ഡാളസ് സൗഹൃദ വേദി ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു –

09;08 am 16/10/2016 എബി മക്കപ്പുഴ ഡാളസ്:ഇന്ത്യ ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലെ നിക്ഷേപങ്ങളും ഭൂമി ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളും അമേരിക്കയില്‍ ടാക്‌സ് റിട്ടേണ്‍ സമര്‍പ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട സാമ്പത്തീക വിഷയങ്ങളെ പറ്റി വിശദീകരിക്കുന്നതിനു സൗജന്യ ടാക്‌സ് സെമിനാര്‍ നവംബര്‍ 30 നു ഞായറാഴ്ച വൈകിട്ട് 5 മണി മുതല്‍ 7 മണി വരെ കാരോള്‍ട്ടണ്‍ ജോസി ലൈനിലുള്ള സാബു ഇന്ത്യന്‍ റെസ്‌റ്റോറന്റിലെ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചിരിക്കുന്നു. പ്രൊഫ.ഫിലിപ്പ് തോമസ് സി.പി.എ ആയിരിക്കും ടാക്‌സ് സെമിനാറില്‍ ക്ലാസ് നല്‍കുന്നത് സാമ്പത്തീക നേട്ടമുണ്ടാക്കുന്ന Read more about ഡാളസ് സൗഹൃദ വേദി ടാക്‌സ് സെമിനാര്‍ സംഘടിപ്പിക്കുന്നു –[…]

കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

10:14 pm 15/10/2016 കൊച്ചി: കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയില്‍ ആരു കയറണം, ആരു കയറേണ്ട എന്ന് കല്‍പ്പിക്കാന്‍ അഭിഭാഷകന്‍ അധികാരിയല്ല. കോടതി ഈ രാജ്യത്തിന്റേതാണ്. കോടതിയുടെ അധികാരി ജുഡീഷ്യറിയാണ്. ജുഡീഷ്യറിക്കുള്ള അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടതില്ല. ജഡ്ജിമാര്‍ക്കുള്ള അവകാശം തങ്ങള്‍ക്കുള്ളതാണെന്ന് അഭിഭാഷകര്‍ തെറ്റിദ്ധരിക്കേണ്ടതില്ല. കോടതിയില്‍ പത്രപ്രവര്‍ത്തകര്‍ കടക്കരുത് എന്നു പറയുന്നത് നിയമലംഘനമാണ്. ഒരു അഭിഭാഷകനും അതിനു സ്വാതന്ത്ര്യമില്ല. നിയമം ലംഘിക്കപ്പെടാതെ നോക്കാന്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഷഫീഖ് Read more about കോടതി സ്വകാര്യസ്വത്താണെന്ന ധാരണ അഭിഭാഷകര്‍ക്കു വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍[…]

മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുന്നു

10:16 pm 15/10/2016 പുലിയെ കൊമ്പന്‍ കുടുക്കുമോ? കൊച്ചി: പുലിയെ കൊമ്പന്‍ കൂടുക്കുമോ എന്നാണ് ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. ആനക്കൊമ്പ് കൈവശം വച്ചതിന് നടന്‍ മോഹന്‍ലാലിനെതിരായ ത്വരിതാന്വേഷണ ഉത്തരവ് വന്നതോടെയാണ് ആരാധകര്‍ക്കിടയില്‍ ഈ ചോദ്യംമുയരുന്നത്. ആനക്കൊമ്പ് കൈവശം വച്ച കേസില്‍ ത്വരിതാനേഷണം നടത്താന്‍ മൂവാറ്റുപുഴ വിജലന്‍സ് കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്. 2011 ഡിസംബറിലാണ് രഹസ്യ വിവരത്തെതുടര്‍ന്ന് ആദായനികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ മോഹന്‍ലാലിന്റെ വീട്ടില്‍നിന്ന് ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് കോടനാട് ഫോറസ്റ്റ് അധികൃതര്‍ കേസെടുത്ത് 2012ല്‍ കോടതിയില്‍ കുറ്റപത്രം Read more about മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് വീണ്ടും സജീവമാകുന്നു[…]

മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ഷൈന എൻ.സി.

