എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ നാലിന് ന്യൂയോര്‍ക്കില്‍

മാത്യു തട്ടാമറ്റം 09:36am 08/7/2016 ന്യൂയോര്‍ക്ക്: അമേരിക്കന്‍ മലയാളി വോളിബോള്‍ പ്രേമികളുടെ പ്രിയങ്കരനായിരുന്ന എന്‍.കെ. ലൂക്കോസ് നടുപ്പറമ്പിലിന്റെ പാവനസ്മരണയ്ക്കായി നടത്തിവരുന്ന എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റിന് ഈവര്‍ഷം ന്യൂയോര്‍ക്ക് ആതിഥേയത്വം അരുളുന്നു. (St. Johns University, 8000 Utopia Pkwy, Jamaica, NY 11439) എന്‍.കെ ലൂക്കോസ് നടുപ്പറമ്പില്‍ മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ന്യൂയോര്‍ക്കിലെ നാനാവിഭാഗത്തില്‍പ്പെട്ട എല്ലാ മലയാളികളേയും പങ്കെടുപ്പിച്ചുകൊണ്ട് 2016 സെപ്റ്റംബര്‍ നാലാം തീയതി ഞായറാഴ്ച 9 മണി മുതല്‍ Read more about എന്‍.കെ. ലൂക്കോസ് മെമ്മോറിയല്‍ പതിനൊന്നാമത് വോളിബോള്‍ ടൂര്‍ണമെന്റ് സെപ്റ്റംബര്‍ നാലിന് ന്യൂയോര്‍ക്കില്‍[…]

മയാമി ഫോമാ കണ്‍വന്‍ഷനില്‍ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് സെമിനാറില്‍ സംസാരിക്കുന്നു

09:35am 08/7/2016 ഫ്‌ളോറിഡ : മയാമി ഫോമായുടെ ദേശീയകണ്‍വന്‍ഷനില്‍ പ്രമുഖ മോട്ടിവേഷന്‍ ട്രെയ്‌നറും കൗണ്‍സിലറും മന:ശാസ്ത്രജ്ഞനുമായ ഡോ. എം കെ. ലൂക്കോസ് മന്യയോട്ട് വെള്ളിയാഴ്ച 10 മണിക്ക് സെമിനാറില്‍ സംസാരിക്കുന്നു. കേരളത്തില്‍ കൊല്ലം ജില്ലയിലെ സേര്‍വ് ഇന്ത്യ സൈക്യാട്രിക് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ ഡയറക്ടറും കേരളത്തിലെ ആദ്യ സ്പിരിച്വല്‍ റിസോര്‍ട്ട് ആയ ഗ്രീന്‍ ഹോമിന്റെ സ്ഥാപകനുമാണ്. ഫോണ്‍ : 215 618 7385

അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍

09:35am 08/7/2016 ആന്റോ ആന്റണി എം പി ആയതിനു ശേഷം എത്ര തവണ അമേരിക്ക സന്ദര്‍ശിച്ചു എന്നു അദ്ദേഹത്തോട് ചോദിച്ചാല്‍ കൃത്യമായി പറയാന്‍ ഒരു പക്ഷെ തന്റെ ഡയറി നോക്കേണ്ടി വരും .എന്നാല്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അതു പറയാന്‍ സാധിക്കുന്ന രണ്ടു ചങ്ങാതിമാര്‍ ആന്റോ ആന്റണിക്ക് അമേരിക്കയില്‍ ഉണ്ട്.ജോയ് ചെമ്മാച്ചേലും,ജെയ്­ബു കുളങ്ങരയും.ഫൊക്കാന കാനഡാ കണ്‍വന്‍ഷന്­ ചിക്കാഗോയില്‍ വിമാനമിറങ്ങിയതുമുതല്‍ തിരിച്ചു യാത്രയ്ക്കുന്നതു വരെ ഉള്ള ബന്ധമായിരുന്നില്ല ഈ മുവര്‍ സംഘത്തിനുള്ളത് .പണ്ടേ തുടങ്ങിയ ബന്ധത്തിന് തിളക്കം കൂടുന്നതല്ലാതെ പൊലിമ Read more about അതിര്‍വരമ്പുകള്‍ ഇല്ലാത്ത സൗഹൃദവുമായി മൂന്ന് ചങ്ങാതിമാര്‍[…]

മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍, അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന്

