തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
11:28 AM 21/07/2016 ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പട്ടാള ഉദ്യോഗസ്ഥർക്കിടയിലെ വൈറസിനെ മുഴുവൻ തുടച്ച് വൃത്തിയാക്കുമെന്ന് ഉർദുഗാൻ അങ്കാറയിൽ പറഞ്ഞു. അട്ടിമറിശ്രമം നടത്തിയ ‘ഭീകരസംഘത്തെ’ അടിച്ചമര്‍ത്താന്‍ അടിയന്തരാവസ്ഥ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉര്‍ദുഗാന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാസമിതി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. പ്രഖ്യാപനത്തെ തുടര്‍ന്ന് 5000 സൈനികരെ സേനയില്‍ നിന്ന് പുറത്താക്കി. ഒപ്പം നിരവധി ജഡ്ജിമാരേയും സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരേയും സസ്പെൻഡ് ചെയ്തു. Read more about തുർക്കിയിൽ മൂന്ന് മാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.[…]










