കേരള ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജ് നടക്കും

02:50pm 28/6/2016 കൊച്ചി: കേരള ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടക്കും. ധന്വന്തരി ജീവനക്കാരും സാമൂഹ്യ രാഷ്ട്രീയ എസ്‌സി-എസ്ടി സംഘടനാ നേതൃത്വവും കണ്‍വന്‍ഷനില്‍ പങ്കെടുക്കും. രാവിലെ 10ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം നിര്‍വഹിക്കും. എസ്‌സിപി ഫണ്ട് ഉപയോഗപ്പെടുത്തി സര്‍ക്കാര്‍ ആശുപത്രികളോടും ഇതര സര്‍ക്കാര്‍ സ്ഥാപനങ്ങളോടും ചേര്‍ന്ന് പട്ടികജനവിഭാഗങ്ങള്‍ക്ക് സേവനമേഖലയില്‍ തൊഴില്‍ നല്‍കുന്നതിനായി സര്‍ക്കാര്‍ നിയന്ത്രണത്തില്‍ രൂപീകരിച്ച സൊസൈറ്റികളാണ് ധന്വന്തരി സ്ഥാപനങ്ങള്‍. ജനങ്ങള്‍ക്ക് മിതമായ നിരക്കില്‍ Read more about കേരള ധന്വന്തരി സംരക്ഷണ സമിതി സംസ്ഥാന പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ജൂലൈ മൂന്നിന് എറണാകുളത്ത് മഹാരാജാസ് കോളേജ് നടക്കും[…]

സിപിഎം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സി എം പി ജനറല്‍ സെക്രട്ടറി.

02:47pm 28/6/2016 കൊച്ചി: സിപിഎം തലഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സി എം പി ജനറല്‍ സെക്രട്ടറി സിപി ജോണ്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സിപിഎം രണ്ട് ചേരിയിലാണെന്ന് കഴിഞ്ഞ ദിവസം പ്രകാശ് കാരാട്ട് നടത്തിയ പത്രസമ്മേളനത്തില്‍ നിന്നും വ്യക്തമാണ്. നിലവില്‍ ബംഗാള്‍ സിപിഎം, കേരളാ സിപിഎം എന്ന നിലയില്‍ രണ്ടായി പിളര്‍ന്ന അവസ്ഥയിലാണ് പാര്‍ട്ടിയുടെ അവസ്ഥ. ബംഗാളില്‍ ദ്രവിച്ച് തീര്‍ന്നുകൊണ്ടിരിക്കുന്ന സിപിഎമ്മിന് നിലനില്‍ക്കണമെങ്കില്‍ കോണ്‍ഗ്രസ് വേണമെന്നത് വാസ്തവമായ കാര്യമാണ്. എന്നാല്‍ പ്രകാശ് കാരാട്ടും കേരളത്തിലെ നേതൃത്വവും സിപിഎം Read more about സിപിഎം ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലാണെന്ന് സി എം പി ജനറല്‍ സെക്രട്ടറി.[…]

ഇഗ്നോയില്‍ മാനേജ്മെന്‍റ് കോഴ്സുകള്‍

02:48pm 28/06/2016 ഇന്ദിരഗാന്ധി നാഷനല്‍ ഓപണ്‍ യൂനിവേഴ്സിറ്റിയില്‍ 2017 ജനുവരിയില്‍ ആരംഭിക്കുന്ന മാനേജ്മെന്‍റ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. താഴെപ്പറയുന്ന കോഴ്സുകളിലാണ് പ്രവേശം: മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷന്‍ (എം.ബി.എ) പി.ജി ഡിപ്ളോമ ഇന്‍ ഫിനാന്‍ഷ്യല്‍ മാനേജ്മെന്‍റ് (പി.ജി.ഡി.എഫ്.എം) ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (ഡി.ഐ.എം) പി.ജി ഡിപ്ളോമ ഇന്‍ ഓപറേഷന്‍സ് മാനേജ്മെന്‍റ് (പി.ജി.ഡി.ഒ.എം) പി.ജി ഡിപ്ളോമ ഇന്‍ മാനേജ്മെന്‍റ് (പി.ജി.ഡി.ഐ.എം) പി.ജി ഡിപ്ളോമ ഇന്‍ മാര്‍ക്കറ്റിങ് മാനേജ്മെന്‍റ് (പി.ജി.ഡി.എം.എം) പി.ജി ഡിപ്ളോമ ഇന്‍ ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റ് (പി.ജി.ഡി.എച്ച്.ആര്‍.എം) Read more about ഇഗ്നോയില്‍ മാനേജ്മെന്‍റ് കോഴ്സുകള്‍[…]

