ഇന്ത്യ നിങ്ങളുടെ രാജ്യമെങ്കിൽ പശു മാതാവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി

07:12 PM 20/08/2016 റാഞ്ചി: ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അതിക്രമങ്ങൾ തുടരുന്നതിനിടെ വിവാദ പ്രസ്താവനയുമായി ജാർഖണ്ഡ് മുഖ്യമന്ത്രി രഘുബർ ദാസ്. ഇന്ത്യയെ രാജ്യമായി കണക്കാക്കുന്നവർക്ക് പശു തന്നെയാണ് അവരുടെ മാതാവെന്നാണ് മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ഗോ സംരക്ഷണത്തിന്‍റെ പേരിൽ രാജ്യത്ത് അക്രമങ്ങളൊന്നും ഉണ്ടാകുന്നില്ല. കന്നുകാലി കടത്തുകാരായിരിക്കും ഇതിന്‍റെ പേരിൽ അക്രമങ്ങളുണ്ടാക്കുന്നതെന്നും ദാസ് പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആർ.എസ്.എസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതുമായി ബന്ധപ്പെട്ട് അവരെ കുറ്റം പറയേണ്ട. നിങ്ങള്‍ ഏതു മതത്തിലും ജാതിയിലും വര്‍ഗത്തിലും Read more about ഇന്ത്യ നിങ്ങളുടെ രാജ്യമെങ്കിൽ പശു മാതാവെന്ന് ജാർഖണ്ഡ് മുഖ്യമന്ത്രി[…]

ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് ചെന്നിത്തല

07:10pm 20/8/2016 തിരുവനന്തപുരം: ആര് പോയാലും യുഡിഎഫിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ശക്തമായി തന്നെ മുന്നോട്ട് പോകും. യുഡിഎഫിനെ തകര്‍ക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്‌ടെങ്കില്‍ വ്യാമോഹം മാത്രമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കശ്മീരിലെ പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി

07:04 PM 20/08/2016 ന്യൂഡല്‍ഹി: മുന്‍ കശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഉമര്‍ അബ്ദുല്ലയുടെ നേതൃത്വത്തില്‍ കശ്മീരിലെ പ്രതിപക്ഷാംഗങ്ങള്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. കശ്മീര്‍ വിഷയത്തില്‍ അടിയന്തരപരിഹാരത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടത്. കശ്മീരില്‍ സൈനിക മേധാവികളുടെ ഇടപെടലുകളും രാഷ്ട്രപതിയുമായി ചര്‍ച്ചചെയ്തു. സര്‍ക്കാറില്‍ നിന്നും കശ്മീര്‍ ജനത കേള്‍ക്കാനിരിക്കുന്ന പ്രസ്താവനകളാണ് സേനാ മേധാവികളില്‍ നിന്നുമുണ്ടാകുന്നതെന്ന് ഉമര്‍ അബ്ദുല്ല പറഞ്ഞു. വ്യത്യസ്ത മാനസികാവസ്ഥയിലുള്ള കശ്മീരിലെ ജനങ്ങളുമായി നേരിട്ട് സംവദിക്കുമെന്ന് കരസേന നോര്‍ത്തേണ്‍ കമാന്‍ഡര്‍ Read more about കശ്മീരിലെ പ്രതിപക്ഷം രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തി[…]

സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി

06:59 PM 20/08/2016 കോഴിക്കോട്: സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമെന്ന നിലപാടാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ് പ്രയാര്‍ ഗോപാലകൃഷ്ണനും കേരളത്തിലെ ബി.ജെ.പി-ആര്‍.എസ്.എസ്. നേതാക്കള്‍ക്കുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാണ് പാര്‍ട്ടി നിലപാട്‍. സ്ത്രീകളിലെ ജൈവപ്രക്രിയയെ പോരായ്മയായി കാണുന്നത് ശരിയല്ല. ശബരിമലയില്‍ സ്ത്രീകള്‍ക്കുള്ള ഭാഗിക വിലക്ക് കേവലം ആചാര വിഷയമായി മാത്രം കാണാനാകില്ലെന്നും ഫ്യൂഡല്‍ വ്യവസ്ഥയെ ആഗ്രഹിക്കുന്നവര്‍ക്കേ സ്ത്രീ വിലക്കിനെ അംഗീകരിക്കാനാകൂവെന്നും സി.പി.എം. മുഖപത്രം ദേശാഭിമാനിയില്‍ എഴുതിയ ‘ശബരിമലയും സ്ത്രീപ്രവേശവും’ Read more about സ്ത്രീകള്‍ അയ്യപ്പനെ ദര്‍ശിച്ചാല്‍ മലയിടിഞ്ഞ് വീഴുമോ? -കോടിയേരി[…]

പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ.

