സഹോദരനെ മര്‍ദ്ദിച്ച യുവാവിനെ കൊല ചെയ്ത കേസില്‍ സഹോദരി അറസ്റ്റില്‍

05:22 pm 16/10/2016 – പി.പി. ചെറിയാന്‍ കുക്ക് കൗണ്ടി(ഷിക്കാഗോ): ഇളയ സഹോദരനെ മര്‍ദിച്ച യുവാവിനെ കൊല ചെയ്യാന്‍ പ്രേരിപ്പിച്ച പതിനെട്ടുകാരിയായ സഹോദരിയെ കോടതിയില്‍ ഹാജരാക്കി. നോര്‍ത്ത് സൈഡ് പാര്‍ക്കിലാണ് 15 വയസ്സുളള ഇളയ സഹോദരനെ നാലു യുവാക്കള്‍ ചേര്‍ന്ന് ആക്രമിച്ചത്. അടിയേറ്റ് അവശനായ സഹോദരന്‍ വീട്ടിലെത്തി. 18 വയസ്സുളള സഹോദരി എലിസബത്ത് ഡയസിനെ വിവരം അറിയിച്ചു. ഡയസും സഹോദരനും ചേര്‍ന്ന് ഫേയ്‌സ് ബുക്കില്‍ നിന്നും പ്രതിയെ കണ്ടെത്തി. സംഭവ സമയത്ത് സ്ഥലത്തുണ്ടായിരുന്ന മറ്റൊരു ദൃക്‌സാക്ഷിയായ യുവാവിനേയും Read more about സഹോദരനെ മര്‍ദ്ദിച്ച യുവാവിനെ കൊല ചെയ്ത കേസില്‍ സഹോദരി അറസ്റ്റില്‍[…]

പുണെയിൽ ബി.ജെ.പി നേതാവിനെ വെടിവെച്ച് കൊന്നു

05:01 pm 16/10/2016 പൂണെ: മുൻ പുണെ നഗരസഭാ കൗൺസിലറും ബി.ജെ.പി താലെഗാവ്-ദഭാഡെ യൂണിറ്റ് പ്രസിഡണ്ടുമായ സച്ചിൻ ബാല സാഹബ് ഷെൽകെയെ അജ്ഞാത സംഘം വെടിവെച്ചു കൊലപ്പെടുത്തി. ഞായറാഴ്ച്ച രാവിലെ 11ന് ഖണ്ഡ് ഗെ പെട്രോൾ പമ്പിന് മുന്നിൽ വെച്ചാണ് ആക്രമണം. കാറിലെത്തിയ സംഘം വെടിയുതിർത്തും വെട്ടിയും ആക്രമിക്കുകയായിരുന്നുവെന്ന് പുണെ പൊലീസ് പറഞ്ഞു. 2013 ലും സച്ചിൻ ഷെൽകെക്ക് നേരെ ആക്രമണമുണ്ടായിരുന്നു.

ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ.

02:15 pm16/10/2016 ന്യൂഡല്‍ഹി: ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ. ഇക്കാര്യം തിങ്കളാഴ്ച സുപ്രീംകോടതിയെ അറിയിക്കാനും മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത പ്രത്യേക യോഗത്തില്‍ തീരുമാനമായി. ലോധ സമിതിയുടെ ചില നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ പ്രായോഗിക തടസ്സങ്ങളുണ്ട്. തിങ്കളാഴ്ച കേസ് പരിഗണിക്കുമ്പോള്‍ ബി.സി.സി.ഐ അഭിഭാഷകന്‍ കപില്‍ സിബല്‍ ഇക്കാര്യങ്ങള്‍ സുപ്രീംകോടതിയെ അറിയിക്കും ബോര്‍ഡിന്‍െറ മുതിര്‍ന്ന അംഗം വ്യക്തമാക്കി. 70 വയസ്സിന് മുകളിലുള്ളവരെ ഭാരവാഹിയാക്കരുത്. മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ബോര്‍ഡ് ഭാരവാഹിത്വം വഹിക്കരുത് തുടങ്ങിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാന്‍ സംസ്ഥാന അസോസിയേഷനുകള്‍ Read more about ലോധ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാനാവില്ളെന്ന മുന്‍ നിലപാടിലുറച്ച് ബി.സി.സി.ഐ.[…]

തെരുവുനായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി ബോബി ചെമ്മണൂരും കൂട്ടരും

