15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി

03:57pm 09/07/2016 കൊച്ചി: കാസർകോട് ജില്ലയിൽ നിന്ന് 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പരിശോധിക്കേണ്ട വിഷയമാണിത്. പാലക്കാട് നിന്നും സമാന രീതിയിലുള്ള തിരോധാനം ഉണ്ടായിട്ടുണ്ടെന്നും പിണറായി മാധ്യമങ്ങളോട് പറഞ്ഞു. ജൂൺ അഞ്ചാം തീയതി മുതലാണ് കാസർകോട്, പാലക്കാട് ജില്ലകളിൽ നിന്ന് അഞ്ച് കുടുംബങ്ങളിലെ സ്ത്രീകള്‍ ഉള്‍പ്പെടെ 15 മലയാളികളെ കാണാതായത്. ബിസിനസ് ആവശ്യാര്‍ഥം ശ്രീലങ്കയിലേക്ക് പോകുകയാണെന്നാണ് ഇവർ ബന്ധുക്കളെ അറിയിച്ചിരുന്നത്. മാസങ്ങൾക്ക് ശേഷമാണ് തീവ്രവാദ സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്ന തരത്തിൽ Read more about 15 പേരെ കാണാതായ സംഭവം അതീവ ഗൗരവമെന്ന് മുഖ്യമന്ത്രി[…]

കണ്ണൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്കു പരിക്ക്

03:50pm 09/7/2016 കണ്ണൂര്‍: ഇരിട്ടി ഉളിക്കല്‍ നുച്യാട് പാലത്തില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 ഓളം പേര്‍ക്കു പരിക്കേറ്റു. രാവിലെ 8.15 ഓടെയായിരുന്നു അപകടം. നുച്യാട് നിന്നും ഇരിട്ടിയിലേക്കു പോവുകയായിരുന്ന സോളാര്‍ ബസും നുച്യാടിലേക്ക് വരികയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍ ബസിന്റെ മുന്‍വശം തകര്‍ന്നു. പരിക്കേറ്റവരെ ഇരിട്ടി, തലശേരി, കണ്ണൂര്‍ എന്നിവടങ്ങളിലെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നുച്യാട് സ്വദേശികളായ ആഗസ്തി (67), വത്സമ്മ (62), മൊയ്തീന്‍ (49), റീത്താമ്മ (58), സതി (46), ഷാര (24), ഷാജി Read more about കണ്ണൂരില്‍ സ്വകാര്യബസും ലോറിയും കൂട്ടിയിടിച്ച് 25 പേര്‍ക്കു പരിക്ക്[…]

കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ

03:46 PM 09/07/2016 തിരുവനന്തപുരം: കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ. തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടിയ ഇവരെ ഉടന്‍ തന്നെ കേരളത്തിലെത്തിക്കും. മേരി ദാസന്‍റെ വീടിന് സമീപം താമസിച്ചിരുന്നയാളും ഭാര്യയുമാണ് കസ്റ്റഡിയിലെന്നാണ് സൂചന. മോഷണ ശ്രമത്തിനിടെയാണ് കൊലപാതകമെന്നാണ് പൊലീസ് കരുതുന്നത്. വ്യാഴാഴ്ചയാണ് കോളിയൂർ തൊട്ടിൽപ്പാലം ചാനൽക്കര ചരുവിള പുത്തൻവീട്ടിൽ മേരിദാസിനെ (50) തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലും ഭാര്യ ഷീജയെ (41) തലക്ക് ഗുരുതരമായി പരിക്കേറ്റ നിലയിലും കണ്ടെത്തിയത്. ഷീജ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ Read more about കോവളത്ത് ഗൃഹനാഥനെ വീട്ടില്‍കയറി വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ദമ്പതികൾ പിടിയിൽ[…]