06:54 pm 20/8/2016 മുംബൈ: പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ. ബോംബെ ഹൈക്കോടതിയാണ് പിഴ വിധിച്ചത്. കഴിഞ്ഞവര്‍ഷമായിരുന്നു കേസിനാസ്പദമായ സംഭവം. അന്ധേരി പ്രാന്തത്തിലെ ലോകന്ദ്‌വാല പ്രദേശത്ത് കുട്ടി ഓടിച്ചിരുന്ന കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ലൈസന്‍സ് ലഭിച്ചിട്ടില്ലാത്ത, പ്രായപൂര്‍ത്തിയാകാത്ത കുട്ടി ഓടിച്ച കാറാണ് അപകടമുണ്്ടാക്കിയത്. ഒപ്പമുണ്്ടായിരുന്ന മറ്റൊരു കുട്ടിക്കു പരിക്കേല്‍ക്കുകയും ചെയ്തു. വെല്‍സോവ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുട്ടിയും മാതാപിതാക്കളും കോടതിയെ സമീപിച്ചു. കേസ് പരിഗണിച്ച ബഞ്ച് രണ്്ടാഴ്ചയ്ക്കുള്ളില്‍ Read more about പ്രായപൂര്‍ത്തിയാകാത്ത കുട്ടി വാഹനമോടിച്ചതിന് പിതാവിന് 50,000 രൂപ പിഴ.[…]

ആഗസ്റ്റ് 30ന് സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്

06:48 PM 20/08/2016 കൊച്ചി: ഈ മാസം 30ന് സംസ്ഥാന വ്യാപകമായി സ്വകാര്യ ബസ് ഉടമകൾ പണിമുടക്കും. സംസ്ഥാന സർക്കാറിന്‍റെ പുതിയ നികുതി നിർദേശങ്ങളിൽ പ്രതിഷേധിച്ചാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പ്രശ്ന പരിഹാരമുണ്ടായില്ലെങ്കിൽ സമരം ശക്തമാക്കുമെന്നും ബസുടമകൾ അറിയിച്ചു.

തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ

06:44 pm 20/08/2016 തിരുവനന്തപുരം: സംസ്ഥാനത്തെ തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി ജലീൽ. ഇതുസംബന്ധിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കർശന നിർദേശം നൽകും. ആക്രമണകാരികളായ നായ്കളെ കൊല്ലാൻ നിയമതടസമില്ല. ഒരു നായ്ക്ക് 2,000 രൂപ നിരക്കിൽ വന്ധ്യംകരണത്തിന് തുക നൽകുമെന്നും കെ.ടി ജലീൽ പറഞ്ഞു. തിരുവനന്തപുരം പൂവാറിൽ തെരുവുനായ്ക്കളുടെ കടിയേറ്റ് വൃദ്ധ മരിച്ച സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തെരുവുനായ്ക്കളുടെ വന്ധ്യംകരണത്തിന് നൽകുന്ന പ്ലാൻ ഫണ്ട് ചെലവഴിച്ചോ എന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് Read more about തെരുവ് നായ്ക്കളെ വന്ധീകരിക്കുമെന്ന് മന്ത്രി കെ.ടി ജലീൽ[…]

