വ്യക്തിവൈരാഗ്യം: കുഞ്ഞിനെ മുത്തച്ഛന്റെ സഹോദരി പുഴയിലെറിഞ്ഞ് കൊന്നു

09:55 pm 15/10/2016 ആമ്പല്ലൂര്‍: പുതുക്കാട് പാഴായിയില്‍ നാലുവയസ്സുകാരി പുഴയില്‍ വീണ് മരിച്ച സംഭവം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചു. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ നീഷ്മയുടെ അച്ഛന്റെ സഹോദരി ശൈലജയെ(49) പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ മട്ടന്നൂര്‍ സ്വദേശി നന്ദനം വീട്ടില്‍ രജിത്ത-്‌നീഷ്മ ദമ്പതികളുടെ ഏക മകള്‍ മേബയാണ് മരിച്ചത്. കുടുംബത്തോടുള്ള വൈരാഗ്യമാണ് കൊലക്ക് പ്രേരിപ്പിച്ചതെന്ന് ശൈലജ പൊലീസിന് മൊഴി നല്‍കി. വ്യാഴാഴ്ച വൈകീട്ടാണ് നീഷ്മയുടെ പാഴായിയിലെ വീടിന് സമീപത്തെ മണലി പുഴയില്‍ മേബ മുങ്ങിമരിച്ചത്. പുഴയുടെ അരികിലേക്ക് കുട്ടി Read more about വ്യക്തിവൈരാഗ്യം: കുഞ്ഞിനെ മുത്തച്ഛന്റെ സഹോദരി പുഴയിലെറിഞ്ഞ് കൊന്നു[…]

ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ മെഗാഷോ ഡാലസില്‍ ഒക്ടോബര്‍ 22 ശനിയാഴ്ച

– ഷാജി രാമ­പുരം ഡാലസ്: നടന വിസ്മയം മോഹന്‍ലാലിന്റെ കഴിഞ്ഞ 36 വര്‍ഷത്തെ അഭിനയ ജീവിതത്തെ അടിസ്ഥാനമാക്കി അവതരിപ്പിക്കുന്ന അതുല്യ കലാവിസ്മയം ‘ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍’ എന്ന മെഗാഷോ ഒക്ടോബര്‍ 22 ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ഡാലസിലെ ഗാര്‍ലന്‍ഡിലുള്ള എം.ജി.എം. ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടുന്നു. മലയാളീകളെ ഒരുപോലെ ചിരിപ്പിക്കുകയും, കരയിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്ത നിരവദി കഥാപാത്രങ്ങള്‍ക്ക് വെള്ളിത്തിരയില്‍ ജീവന്‍ നല്‍കിയ അഭിനയ ചക്രവര്‍ത്തി ഭരത് മോഹന്‍ലാലിന് വിദേശ മലയാളീകള്‍ നല്‍കുന്ന ആദരവായാണ് ഈ മെഗാഷോ Read more about ടു ലാലേട്ടന്‍ ബൈ ശ്രീക്കുട്ടന്‍ മെഗാഷോ ഡാലസില്‍ ഒക്ടോബര്‍ 22 ശനിയാഴ്ച[…]

വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട്​ 19 പേർ മരിച്ചു.

09:44 pm 15/10/2016 ലക്​നൗ: ഉത്തർപ്രദേശിനടുത്ത്​ വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട്​ 19 പേർ മരിച്ചു. മരിച്ചവരിൽ 15 സ്​ത്രീകളും 4 പുരുഷൻമാരും ഉൾപ്പെടുന്നു. സംഭവത്തിൽ നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. രാജ്​ഘട്ട്​ പാലത്തിനടുത്താണ്​ സംഭവം. വാരണസിയി​ലെ ആത്​മീയാചാര്യൻ ബാബ ജയ്​ ഗുരുദേവ്​ നടത്തിയ പരിപാടിക്കിടെയാണ്​ തിക്കും തിരക്കും അനുഭവപ്പെട്ടത്​. പൊലീസും ഫയർ ഫോഴ്​സും രക്ഷാപ്രവർത്തനം ആരംഭിച്ചിട്ടുണ്ട്​. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്ന്​ പൊലീസ്​ വൃത്തങ്ങൾ പറഞ്ഞു. മരണപ്പെട്ട കുടുംബങ്ങൾക്ക്​ 2 ലക്ഷം രൂപയും മാരകമായി പരിക്കേറ്റവർക്ക്​ 50,000 Read more about വാരണസിയിൽ തിക്കിലും തിരക്കിലും പെട്ട്​ 19 പേർ മരിച്ചു.[…]

