വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം

01.39 AM 28-08-2016 ഫോര്‍ട്ട് ലൗഡര്‍ഡേല്‍: അടിയും തിരിച്ചടിയുമായി ആവേശം അവസാനപന്തോളം നിറഞ്ഞ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം. ഇവിന്‍ ലൂയിസിന്റെ 46 പന്ത് സെഞ്ചുറിക്ക് ലോകേഷ് രാഹുലിന്റെ അതേ നാണയത്തിലുള്ള (46 പന്ത് സെഞ്ചുറി) തിരിച്ചടിയിലൂടെ വിജയത്തിന്റെ വക്കോളമെത്തിയ ഇന്ത്യ, അവസാന പന്തില്‍ നായകന്റെ അബദ്ധത്തില്‍ വീണു. ഇവിന്‍ ലൂയിസിന്റെ വെടിക്കെട്ടിന്റെ ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയ 246 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യത്തിന് ഒരു റണ്‍ മാത്രം അകലെയെത്തിയാണ് ഇന്ത്യ വീണത്. Read more about വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യക്ക് ഒരു റണ്ണിന്റെ പരാജയം[…]

ബഹിരാകാശത്തു കൂടുതല്‍ ദിവസം : ജെഫ് വില്യംസിന് പുതിയ യുഎസ് റിക്കാര്‍ഡ്

01.27 AM 28-08-2016 പി. പി. ചെറിയാന്‍ നാസ(ഹൂസ്റ്റണ്‍)ബഹിരാകാശത്തു ഏറ്റവും കൂടുതല്‍ ദിവസം താമസിക്കുന്ന ബഹിരാകാശ സഞ്ചാരി എന്ന റിക്കാര്‍ഡ് ഇനി സ്വേയ്‌സ് സ്‌റ്റേഷന്‍ കമാന്‍ഡര്‍ ജെഫ് വില്യംസിന് സ്വന്തം. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു ജെഫ്, നിലവിലുളള ബഹിരാകാശ സഞ്ചാരി സ്‌കോട്ട് കെല്ലിയുടെ 520 ദിവസം എന്ന റിക്കാര്‍ഡ് തകര്‍ത്തത്. രണ്ടാഴ്ച കൂടെ ബഹിരാകാശത്തു തങ്ങുന്ന ജെഫ് 534 ദിവസം പിന്നിട്ട് ഉപഗ്രഹത്തില്‍ നിന്നും പുറത്തു വരും. ഏറ്റവും കൂടുതല്‍ ദിവസം ബഹിരാകാശത്തു തങ്ങിയ ലോക റിക്കാര്‍ഡ് Read more about ബഹിരാകാശത്തു കൂടുതല്‍ ദിവസം : ജെഫ് വില്യംസിന് പുതിയ യുഎസ് റിക്കാര്‍ഡ്[…]

പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍

01.25 AM 28-08-2016 പി. പി. ചെറിയാന്‍ ന്യൂമെക്‌സിക്കോ: പത്ത് വയസുളള വിക്ടോറിയ മാര്‍ട്ടന്‍ഡിനെ മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍.അല്‍ബുക്കര്‍ക്ക് പൊലീസ് ഓഗസ്റ്റ് 25 നാണ് സംഭവത്തെ കുറിച്ച ്പുറം ലോകത്തെ അറിയിച്ചത്. പത്താം ജന്മദിനം ആഘോഷിക്കുന്നതിനുളള തയ്യാറെടുപ്പുകള്‍ നടക്കുന്നതിന് ഒരു ദിവസം മുമ്പാണ് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു മയക്കു മരുന്ന് കുത്തിവച്ചു കൊലപ്പെടുത്തിയത്. ശരീരം വിവിധ ഭാഗങ്ങളാക്കി വെട്ടിനുറുക്കി ചാക്കില്‍ കെട്ടി തീവെച്ച നിലയിലായിരുന്നു. ഓഗസ്റ്റ് 24 ബുധനാഴ്ച നടന്ന Read more about പത്തു വയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍ മാതാവും കാമുകനും അറസ്റ്റില്‍[…]

വരാനിരിക്കുന്ന ഒളിമ്പിക്സുകള്‍ക്കായി പ്രത്യേക ദൗത്യസംഘം

10:22 AM 27/08/2016 ന്യൂഡല്‍ഹി: അടുത്ത മൂന്ന് ഒളിമ്പിക്സുകളിലേക് കര്‍മപദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. 2020, 2024, 2028 ഒളിമ്പിക്സുകളില്‍ ഇന്ത്യയുടെ സജീവമായ പങ്കാളിത്തവും പ്രകടനവും ഉറപ്പുവരുത്താന്‍ പദ്ധതി തയാറാക്കാന്‍ ദൗത്യസംഘത്തെ നിയോഗിച്ചു. കായികപരിശീലനം, തെരഞ്ഞെടുപ്പ് രീതി തുടങ്ങിയവയെക്കുറിച്ച് ദൗത്യസംഘം പദ്ധതി തയാറാക്കും. വിദഗ്ധരടങ്ങിയ സമിതിയെ അടുത്തദിവസം പ്രഖ്യാപിക്കും. റിയോ ഒളിമ്പിക്സില്‍ ഇന്ത്യ മോശം പ്രകടനം നടത്തിയതിന് പിന്നാലെയാണ് മോദിയുടെ ഇടപെടല്‍.

