വിനീത് ശ്രീനിവാസൻ നിര്‍മ്മാതാനാകുന്നു

01;20 PM 26/08/2016 വിനീത് ശ്രീനിവാസന്‍ ആദ്യമായി നിർമിക്കുന്ന ചിത്രമായ ‘ആനന്ദത്തി’ന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. വിനീതിന്റെ അസോഷ്യേറ്റായിരുന്ന ഗണേഷ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഏഴ് പുതുമുഖങ്ങൾ ആണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. സച്ചിൻ വാര്യർ ആദ്യമായി ഒരു മുഴുനീള സിനിമക്ക് സംഗീതം നിർവഹിക്കുന്നതും ആനന്ദത്തിലൂടെയാണ്. ‘ഹാബിറ്റ് ഓഫ് ലൈഫ്’ എന്നാണ് വിനീതിന്റെ ഉടമസ്ഥതയിലുള്ള പ്രൊഡക്ഷന്‍ ഹൗസിന് പേരിട്ടിരിക്കുന്നത്. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ആനന്ദ് സി. ചന്ദ്രനാണ് ഛായാഗ്രഹണം. അഭിനവ് സുന്ദര്‍ Read more about വിനീത് ശ്രീനിവാസൻ നിര്‍മ്മാതാനാകുന്നു[…]

യു.എ.ഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം വരുന്നു

01:18 PM 26/08/2016 അബൂദബി: ഫീച്ചര്‍ ചലച്ചിത്രങ്ങളുടെ ദൈര്‍ഘ്യമുള്ള യു.എ.ഇയുടെ ആദ്യ ആനിമേഷന്‍ ചിത്രം തിരശ്ശീലയിലത്തെുന്നു. ‘ബിലാല്‍’ എന്ന് പേരിട്ടിട്ടുള്ള ചിത്രം സെപ്റ്റംബര്‍ എട്ടിന് പുറത്തിറങ്ങും. കാന്‍ ചലച്ചിത്രോത്സവത്തില്‍വെച്ചാണ് ‘ബിലാല്‍ പുറത്തിറങ്ങുന്ന തീയതി ഒൗദ്യോഗികമായി പ്രഖ്യാപിച്ചത്. കാന്‍ ചലച്ചിത്രോത്സവത്തില്‍ ‘ബിലാലി’ന് ആവേശം ജനിപ്പിക്കുന്ന ചിത്രത്തിനുള്ള പുരസ്കാരം ലഭിച്ചിരുന്നു. മിഡിലീസ്റ്റില്‍ മുമ്പുണ്ടാകാത്ത വിധം ഗുണമേന്മയോടെ കഥ പറയുന്ന ആനിമേഷന്‍ ചലച്ചിത്രം ഒരുക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്ന് സംവിധായകനും നിര്‍മാതാവുമായ അയ്മന്‍ ജമാല്‍ അറിയിച്ചു. യോദ്ധാവാകാന്‍ ആഗ്രഹിക്കുന്ന ഒരു ബാലന്‍ സഹോദരിയോടൊപ്പം Read more about യു.എ.ഇയുടെ ആദ്യ മുഴുനീള ആനിമേഷന്‍ ചലച്ചിത്രം വരുന്നു[…]

നൃത്തം സംവിധാനം ചെയ്യാം; പക്ഷേ ഒരു കോടി വേണം

01;16 PM 26/8/2016 നടനും സംവിധായകനുമായ പ്രഭുദേവ ഒരു സിനിമയ്ക്കുവേണ്ടി നൃത്തം സംവിധാനം ചെയ്യുന്നതിന് ഒരു കോടി രൂപ പ്രതിഫലം വേണമെന്ന് ആവശ്യപ്പെട്ടാല്‍ അതത്ര കൂടുതലൊന്നുമല്ല. ചിരഞ്ജീവി നായകനാകുന്ന കൈതി നം. 150 എന്ന തെലുങ്കു ചിത്രത്തില്‍ നൃത്തം സംവിധാനം ചെയ്യാനാണ് പ്രഭുദേവ ഒരു കോടി ആവശ്യപ്പെട്ടതും ചിരഞ്ജീവി സമ്മതിച്ചതും. ചിത്രത്തിലെ നൃത്തരംഗം പ്രഭുദേവ തന്നെ സംവിധാനം ചെയ്യണമെന്നത് ചിരഞ്ജീവിയുടെ ആവശ്യമായിരുന്നുവത്രേ. ചിരഞ്ജീവി നേരിട്ടാണ് പ്രഭുദേവയോട് നൃത്തം സംവിധാനം ചെയ്യാന്‍ വരണമെന്ന് ആവശ്യപ്പെട്ടതും. ചിരഞ്ജീവിയുമായി നല്ല ബന്ധം Read more about നൃത്തം സംവിധാനം ചെയ്യാം; പക്ഷേ ഒരു കോടി വേണം[…]

