ശ്രീജിത്ത് വിജയ് ആണ് സത്യസായ് ബാബയായി അഭിനയിക്കുക

08:17 pm 14/10/2016 പ്രമുഖ തെലുങ്ക് സംവിധായകന്‍ കോടി രാമകൃഷ്‍ണ ഒരുക്കുന്ന സിനിമയില്‍ ദിലീപ് സത്യസായ് ബാബയായി അഭിനയിക്കുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ശ്രീജിത്ത് വിജയ് ആണ് സത്യസായ് ബാബയായി അഭിനയിക്കുക. മറ്റ് പ്രൊജക്റ്റുകളുടെ തിരക്കുകളെ തുടര്‍‌ന്നാണ് ദിലീപ് പിന്‍മാറിയെന്നുമാണ് റിപ്പോര്‍ട്ട്. ശരത് ബാബു, ജയപ്രഭ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിക്കും. പുട്ടപര്‍ത്തി, ഹിമാലയം, കാശ്മീര്‍ തുടങ്ങിയിടങ്ങളാണ് പ്രധാന ലൊക്കേഷന്‍.

ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക:വൈശാഖ്

08:16 pm 14/10/2016 കാടും മലയും താണ്ടി കിലോമീറ്ററുകളോളം നടന്നുപോയിയാണ് ഓരോ ദിവസത്തേയും ഷൂട്ടിങ്ങ് പൂർത്തീകരിച്ചിരുന്നതെന്ന് പുലിമുരുകൻ സംവിധായകൻ വൈശാഖ്. കുറേ പേരുടെ കഠിനാദ്ധ്വാനം ഒരു സിനിമയായി തീയറ്ററുകളിൽ നിറഞ്ഞോടുമ്പോൾ അതിലെ പ്രസക്തഭാഗങ്ങൾ മൊബൈലിൽ ഷൂട്ട് ചെയ്ത് സോഷ്യൽ മീഡിയ വഴി ഷെയർ ചെയ്യുന്നത് തികച്ചും വേദനാജനകമായ പ്രവൃത്തിയാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക. ചിത്രം പൂർണമായി തീയറ്ററിൽ ഇരുന്നു തന്നെ ആസ്വദിക്കുക. ഇതൊരു അപേക്ഷയായി കണ്ട് എല്ലാവരും ദയവായി സഹകരിക്കണമെന്നും Read more about ദയവായി അത്തരം ക്ലിപ്പിംഗ്‌സുകൾ ഷെയർ ചെയ്യാതിരിക്കുക:വൈശാഖ്[…]

ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍.

08:04 pm 14/10/2016 നിയമനവിവാദത്തില്‍ ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും യശസ്സ് ഉയര്‍ത്താന്‍ രാജിവയ്ക്കാന്‍ അനുവദിക്കണമെന്ന ഇ പി ജയരാജന്റെ നിലപാട് പാര്‍ട്ടി അംഗീകരിക്കുകയായിരുന്നുവെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. യുഡിഎഫിന് പറ്റാത്ത നിലപാട് ഇടതുമുന്നണി എടുത്തു. മാതൃകാപരമായി നിലപാടാണ് പാര്‍ട്ടി എടുത്തത്. ബന്ധു നിയമന വിവാദത്തില്‍ ഇ പി ജയരാജനെതിരെയും പി കെ ശ്രീമതിക്കെതിരെയുമുള്ള സംഘടനാനടപടിയെ കുറിച്ച് ഇപ്പോള്‍ ആലോചിച്ചിട്ടില്ല. അത് സംസ്ഥാന Read more about ഇ പി ജയരാജന്‍, സിപിഎം സെക്രട്ടറിയേറ്റ് യോഗത്തില്‍ തെറ്റു സമ്മതിച്ചെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‍ണന്‍.[…]

ഫിലാഡല്‍ഫിയ പോലീസ് സാമൂഹ്യ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചു

