുരടിപ്പിക്കാത്ത പരിസ്ഥിതി സംരക്ഷണമാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിസ്ഥിതിവിഷയങ്ങള്‍ കൈകാര്യംചെയ്യാന്‍ കൂടുതല്‍ ഗവേഷണ സംവിധാനങ്ങള്‍ ആവശ്യമുണ്ടെന്നും അദ്ദേഹം ഫേസ്ബുക്കില്‍ പറഞ്ഞു. അന്ധവും തീവ്രവും ആശാസ്ത്രിയവുമായ പരിസ്ഥിതി മൗലികവാദ നിലപാടുകളില്‍ നിയന്ത്രണം വേണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യസംസ്‌കരണം, വിഭവശോഷണം, ഊര്‍ജ ദുരുപയോഗം, അനധികൃത പ്രകൃതിചൂഷണം, ജലത്തിന്റെ അശാസ്ത്രീയ ഉപഭോഗം തുടങ്ങിയ വിഷയങ്ങള്‍ സൂക്ഷ്മമായി പഠിച്ച് ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിലൂടെ പരിഹരിക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പിണറായി വിജയന്റെ ഫേസ്ബുക്ക് പോസ്റ്റ് Read more about പരിസ്ഥിതി വിഷയങ്ങളില്‍ നിയമം കര്‍ശനമാക്കുമെന്ന് പിണറായി വിജയന്‍[…]

മുംബൈ- പൂനൈ എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം; 17 മരണം

02:15pm 5/6/2016 മുംബൈ: വാഹനാപകടത്തില്‍ 17 മരണം. മുംബൈ – പൂനെ എക്‌സ്പ്രസ് ഹൈവേയില്‍ ഉണ്ടായ അപകടത്തിലാണ് 17 പേര്‍ മരിച്ചത്. ഇന്ന് പുലര്‍ച്ചേ 5.30 ഓടെയാണ് അപകടം. അപകടത്തില്‍ മുപ്പതിലധികം ആളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബസും കാറും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അമിതവേഗതയില്‍ വന്ന ലക്ഷ്വറി ബസ് വഴിയരികില്‍ നിറുത്തിയിട്ടിരുന്ന കാറുകളില്‍ ഇടിക്കുകയായിരുന്നുവെന്നാണ് വിവരങ്ങള്‍. ഇടിയുടെ ആഘാതത്തില്‍ ബസ് ഇരുപത് അടിയോളം താഴ്ച്ചയിലേക്ക് പതിച്ചു. മരിച്ചവരില്‍ പത്ത് പേര്‍ സ്ത്രീകളും ആറ് പുരുഷന്മാരും എട്ട് മാസം Read more about മുംബൈ- പൂനൈ എക്‌സ്പ്രസ്‌വേയില്‍ വാഹനാപകടം; 17 മരണം[…]