സൊമാലിയന്‍ തലസ്ഥാനത്ത് ഭീകരാക്രമണം; ഏഴ് മരണം

01:00 PM 26/8/2016 മൊഗാഡിഷു: സൊമാലിയന്‍ തലസ്ഥാനമായ മൊഗാഡിഷുവിലെ ഹോട്ടലില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. നിരവധിപ്പേര്‍ക്കു പരിക്കേറ്റു. ബീച്ചിനു സമീപമുള്ള ഹോട്ടലിനു പുറത്ത് സ്‌ഫോടനം നടത്തിയശേഷം ഭീകരര്‍ ഉള്ളില്‍ കടക്കുകയും നാലുപാടും വെടിയുതിര്‍ക്കുകയുമായിരുന്നു എന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. ഒരാളെ അറസ്റ്റ് ചെയ്തു. അല്‍-ഷബാബ് തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്ന് പോലീസ് അറിയിച്ചു. ഈ വര്‍ഷമാദ്യം ലിഡോ ബീച്ചിലെ ഹോട്ടലിനുനേര്‍ക്കുണ്ടായ ഭീകരാക്രമണത്തില്‍ 17പേര്‍ കൊല്ലപ്പെട്ടിരുന്നു.

തുര്‍ക്കിയില്‍ കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

12:56 PM 26/8/2016 ഇസ്താംബൂള്‍: തുര്‍ക്കിയില്‍ പോലീസ് ആസ്ഥാനത്തിനുസമീപം നടന്ന കാര്‍ബോംബ് സ്‌ഫോടനത്തില്‍ എട്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു. 45 പേര്‍ക്ക് പരിക്കേറ്റു. കുര്‍ദിഷ് തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് തുര്‍ക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ രണ്ടു പേരുടെ നില ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചന. കുര്‍ദിഷ് വര്‍ക്കേഴ്‌സ് പാര്‍ട്ടി (പികെകെ) ആണ് സ്‌ഫോടനത്തിനു പിന്നിലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.

സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് ഉമ്മന്‍ ചാണ്ടി

12:36 PM 26/8/2016 തിരുവനന്തപുരം: സമരംപോലെയല്ല ഭരണമെന്ന് എല്‍ഡിഎഫ് ഇപ്പോള്‍ തിരിച്ചറിഞ്ഞു തുടങ്ങിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എല്ലാം എതിര്‍ക്കുകയും എല്ലാത്തിലും അഴിമതിയാരോപണം ഉന്നയിക്കുകയുമായിരുന്നു എല്‍ഡിഎഫ് ചെയ്തിരുന്നത്. നിയമന നിരോധനത്തെക്കുറിച്ച് ഡിവൈഎഫ്‌ഐക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. ഓഗസ്റ്റ് മാസം കഴിയാറായിട്ടും കുട്ടികള്‍ക്ക് ഇതുവരെ പാഠപുസ്തകം എത്തിയിട്ടില്ല. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ തയാറാകണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ട

മെസി വിരമിക്കല്‍ നാടകം കളിച്ചതായി മാറഡോണ

12:33 PM 26/8/2016 ലണ്ടന്‍: ലയണല്‍ മെസി വിരമിക്കല്‍ നാടകം കളിക്കുകയായിരുന്നു എന്ന് അര്‍ജന്റൈന്‍ മുന്‍ നായകന്‍ ഡിയേഗോ മാറഡോണയുടെ കടുത്ത വിമര്‍ശനം. ഫൈനലുകളിലെ തുടര്‍ച്ചയായ പരാജയം മറയ്ക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ് മെസി 2016 ശതാബ്ധി കോപ്പ അമേരിക്ക ഫൈനലിന്റെ പിന്നാലെ രാജ്യാന്തര ഫുട്‌ബോളില്‍നിന്ന് വിരമിച്ചതായി പ്രഖ്യാപിച്ചതെന്നും മാറഡോണ ആക്ഷേപിച്ചു. ജൂണില്‍ ശതാബ്ധി കോപ്പ അമേരിക്ക ഫൈനലില്‍ ചിലിയോട് പരാജയപ്പെട്ടതിനു പിന്നാലെയാണ് ലയണല്‍ മെസി വിരമിക്കല്‍ പ്രഖ്യാപിച്ചത്. തോല്‍വി സാധാരണമാണെന്നും മെസി വിരമിക്കേണ്‌ടെന്നും അന്ന് മാറഡോണയടക്കമുള്ളവര്‍ പറഞ്ഞിരുന്നു. Read more about മെസി വിരമിക്കല്‍ നാടകം കളിച്ചതായി മാറഡോണ[…]