08:02 pm 14/10/2016 – ജോബി ജോര്‍ജ്­ ഫിലഡല്‍ഫിയ: ഫിലഡല്‍ഫിയ പോലീസ് വകുപ്പ് ഇന്ത്യന്‍ സമൂഹത്തിനായി സുരക്ഷിതത്വം ഉറപ്പാക്കാന്‍ പ്രത്യേക സമ്മേളനം നടത്തി. ഒക്ടോബര്‍ 5 ബുധന്‍ അതിഥി റസ്‌­റ്റോറന്റില്‍ ചീഫ് ഇന്‍സ്‌­പെക്ടര്‍ സിന്ത്യ ഡോര്‍സിയുടെ നേതൃത്വത്തില്‍ സെവന്‍ത്ത് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ മൈക്കിള്‍ ഗ്രോമിലി, സെക്കന്റ് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ ടോം മക്ലീന്‍, ഫിഫ്റ്റീന്‍ത് ഡിസ്ട്രിക്റ്റ് ക്യാപ്റ്റന്‍ ആന്റണി ലുക്ക, കമ്യൂണിറ്റി റിലേഷന്‍ ഓഫീസര്‍ റിച്ചര്‍ഡ് സൈമണ്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ സമൂഹത്തെ പ്രതിനിധീകരിച്ച് പങ്കെടുത്തവരില്‍ വളരെയധികം Read more about ഫിലാഡല്‍ഫിയ പോലീസ് സാമൂഹ്യ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചു[…]

എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം

08:01 pm 14/10/2016 – മേഴ്‌സി കുര്യാക്കോസ് ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കിയത്. സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 9-ന് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്‌ളൂഷോട്ട് Read more about എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം[…]

സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാര്‍

08:00 pm 14/10/2016 കണക്ടിക്കട്ട്: കേരളത്തിലെയും അമേരിക്കയിലെയും ബിസിനസ് അവസരങ്ങള്‍ തുറന്നുക്കാട്ടിക്കൊണ്ട് ഇന്‍ ഡോ അമേരിക്കന്‍ പ്രസ്­ക്ലബും (ഐഎപിസി) ഇന്‍ഡോ അമേരിക്കന്‍ മലയാളി ചേംബര്‍ ഓഫ് കൊമേഴ്‌­സും സംയുക്തമായി നടത്തിയ ബിസിനസ് സെമിനാര്‍ വേറിട്ടതായി. ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബിന്റെ മൂന്നാമത് ഇന്റര്‍ നാഷണല്‍ മീഡിയ കോണ്‍ഫ്രന്‍സിനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹില്‍റ്റണ്‍ ഹോട്ടലില്‍ നടന്ന സെമിനാറില്‍ കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള മാധ്യമ, ബിസിനസ് പ്രതിനിധികള്‍ പങ്കടുത്തു. അമേരിക്കന്‍ നിക്ഷേപകര്‍ക്ക് കേരളത്തില്‍ വന്‍ അവസരങ്ങളാണ് ഉള്ളതെന്നു കര്‍ണാടക മുന്‍ മന്ത്രിയും Read more about സംരംഭകത്വ സാധ്യതകളുമായി ഐഎപിസി ബിസിനസ് സെമിനാര്‍[…]

ഐഎപിസി കണ്‍വണ്‍ഷനില്‍ യുഎസ് ഇലക്ഷന്‍ സംവാദം ആവേശമായി

07:59 pm 14/10/2016 – സിറിയക് സ്­കറിയ കണക്ടിക്കട്ട്: ഇന്‍ഡോ അമേരിക്കന്‍ പ്രസ്­ക്ലബ് (ഐഎപിസി) ന്റെ മൂന്നാമത് ഇന്റര്‍ നാഷണല്‍ മീഡിയ കണ്‍വന്‍ഷനോടനുബന്ധിച്ചു നടത്തിയ യുഎസ് ഇലക്ഷന്‍ ഡിബേറ്റ് ആവേശമായി. പത്ത് ടു മെയിന്‍ സ്ട്രീം എന്ന തീമില്‍ ഐഎപിസി നടത്തുന്ന രണ്ടാമത്തെ ഡിബേറ്റാണ് കണ്‍വന്‍ഷനോടനുബന്ധിച്ച് കണക്ടിക്കട്ടിലെ ഹില്‍ടെന്‍ ഹോട്ടലില്‍ നടന്നത്. ഇന്ത്യന്‍ പനോരമ എഡിറ്റര്‍ ഡോ. ഇന്ദ്രജിത്ത് സലൂജ മോഡറേറ്ററായ ഡിബേറ്റില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയെ പ്രതിനിധികരിച്ചുകൊണ്ടു ന്യൂജേഴ്‌­സിയില്‍ നിന്നും കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന പീറ്റര്‍ ജേക്കബ് സംസാരിച്ചപ്പോള്‍ Read more about ഐഎപിസി കണ്‍വണ്‍ഷനില്‍ യുഎസ് ഇലക്ഷന്‍ സംവാദം ആവേശമായി[…]