10:11 pm 15/10/2016 ന്യൂഡൽഹി: മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ബി.ജെ.പി വക്താവും ദേശീയ നിർവാഹക സമിതിയംഗവുമായ ഷൈന എൻ.സി. ഒരു പ്രത്യേക മത വിഭാഗത്തിനോ ആശയ സംഹിതക്കോ എതിരല്ല ഏക സിവിൽ കോഡ്. എല്ലാവർക്കും തുല്യനീതി ഉറപ്പാക്കാനാണിതെന്നും ആരെയും പ്രീണിപ്പിക്കാനല്ലെന്നും ഷൈന വ്യക്തമാക്കി. മുത്തലാഖ് മുസ് ലിംകളിലെ ഒരു വിഭാഗം സ്ത്രീകളെ മാത്രം ബാധിക്കുന്നതല്ല. ലക്ഷകണക്കിന് സ്ത്രീകളാണ് മുത്തലാഖിനെതിരെ സുപ്രീംകോടതിയിൽ ഹരജികൾ നൽകിയിട്ടുള്ളത്. സൗദി അറേബ്യ, ഇറാഖ്, പാകിസ്താൻ അടക്കം 22 മുസ് Read more about മുത്തലാഖിനെയും ഏക സിവിൽ കോഡിനെയും തുലനം ചെയ്യരുതെന്ന് ഷൈന എൻ.സി.[…]

ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു.

10:10 pm 15/10/2016 ധര്‍മശാല: വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ടെസ്റ്റ് പരമ്പര തൂത്തുവാരിയതിന്റെ ആവശേത്തില്‍ ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു. ധര്‍മശാലയില്‍ പകലും രാത്രിയുമായാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ മത്സരം . മഹേന്ദ്ര സിംഗ് ധോനി ക്യാപ്റ്റനായി തിരിച്ചെത്തുമ്പോള്‍ ടീ ആത്മവിശ്വാസത്തിന്റെ നെറുകയിലാണ്. പരമ്പരയില്‍ 4-1നെങ്കിലും ജയിച്ചാലെ ഇന്ത്യക്ക് ഐസിസി റാങ്കിംഗില്‍ മൂന്നാം സ്ഥാനം ഉറപ്പിക്കാനാവു. നിലവില്‍ 113 പോയന്റുള്ള കീവീസ് മൂന്നാമതും 110 പോയന്റുള്ള ഇന്ത്യ നാലാമതുമാണിപ്പോള്‍. ഇരു ടീമുകളും തമ്മിലുള്ള Read more about ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്ക് ഇന്ത്യ ഞായറാഴ്ച ഇറങ്ങുന്നു.[…]

സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു

10:07 pm 15/10/2016 പാലക്കാട്: നടനവിസ്മയങ്ങള്‍ ഒത്തുചേര്‍ന്ന വര്‍ണാഭ ചടങ്ങില്‍ 46ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. പാലക്കാട് ഇന്ദിരാഗാന്ധി മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് അവാര്‍ഡുകള്‍ വിതരണം ചെയ്തത്. സിനിമാ മേഖലക്ക് നല്‍കിയ സമഗ്ര സംഭാവനക്കുള്ള ജെ.സി. ഡാനിയല്‍ പുരസ്കാരം സംവിധായകന്‍ കെ.ജി. ജോര്‍ജും മികച്ച നടനുള്ള പുരസ്കാരം ദുല്‍ഖര്‍ സല്‍മാനും മികച്ച നടിക്കുള്ളത് പാര്‍വതിയും ഏറ്റുവാങ്ങി. മികച്ച ചിത്രമായി തെരഞ്ഞെടുത്ത ‘ഒഴിവുദിവസത്തെ കളി’ക്കുള്ള പുരസ്കാരം സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ Read more about സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ വിതരണം ചെയ്തു[…]

യു.എസ്​ വിമാനങ്ങളിൽ സാംസങ്​ ഗ്യാലക്​സി നോട്ട്​ 7 നിരോധിക്കുന്നു.

10:02 pm 15/10/2016 വാഷിങ്​ടൺ: യു.എസ്​ വിമാനങ്ങളിൽ സാംസങ്​ ഗ്യാലക്​സി നോട്ട്​ 7 നിരോധിക്കുന്നു. 100ലധികം ഗ്യാലക്​സി ഫോണുകൾ അമിതമായി ചൂടാവുകയും തിപിടിച്ച് ഉപഭോക്​താക്കൾക്ക്​ പരിക്കേൽക്കുകയും ചെയ്​ത സന്ദർഭത്തിലാണ്​ ​ഫോൺ നിരോധിക്കാൻ യു.എസ്​ ട്രാൻസ്​പോർ​േട്ടഷൻ വിഭാഗം ഒരുങ്ങുന്നത്​. ഇന്ന്​ ഉച്ചയോടുകൂടി തീരുമാനം നടപ്പിൽ വരുത്തുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്​. യാത്രക്കാർ ഇൗ ഫോണുകൾ കൊണ്ടുവരരുതെന്നും വിമാനത്തിൽ ചാർജ് ചെയ്യരുതെന്നും ​നേര​ത്തെ ​ഫെഡറൽ ഏവിയേഷൻ അഡ്​മിനിസ്​​ട്രേഷൻ അറിയിച്ചിരുന്നു. ഫോൺ നിരോധം യാത്രക്കാരിൽ ചിലർക്ക്​ ബുദ്ധിമുട്ടാകുമെന്ന്​ അറിയാമെന്നും വിമാനത്തി​​െൻറ സുരക്ഷക്ക്​ പരിഗണന Read more about യു.എസ്​ വിമാനങ്ങളിൽ സാംസങ്​ ഗ്യാലക്​സി നോട്ട്​ 7 നിരോധിക്കുന്നു.[…]

