ഷിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കുന്നു
12:50pm 28/7/2016 ഷിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കുന്നു
12:50pm 28/7/2016 ഷിക്കാഗോ പൗരസമിതിയുടെ നേതൃത്വത്തില്‍ ഫോമാ ഭാരവാഹികള്‍ക്ക് സ്വീകരണം നല്കുന്നു
12:48pm 28/07/2016 ഫിലാഡൽഫിയ: യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ഡെമോക്രാറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനെ അനുകൂലിച്ചും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപിനെ കടുത്ത ഭാഷയിൽ വിമർശിച്ചും പ്രസിഡന്‍റ് ബറാക് ഒബാമ. യു.എസ് പ്രസിഡന്‍റാവാൻ ഹിലരി ക്ലിന്‍റനേക്കാൾ യോഗ്യരായവരില്ലെന്ന് ഒബാമ പറഞ്ഞു. തന്നേക്കാളും ബിൽ ക്ലിന്‍റനെക്കാളും യോഗ്യത ഹിലരിക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹിലരിയെ പിന്തുണച്ചുകൊണ്ട് ഫിലാഡല്‍ഫിയില്‍ നടന്ന ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ഭാവിയെ കുറിച്ച് തനിക്ക് ശുഭാപ്തി വിശ്വാസമാണുള്ളത്. ലോകം ബഹുമാനിക്കുന്ന നേതാവാണ് ഹിലരി. ഇസ്ലാമിക് Read more about യു.എസ് പ്രസിഡന്‍റാവാൻ ഹിലരിയേക്കാൾ യോഗ്യരായവരില്ല -ഒബാമ[…]
12:38pm 28/7/2016 പി.പി ചെറിയാന്‍ ടെക്സസ്: അടിയന്തിര ഘട്ടങ്ങളില്‍ രോഗികളുടെ ജീവന്‍ നിലനിര്‍ത്തുന്നതിനുപകരിക്കുന്ന രക്തത്തിന്റെ ദൗര്‍ലഭ്യം അതിരൂക്ഷമായിരിക്കുന്നതായി റെഡ് ക്രോസ് അറിയിച്ചു. രക്ത ബാങ്കുകളില്‍ രക്തം ദാനം ചെയ്യുന്നതിന് വ്യക്തികളും സാമൂഹ്യസേവന സംഘടനകളും മുന്നോട്ടു വരണമെന്ന് അമേരിക്കന്‍ റെഡ് ക്രോസ് ഇന്ന്(ജൂലൈ 26 തിങ്കള്‍) പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. അഞ്ചു ദിവസത്തേക്ക് ആവശ്യമായ രക്തം മാത്രമാണ് ഇപ്പോല്‍ രക്ത ബാങ്കുകളില്‍ ശേഷിക്കുന്നതെന്നും, ആശുപത്രികളിലേക്ക് നല്‍കുന്ന രക്തത്തിന്റെ അളവിനനപാതമായി രക്തം ദാനം ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിക്കാത്തതാണ് രക്തത്തിന്റെ ദൗര്‍ലഭ്യത്തിന് Read more about രക്തദൗര്‍ലഭ്യം: രക്തദാനത്തിന് റെഡ്ക്രോസ്സിന്റെ ആഹ്വാനം[…]
