സൗദിയില്‍ ചാവേര്‍ സ്ഫോടനം

11:35am 05/07/2016 ദമ്മാം/ ജിദ്ദ: സൗദി അറേബ്യയില്‍ മൂന്നിടത്ത് ചാവേര്‍ സ്ഫോടനങ്ങള്‍. തിങ്കളാഴ്ച പുലര്‍ച്ചെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തും മദീന മസ്ജിദുന്നബവിക്കു സമീപം പൊലീസ് എയ്ഡ്പോസ്റ്റിനടുത്തും ഖതീഫില്‍ ഫറജ് അല്‍ഉംറാന്‍ പള്ളിക്ക് സമീപവുമാണ് സ്ഫോടനങ്ങളുണ്ടായത്. ചാവേറുകളെ കൂടാതെ നാലു സുരക്ഷാ ഭടന്മാര്‍ കൂടി കൊല്ലപ്പെട്ടതായാണ് അനൗദ്യോഗിക വിവരം. ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റ് ആസ്ഥാനത്തിന് പരിസരത്തുണ്ടായ ആദ്യ ചാവേറാക്രമണത്തില്‍ രണ്ടു സുരക്ഷാഭടന്മാര്‍ക്ക് നിസ്സാര പരിക്കേറ്റു. കോണ്‍സുലേറ്റിനടുത്ത സുലൈമാന്‍ ഫഖീഹ് ആശുപത്രിയുടെ പാര്‍ക്കിങ് ഏരിയയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ Read more about സൗദിയില്‍ ചാവേര്‍ സ്ഫോടനം[…]

ജേക്കബ് കെ. ചെറിയാന്‍ (അനിയന്‍-70) ഹൂസ്റ്റണില്‍ നിര്യാതനായി

11:33am 05/7/2016 ഹൂസ്റ്റണ്‍: റാന്നി വൈക്കം കല്ലുമണ്ണില്‍ വാളിപ്ലാക്കില്‍ ജേക്കബ് ചെറിയാന്‍ (അനിയന്‍ -70) ഹൂസ്റ്റണില്‍ നിര്യാതനായി. തിരുവല്ല ശങ്കരമംഗലം കുടുംബാംഗമായ രാജമ്മയാണ് ഭാര്യ. മക്കള്‍: ജെഫി ജേക്കബ്, ജോജോ ജേക്കബ്. മരുമകള്‍: സുജാ ജേക്കബ്. കൊച്ചുമക്കള്‍: എമിലി, ലോറന്‍, ഹന്നാ. സഹോദരങ്ങള്‍: ഈക്കാ ചെറിയാന്‍ (വൈക്കം, റാന്നി), മറിയാമ്മ ജേക്കബ് (ഊതിമൂട്, റാന്നി), ഗ്രേസ് ഉലഹന്നാന്‍ (കടയ്ക്കല്‍), അന്നാമ്മ വര്‍ഗീസ് (ചേത്തയ്ക്കല്‍), അക്കാമ്മ മാത്യു (പുളിമൂട്ടില്‍, റാന്നി), ചെറിയാന്‍ വര്‍ഗീസ് (ന്യൂയോര്‍ക്ക്), വത്മമ്മ ജേക്കബ് (ന്യൂയോര്‍ക്ക്). Read more about ജേക്കബ് കെ. ചെറിയാന്‍ (അനിയന്‍-70) ഹൂസ്റ്റണില്‍ നിര്യാതനായി[…]

മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി

11:30am 05/7/2016 കണക്ടിക്കട്ട്: ഹാര്‍ട്ട്‌ഫോര്‍ഡ് സെന്റ് തോമസ് സീറോ മലബാര്‍ ഇടവകാംഗവും മാതിരംപുഴ ജോസഫ് അബ്രഹാമിന്റെ ഭാര്യയുമായ ഗ്രേയ്‌സ് അബ്രഹാം മാതിരംപുഴ (53 വയസ്) നിര്യാതയായി. ഷിക്കാഗോ സീറോ മലബാര്‍ രൂപത പാസ്റ്ററല്‍ കൗണ്‍സില്‍ മെമ്പറായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന പരേത ഹാര്‍ട്ട്‌ഫോര്‍ഡ് സീറോ മലബാര്‍ മിഷനില്‍ പാരീഷ് കൗണ്‍സില്‍ അംഗവും സണ്‍ഡേ സ്കൂള്‍ അധ്യാപികയുമായിരുന്നു. എറണാകുളം ആമ്പല്ലൂര്‍ പുത്തന്‍പുരയ്ക്കല്‍ പരേതനായ പി.ടി. വര്‍ഗീസിന്റേയും ഏലമ്മ വര്‍ഗീസിന്റേയും മകളാണ്. ക്രിസ്റ്റീന, അമാന്‍ഡ, റെയ്ച്ചല്‍, ക്രിസ്റ്റഫര്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: മേരിക്കുട്ടി Read more about മാതിരംപുഴ ഗ്രേയ്‌സ് അബ്രഹാം നിര്യാതയായി[…]

കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു

09.08 AM 05-07-2016 കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം കണ്ണൂര്‍-ആലപ്പുഴ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസിന്റെ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ നാലോടെ ഷണ്ടിംഗിനിടെയാണ് സംഭവം. അപകടത്തില്‍ ലോക്കോ പൈലറ്റിന് പരിക്കേറ്റു. കനത്ത മഴയില്‍ പാളം വ്യക്തമായ കാണാന്‍ സാധിച്ചിരുന്നില്ലെന്ന് ലോക്കോ പൈലറ്റ് പറഞ്ഞു. രാവിലെ അഞ്ചിന് കണ്ണൂരില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിന്‍ എഞ്ചിനാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ ട്രെയിനിന്റെ ഒരു കോച്ചും പാളം തെറ്റി. എന്നാല്‍ അപകടം ഷണ്ടിംഗ് ലൈനില്‍ ആയതിനാല്‍ ഗതാഗതത്തെ ബാധിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ Read more about കണ്ണൂരില്‍ ട്രെയിന്‍ എഞ്ചിന്‍ പാളം തെറ്റി മറിഞ്ഞു[…]

ജിഷ വധക്കേസ്; കത്തിയിലെ രക്തം ജിഷയുടേതു തന്നെ

09.03 Am 05-07-2016 ജിഷ വധക്കേസ് അന്വേഷണത്തിനിടെ കണ്ടെത്തിയ കത്തിയിലെ രക്തം ജിഷയുടേതു തന്നെയന്നു ഫോറന്‍സിക് പരിശോധനാഫലം. മൃഗങ്ങളെ പീഢിപ്പിച്ച കേസില്‍ പ്രതി അമീറുള്‍ ഇസ്‌ലാമിനെ കസ്റ്റഡിയില്‍ ആവസ്യപ്പെട്ടു പോലീസ് കോടതിയില്‍ അപേക്ഷ നല്‍കി. ജിഷ വധക്കേസ് അന്വേഷണത്തില്‍ പോലീസിനു ശക്തി പകരുന്നതാണു പുതിയ ഫോറന്‍സിക് പരിശോധനാ ഫലം. പ്രതി അമീറുല്‍ ഇസ്ലാം ഉപയോഗിച്ച കത്തിയില്‍ കണ്ടെത്തിയ രക്തം ജിഷയുടേതുതന്നെയെന്നാണു ഫോറന്‍സിക് പരിശോധനാഫലം വന്നിരിക്കുന്നത്. ആദ്യ ഘട്ടപരിശോധനയില്‍ കത്തിയില്‍ രക്തത്തിന്റെ സാനിധ്യം കണ്ടിരുന്നില്ല. എഡിജിപി ബി. സന്ധ്യയുടെ Read more about ജിഷ വധക്കേസ്; കത്തിയിലെ രക്തം ജിഷയുടേതു തന്നെ[…]

കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജെന്ദര്‍ കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു

09.00 Am 05-07-2016 ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജെന്ദര്‍ കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു. അധികാര ദുര്‍വിനിയോഗവും , അന്‍പത് കോടി രൂപയുടെ അഴിമതിയും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സിബിഐ നടപടി.കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദില്ലി സര്‍ക്കാരിന്റെ പ്രധാന ഓഫീസുകളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു. സര്‍ക്കാരിന് നഷ്ടം വരുത്തി കരാറുകള്‍ സ്വന്തം കമ്പനിയായ എന്‍ഡവര്‍ സിസ്റ്റംസിന് നല്‍കി എന്നാണ് രാജെന്ദര്‍ കുമാറിനെതിരെയുള്ള പ്രധാന ആരോപണം.അറസ്റ്റിന് മുന്നോടിയായി നിരവധി തവണ രാജെന്ദര്‍ കുമാറിനെ സിബിഐ ചോദ്യം Read more about കെജ്രിവാളിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജെന്ദര്‍ കുമാറിനെ സിബിഐ അറസ്റ്റ് ചെയ്തു[…]

സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും

08.52 AM 05-07-2016 കരളത്തില്‍ എവിടെയും മാസപ്പിറവി കണ്ടതായി വിവരം ലഭിക്കാത്തതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി വിശ്വാസി സമൂഹം ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മാസപ്പിറവി ദൃശ്യമായതായി വിശ്വാസ യോഗ്യമായ വിവരങ്ങള്‍ ലഭ്യമാവാത്തതിനാല്‍ ചെറിയപെരുന്നാള്‍ ബുധനാഴ്ചയായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ Read more about സംസ്ഥാനത്ത് ചെറിയ പെരുന്നാള്‍ ബുധനാഴ്ച; ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും[…]

അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം വീട്ടിലെത്തി

08.40 AM 05-07-2016 രോഗാതുരരായ വൃദ്ധ മാതാപിതാക്കളെ കാണാന്‍ ജാമ്യം കിട്ടിയ പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം അന്‍വാര്‍ശേരിയിലെ വീട്ടിലെത്തി. മാതാപിതാക്കളെ കാണാന്‍ സുപ്രീംകോടതി മഅദനിക്കു എട്ടുദിവസത്തെ ജാമ്യം നല്‍കിയിരുന്നു. തിങ്കളാഴ്ച രാത്രിയിലാണ് മഅദനി നെടുമ്പാശേരിയിലെത്തിയത്. അസുഖബാധിതനായ മഅദനിക്ക് തോട്ടുവാല്‍ വീട്ടില്‍ താമസിക്കുന്നതിന് അസൗകര്യങ്ങള്‍ ഉള്ളതിനാല്‍ യത്തീംഖാനയില്‍തന്നെയാകും ഇക്കുറിയും താമസിക്കുക. ജാമ്യകാലയളവില്‍ ചികിത്സ നടത്തുന്നതിനും കോടതി അനുമതി നല്‍കിയിട്ടുണ്ട്. 2013 ല്‍ അസുഖബാധിതനായ പിതാവ് അബ്ദുള്‍ സമദ് മാസ്റ്ററെ കാണുന്നതിനും 2015 ല്‍ കരള്‍ Read more about അബ്ദുള്‍ നാസര്‍ മഅദനി കൊല്ലം വീട്ടിലെത്തി[…]

ചൈനയില്‍ വെള്ളപ്പൊക്കം 180 മരണം

08.37 AM 05-07-2016 ചൈനയില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 180 ആയി. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും 45 ഓളം പേരെ കാണാതാകുകയും ചെയ്തു. തെക്കന്‍ ചൈനയിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്. ഏഴു പ്രവിശ്യകളില്‍ 10 മുതല്‍ 50 സെന്റിമീറ്റര്‍ മഴയാണ് ലഭിച്ചത്. മഴ 3.3 കോടി പേരെ ദുരിതത്തിലാക്കിയതായാണ് റിപ്പോര്‍ട്ട്. റെയില്‍-റോഡ് സംവിധാനങ്ങള്‍ താറുമാറായതായി ദുരന്തനിവാരണസേന അറിയിച്ചു. ഗ്വയ്ഷു പ്രവിശ്യയിലാണ് വെള്ളപ്പൊക്കം കൂടുതല്‍ നാശം വിതച്ചത്. 23 പേരാണ് ഇവിടെ മരിച്ചത്.

സൗദി ചാവേര്‍ സ്‌ഫോടനം; മരിച്ചവരുടെ എണ്ണം നാലായി

08.31 AM 05-07-2016 സൗദി മദീനയിലെ മോസ്‌കിനു സമീപത്തുണ്ടായ ചാവേര്‍ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. നാല് സുരക്ഷാ ഉദ്യോഗസ്ഥരാണ് ആക്രമണത്തില്‍ മരിച്ചത്. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. തീര്‍ഥാടകര്‍ സുരക്ഷിതരാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഖത്തീഫിലെ പള്ളിയിലും ചാവേര്‍ സ്‌ഫോടനം നടന്നു. തിങ്കളാഴ്ച രാവിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിനു മുമ്പില്‍ ചാവേര്‍ സ്‌ഫോടനത്തില്‍ ചാവേര്‍ കൊല്ലപ്പെട്ടിരുന്നു. റംസാന്‍ നോമ്പാചരണം അവസാനിക്കുന്നതിന് ഒരു ദിവസം മാത്രം ശേഷിക്കെ നടന്ന ആക്രമണങ്ങള്‍ ഇസ്‌ലാമിക് സ്റ്റേറ്റ് നടത്തിയതാണെന്നാണു കരുതുന്നത്.