എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം

09:09 am 15/10/2016 – മേഴ്‌സി കുര്യാക്കോസ് ഷിക്കാഗോ: എസ്.എം.സി.സി ഷിക്കാഗോ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ സീറോ മലബാര്‍ കത്തീഡ്രലില്‍ ഹെല്‍ത്ത് സെമിനാര്‍ നടത്തുകയുണ്ടായി. അതിനോടൊപ്പം തന്നെ മാരിയോന്‍സ് ഫാര്‍മസി സ്‌പോണ്‍സര്‍ ചെയ്ത ഫ്‌ളൂഷോട്ട് പ്രോഗ്രാമും നടത്തപ്പെട്ടു. ഫാര്‍മസിസ്റ്റ് സുമി ജോണി വടക്കുംചേരിയാണ് ഫ്‌ളൂ ഷോട്ടിനു നേതൃത്വം നല്‍കിയത്. സീറോ മലബാര്‍ കത്തീഡ്രലില്‍ ഒക്‌ടോബര്‍ 9-ന് പാരീഷ് ഹാളില്‍ വച്ചു നടത്തപ്പെട്ട ഹെല്‍ത്ത് സെമിനാര്‍ കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കാപ്പറമ്പില്‍ ഉദ്ഘാടനം ചെയ്തു. ആദ്യത്തെ ഫ്‌ളൂഷോട്ട് Read more about എസ്.എം.സി.സി ഹെല്‍ത്ത് സെമിനാറും, ഫ്‌ളൂ ഷോട്ടും വന്‍ വിജയം[…]

ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം: പനച്ചി മുഖ്യാതിഥി. തമ്പി ആന്റണി, ഫാ. ജോണ്‍ പിച്ചാപ്പിള്ളി പ്രസംഗിക്കും

09:09 am 15/10/2016 ഡാലസ്: ഡാലസ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഡാലസില്‍ നടക്കുന്ന ദേശീയ മലയാള സാഹിത്യ സമ്മേളനത്തില്‍ പ്രമുഖ സാഹിത്യകാരനും മലയാള മനോരമ അസോസിയേറ്റ് എഡിറ്ററുമായ ജോസ് പനച്ചിപ്പുറം മുഖ്യാതിഥിയായിരിക്കും. നടനും കഥാകൃത്തും നിനിമാ നിര്‍മ്മാതാവുമായ തമ്പി ആന്റണി, ഗാനരചയിതാവും ഗ്രന്ഥകാരനുമായ ഫാ. ജോണ്‍ പിച്ചാപ്പിള്ളി എന്നീ പ്രമൂഖര്‍ സമ്മേളനത്തില്‍ സംസാരിക്കുമെന്ന് അസോസിയേഷന്‍ പ്രസിഡന്റും എഴുത്തുകാരനുമായ ബിനോയി സെബാസ്റ്റ്യന്‍ പറഞ്ഞു. ഒക്‌ടോബര്‍ 22ന്, ശ­നിയാഴ്ച, കരോള്‍ട്ടന്‍ ക്രോസ്ബി ലൈബ്ര­ററി ഓഡിറ്റോറിയത്തില്‍ വൈകിട്ട് 4ന് ആരംഭിക്കുന്ന സാഹിത്യ Read more about ഡാലസ് മലയാളി അസോസിയേഷന്‍ സാഹിത്യസമ്മേളനം: പനച്ചി മുഖ്യാതിഥി. തമ്പി ആന്റണി, ഫാ. ജോണ്‍ പിച്ചാപ്പിള്ളി പ്രസംഗിക്കും[…]

ജര്‍മന്‍ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത്

09:07 am 15/10/2016 തിരുവനന്തപുരം: ഫെഡറല്‍ റിപബ്ലിക് ഓഫ് ജര്‍മനിയുടെ ഓണററി കോണ്‍സലേറ്റ് തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍സലേറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിവിധ രംഗങ്ങളില്‍ കേരളവും ജര്‍മനിയും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്താന്‍ കോണ്‍സലേറ്റിന്റെ പ്രവര്‍ത്തനം സഹായകരമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇന്ത്യന്‍ ഇ ടൂറിസ്റ്റ് വിസാ യാത്രക്കാര്‍ക്ക് ഫ്രീ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ്