വിനോദ്കുമാറിനെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം

12:32 PM 26/08/2016 മഞ്ചേരി: വളാഞ്ചേരിയിലെ വ്യാപാരിയായിരുന്ന എറണാകുളം എളംകുളം വൃന്ദാവന്‍ കോളനിയിലെ വിനോദ്കുമാറിനെ (54) ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. എറണാകുളം എളംകുളം വെട്ടിച്ചിറ വൃന്ദാവന്‍ കോളനിയില്‍ ‘സുശൈല’ത്തില്‍ പന്തനാനിക്കല്‍ ജസീന്ത ജോര്‍ജ് എന്ന ജ്യോതി, ഇവരുടെ സുഹൃത്ത് എടപ്പള്ളി എളമക്കര ബി.ടി.എസ് മാമംഗലം ക്രോസ് റോഡില്‍ ‘പ്ലവര്‍ എന്‍ഗ്ലൈവി’ല്‍ നമ്പത്ത് വീട്ടില്‍ മുഹമ്മദ് യൂസുഫ് എന്ന സാജിദ് എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കൂടാതെ പ്രതികള്‍ക്ക് 42,500 രൂപ പിഴയും മഞ്ചേരി ജില്ലാ പ്രിന്‍സിപ്പല്‍ Read more about വിനോദ്കുമാറിനെ ക്വാര്‍ട്ടേഴ്സില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം[…]

തെരുവുനാ‍യ വി‍ഷയം: കേരളാ സർക്കാറിനെതിരെ മേനകാ ഗാന്ധി

12:30 PM 26/08/2016 ന്യൂഡൽഹി: തെരുവു നാ‍യ വിഷയത്തിൽ കേരളാ സർക്കാറിനെതിരെ രൂക്ഷ വിമർശവുമായി കേന്ദ്ര വനിതാ-ശിശുക്ഷേമ മന്ത്രി മേനകാ ഗാന്ധി. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ലെന്നും തന്നെ ഭീകരയാക്കി രക്ഷപ്പെടാൻ സംസ്ഥാനം ശ്രമിക്കുകയാണെന്നും മേനകാ ഗാന്ധി ആരോപിച്ചു. കേരള സർക്കാർ ഉത്തരവാദിത്തം നിറവേറ്റുന്നില്ല. നായ്കളെ കൊന്നൊടുക്കാനുള്ള സംസ്ഥാന സർക്കാറിന്‍റെ തീരുമാനം നിയമലംഘനമാണ്. നായ്കളെ കൊല്ലുന്നത് പ്രശ്നം രൂക്ഷമാക്കുന്നത്. നായ്ക്കളെ വന്ധ്യം കരിക്കുകയാണ് ഫലപ്രദമായ മാർഗമെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. കേന്ദ്രഫണ്ട് ഹരിയാന ഫലപ്രദമായി ഉപയോഗിച്ചു. തെരുവു നാ‍യ്ക്കളുടെ Read more about തെരുവുനാ‍യ വി‍ഷയം: കേരളാ സർക്കാറിനെതിരെ മേനകാ ഗാന്ധി[…]

ആലപ്പുഴയിൽ ഒരു കോടി രൂപയുടെ ഹാഷിഷ് പിടികൂടി

12:29 PM 26/08/2016 ആലപ്പുഴ: തുറവൂരിൽ ഒരു കോടി രൂപ വിലമതിക്കുന്ന ഹാഷിഷ് പിടികൂടി. ഒരു കിലോ ഹാഷിഷാണ് വിൽപനക്കിടെ വ്യാഴാഴ്ച രാത്രി പൊലീസ് പിടികൂടിയത്. പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. WRITE YOUR COMMENTS