വനിതാ യൂത്ത് ബാസ്­ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ­യോങ്കേഴ്‌­സ് സെന്റ് തോമസ് പള്ളിയ്ക്ക് ഒന്നാം സ്ഥാനം

11:15am 21/7/2016 ന്യൂയോര്‍ക്ക്: ജൂലൈ പതിനാറാം തിയതി ശനിയാഴ്ച നടന്ന വാശിയേറിയ വനിതാ യൂത്ത് ബാസ്­ക്കറ്റ്‌­ബോള്‍ ടൂര്‍ണമെന്റില്‍ യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളി ഒന്നാം സ്ഥാനം നേടി. റിയാറോയ്, റെയ്‌­നാ റോയി, റെയ്‌­നാ രാജൂ, ജൂലിയ രാജൂ, സെറീനാ ജോര്‍ജ്ജ്, സാറാ ജോര്‍ജ്ജ്, ബെറ്റ് സി തോമസ്, ബെക്കി ഫിലിപ്പ്, ഷാരന്‍ ജോര്‍ജ് എന്നിവര്‍ ടീം അംഗങ്ങളായിരുന്നു. യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളിയിലേയും, യോങ്കേഴ്‌­സ് സെന്റ് തോമസ് ഓര്‍ത്തഡോക്‌­സ് പള്ളി വികാരി വെരി റവ.ചെറിയാന്‍ Read more about വനിതാ യൂത്ത് ബാസ്­ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് ­യോങ്കേഴ്‌­സ് സെന്റ് തോമസ് പള്ളിയ്ക്ക് ഒന്നാം സ്ഥാനം[…]

ആം ആദ്മി പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു

03:30 PM 20/07/2016 ന്യൂഡൽഹി: ആം ആദ്മി പ്രവർത്തകൻ തന്നെ ലൈംഗിംകമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു. നരേലയിലെ വസതിയിൽ വെച്ച് വിഷം കഴിച്ച യുവതി ആശുപത്രിയിലാണ് മരണമടഞ്ഞത്. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു. താൻ പരാതി നൽകിയ കേസിൽ സഹപ്രവർത്തകനായ രമേശ് വാധ്വക്ക് ജാമ്യം ലഭിച്ചതിൽ യുവതി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. രമേശ് വാധ്വയെ ആം ആദ്മി എം.എൽ.എ സംരക്ഷിച്ചിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു. എന്നാൽ, Read more about ആം ആദ്മി പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു[…]

മൂന്നു ഫ്രഞ്ച് സൈനികര്‍ ലിബിയയില്‍ കൊല്ലപ്പെട്ടു

03:18pm 20/7/2016 പാരീസ്: ലിബിയയില്‍ മൂന്നു ഫ്രഞ്ച് സൈനികര്‍ കൊല്ലപ്പെട്ടു. ഫ്രഞ്ച് പ്രതിരോധമന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പ്രതിരോധമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പുറത്തായത്.

ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു

03:17pm 20/7/2016 കൊച്ചി: ഹൈക്കോടതി വളപ്പില്‍ വീണ്ടും സംഘര്‍ഷം. അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാന്‍ രാജേഷ് തകഴിക്കും മീഡിയാവണ്‍ ക്യാമറാമാന്‍ മോനിഷിനും മര്‍ദനമേറ്റു. ഇരുവരുടെയും ക്യാമറ തകര്‍ക്കാനും അഭിഭാഷകര്‍ ശ്രമിച്ചു. മാധ്യമപ്രവര്‍ത്തകരെ ഹൈക്കോടതിയില്‍ പ്രവേശിക്കുന്നതില്‍ നിന്നു വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. ഗവണ്‍മെന്റ് പ്ലീഡര്‍ ധനേഷ്് മാത്യു മാഞ്ഞൂരാന്‍ യുവതിയെ കടന്നുപിടിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് ഹൈക്കോടതിയിലേക്കു നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഹൈക്കോടതിയിലെ മീഡിയ റൂമിലെത്തിയായിരുന്നു ധനേഷ്് മാത്യു Read more about ഹൈക്കോടതി വളപ്പില്‍ അഭിഭാഷകരുടെ അഴിഞ്ഞാട്ടം: മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തു[…]

മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി

03:17PM 20/07/2016 ലക്നൗ :അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തർപ്രദേശിൽ രാഷ്ട്രീയ സംവാദങ്ങളുടെ നിലവാരം കൂപ്പുകുത്തുന്നു. രാഷ്ട്രീയ എതിരാളിയായ മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചത് വിവാദമായി. ഉത്തർപ്രദേശിൽ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കർ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്. ‘മായാവതി ടിക്കറ്റ് വിൽക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവർ വലിയ നേതാവാണ്. എന്നാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് അവർ ഒരു കോടിയുമായി ചൊല്ലുന്ന ആർക്കും ടിക്കറ്റ് നൽകുന്നു. രണ്ട് Read more about മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി[…]

രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജി കോടതി തള്ളി

03:15pm 20/7/2016 ചെന്നൈ: രാജീവ് ഗാന്ധി വധക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി ശ്രീഹരന്‍, തന്നെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സമര്‍പിച്ച ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. കേസില്‍ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന നളിനി ഇപ്പോള്‍ വെള്ളൂരിലെ വനിതാജയിലിലാണുള്ളത്. ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെടുന്നവര്‍ 20 വര്‍ഷം ശിക്ഷയനുഭവിച്ചാല്‍ മതിയെന്ന 1994ലെ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് നളിനി കോടതിയെ സമീപിച്ചത്. 1994 ജൂണ്‍ 14നാണ് നളിനി അറസ്റ്റിലായത്. 26 പേര്‍ പ്രതികളായ കേസില്‍ നേരത്തെ, നളിനിയുള്‍പ്പെടെ നാലു പേര്‍ക്ക് വധശിക്ഷയും മൂന്നു Read more about രാജീവ് ഗാന്ധി വധക്കേസ്: നളിനിയുടെ ഹര്‍ജി കോടതി തള്ളി[…]

ബാബ്‌റി മസ്ജിദ് കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി അന്തരിച്ചു

01:00pm 20/7/2016 ന്യൂഡല്‍ഹി: ബാബ്‌റി മസ്ജിദ്-രാമജന്മഭൂമി കേസിലെ ഏറ്റവും പ്രായംചെന്ന അന്യായക്കാരന്‍ ഹഷിം അന്‍സാരി (96) അന്തരിച്ചു. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ലക്‌നോവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. 1959 മുതല്‍ കേസുമായി ബന്ധപ്പെട്ടു നിന്നയാളായിരുന്നു ഹഷിം അന്‍സാരി. കഴിഞ്ഞ വര്‍ഷം വിഎച്ച്പി നേതാവ് അശോക് സിംഗാള്‍ അന്തരിച്ചപ്പോള്‍ അനുശോചനമറിയിച്ച അദ്ദേഹം, സിംഗാളിന്റെ മരണം രാമക്ഷേത്ര പ്രക്ഷോഭത്തിലെ നികത്താനാകാത്ത നഷ്ടമാണെന്നു പറഞ്ഞത് ശ്രദ്ധേയമായിരുന്നു.

ഇന്ത്യന്‍ സൈന്യത്തിനെതിരായ ഫേസ്ബുക്ക് ഗ്രൂപ്പില്‍ അംഗമായവര്‍ നിരീക്ഷണത്തില്‍

12:30pm 20/7/2016 കാഷ്മീര്‍ ജനതയ്ക്കു ഐക്യദാര്‍ഡ്യമെന്ന പേരിലാരംഭിച്ച ഫേസ്ബുക്ക് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കെതിരേ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം

രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

12:00pm 20/7/2106 ന്യൂഡല്‍ഹി: ഗുജറാത്തില്‍ ചത്ത പശുവിന്റെ തോല്‍ ഉരിഞ്ഞുവെന്ന് ആരോപിച്ച് ദളിത് വിഭാഗത്തില്‍പെട്ട യുവാക്കളെ മര്‍ദ്ദിച്ച സംഭവത്തില്‍ രാജ്യസഭയില്‍ പ്രതിഷേധം. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്-ബിഎസ്പി അംഗങ്ങള്‍ സഭ തുടങ്ങിയപ്പോള്‍ തന്നെ രംഗത്തുവന്നു. അംഗങ്ങള്‍ നടത്തളത്തിലിറങ്ങി ബഹളം വച്ചതോടെ സഭ മുടങ്ങി. സര്‍ക്കാരിന്റെ ദളിത് വിരുദ്ധ നടപടികള്‍ അവസാനിപ്പിക്കണമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ആവശ്യപ്പെട്ടു.

ഹോക്കിയിലെ ഇതിഹാസം മുഹമ്മദ് ഷാഹിദ് അന്തരിച്ചു

11:57am 20/7/2016 ന്യൂഡല്‍ഹി: ഇന്ത്യന്‍ ഹോക്കി ചരിത്രത്തിലെ ഇതിഹാസ താരം മുഹമ്മദ് ഷാഹിദ് (56) അന്തരിച്ചു. 1980 ലെ മോസ്‌കോ ഒളിംപിക്‌സില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു മുഹമ്മദ് ഷാഹിദ്. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഗുഡ്ഗാവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. രാജ്യം അര്‍ജുന, പത്മശ്രീ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ച താരമായിരുന്നു മുഹമ്മദ് ഷാഹിദ്.