ജിഷ വധക്കേസ്: നിർദേശങ്ങൾ നൽകുന്നതിൽ വീഴ്ചയുണ്ടായി -പിണറായി

03:45 PM 09/7/2016 കൊച്ചി: ജിഷ വധക്കേസില്‍ യു.ഡി.എഫ് സര്‍ക്കാര്‍ നടത്തിയ അന്വേഷണത്തെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജിഷ കൊല്ലപ്പെട്ടതിന് ശേഷം ഉന്നത തലങ്ങളില്‍ നിന്നും കൃത്യമായ നിര്‍ദേശങ്ങള്‍ ആദ്യഘട്ടത്തില്‍ ലഭിച്ചിരുന്നില്ല. ഇത് തെളിവുകള്‍ നശിക്കാന്‍ കാരണമായെന്നും ജനങ്ങള്‍ക്കിടയില്‍ അവമതിപ്പിന് വഴിവെച്ചെന്നും പിണറായി ചൂണ്ടിക്കാട്ടി. ചില പൊലീസ് ഉദ്യോഗസ്ഥരുടെ നടപടികള്‍ സേനക്ക് നാണക്കേടാണ്. സേനക്കുള്ളില്‍ അഴിമതി വെച്ചുപൊറുപ്പിക്കില്ല. കൈക്കൂലി വാങ്ങുന്നവര്‍ ക്രിമിനല്‍ നടപടികള്‍ക്ക് വിധേയരാകേണ്ടി വരുമെന്നും പിണറായി പറഞ്ഞു.

നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍

09:11am 09/7/2016 മായയ്ക്കു ശേഷം നയന്‍ താര വീണ്ടുമൊരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കു ന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ അതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടി ല്ലായിരുന്നു. ഇപ്പോഴിതാ അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിന്റെ പേര് ഔദ്യോഗികമായി പുറത്ത് വിട്ടിരിക്കുന്നു. ഡോറ എന്നാണ് ചിത്രത്തിന്റെ പേര്. ദോസ് രാമസ്വാമിയാ ണ് ചിത്രം സംവിധാനം ചെയ്യുന്നത്. കളവാണി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സരകുണമാണ് ചിത്രം നിര്‍മിക്കുന്നത്. മുമ്പ് സരകുണത്തിന്റെ സഹസംവിധായകനായി ദോസ് സ്വാമി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഹൊറര്‍ ചിത്രമാ ണെങ്കിലും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയാണ് Read more about നയന്‍താര വീണ്ടും ഹൊറര്‍ ചിത്രത്തില്‍[…]

50 കുപ്പി വിദേശമദ്യം പിടികൂടി; ഒരാള്‍ കസ്റ്റഡിയില്‍

09:10am 09/7/2016 കോഴിക്കോട്: വടകര അഴിയൂര്‍ ചെക്ക് പോസ്റ്റില്‍ 650 കുപ്പി വിദേശമദ്യം പിടികൂടി. സംഭവത്തില്‍ തൃശൂര്‍ സ്വദേശി റിയാസിനെ കസ്റ്റഡിയിലെടുത്തു.

മഹാരാഷ്ട്രയില്‍ ബസ് മറിഞ്ഞു നാലുപേര്‍ മരിച്ചു

09:07am 09/7/2016 നാഗ്പുര്‍: മഹാരാഷ്ട്രയിലെ ബുതിബോരിയില്‍ ബസ് തലകീഴായി മറിഞ്ഞു യാത്രക്കാരായ നാലുപേര്‍ മരിച്ചു. അപകടത്തില്‍ 12 പേര്‍ക്കു പരിക്കേറ്റു. വാര്‍ധയില്‍നിന്നു നാഗ്പുരിലേക്കു പോയ ബസാണ് അപകടത്തില്‍പെട്ടത്. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നു പോലീസ് പറഞ്ഞു.

എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം ഇന്ന്

09:04am 09/7/2016 ആലപ്പുഴ: എസ്എന്‍ഡിപി യോഗത്തിന്റെ മൈക്രോ ഫിനാന്‍സ് പദ്ധതിയുമായി ബന്ധപ്പെട്ടു ക്രമക്കേടുണെ്ടന്നു കണെ്ടത്തിയതിന്റെ അടിസ്ഥാനത്തില്‍ വിജിലന്‍സ് നടപടിക്കൊരുങ്ങവേ സമുദായതലത്തില്‍ പ്രതിരോധം തീര്‍ക്കാന്‍ എസ്എന്‍ഡിപി ഒരുങ്ങുന്നു. യോഗത്തിന്റെ കീഴിലെ യൂണിയനുകളെയും ശാഖായോഗങ്ങളെയും അണിനിരത്തി വിജിലന്‍സ് നീക്കത്തിനെതിരേ പ്രതിരോധം തീര്‍ക്കാനാണ് എസ്എന്‍ഡിപി തീരുമാനം. ഇതിന്റെ തുടക്കം ഇന്ന് ആലപ്പുഴയില്‍ നടക്കും. രാവിലെ ആലപ്പുഴ പ്രിന്‍സ് ഹോട്ടലില്‍ ചേരുന്ന നേതൃയോഗത്തിനു ശേഷം വൈകുന്നേരം ഇഎംഎസ് സ്റ്റേഡിയത്തില്‍ എസ്എന്‍ഡിപി നേതൃത്വത്തില്‍ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിട്ടുണ്ട്. അമ്പലപ്പുഴ യൂണിയന്‍ ഓഫീസിനു സമീപത്തെ കിടങ്ങാംപറമ്പ് Read more about എസ്എന്‍ഡിപിയുടെ പ്രതിഷേധ സംഗമം ഇന്ന്[…]

പ്രധാനമന്ത്രി ഡര്‍ബനിലെത്തി

09:00am 09/7/2016 കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കന്‍ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ഡര്‍ബനിലെത്തി. ജോഹന്നാസ്ബര്‍ഗില്‍ പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തിയതിനു ശേഷമാണ് മോദി ഡര്‍ബനിലെത്തിയത്. വിദേശകാര്യ വക്താവ് വികാസ് സ്വരൂപാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. പീറ്റര്‍മാരിറ്റ്‌സ്ബര്‍ഗില്‍ അദ്ദേഹം ഇന്നു തീവണ്ടി യാത്ര നടത്തും. 1893ല്‍ മഹാത്മാ ഗാന്ധിയെ ട്രെയിനില്‍ നിന്ന് ഇറക്കിവിട്ടതിന്റെ ഓര്‍മ്മയിലാണ് അദ്ദേഹം തീവണ്ടിയാത്രനടത്തുന്നത്. അതിനു ശേഷം അദ്ദേഹം ഗാന്ധി സ്മാരകത്തില്‍ സന്ദര്‍ശനം നടത്തും.

യു.എസ്​ ക്യാപിറ്റോൾ ​കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ പരിശോധന

08:59am 09/7/2016 വാഷിങ്​ടൺ: യു.എസ്​ ക്യാപിറ്റോൾ കെട്ടിടത്തിൽ പൊലീസ്​ അധികൃതരുടെ അടിയന്തിര സുരക്ഷാ പരിശോധന. കെട്ടിടത്തിനകത്തുണ്ടായിരുന്ന മുഴുവൻ പേരെയും ഒഴിപ്പിച്ച അധികൃതർ പരിശോധനകൾക്ക് ശേഷം ജീവനക്കാർക്ക് ക്യാപിറ്റോൾ കെട്ടിടം തുറന്നുകൊടുത്തു. പ്രത്യേക അറിയിപ്പ് നൽകിയതിനു ശേഷമാണ് മുഴുവൻ ജീവനക്കാരെയും ഒഴിപ്പിച്ചത്. അമേരിക്കൻ നഗരമായ ഡാലസില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ മാര്‍ച്ചിനിടെ പൊലീസുകാര്‍ക്ക് നേരെ ഒളിപ്പോരാളികളുടെ വെടിവെപ്പ്​ നടന്നിരുന്നു. ആക്രമണത്തില്‍ അഞ്ചു പൊലീസുകാര്‍ കൊല്ലപ്പെടുകയും ഏഴു പേര്‍ക്ക് വെടിയേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ മൂന്നു പേരുടെ നില ഗുരുതരമായി Read more about യു.എസ്​ ക്യാപിറ്റോൾ ​കെട്ടിടത്തിൽ അടിയന്തിര സുരക്ഷാ പരിശോധന[…]