ആദ്യ വനിതാ യൂബര്‍ ടാക്സി ഡ്രൈവര്‍ മരിച്ചനിലയില്‍

02:46pm 28/06/2016 ബംഗളൂരു: യൂബര്‍ ടാക്സി സര്‍വീസിലെ ആദ്യ വനിത ഡ്രൈവറായി സേവനമാരംഭിച്ച ഭാരതി വീരാതിനെ (39) മരിച്ച നിലയില്‍ കണ്ടത്തെി. തിങ്കളാഴ്ച രാത്രി ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു. അവര്‍ ഓടിച്ചിരുന്ന ഫോര്‍ഡ് ഫിയറ്റ കാര്‍ നാഗഷെട്ടിഹള്ളി കോളനിയിലെ വീടിനു മുന്നില്‍ നിര്‍ത്തിയിട്ടതായി കണ്ടത്തെി. ആന്ധ്രപ്രദേശ് ഗുണ്ടൂര്‍ സ്വദേശിയായ ഭാരതി 10 വര്‍ഷം മുമ്പാണ് ബംഗളൂരുവിലത്തെിയത്. തയ്യല്‍ക്കാരി കൂടിയായ ഭാരതി ഡ്രൈവിങ് Read more about ആദ്യ വനിതാ യൂബര്‍ ടാക്സി ഡ്രൈവര്‍ മരിച്ചനിലയില്‍[…]

പ്രതിയെ മുന്‍പരിചയമില്ല :ജിഷയുടെ അമ്മയും സഹോദരിയും

02:44pm 28/6/2016 ആലുവ: ജിഷകൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ ജിഷയുടെ അമ്മയും സഹോദരിയും തിരിച്ചറിഞ്ഞില്ല. അമീറുള്‍ ഇസ്ലാമിനെ മുന്‍പരിചയമില്ലെന്ന് തിരിച്ചറിയില്‍ പരേഡില്‍ ജിഷയുടെ അമ്മ രാജശ്വേരിയും സഹോദരി ദീപയും പോലീസിനോട് വ്യക്തമാക്കി. ആലുവ പോലീസ് ക്ലബിലാണ് തിരിച്ചറിയല്‍ പരേഡ് നടത്തിയത്. കിണറ്റിന്‍കരയില്‍ ജിഷയുടെ മാതാവ് രാജേശ്വരിയും താനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായെന്നും തുടര്‍ന്നു രാജശ്വേരി മറ്റൊരാളെകൂട്ടി തന്നെ മര്‍ദിച്ചെന്നും അമിറുള്‍ പറഞ്ഞതായി പോലീസിന്റെ ചോദ്യംചെയ്യലില്‍ ദ്വിഭാഷിയായിരുന്ന ലിപ്ടന്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നും Read more about പ്രതിയെ മുന്‍പരിചയമില്ല :ജിഷയുടെ അമ്മയും സഹോദരിയും[…]

ഇസ്ലാമെന്നാല്‍ തീവ്രവാദമല്ല -ഉമര്‍ അബ്ദുല്ല

2:40pm 28/06/2016 ശ്രീനഗര്‍: ഇസ്ലാമെന്നാല്‍ തീവ്രവാദമല്ളെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഉമര്‍ അബ്ദുല്ല. പോംപാര്‍ ഭീകാരാക്രമണത്തിന്‍്റെ പശ്ചാത്തലത്തില്‍ ‘മുസ്ലിമെന്ന നിലയില്‍ ലജ്ജിക്കുവെന്ന’ കശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സി.ആര്‍.പി.എഫ് ജവാന്‍മാരുടെ വീരമൃത്യു നല്‍കിയ ദു:ഖത്തിനു ശേഷം മറ്റൊരു ദുരന്തം കൂടി സംഭവിച്ചിരിക്കുകയാണ്. അത് മുസ്ലിംകളെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ പ്രസ്താവനയാണ്. ‘ഇസ്ലാമെന്നാല്‍ ഭീകരവാദമാണെന്ന ഡല്‍ഹിയിലുള്ള ചിലരുടെ പ്രചാരണത്തിന്‍്റെ ഭാഗമാകാനാണ് മെഹബൂബ ശ്രമിക്കുന്നത്. മെഹബൂബയുടെ അതിരു കടന്ന ദേശീയതയോടോ പുരോഗമനവാദത്തോടോ Read more about ഇസ്ലാമെന്നാല്‍ തീവ്രവാദമല്ല -ഉമര്‍ അബ്ദുല്ല[…]

ജിഷ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന

01:22PM 28/6/2016 പെരുമ്പാവൂര്‍: നിയമവിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി പോലീസ് തിരിച്ചറിഞ്ഞതായി സൂചന. ജിഷയുടെ വീടിനു സമീപമുള്ള കെട്ടിടത്തിന് മുകളില്‍നിന്നു ലഭിച്ച കത്തിയില്‍ രക്തക്കറ കണ്‌ടെത്തിയതിനെ തുടര്‍ന്നാണ് സംശയം ബലപ്പെട്ടത്. ഇതു ഉപയോഗിച്ചാണ് കൃത്യം നടത്തിയതെന്നാണ് പോലീസ് നിഗമനം. കത്തി ആദ്യം പരിശോധിച്ചപ്പോള്‍ രക്തക്കറ കണ്ടില്ലായിരുന്നു. എന്നാല്‍ വിശദപരിശോധനയില്‍ കത്തിയുടെ പിടിക്കുള്ളില്‍ നിന്ന് രക്തക്കറ കണ്‌ടെത്തുകയായിരുന്നു. രക്തം ജിഷയുടെ ആകാമെന്ന സംശയത്തില്‍ കത്തി വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. രക്തം ജിഷയുടേത് ആണെന്ന് തെളിഞ്ഞാല്‍ കോടതിയില്‍ Read more about ജിഷ കൊലപാതകത്തിന് പ്രതി ഉപയോഗിച്ച കത്തി തിരിച്ചറിഞ്ഞതായി സൂചന[…]