02:11 pm 16/10/2016 കോഴിക്കോട്: പിടികൂടിയ തെരുവുനായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി ബോബി ചെമ്മണൂരും കൂട്ടരും. പിടികൂടി തെരുവുനായ്ക്കളെ വയനാട്ടിലെ കേന്ദ്രത്തില്‍ വളര്‍ത്താന്‍ ശ്രമിച്ചത് തടഞ്ഞതോടെപ്രതിഷേധവുമായി ബോബി ചെമ്മണൂര്‍ ഫാന്‍സ് ശനിയാഴ്ച രംഗത്തത്തെി. വെള്ളിയാഴ്ച കോഴിക്കോട് നഗരത്തിലെ വിവിധയിടങ്ങില്‍നിന്ന് പിടികൂടിയ നായ്ക്കളടങ്ങിയ വാഹനം കല്‍പറ്റയിലേക്ക് കൊണ്ടുപോകാനായിരുന്നില്ല. ഇതോടെയാണ് നായ്ക്കളടങ്ങിയ വാഹനവുമായി ശനിയാഴ്ച രാവിലെ കോഴിക്കോട് സിവില്‍ സ്റ്റേഷന് മുന്നില്‍ ഫാന്‍സ് അസോസിയേഷന്‍ പ്രതിഷേധിച്ചത്. ജനങ്ങളുടെ ജീവന് ഭീഷണിയായ തെരുവുനായ്ക്കളെ സ്വന്തം ഭൂമിയില്‍ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ അത് തടയുകയാണെന്നും Read more about തെരുവുനായ്ക്കളെ വയനാട്ടിലേക്ക് കൊണ്ടുപോകാനാവാതെ കുഴങ്ങി ബോബി ചെമ്മണൂരും കൂട്ടരും[…]

കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു

02:10 pm 16/10/2016 കൊച്ചി: കൊച്ചിയിൽ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. കൊടുങ്ങല്ലൂർ സ്വദേശികളായ ഗണേശൻ (65), അഭിഷേക് (12) എന്നിവരാണ് മരിച്ചത്. നാലുപേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാക്കനാട്ട് സെസിനു മുന്നിൽ ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം.

ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്.

02:06 pm 16/10/2016 പനജി;ബ്രിക്സ് ഉച്ചകോടിയിൽ പാകിസ്താനെതിരെ രൂക്ഷപരാമർശങ്ങളുമായി ഇന്ത്യൻ പ്രധാനമന്ത്രി രംഗത്ത്. ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്. ഞങ്ങൾ നേരിടുന്ന ഏറ്റവും ഗുരുതരമായിട്ടുള്ള ഭീഷണി തീവ്രവാദമാണ്. നിർഭാഗ്യവശാൽ ഈ ഭീകരവാദത്തിന്റെ മാതൃത്വം ഇന്ത്യയുടെ അയൽ രാജ്യത്തിൻേറതാണ്. ലോകത്തെ എല്ലാ ഭീകര സംഘടനകളും ഈ രാജ്യവുമായി ബന്ധപ്പെട്ട് നിൽക്കുന്നു. വൻതോതിൽ വ്യാപിക്കുന്ന ഭീകരവാദം ഏഷ്യക്കും യൂറോപ്പിനും വൻ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രധാനമന്ത്രിയെ ഉദ്ധരിച്ചുകൊണ്ട് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഈ രാജ്യം ഭീകരർക്ക് Read more about ബ്രിക്സ് നേതാക്കളുമായുള്ള ചർച്ചയിലാണ് മോദി പാക്കിസ്ഥാനെ പേരെടുത്തു പറയാതെ വിമർശിച്ചത്.[…]

തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണിന്ന്.

09:17 am 16/10/2016 മലയാള സിനിമയുടെ ചരിത്രത്തോടൊപ്പം വളര്‍ന്ന തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണിന്ന്. പല പ്രമുഖ നടീനടന്മാരുടേയും സിനിമാ ജാതകം തിരുത്തിക്കുറിച്ച മലയാള സിനിമയിലെ ആദ്യ സൂപ്പർ സ്റ്റാറുമായിരുന്നു തിക്കുറിശ്ശി. മലയാള സിനിമ കണ്ട ബഹുമുഖ പ്രതിഭ. നാല്‍പ്പത്തി ഏഴു വര്‍ഷത്തെ ചലച്ചിത്ര ജീവിതത്തിനിടയിൽ 700 ഓളം ചിത്രങ്ങളിലെ വേഷപ്പകർച്ച. നടൻ, നാടകകൃത്ത്, നിര്‍മ്മാതാവ്, സംവിധായകന്‍, ഗാനരചയിതാവ് എന്നീ നിലകളില്‍ സാന്നിദ്ധ്യം. മലയാള സിനിമയുടെ തുടക്കം മുതൽവളര്‍ന്ന പ്രതിഭയായിരുന്നു തിക്കുറിശ്ശി സുകുമാരൻ നായർ. കന്യാകുമാരി Read more about തിക്കുറിശ്ശി സുകുമാരന്‍ നായരുടെ നൂറാം ജന്മദിനമാണിന്ന്.[…]

ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ.