മാധ്യമങ്ങളും ഹിലറിയും ഗൂഡാലോചന നടത്തുന്നുവെന്ന് ട്രംപ്

10:00 pm 15/10/2016 – പി. പി. ചെറിയാന്‍ ഫ്‌ളോറിഡ: ദേശീയ മുഖ്യധാര മാധ്യമങ്ങളും ക്ലിന്റനും ചേര്‍ന്നു തനിക്കെതിരെ ഗൂഢാലോചന നടത്തുന്നതായി ട്രംപ്. ഈയ്യിടെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുന്നതിനുളള ആവശ്യമായ രേഖകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്നും താമസിക്കാതെ തെളിവുകള്‍ പുറത്തു വിടുമെന്നും ട്രംപ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ക്ലിന്റന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ശരിയാണെന്ന് വിശ്വസിക്കുവാന്‍ സാധ്യമല്ലെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മൈക്ക് പെന്‍സും അഭിപ്രായപ്പെട്ടു. കൃത്യമമായി ഉണ്ടാക്കിയ തെളിവുകളാണിതെല്ലാമെന്നും പെന്‍സ് Read more about മാധ്യമങ്ങളും ഹിലറിയും ഗൂഡാലോചന നടത്തുന്നുവെന്ന് ട്രംപ്[…]

കലയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദം 23-ന് –

10:00 pm 15/10/2016 ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ : ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിച്ചിരിക്കെ, ഇരുപാര്‍ട്ടികളിലെയും പ്രമുഖരെ ഉള്‍പ്പെടുത്തി വാശിയേറിയ തെരഞ്ഞെടുപ്പ് സംവാദത്തിന് കല മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ഫിലാഡല്‍ഫിയയില്‍ കളമൊരുക്കുന്നു. ഒക്‌­ടോബര്‍ 23-നു ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3.30 ന് സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌­സ് കോണ്‍ഫറന്‍സ് ഹാളില്‍ (1001 UNRUH AVE, Philadelphia PA 19111) വെച്ചാണ് തെരഞ്ഞെടുപ്പ് സംവാദം അരങ്ങേറുക. പ്രബുദ്ധരായ പൗരസമൂഹത്തിന് ഇരുപാര്‍ട്ടികളിലെയും നയങ്ങളും നിലപാടുകളും Read more about കലയുടെ ആഭിമുഖ്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സംവാദം 23-ന് –[…]

സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; പണം പിന്‍വലിച്ചത് അമേരിക്കയില്‍ നിന്ന്

09;56 pm 15/10/2016 കൊച്ചി: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. ആലുവ സ്വദേശി നവാസിന്റെ 40,333.71 രൂപയാണ് എടിഎം തട്ടിപ്പിലൂടെ നഷ്ടമായത്. അമേരിക്കയിലെ ബ്രൂക്ലിനില്‍ നിന്നാണ് നവാസിന്റെ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചിരിക്കുന്നത് എന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പോലീസ് വിശദമായ അന്വേഷണം തുടങ്ങി. വെള്ളിയാഴ്ചയാണ് നവാസിന്റെ എസ്.ബി.ടി അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ച സന്ദേശം നവാസിന് ലഭിച്ചത്. ഉടന്‍ തന്നെ ബാങ്കിനെ സമീപിച്ച ശേഷം പോലീസിനെ അറിയിക്കുകയായിരുന്നു. ബ്രൂക്ലിനിലുള്ള സിറ്റി ബാങ്ക് വഴി ഡോളറായാണ് പണം മാറ്റിയെടുത്തത്. Read more about സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്; പണം പിന്‍വലിച്ചത് അമേരിക്കയില്‍ നിന്ന്[…]