12.56 AM 08-07-2016 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം കുറിച്ചുകൊണ്ട് ആദ്യമായി മലയാള സിനിമാ ലോകത്തിലെ മിന്നും താരങ്ങള്‍ കെ വി ടിവി യുടെ പ്രഥമ അവാര്‍ഡ് നൈറ്റിനായി എത്തുന്നു. കണ്ണഞ്ചിപ്പിക്കുന്ന മാസ്മരിക കലാ പ്രകടനങ്ങളും ആസ്വാദ്യമായ സായാഹ്നവും വാഗ്ദാനം ചെയ്തുകൊണ്ട്, ഒരു സ്റ്റേജ്ജ് ഷോയുടെയും അവാര്‍ഡ് വിരുന്നിന്റെയും സമന്വയമായി പുതുമകളോടെയാണ് ഷിക്കാഗോയിലേക്ക് ഈ പരിപാടി എത്തുന്നത്. മിഡ്‌വെസ്‌റ് റീജിയണിലെ പ്രമുഖ ഓയില്‍ കമ്പനിയായ ഗ്യാസ് ഡിപ്പോയും, ആരോഗ്യ പരിപാലനരംഗത്തില്‍ നൂതനമായ പദ്ധതികളോടെ Read more about മലയാളത്തിന്റെ താരനിര ഷിക്കാഗോയില്‍, അമേരിക്കയിലെ പ്രഥമ മലയാളം ഫിലിം അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന്[…]

എം.കെ. ജോസഫ് മുണ്ടിയാനിക്കല്‍ (പാപ്പച്ചന്‍ -100) നിര്യാതനായി

12.53 AM 08-07-2016 ജോയിച്ചന്‍ പുതുക്കുളം കുമ്മണ്ണൂര്‍: മുണ്ടിയാനിക്കല്‍ റിട്ട. എസ്.ബി.ടി മാനേജര്‍ എം.കെ. ജോസഫ് (പാപ്പച്ചന്‍ -100) നിര്യാതനായി. സംസ്‌കാര ശുശ്രൂഷ ജൂലൈ ഒമ്പതിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30-നു വീട്ടില്‍ ആരംഭിച്ച്, തുടര്‍ന്ന് സംസ്‌കാരം ചേര്‍പ്പുങ്കല്‍ മാര്‍ ശ്ശീവാ ഫൊറോനാ പള്ളി സെമിത്തേരിയിലെ കുടുംബക്കല്ലറയില്‍. മൃതദേഹം വെള്ളിയാഴ്ച വൈകുന്നേരം 5 -നു വസതിയില്‍ കൊണ്ടുവരുന്നതാണ്. ഭാര്യ: റോസമ്മ ജോസഫ് നരിയിങ്ങാനം നടുവിലേക്കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: ജേക്കബ് ജോസഫ് (ജേക്കബ് മില്‍സ്, കടപ്ലാമറ്റം, ചേര്‍പ്പുങ്കല്‍), ജോര്‍ജ് ജോസഫ് Read more about എം.കെ. ജോസഫ് മുണ്ടിയാനിക്കല്‍ (പാപ്പച്ചന്‍ -100) നിര്യാതനായി[…]

ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും

12.50 Am 08-07-2016 ജോയിച്ചന്‍ പുതുക്കുളം ടൊറന്റോ: ഫോക്കാനയുടെ നാളിതു വരെയുള്ള ചരിത്രം തിരുത്തിക്കുറിക്കുകയായിരുന്നു സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സാഹിത്യ സമ്മേളനവും ചിരി അരങ്ങും. ചെയര്‍പേഴ്‌സണ്‍, സാഹിത്യകാരനായ ശ്രീ ജോണ്‍ ഇളമതയായിരുന്നു.കോ- ചെയറായി ശ്രീമതി നിര്‍മല തോമസ്,ശ്രീ ദിവാകരന്‍ നമ്പൂതിരി എന്നിവര്‍ പ്രവര്‍ത്തിച്ചു.പ്രശസ്ത കവിയും,നടനുമായ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് സാഹിത്യ സമ്മേളനം ഉത്ഘാടനം ചെയ്ത് ആമുഖ പ്രഭാഷണം നടത്തി. സാഹിത്യത്തെ, കവിതയെ, കവികളെ, ഇതര വിഭാഗ എഴുത്തുകാരെ ആരാധിക്കണമെന്നില്ല ,അവരുടെ കൃതികള്‍ എല്ലാവരും വായിക്കണമെന്നില്ല. ,എന്നാല്‍ അതു Read more about ചരിത്രംകുറിച്ച് ഫൊക്കാന സാഹിത്യ സമ്മേളനവും, ചിരി അരങ്ങും[…]

ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു

12.43 AM 08-07-2016 ഇറ്റലിയില്‍ വംശീയ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. നൈജീരിയക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ഇമ്മാനുവേല്‍ ചിഡി (36) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പോലോ കാല്‍സിനോറയിലായിരുന്നു സംഭവം. ഇമ്മാനുവേലും കൂട്ടുകാരിയും വഴിയിലൂടെ നടന്നുപോകുമ്പോള്‍ വംശീയ അധിക്ഷേപത്തിനു വിധേയനായി. അക്രമിയും ഇമ്മാനുവേലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവേല്‍ ആശുപത്രിയില്‍ ബുധനാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി

12.41 AM 08-07-2016 മാനഭംഗത്തിനിരയായ 14കാരി ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ജമ്മു കാഷ്മീരിലെ റംബാന്‍ ജില്ലയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ട പെണ്‍കുട്ടി കുഞ്ഞിനു ജന്മം നല്‍കുകയായിരുന്നു. ഇതേതുടര്‍ന്നു പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ മൊഴിയനുസരിച്ച് പോലീസ് പ്രദേശവാസിയായ യുവാവിനെ അറസ്റ്റ് ചെയ്‌തെങ്കിലും പോലീസിനെ വെട്ടിച്ച് ഇയാള്‍ കടന്നുകളഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. റംബാനിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്്ടതില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍

12.38 AM 08-07-2016 നെടുമ്പാശ്ശേരി: കുന്നുകര പഞ്ചായത്തിലെ അയിരൂരിലെ വീട്ടില്‍വെച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ട് പേരെ ചെങ്ങമനാട് പൊലിസ് അറസ്റ്റ് ചെയ്തു.കാലടി മേഖലയിലെ ഒരു ക്ഷേത്രത്തിലെ യുവ പൂജാരിയേയും, ഇയാള്‍ക്ക് പീഡനത്തിന് ഒത്താശചെയ്ത യുവതിയേയുമാണ് ചെങ്ങമനാട് പൊലിസ് പിടികൂടിയത്. ചെങ്ങമനാട് പാലപ്രശ്ശേരി തേറാട്ടിക്കുന്ന് കൊറശ്ശേരില്‍ വീട്ടില്‍ മഞ്ജുഷ് സലിം കുമാറും(29) സഹായി അയിരൂര്‍ സ്വദേശിയായ 19കാരി യുവതിയുമാണ് പിടിയിലായത്. രണ്ട് മാസം മുന്‍പാണ് വാട്ട്‌സ്ആപ്പിലൂടെ അയിരൂര്‍ സ്വദേശിനിയായ യുവതിയുമായി Read more about പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍[…]

ജിഷയുടെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ

12.37 AM 08-07-2016 പെരുമ്പാവൂര്‍: ജിഷയുടെ കുടുംബത്തിന് സര്‍ക്കാരും വിവിധ സംഘടനകളും മുന്‍കൈയെടുത്ത് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മുടക്കുഴ പഞ്ചായത്തിന് സമീപം തൃക്കൈപാറയിലാണ് രണ്ട് മുറി വീടൊരുങ്ങിയിരിക്കുന്നത്. വീട് നിര്‍മാണം ആരംഭിച്ച ഘട്ടത്തിലാണ് പെരുമ്പാവൂര്‍ വട്ടോളിപ്പടിയിലെ പുറമ്പോക്ക് ഭൂമിയിലെ ഒറ്റമുറി വീട്ടില്‍ ജിഷ ദാരുണമായി കൊല്ലപ്പെട്ടത്. മരണ ശേഷം ജിഷയില്ലാത്ത വീട് നിര്‍മിച്ച് നല്‍കാന്‍ നിരവധി സംഘടനകള്‍ രംഗത്തു വരികയായിരുന്നു. ആദ്യം പണിയാരംഭിച്ച വീടിന് ബലക്ഷയം ഉണ്ടെന്ന് കണ്ടത്തെിയതിനെ തുടര്‍ന്ന് Read more about ജിഷയുടെ കുടുംബത്തിന് പണികഴിപ്പിച്ച വീടിന്റെ താക്കോല്‍ദാനം നാളെ[…]