09:06 am 15/10/2016 – ജോര്‍ജ് ജോണ്‍ ഫ്രാങ്ക്ഫര്‍ട്ട്: ഇന്ത്യയിലേക്കുള്ള വിദേശ ടൂറിസ്റ്റുകളുടെ ഇലക്‌ട്രോണിക് വിസാ ഓണ്‍ അറൈവലുകളുടെ എണ്ണത്തില്‍ കൂടുതല്‍ വര്‍ദ്ദനവ് വരുത്താന്‍ ഇന്ത്യ ഇ ടൂറിസ്റ്റ് വിസാ യാത്രക്കാര്‍ക്ക് ഫ്രീ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ് നല്‍കുന്നു. ഫ്രാങ്ക്ഫര്‍ട്ട് ഇന്ത്യന്‍ ടൂറിസം ഓഫീസ് ആണ് ഇന്ത്യാ ഗവര്‍മെന്റ് തീരുമാനം ഔദ്യേഗികമായി അറിയിച്ചത്. ഈ ഒക്‌ടോബര്‍ മാസം 15 മുതല്‍ ഇലക്‌ട്രോണിക് ടൂറിസ്റ്റ് വിസാ ഓണ്‍ അറൈവലില്‍ ഇന്ത്യയിലെ അന്തരാഷ്ട്ര വിമാനത്താവളങ്ങളില്‍ എത്തുന്ന ടൂറിസ്റ്റുകള്‍ പാസ്‌പോര്‍ട്ടും, ടിക്കറ്റുമായി Read more about ഇന്ത്യന്‍ ഇ ടൂറിസ്റ്റ് വിസാ യാത്രക്കാര്‍ക്ക് ഫ്രീ മൊബൈല്‍ ഫോണ്‍ സിംകാര്‍ഡ്[…]

ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം

09:05 am 15/10/2016 വ്യവസായ വകുപ്പിലെ ബന്ധുനിയമനം സംബന്ധിച്ച ഫയലുകള്‍ ആവശ്യപ്പെട്ട് വിജിലന്‍സ് വ്യവസായ വകുപ്പ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കും. രേഖകളുടെ പരിശോധനക്കുശേഷമായിരിക്കും ഇ.പി.ജയരാജന്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തുക. ഇ.പി.ജയരാജനെതിരെ ഉയര്‍ന്ന ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം. ശ്രീമതി ടീച്ചറുടെ മകന്റേതുള്‍പ്പെടെ, പരാതിയില്‍ പറയുന്ന ചില നിയമനങ്ങളെക്കുറിച്ചാകും പ്രാഥമിക അന്വേഷണം. ഈ നിയമനങ്ങളില്‍ ക്രമക്കേട് കണ്ടെത്തിയാല്‍ നാലു മാസവും നടത്തിയിട്ടുള്ള മുഴുവന്‍ നിയമനങ്ങളെ കുറിച്ചും കേസ് രജിസ്റ്റര്‍ ചെയ്ത് Read more about ബന്ധുനിയമനം സംബന്ധിച്ച് 42 ദിവസത്തിനുള്ളില്‍ പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കാനാണ് വിജിലന്‍സിന്റെ തീരുമാനം[…]

ഇന്ത്യന്‍ സൈനികര്‍ ധീരതയെകുറിച്ച് വാചകമടിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി.

09:04 am 15/10/2016 ഇന്ത്യന്‍ സൈനികര്‍ ധീരതയെകുറിച്ച് വാചകമടിക്കുകയല്ല പ്രവര്‍ത്തിക്കുകയാണ് ചെയ്യുന്നതെന്ന് പ്രധാനമന്ത്രി. ഭൂമിക്ക് വേണ്ടി ഇന്ത്യ ഒരു രാജ്യത്തേയും ആക്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. യെമനില്‍ കുടുങ്ങിയ ഇന്ത്യക്കാരോടൊപ്പം പാകിസ്ഥാനികളേയും രക്ഷപ്പെടുത്തി മാതൃക കാട്ടിയവരാണ് ഇന്ത്യന്‍ സൈനികരെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി ഭോപ്പാലില്‍ പറഞ്ഞു.

ഇടുക്കിയില്‍ യുഡിഎഫ് ആഹ്വാനം ചെയ്ത ജില്ലാ ഹര്‍ത്താല്‍ തുടങ്ങി.

09:01 am 15/10/2016 സംസ്ഥാനത്തെ 123 വില്ലേജുകള്‍ പരിസ്ഥിതി ലോല മേഖലയിലാണെന്നു കാണിച്ച് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് യു.ഡി.എഫ് ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്‍കിയത്‍. പത്തനംതിട്ടയില്‍ ഒരു പാറമടക്ക് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട കേസ്സിലാണ് ഹൈക്കോടതിയില്‍ ഇത്തരത്തില്‍ സത്യവാങ്മൂലം നല്‍കിയത്. ഇത് കോടതി അംഗീകരിച്ചാല്‍ 123 വില്ലേജുകളും പരസ്ഥിതി ലോല പ്രദേശമായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നാണ് യു.ഡി.എഫ് വാദിക്കുന്നത്. രാവിലെ ആറു മുതല്‍ വൈകുന്നേരം ആറു വരെയാണ് ഹര്‍ത്താല്‍.

ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍.

9;00 am 15/10/2016 ഇസ്ലാമാബാദ്: ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍. പാകിസ്താന്‍ പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് ഇക്കാര്യം അറിയിച്ചത്. പലകാര്യങ്ങളിലും ഇന്ത്യ പാകിസ്താനെ തെളിവുകളുടെ അടിസ്ഥാനമില്ലാതെ കുറ്റപ്പെടുത്തുകയാണ് പതിവ്. ഇന്ത്യയില്‍ നടക്കുന്ന എല്ലാ ഭീകരവാദ ആക്രമണങ്ങള്‍ക്കും പിന്നില്‍ പാകിസ്താനാണെന്ന് പറയുന്നു. എന്നാല്‍, ഇതിനു ആവശ്യമായ തെളിവുകള്‍ സമര്‍പ്പിക്കാന്‍ സാധിക്കാറുമില്ല. അതുകൊണ്ടുതന്നെ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്കു ഒരു സാധ്യതയുമില്ളെന്നും അസീസ് പറഞ്ഞു. പാകിസ്താന്‍ ആഗോള തലത്തില്‍ ഒറ്റപ്പെടുകയാണെന്ന പ്രചാരണം വാസ്തവവിരുദ്ധമാണ്. ചൈനയും റഷ്യയുമായുള്ള ഡെവലപ്മെന്‍റ് Read more about ഇന്ത്യയുമായി ഒരുതരത്തിലുള്ള പിന്‍വാതില്‍ നയതന്ത്രബന്ധവുമില്ളെന്ന് പാകിസ്താന്‍.[…]

കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം.

08:49 am 15/10/2016 ശ്രീനഗർ: കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം. ആയുധധാരികളുടെ വെടിവെപ്പിൽ ഒരു സൈനികൻ കൊല്ലപ്പെടുകയും എട്ട്​പേർക്ക്​ പരിക്കേൽക്കുകയും ചെയ്​തു​. ഇന്ന്​ വൈകിട്ട്​ ശ്രീനഗറിലെ സകുറയിൽ സശസ്​ത്ര സീമാ ബെൽ വിഭാഗം സഞ്ചരിച്ച വാഹനത്തിന്​ നേരെയാണ്​ ആക്രമണമുണ്ടായത്​. ജോലി കഴിഞ്ഞ്​ ആറു വാഹനങ്ങളിലായി മടങ്ങിയ സൈനികർക്കുനേരെ ആയുധധാരികൾ വെടിവെച്ചശേഷം രക്ഷപ്പെടുകയായിരുന്നുവെന്നാണ്​​ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചത്​. സംഭവ സ്​ഥലത്ത്​ തെരച്ചിൽ തുടരുകയാണ്​. നിയന്ത്രണ രേഖയിലെ മിന്നലാക്രമണത്തിന്​ ശേഷം തുടർച്ചയായ വെടിനിർത്തൽ ലംഘനങ്ങൾ പാക്​ അതിർത്തിയിൽ നിന്ന്​ Read more about കശ്​മീരിൽ സൈന്യത്തിന്​ നേരെ​ വീണ്ടും ഭീകരാക്രമണം.[…]

ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം

08:49 am 15/10/2016 കൊച്ചി: ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം. 58ാം മിനിറ്റിൽ ഇന്ത്യൻ വംശജനായ ഇംഗ്ലീഷ്​ താരം മൈക്കൽ ചോപ്രയാണ്​ ബ്ലാസ്​റ്റേഴ്​സിനായി വല കുലുക്കിയത്​. അക്ഷമരായി ആർത്തു വിളിക്കുന്ന കാണികളുടെ പ്രതീക്ഷ​ക്കൊത്തുയരാതെ നിരാശയുടെ നിമിഷങ്ങളായിരുന്നു മത്സരത്തി​െൻറ ആദ്യപകുതി. രണ്ടാം പകുതിയിൽ ഹെയ്​തി താരം ബെൽഫോർട്ടി​െൻറ ഗോൾ ശ്രമം ചോപ്ര വലയിലെത്തിക്കുകയായിരുന്നു. ഇതോടെ നാലു പോയിൻറുമായി സ്​റ്റീവ്​ കോപ്പലി​െൻറ കുട്ടികൾക്ക്​ പോയിൻറ്​ പട്ടികയിൽ മുന്നേറാം. കഴിഞ്ഞ മത്സരത്തി​ൽ ഡൽഹി ഡൈനാമോസുമായി Read more about ഐ.എസ്.​എൽ മൂന്നാം സീസണിൽ മുംബൈ എഫ്​.സിക്കെതിരെ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം[…]