കര്‍ഷകന്‍ വിമാനം ഉണ്ടാക്കിയ

11:11 am 15/10/2016 ബീജിംഗ്: വടക്കു പടിഞ്ഞാറന്‍ ചൈനയിലെ ഗന്‍സുവിലെ ഒരു സാധാരണ കര്‍ഷകന്‍ മാത്രമായിരുന്നു ഇതുവരെ ഴാങ് ജിയുചെങ്. എന്നാല്‍, ഇന്ന് ഈ മനുഷ്യന്‍ രാജ്യത്തെ വലിയൊരു താരമാണ്. സ്വന്തമായി വിമാനമുണ്ടാക്കിയ കര്‍ഷകന്‍. ഏറെ നാളത്തെ ആഗ്രഹങ്ങള്‍ക്കൊടുവിലാണ് ഴാങ് വിമാനം ഉണ്ടാക്കിയത്. സ്റ്റീല്‍ കൊണ്ടാണ് ഇതുണ്ടാക്കിയത്. ഈ വിമാനത്തിന് ഒന്നര മീറ്റര്‍ ഉയരവും മൂന്നര മീറ്റര്‍ നീളവുമേയുള്ളൂ. ഏഴ് മീറ്റര്‍ വരും ചിറകുകള്‍. ഇതിനകം 2000ഇ യുവാന്‍ (ഏകദേശം രണ്ടു ലക്ഷം രൂപ) ചെലവു വന്നു. Read more about കര്‍ഷകന്‍ വിമാനം ഉണ്ടാക്കിയ[…]

നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​

11:09 am 15/10/2016 കല്‍പറ്റ: കോഴിക്കോട് തെരുവില്‍നിന്ന് നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത എടഗുനിയിലെ പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​നാട്ടുകാരുടെ പരാതിയിലാണ് കൽപറ്റ പൊലീസ്​ കേസെടുത്തത്​. തെരുവു നായക്കളെ ജനവാസ പ്രദേശത്ത്​ വളർത്തുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാര്‍ വെള്ളിയാഴ്​ച രാവിലെ കല്‍പറ്റ ചെമ്മണ്ണൂര്‍ ജ്വല്ലറി ഉപരോധിച്ചു. രാവിലെ ജ്വല്ലറി തുറക്കുന്നതിന് മുമ്പായി എത്തിയ നാട്ടുകാര്‍ ഏറെ നേരം കുത്തിയിരുന്ന് സമരം നടത്തി. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ സമരത്തെ അഭിസംബോധന ചെയ്തു. ആര്‍ക്കും എവിടെയും എത്ര നായ്ക്കളെയും Read more about നായ്ക്കളെ പിടികൂടി കല്‍പറ്റക്കടുത്ത പറമ്പില്‍ പാര്‍പ്പിച്ച സംഭവത്തിൽ ബോബി ചെമ്മണ്ണൂരിനെതിരെ കേസെടുത്തു. ​[…]

ലോകത്തെ ഏറ്റവും വലിയ വാഹന ഉല്‍പാദകരില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം.