ഉറങ്ങി കിടന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെളളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്

10:22 am 27/8/2016 – പി. പി. ചെറിയാന്‍ അറ്റ്‌ലാന്റ് : അപ്പാര്‍ട്ട്‌മെന്റിലെ മുറിക്കകത്ത് ഉറങ്ങി കിടക്കുകയായിരുന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെളളം ഒഴിച്ച കേസില്‍ ജോര്‍ജിയായില്‍ നിന്നുളള 48 വയസുകാരനെ ഫള്‍ട്ടന്‍ കൗണ്ടി സൂപ്പീരിയര്‍ കോര്‍ട്ട് ജഡ്ജി 40 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. ഓഗസ്റ്റ് 24 ബുധനാഴ്ചയായിരുന്നു സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്. ഫെബ്രുവരി 12ന് രാത്രി ജോലി കഴിഞ്ഞു റൂമില്‍ ഉറങ്ങുകയായിരുന്നു ആന്റണി ഗുഡന്‍, മാര്‍ക്വസ് റ്റോള്‍ബര്‍ട്ടി എന്നിവരുടെ ശരീരത്തിലേക്കാണ് മാര്‍ട്ടിന്‍ ബ്ലാക്ക് Read more about ഉറങ്ങി കിടന്ന പുരുഷ ദമ്പതികളുടെ ശരീരത്തില്‍ തിളച്ച വെളളം ഒഴിച്ച പ്രതിക്ക് 40 വര്‍ഷം തടവ്[…]

അംഗലാ മെര്‍കലിനെതിരായ വധശ്രമം പൊലീസ് പരാജയപ്പെടുത്തി

10:17 am 27/08/2016 പ്രേഗ്: ജര്‍മന്‍ ചാന്‍സലര്‍ അംഗലാ മെര്‍കലിനെതിരായ വധശ്രമം പൊലീസ് പരാജയപ്പെടുത്തി. ചെക് റിപ്പബ്ളിക്കന്‍ തലസ്ഥാനമായ പ്രേഗിലേക്കുള്ള യാത്രാമധ്യേയാണ് സംഭവം. പ്രധാനമന്ത്രിയെ ബൊഹുസ് ലേവ് സൊബോത്കയെ സന്ദര്‍ശിക്കാനത്തെിയ മെര്‍കലിന്‍െറ വാഹനവ്യൂഹത്തില്‍ ആയുധധാരിയായ അക്രമി നുഴഞ്ഞുകയറാന്‍ ശ്രമിക്കുകയായിരുന്നു. മെര്‍കലിന്‍െറ വാഹനത്തിനുമുന്നില്‍ സഞ്ചരിച്ച അകമ്പടി വാഹനത്തിലെ പൊലീസ് നിര്‍ദേശങ്ങള്‍ അവഗണിച്ച് കറുത്ത മേഴ്സിഡസിലത്തെിയ അക്രമി വാഹനവ്യൂഹത്തിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമിയുടെ കാറില്‍നിന്ന് ആയുധങ്ങള്‍ കണ്ടെടുത്തതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് Read more about അംഗലാ മെര്‍കലിനെതിരായ വധശ്രമം പൊലീസ് പരാജയപ്പെടുത്തി[…]

ക്യാമ്പസില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരു ന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം

– പി. പി. ചെറിയാന്‍ ഓസ്റ്റിന്‍ : ഓസ്റ്റിന്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലും ക്ലാസ് മുറികളിലും കണ്‍സീല്‍ ഗണ്‍ കൊണ്ടു വരുന്നതിനു അനുമതി നല്‍കിയതില്‍ പ്രതിഷേധിച്ചു കോളേജ് തുറന്ന ദിവസം തന്നെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ഈ നിയമം ആരേയും സംരക്ഷിക്കുകയില്ല. ഇത് തികച്ചും വിഡ്ഢിത്തമാണ് എന്ന് പ്രകടനത്തിന് നേതൃത്വം നല്‍കിയ ജെസിക്ക ജിന്‍ പറഞ്ഞു. ആദ്യദിനമായ ഓഗസ്റ്റ് 24 ബുധനാഴ്ച കോളേജില്‍ എത്തിചേര്‍ന്ന ജസിക്ക വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ചതിനുശേഷമാണ് ഓഗ്‌സറ്റ് ഒന്ന് മുതല്‍ നിലവില്‍ വന്ന കണ്‍സീല്‍ഡ് Read more about ക്യാമ്പസില്‍ കണ്‍സീല്‍ഡ് ഗണ്‍ കൊണ്ടുവരു ന്നതിനെതിരെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധ പ്രകടനം[…]

കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 25-ന്

10:10 am 27/8/2016 ചിക്കാഗോ: കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്റെ ഈവര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 25-ന് ഞായറാഴ്ച വൈകുന്നേരം 5 മണി മുതല്‍ 10 മണി വരെ ബല്‍വുഡിലുള്ള സീറോ മലബാര്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ വച്ചു നടത്തുന്നതാണ്. ചുരുങ്ങിയ കാലയളവില്‍ ചിക്കാഗോയിലെ മലയാളി സമൂഹത്തില്‍ ഇടംപിടിച്ച ഏറ്റവും അധികം യുവതീ യുവാക്കള്‍ പങ്കെടുക്കുന്ന അസോസിയേഷന്‍ നടത്തുന്ന ഓണാഘോഷ പരിപാടിയില്‍ വടംവലി മത്സരം, പൂക്കള മത്സരം എന്നിവ ഉണ്ടായിരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ജിബിന്‍ ഈപ്പന്‍, സെക്രട്ടറി ഷിനോ രാജപ്പന്‍, ഓണാഘോഷ Read more about കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ ഓണാഘോഷം സെപ്റ്റംബര്‍ 25-ന്[…]

നാല് മണിക്കൂറിനുളളില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് 2,50,000 ഡോളറിന്റെ ടയറും വീലുകളും !

10:11 am 27/8/2016 പി. പി. ചെറിയാന്‍ ടയ്‌ലര്‍ (ടെക്‌സസ്) : ടയ്‌ലര്‍ പെല്‍ടിയര്‍ ഷെവര്‍ലറ്റ് ഡീലര്‍ഷോപ്പില്‍ നിന്നും നാലു മണിക്കൂറിനുളളില്‍ 48 വാഹനങ്ങളില്‍ നിന്ന് 192 ടയറുകളും വീലുകളും അഴിച്ചു മാറ്റിയെടുത്ത് മോഷ്ടാക്കള്‍ രക്ഷപ്പെട്ടതായി ടയ്‌ലര്‍ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഓഗസ്റ്റ് 21 ശനിയാഴ്ച അര്‍ദ്ധ രാത്രിക്കുശേഷം നടന്ന കവര്‍ച്ചയില്‍ 2,50,000 ഡോളര്‍ നഷ്ടമുണ്ടായതായി കാര്‍ ഡീലര്‍ പറയുന്നു. ഡീലര്‍ ഷോപ്പിന് ചുറ്റും ഉയര്‍ത്തിയിരുന്ന ഫെന്‍സിലൂടെയാണ് മോഷ്ടാക്കാള്‍ അകത്തു കടന്നത്. ടെക്‌സസ് ടയ്‌ലറില്‍ ആദ്യമായാണ് ഇങ്ങനെ Read more about നാല് മണിക്കൂറിനുളളില്‍ മോഷ്ടാക്കള്‍ കവര്‍ന്നത് 2,50,000 ഡോളറിന്റെ ടയറും വീലുകളും ![…]

സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍: രഹസ്യ രേഖകൾ ആസ്ട്രേലിയൻ സർക്കാറിന് കൈമാറും

10:10AM 27/08/2016 ന്യൂഡൽഹി: ഇന്ത്യയുടെ സ്കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനിയിലെ ആയുധ സന്നാഹങ്ങളെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങുന്ന ഡേറ്റാ ഡിസ്ക് ആസ്ട്രേലിയൻ സർക്കാറിന് കൈമാറുമെന്ന് ‘ദി ആസ്ട്രേല്യന്‍’ ദിനപത്രം. രേഖകൾ അടങ്ങുന്ന ഡിസ്ക് തിങ്കളാഴ്ച കൈമാറുമെന്നാണ് ആസ്ട്രേലിയൻ അധികൃതർ അറിയിക്കുന്നത്. മുങ്ങിക്കപ്പലുമായി ബന്ധപ്പെട്ട അതീവ പ്രാധാന്യമുള്ള 22400 പേജുകള്‍ കൈവശമുണ്ടെന്നാണ് പത്രത്തിന്‍െറ ലേഖകന്‍ കമറണ്‍ സ്റ്റുവര്‍ട്ട് അവകാശപ്പെടുന്നത്. നിയമവിരുദ്ധമായ ഒന്നും തന്നെ ലേഖകന്‍ ചെയ്യില്ലെന്നും രേഖകൾ അടങ്ങിയ ഡിസ്ക് സർക്കാറിന് കൈമാറാനാണ് കമറണ്‍ സ്റ്റുവര്‍ട്ട് തീരുമാനിച്ചിട്ടുള്ളതെന്നും ഇടനിലക്കാർ വഴി Read more about സ്കോര്‍പീന്‍ മുങ്ങിക്കപ്പല്‍: രഹസ്യ രേഖകൾ ആസ്ട്രേലിയൻ സർക്കാറിന് കൈമാറും[…]