12:30pm 28/7/2016 പി.പി ചെറിയാന്‍ ഷിക്കാഗോ: ഇല്ലിനോയ് സംസ്ഥാനത്തെ സുപ്രധാന കൗണ്ടികളിലൊന്നായ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി ഇന്ത്യന്‍ വംശജ ഡോ. പൊന്നി അരുണ്‍ കുമാറിനെ നിയമിച്ചതായി പ്രസിഡന്റ് ടോണി പ്രെക്ക് വിങ്കിള്‍ അറിയിച്ചു. 2012 സെപ്റ്റംബര്‍ മുതല്‍ ഡെപ്യൂട്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനറായി പ്രവര്‍ത്തിച്ചിരുന്ന ഡോ. പൊന്നി 1999 ല്‍ അനാറ്റമിക്ക് ആന്റ് ക്ലിനിക്കല്‍ പത്തോളി (പതോളജി) വിഭാഗം റസിഡന്‍സി പ്രോഗ്രാമില്‍ അംഗമായിരുന്നു. കുക്ക് കൗണ്ടി ബോര്‍ഡ് ഓഫ് കമ്മീഷനേഴ്‌സ് സി. എം. ആയി Read more about ഡോ. പൊന്നി അരുണ്‍ കുമാര്‍ കുക്ക് കൗണ്ടി ചീഫ് മെഡിക്കല്‍ എക്‌സാമിനര്‍[…]
– പി.പി ചെറിയാന്‍ വെര്‍ജിനിയ: ആര്‍ലിംഗ്ടണ്‍ ബിലവഡിലുള്ള പെറ്റ്സ് മാര്‍ട്ടിനു മുമ്പില്‍ കാര്‍ പാര്‍ക്ക് ചെയ്തു പുറത്തിറങ്ങുമ്പോള്‍ കാറിലുണ്ടായിരുന്ന 5 വയസ് പ്രായമുള്ള പട്ടിയുടെ കാര്യം മെഗന്‍ മറന്നിരുന്നു. ജൂലായ് 26 തിങ്കളാഴ്ച ഉച്ചയോടെ കാറിനു സമീപത്തിലൂടെ കടന്നു പോയ ആരോ കാറിലിരിക്കുന്ന പട്ടിയെ കുറിച്ചു പോലീസില്‍ വിവരം അറിയിച്ചു. പോലീസെത്തി കാര്‍ തുറന്നു അബോധാവസ്ഥയിലായിരുന്ന പട്ടിയെ പെറ്റ്സ് മാര്‍ട്ടിനുള്ളിലെ വെറ്ററിനേറിയന്‍ ഓഫീസില്‍ എത്തിച്ചുവെങ്കിലും ഇതിനകം കൊല്ലപ്പെട്ടിരുന്നു. പട്ടിയുടെ മരണം ചൂടേറ്റാണ് എന്ന് സ്ഥിരീകരിച്ചതോടെ കാറിന്റെ ഉടമയെ Read more about പട്ടി കാറിലിരുന്നു ചൂടേറ്റ് കൊല്ലപ്പെട്ടു പത്തൊമ്പതുകാരി അറസ്റ്റില്‍[…]
12:29pm 28/72016 ലോസ്ആഞ്ചലസ്: സഹനപാതയിലൂടെ സഞ്ചരിച്ച് ആദ്യവിശുദ്ധ പദവി അലങ്കരിച്ച വി. അല്‍ഫോന്‍സാമ്മയുടെ നാമധേയത്തില്‍ സ്ഥാപിതമായിരിക്കുന്ന സിറോ മലബാര്‍ കത്തോലിക്ക ദൈവാലയത്തില്‍ പതിനൊന്നു ദിവസം നീണ്ടുനില്‍ക്കുന്ന ഭക്തിനിര്‍ഭരമായ തിരുനാള്‍ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് വാടാന ജൂലൈ 22 നു വൈകീട്ട് 7:30 നു നിര്‍വഹിച്ചു. തിരുകര്‍മ്മങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹങ്ങള്‍ പ്രാപിക്കുവാന്‍ വിവിധസ്ഥലങ്ങളില്‍ നിന്നുകടന്നു വന്ന വിശ്വാസികളും പ്രസുദേന്തിമാരായ വാഴ്ത്തപ്പെട്ട മറിയം ത്രേസിയാ ഫാമിലി യൂണിറ്റ് അംഗങ്ങളും ഇടവക ജനങ്ങളും പ്രാര്‍ത്ഥനാപൂര്‍വ്വം സന്നിഹിതരായിരുന്നു. Read more about ലോസ്ആഞ്ചലസ് വി. അല്‍ഫോന്‍സാ സീറോ മലബാര്‍ കത്തോലിക്കാ ദേവാലയത്തില്‍ തിരുനാള്‍ കൊടിയേറ്റ് നടത്തി[…]