ഷാരൂഖും ഐശ്വര്യയും വീണ്ടും

10:26 am 20/8/2016 ഷാരൂഖാനും ഐശ്വര്യാ റായിയും വീണ്ടമൊരു ചിത്രത്തില്‍ ഒന്നിക്കുന്നു. ദേവ്ദാസ്, മുഹ്ബത്തീന്‍ തുടങ്ങിയ ചിത്രങ്ങളിലെ ഷാരൂഖ് ഐശ്വര്യ ജോഡികളെ ആരാധകര്‍ ഒരിക്കലും മറക്കില്ല. സൂപ്പര്‍ ഹിറ്റായ രണ്ടു ചിത്രങ്ങളിലും പ്രേക്ഷകരുടെ മനസിനെ വേദനിപ്പിക്കുന്നതായിരുന്നു ഇരുവരുടെയും പ്രണയം. കരണ്‍ ജോഹറിന്റെ പുതിയ ചിത്രമായ യേ ദില്‍ ഹേ മുഷ്‌കിലിലൂടെ വീണ്ടും ഈ ജോഡികള്‍ ഒന്നിക്കുകയാണ്. ഒരുപാടു നാളുകള്‍ക്ക് ശേഷം ഇരുവരും വീണ്ടും ബിഗ് സ്‌ക്രീനില്‍ ഒന്നിക്കുന്നത് ആരാധകര്‍ക്ക് ഏറെ സന്തോഷമുണ്ടാക്കുന്ന കാര്യം തന്നെയാണ്. ചിത്രവുമായി ബന്ധപ്പെട്ട Read more about ഷാരൂഖും ഐശ്വര്യയും വീണ്ടും[…]

കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി കെ.ടി.ഡി.എഫ്.സി

10:25 am 20/8/2016 കോട്ടയം: ഷോപ്പിങ് കോംപ്ളക്സുകള്‍ പണിതത് നഷ്ടത്തില്‍ കലാശിച്ചതോടെ കേരള ട്രാന്‍സ്പോര്‍ട്ട് ഡെവലപ്മെന്‍റ് ഫിനാന്‍സ് കോര്‍പറേഷന്‍ (കെ.ടി.ഡി.എഫ്.സി) കെ.എസ്.ആര്‍.ടി.സിയുടെ അന്തകനാവുന്നു. കെ.ടി.ഡി.എഫ്.സി വഴി കൊള്ളപ്പലിശക്ക് പണം കടമെടുത്ത് ബാധ്യതകളില്‍നിന്ന് ഒരിക്കലും തലയൂരാനാവത്ത അവസ്ഥയിലായി കെ.എസ്.ആര്‍.ടി.സി. സംസ്ഥാനത്തെ നാല് പ്രധാന കേന്ദ്രങ്ങളില്‍ കെ.എസ്.ആര്‍.ടി.സിയുടെ സ്ഥലത്ത് കെ.ടി.ഡി.എഫ്.സി നിര്‍മിച്ച ഷോപ്പിങ് കോംപ്ളക്സുകള്‍ കോര്‍പറേഷന്‍െറ നിലനില്‍പുപോലും ചോദ്യം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളത്തെിച്ചു. പലിശയിനത്തില്‍ മാത്രം പ്രതിമാസം 20 കോടിയോളം രൂപ ഈ ധനകാര്യസ്ഥാപനം കെ.എസ്.ആര്‍.ടി.സിയില്‍നിന്ന് അടിച്ചുമാറ്റുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ Read more about കെ.എസ്.ആര്‍.ടി.സിയുടെ അന്തകനായി കെ.ടി.ഡി.എഫ്.സി[…]

ഹജ്ജ് യാത്രാവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു

10:21 AM 20/08/2016 നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന സെപ്റ്റംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഹജ്ജിന് പോകുന്നവരുടെ യാത്രാവിവരം www.hajcommittee.gov.in ല്‍ പ്രസിദ്ധീകരിച്ചു. ഓരോ വിമാനത്തിലും നിയോഗിക്കപ്പെട്ട ഹജ്ജ് വളന്‍റിയര്‍മാര്‍ ബന്ധപ്പെട്ട ഹാജിമാരെ ടെലിഫോണ്‍ മുഖേന വിവരങ്ങള്‍ അറിയിക്കും. എല്ലാ ഹാജിമാരും വിമാനം പുറപ്പെടുന്നതിന്‍െറ തലേദിവസം ഉച്ചക്ക് രണ്ടിനും വൈകുന്നേരം അഞ്ചിനും ഇടക്ക് നെടുമ്പാശ്ശേരി ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. മക്കയില്‍ പാചകത്തിന് വിലക്ക് നെടുമ്പാശ്ശേരി: ഹജ്ജ് വേളയില്‍ മക്കയില്‍ ഗ്രീന്‍ കാറ്റഗറിയിലും മദീനയില്‍ ഹറമിനുസമീപത്തെ താമസസ്ഥലങ്ങളിലും Read more about ഹജ്ജ് യാത്രാവിവരപ്പട്ടിക പ്രസിദ്ധീകരിച്ചു[…]