11:09 am 15/10/2016 മുംബൈ: ലോകത്തെ ഏറ്റവും വലിയ വാഹന ഉല്‍പാദകരില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം. ഓര്‍ഗനൈസേഷന്‍ ഇന്‍റര്‍നാഷനല്‍ കണ്‍സ്ട്രക്ടേഴ്സ് ഡി ഓട്ടോമൊബൈല്‍സ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2016ല്‍ ഇതുവരെ രാജ്യത്ത് 25.7 ലക്ഷം കാറുകളാണ് ഉല്‍പാദിപ്പിച്ചതെന്ന് റിപ്പോര്‍ട്ടു പറയുന്നു. ഇരുചക്ര വാഹനങ്ങള്‍, വാണിജ്യ, യാത്രാ വാഹനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള കണക്കാണിത്. ചൈന, യു.എസ്, ജപ്പാന്‍, ജര്‍മനി എന്നിവ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. 2015ല്‍ ഇന്ത്യ ആറാം സ്ഥാനത്തായിരുന്നു. ദക്ഷിണ കൊറിയയായിരുന്നു കഴിഞ്ഞ വര്‍ഷം അഞ്ചാം സ്ഥാനത്ത്. Read more about ലോകത്തെ ഏറ്റവും വലിയ വാഹന ഉല്‍പാദകരില്‍ ഇന്ത്യക്ക് അഞ്ചാം സ്ഥാനം.[…]

എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല: നൈജീരിയൻ പ്രസിഡന്‍റ്

11:00 am 15/10/2016 അബുജ: മര്യാദക്ക് ഭരിക്കണമെന്നും ഇല്ലെങ്കിൽ തന്‍റെ പിന്തുണയുണ്ടാകില്ലെന്നും മുന്നറിയിപ്പ് നൽകിയ ഭാര്യക്ക് അടുക്കളയെക്കുറിച്ച് മാത്രമേ അറിയൂവെന്ന് നൈജീരിയൻ പ്രസിഡന്‍റിന്‍റെ മറുപടി. ‘എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല. പക്ഷെ അവൾ എന്‍റെ അടുക്കളയും സ്വീകരണമുറിയും മറ്റൊരു മുറിയുമാണ് അവളുടെ ലോകം-‘ ഇതായിരുന്നു നൈജീരിയൻ പ്രസിഡന്‍റ് മുഹമ്മദ് ബുഹാരിയുടെ മറുപടി. ജർമൻ പ്രസിഡന്‍റ് ആഞ്ചല മെർക്കൽ പങ്കെടുത്ത പരിപാടിയിലായിരുന്നു ബുഹാരി ഇത്തരമൊരു പരാമർശം നടത്തിയത്. ബുഹാരിയുടെ മറുപടി ജർമനിയിൽ വിശദീകരിച്ച ദ്വിഭാഷിയുടെ വാക്കുകൾ കേട്ട് Read more about എന്‍റെ ഭാര്യ ഏത് പാർട്ടിയിലാണെന്ന് എനിക്കറിയില്ല: നൈജീരിയൻ പ്രസിഡന്‍റ്[…]

ഹരിപ്പാട്​ മെഡിക്കൽ കോളജ്​ അഴിമതിയിൽ പൊതുമരാമത്ത്​ വകുപ്പ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന്​ വിജിലൻസ്​.

10:59 am 15/10/2016 ​കൊച്ചി: ഹരിപ്പാട്​ മെഡിക്കൽ കോളജ്​ അഴിമതിയിൽ പൊതുമരാമത്ത്​ വകുപ്പ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന്​ വിജിലൻസ്​. കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതിലെ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്നാണ്​ കേസെടുക്കാൻ തുരുമാനിച്ചിരിക്കുന്നത്​. ബിൽഡിങ്​ വിഭാഗം ചീഫ്​ എഞ്ചിനിയറെ ഒന്നാം പ്രതിയാക്കിയാണ്​ കേസ്​ ഫയൽ ചെയ്യുക. 2015 ജനുവരി ഏഴിനാണ്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നൽകിയത്​. ആര്‍ക്കി മട്രിക്സ് എന്ന കമ്പനിക്ക്​ കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത് ചട്ടപ്രകാരമല്ല. കുറഞ്ഞ കരാർ തുക ക്വാട്ട് ചെയ്​ത കമ്പനികൾ ഉണ്ടായിട്ടും വൻ തുക ക്വാട്ട്​ ചെയ്​ത Read more about ഹരിപ്പാട്​ മെഡിക്കൽ കോളജ്​ അഴിമതിയിൽ പൊതുമരാമത്ത്​ വകുപ്പ്​ എഞ്ചിനിയർക്കെതിരെ കേസെടുക്കുമെന്ന്​ വിജിലൻസ്​.[…]

കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി

10:55 am 15/10/2016 തൃശൂര്‍: ഗുജറാത്തില്‍ ഭൂസമരത്തിനൊപ്പം നിന്ന സി.പി.എം കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി ആവശ്യപ്പെട്ടു. അതിന് തയാറായില്ളെങ്കില്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ ദലിതര്‍ നടത്തുന്ന സമരത്തിന്‍െറ മുന്‍നിരയില്‍ താനുമുണ്ടാകുമെന്ന് ഗുജറാത്ത് ഭൂസമര നായകനായ മേവാനി മുന്നറിയിപ്പ് നല്‍കി. തൃശൂര്‍ തെക്കേഗോപുരനടയില്‍ ദലിത് ജനാധിപത്യ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രസര്‍ക്കാറിനെതിരെ ദലിത്, ആദിവാസി, മുസ്ലിംകളുടെ യോജിച്ച പോരാട്ടം അനിവാര്യമാണ്. ഗുജറാത്തില്‍ തുടങ്ങിയ ഭൂസമരം Read more about കേരളത്തില്‍ ദലിതര്‍ക്ക് നല്‍കാനുള്ള അഞ്ചുലക്ഷം ഏക്കര്‍ ഭൂമി നല്‍കണമെന്ന് ഗുജറാത്ത് ദലിത് സമരനായകന്‍ അഡ്വ. ജിഗ്നേഷ് മേവാനി[…]

എമിരേറ്റ്‌­സ് വിമാന സര്‍വ്വീസ് ഫ്‌­ളോറിഡയിലെ ഫോര്‍ട്ട്­ ലോഡര്‍ഡെയിലില്‍ നിന്നും ആരംഭിക്കുന്നു

09:10 am 15/10/2016 – ജോയി കുറ്റിയാനി മയാമി: ബീച്ചുകളുടെ പറുദീസ എന്നു വിശേഷിക്കപ്പെടുന്ന സൗത്ത് ഫ്‌­ളോറിഡയിലെ ഫോര്‍ട്ട്­ ലോഡര്‍ഡെയില്‍­ ഹോളിവുഡ് ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ നിന്ന് ഡിസംബര്‍ 15 മുതല്‍ ദിവസം തോറും എമിരേറ്റ്‌­സ് വിമാനം ദുബായ്ക്ക് നേരിട്ട് സര്‍വ്വീസ് തുടങ്ങുന്നു. അമേരിക്കയില്‍ നിന്നുള്ള എമിരേറ്റ്‌­സിന്റെ പതിനോന്നാമത്തെ വിമാന സര്‍വ്വീസിന് ഇവിടെ തുടക്കമായിരിക്കുമ്പോള്‍ മയാമി മുതല്‍ ഫോര്‍ട്ട്മയേര്‍സ് ­ നേപ്പിള്‍സ് വരെയുള്ള യാത്രക്കാര്‍ക്ക് ഇത് സൗകര്യമായിരിക്കും . എല്ലാ ദിവസവും രാവിലെ മൂന്നുമണിക്ക് (ലോക്കല്‍ സമയം) ഇ. Read more about എമിരേറ്റ്‌­സ് വിമാന സര്‍വ്വീസ് ഫ്‌­ളോറിഡയിലെ ഫോര്‍ട്ട്­ ലോഡര്‍ഡെയിലില്‍ നിന്നും ആരംഭിക്കുന്നു[…]