12:27pm 28/7/2016 ഷിക്കാഗോ: കേരളാ സെറിഫെഡ് ചെയര്‍മാനും, കേരളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും, ഉന്നതാധികാര സമിതയംഗവും, പത്തനംതിട്ട ജില്ലാ യു.ഡി.എഫ് ചെയര്‍മാനും, നീരേറ്റുപുറം പമ്പ ജലോത്സവ കമ്മിറ്റി ചെയര്‍മാനുമായ വിക്ടര്‍ ടി. തോമസിനു മോര്‍ട്ടന്‍ഗ്രോവില്‍ തോമസ് ജോര്‍ജിന്റെ (റോയി) ഭവനാങ്കണത്തില്‍ ചേര്‍ന്ന ഷിക്കാഗോ മലയാളി കമ്യൂണിറ്റിയുടെ സൗഹൃദ കൂട്ടായ്മ ഹൃദ്യവും ഊഷ്മളവുമായ സ്വീകരണം നല്‍കി. ഓവര്‍സീസ് കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനത്തില്‍ തോമസ് ജോര്‍ജ് സ്വാഗതവും, ഫോമാ മുന്‍ Read more about വിക്ടര്‍ ടി. തോമസിനു ഷിക്കാഗോയില്‍ ഹൃദ്യമായ സ്വീകരണം നല്‍കി[…]
12.57 AM 28-07-2016 കൊച്ചി: ഇന്ത്യന്‍ നേവിയുടെ നീരീക്ഷണ വിമാനം എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചു. റിമോട്ട്‌ലി പൈലറ്റഡ് എയര്‍ക്രാഫ്റ്റ്(ആര്‍പിഎ) വിഭാഗത്തില്‍പ്പെട്ട വിമാനമാണിത്. ബുധനാഴ്ച്ച വൈകുന്നേരം 6.35 ന് നേവിയുടെ എയര്‍സ്‌റ്റേഷന്‍ ഐഎന്‍എസ് ഗരുഡില്‍ നിന്ന് പുറപ്പെട്ട ആളില്ലാ വിമാനമാണ് എന്‍ജിന്‍ തകരാറിനെ തുടര്‍ന്ന് 7.30 ടെ ഒമ്പത് മൈല്‍ ദൂരത്ത് ഉള്‍ക്കടലില്‍ ലാന്‍ഡ് ചെയ്യിച്ചത്. സംഭവത്തില്‍ ആര്‍ക്കും പരുക്കുകളില്ല. സംഭവത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
12.54 Am 28-07-2016 അട്ടപ്പാടിയില്‍ മൂന്നു പേര്‍ക്ക് ഡിഫ്തീരിയ സ്ഥിരീകരിച്ചു. അഗളിയിലെ ആശുപത്രി ജീവനക്കാരിക്കും ആനക്കട്ടിയിലെ മറ്റു രണ്്ടു പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
12.49 AM 28-07-2016 ജോയിച്ചന്‍ പുതുക്കുളം താമ്പാ, ഫ്‌ളോറിഡ: ദീര്‍ഘകാലമായി ന്യൂയോര്‍ക്കിലും തുടര്‍ന്നു ഫ്‌ളോറിഡയിലും താമസിച്ചുവന്നിരുന്ന തോമസ് കുര്യന്‍ (സ്റ്റാറ്റന്‍ഐലന്റ് സണ്ണി- 57) ജൂലൈ 24-നു ഫ്‌ളോറിഡയില്‍ നിര്യാതനായി. കോട്ടയം ജില്ലയിലെ പാമ്പാടിയില്‍, വലിയകിഴക്കേക്കര പാമ്പാടിക്കണ്ടത്തിലായ ചെത്തിമറ്റം കുടുംബാംഗമാണ്. കുര്യന്‍ തോമസ് – ഏലിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ദീര്‍ഘകാലം ദോഹയില്‍ ജോലി ചെയ്തശേഷം 1987-ല്‍ ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ഐലന്റില്‍ താമസിച്ചുവരികയും, തുടര്‍ന്ന് 2002 -ല്‍ ഫ്‌ളോറിഡയിലേക്ക് താമസം മാറ്റുകയും ചെയ്തു. ബിസിനസ് രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുന്നു. നിലവില്‍ താമ്പാ Read more about തോമസ് കുര്യന്‍ (സണ്ണി-57) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]