09:11 am 16/10/2016 പനാജി: ഭീകരതയുടെ കാര്യത്തില്‍ ഭിന്ന നിലപാട് അംഗീകരിക്കാനാവില്ളെന്നും ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ. ബ്രിക്സ് ഉച്ചകോടിക്കത്തെിയ ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ്ങുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം വ്യക്തമാക്കിയത്. ജയ്ശെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിന് ഐക്യരാഷ്ട്രസഭ നിരോധമേര്‍പ്പെടുത്തണമെന്ന ഇന്ത്യയുടെ ആവശ്യം ചൈന എതിര്‍ത്ത പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ പ്രഖ്യാപനം. ഇന്ത്യയും ചൈനയും ഭീകരതയുടെ ഇരകളാണെന്നും മേഖല ഈ ഭീഷണിയുടെ കെടുതികള്‍ അനുഭവിക്കുകയാണെന്നും മോദി വ്യക്തമാക്കിയതായി വിദേശകാര്യ വക്താവ് Read more about ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്ന് മുക്തമല്ളെന്നും ഇന്ത്യ.[…]

ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും.

08:10 am 16/10/2016 കിഗാലി: പാരിസ് ഉടമ്പടിക്കു പിന്നാലെ ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും. മാരകമായ ഹരിതഗൃഹവാതകങ്ങളുടെ (ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ -എച്ച്.എഫ്.സി) തോത് ഗണ്യമായി കുറക്കാന്‍ 150ലേറെ രാജ്യങ്ങളാണ് റുവാണ്ടയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ധാരണയിലത്തെിയത്. കാര്‍ബണ്‍ഡൈ ഓക്സൈഡിനെക്കാള്‍ മാരകമായ എയര്‍കണ്ടീഷനറുകളും റഫ്രിജറേറ്ററുകളും സ്പ്രേകളും പുറംതള്ളുന്ന ഹൈഡ്രോഫ്ളൂറോ കാര്‍ബണുകളെക്കുറിച്ചായിരുന്നു യോഗത്തില്‍ പ്രധാന ചര്‍ച്ച. ഫ്രിഡ്ജ്, എയര്‍ കണ്ടീഷനിങ്, സ്പ്രേ എന്നിവയുടെ അമിത ഉപയോഗമാണ് ഹൈഡ്രോഫ്ളൂറോ കാര്‍ബണിന്‍െറ തോത് വര്‍ധിക്കാനുള്ള പ്രധാന കാരണം. ഇന്ത്യയെയും ചൈനയെയും പോലുള്ള സാമ്പത്തിക Read more about ആഗോളതാപനം തടയാന്‍ കിഗാലി ഉടമ്പടിയും.[…]

മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു.

09:08 am 16/10/2016 കൊച്ചി: എറണാകുളം മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു. ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു അപകടം. 50 വയസ്സ് തോന്നിക്കുന്ന പുരുഷനും 45ഉം 20ഉം വയസ്സ് തോന്നിക്കുന്ന രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇവര്‍ ഒരേകുടുംബത്തിലെ അംഗങ്ങളാണെന്നാണ് സൂചന. ഹൗറ-കൊച്ചുവേളി എക്സ്പ്രസാണ് ഇടിച്ചത്. മരിച്ചവരുടെ ബന്ധുക്കളെന്ന് കരുതുന്ന പിറവം വെള്ളൂരില്‍ നിന്നുള്ളവര്‍ രാത്രി സ്ഥലത്തത്തെി. മൃതദേഹങ്ങള്‍ തൃപ്പൂണിത്തുറ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മുളന്തുരുത്തി റെയില്‍വേ സ്റ്റേഷനുസമീപം പ്ളാറ്റ്ഫോമിനോട് ചേര്‍ന്നാണ് അപകടം. ഇടിയുടെ Read more about മുളന്തുരുത്തിയില്‍ ട്രെയിന്‍ തട്ടി രണ്ടു സ്ത്രീകളടക്കം മൂന്നു പേര്‍ മരിച്ചു.[…]