ഇന്ത്യയുള്‍പ്പെടെ 23 രാജ്യക്കാര്‍ക്ക് യു.എസില്‍ പ്രവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് അംഗം

01:20PM 28/06/2016 വാഷിങ്ടണ്‍: ഇന്ത്യയുള്‍പ്പെടെ 23 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യു.എസില്‍ പ്രവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് അംഗം ചക്ക് ഗ്രാസ്ലെ. റിപ്പബ്‌ളിക്കന്‍ സെനറ്ററും സെനറ്റ് ജുഡീഷ്യറി കമ്മിറ്റി ചെയര്‍മാനുമായ ഗ്രാസ്ലെ, ബറാക് ഒബാമ ഭരണകൂടത്തോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് കുടിയേറ്റ, കുടിയേറ്റ രഹിത വിസകള്‍ നല്‍കരുതെന്നാവശ്യപ്പെട്ട് ഗ്രാസ്ലെ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ജെ ജോണ്‍സണ് കത്ത് നല്‍കി. കൊലപാതകങ്ങള്‍ ഉള്‍പ്പെടെ ഗുരതരമായ കുറ്റകൃത്യങ്ങള്‍ ചെയ്ത ക്രിമിനലുകള്‍ നിരന്തരം അമേരിക്കന്‍ ജയിലുകളില്‍ നിന്ന് സ്വതന്ത്രരാകുന്നു. Read more about ഇന്ത്യയുള്‍പ്പെടെ 23 രാജ്യക്കാര്‍ക്ക് യു.എസില്‍ പ്രവേശിക്കാനുള്ള വിസ അനുവദിക്കരുതെന്ന് യു.എസ് സെനറ്റ് അംഗം[…]

റാഞ്ചിയില്‍ ആറുപേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി

01:06PM 28/6/2016 റാഞ്ചി: ജാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ ആറു പേരെ കൊല്ലപ്പെട്ട നിലയില്‍ കണ്‌ടെത്തി. റാഞ്ചിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയുള്ള ഹിഡിന്‍ഡാഗ് ഗ്രാമത്തിലാണ് മൃതദേഹങ്ങള്‍ കണ്‌ടെത്തിയത്. ആറുപേരേയും വെടിയേറ്റു മരിച്ച നിലയിലാണ് കണ്‌ടെത്തിയത്. കൊലപ്പെട്ടവരില്‍ ഒരാള്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള സക്കീര്‍ എന്നയാളാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. സംഭവത്തിനു പിന്നില്‍ മാവോയിസ്റ്റുകള്‍ ആണെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ചയും സമാനമായ സംഭവം റാഞ്ചിയില്‍ നടന്നിരുന്നു. നാംകോണിലുള്ള കകാര വനത്തില്‍ മൂന്നു യുവാക്കളുടെ മൃതദേഹം പോലീസ് കണ്‌ടെടുത്തിരുന്നു.

ബ്രെക്‌സിറ്റ്: ഹിതപരിശോധനയില്ല

12:50pm 28/6/2106 ലണ്ടന്‍: ബ്രെക്‌സിറ്റ് സംബന്ധിച്ച് രണ്ടാമതൊരു ഹിതപരിശോധന നടത്തുന്ന കാര്യം ചിന്തിച്ചിട്ടുപോലുമില്ലെന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറോണിന്റെ വക്താവ് പറഞ്ഞു. വീണ്ടും ഹിതപരിശോധന വേണമെന്ന് ആവശ്യപ്പെട്ട് 37ലക്ഷം പേര്‍ ഒപ്പിട്ട നിവേദനം തയാറായിട്ടുണ്ട്. പാര്‍ലമെന്റിന്റെ വെബ്‌സൈറ്റില്‍ വന്ന നിവേദനത്തെക്കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് വക്താവ് ഇക്കാര്യം പറഞ്ഞത്. വീണ്ടും ഒരു ഹിതപരിശോധന എന്ന ആവശ്യത്തെക്കുറിച്ചു കാബിനറ്റ് പരിഗണിച്ചതേയില്ല. വ്യാഴാഴ്ചത്തെ ഹിതപരിശോധനയില്‍ 52% പേര്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതിന് അനുകൂലമായി വിധിയെഴുതിയിരുന്നു. ജനവിധി മാനിക്കുമെന്നും ബ്രെക്‌സിറ്റ് നടപ്പാക്കുന്നതിനുള്ള തന്റെ Read more about ബ്രെക്‌സിറ്റ്: ഹിതപരിശോധനയില്ല[…]