ഫ്‌ളോറിഡാ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടി

07:59 pm 14/10/2016 – പി.പി. ചെറിയാന്‍ ഫ്‌ളോറിഡാ: ഫ്‌ളോറിഡായിലെ വോട്ടര്‍ രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടിക്കൊണ്ടു യുഎസ് ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി മാര്‍ക്ക് ഇ. വാക്കര്‍ ഉത്തരവിട്ടു. റജിസ്‌ട്രേഷന്റെ അവസാന ദിവസമായ ഒക്ടോബര്‍ 11 വരെ അവസരം ലഭിക്കാത്തവര്‍ക്ക് വോട്ടിങ്ങില്‍ പങ്കെടുക്കുന്നതിനുളള അവസരം നല്‍കുന്നതിന് കോടതിക്കു സാധ്യതയുണ്ട്. ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ പരാതി പരിഗണിച്ചാണു കോടതിയുടെ ഉത്തരവ്. ഹെയ്ത്തിയില്‍ നാശം വിതച്ച മാത്യു ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ ആഞ്ഞടിക്കും എന്ന മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് രജിസ്‌ട്രേഷന്റെ അവസാന Read more about ഫ്‌ളോറിഡാ വോട്ടര്‍ റജിസ്‌ട്രേഷന്‍ ഒക്ടോബര്‍ 18 വരെ നീട്ടി[…]

പുനരൈക്യ വാര്‍ഷികവും അനുസ്മരണ സമ്മേളനവും –

പി.പി.ചെറിയാന്‍ ഡാലസ്: മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശ്രമങ്ങള്‍ 86 വര്‍ഷങ്ങള്‍ക്ക് മുന്‍പു വിജയത്തിലെത്തിയതിന്റെ ഓര്‍മ്മ ഡാലസ് മലങ്കര കത്തോലിക്കാ ഇടവകയില്‍ പ്രത്യേക അനുസ്മരണ പരിപാടികളോടെ നടന്നു. ഇടവകയിലെ സജീവ സംഘടനയായ മലങ്കര കാത്തലിക്ക് അസോസിയേഷന്റെ ആഭിമുഖ്യത്തിലായിരുന്നു ആഘോഷം. പ്രിന്‍സ് വി. സാമുവേല്‍ സ്വാഗതമര്‍പ്പിച്ച ചടങ്ങില്‍ അല്‍മായ സമൂഹത്തെ പ്രതിനിധീകരിച്ച് സാം ഫിലിപ്പ്, റോയി വര്‍ഗീസ് എന്നിവര്‍ സഭയുടെ ചരിത്രത്തേയും സഭാ ശാസ്ത്രത്തേയും ബന്ധപ്പെടുത്തി സംസാരിച്ചു. അധ്യക്ഷ പ്രസംഗം നടത്തിയ ഇടവക വികാരി ഫാ. ജോസഫ് നെടുമാന്‍കുഴിയില്‍ Read more about പുനരൈക്യ വാര്‍ഷികവും അനുസ്മരണ സമ്മേളനവും –[…]

കളവ് മുതലിനു സംരക്ഷണം നല്‍കിയ ­നായയെ പൊലീസ് വെടിവച്ചു കൊന്നു

07:56 pm 14/10/2016 – പി.പി. ചെറിയാന്‍ ഡാലസ് : യജമാനന്‍ മോഷ്ടിച്ചു കൊണ്ടുവന്ന കാറിനും മോഷണ വസ്തുക്കള്‍ക്കും സംരക്ഷണം നല്‍കി നിന്നിരുന്ന നായയെ പൊലീസ് വെടിവച്ചു കൊന്നു. ഒക്ടോബര്‍ 11 ചൊവ്വ അര്‍ധരാത്രിയില്‍ ഡാലസിലെ ഫിറ്റ്‌സ് വ്യു അവന്യുവിലാണു സംഭവം. വീടിനുമുന്‍പില്‍ തോക്കുമായി ഒരാള്‍ നില്‍ക്കുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പൊലീസ് എത്തിചേര്‍ന്നത്. തുടര്‍ന്ന് നടന്ന പ്രാഥമിക അന്വേഷണത്തില്‍ വീടിനു മുമ്പില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നത് മോഷ്ടിച്ച കാറാണെന്നും അതോടൊപ്പം നിരവധി മോഷണ വസ്തുക്കളും ഉണ്ടെന്നും Read more about കളവ് മുതലിനു സംരക്ഷണം നല്‍കിയ ­നായയെ പൊലീസ് വെടിവച്ചു കൊന്നു[…]