ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു

04:09 am 17/10/2016 കെന്‍റക്കി: അമേരിക്കയുടെ അതിവേഗ ഓട്ടക്കാരന്‍ ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു. പിതാവിനെപ്പോലെ 100 മീറ്ററിലും 200 മീറ്ററിലും ഉയര്‍ന്നുവരുന്ന കായിക താരമായിരുന്നു ട്രിനിറ്റി. ഞായറാഴ്ച പുലര്‍ച്ചെ ലെക്സിങ്ടണിലെ റെസ്റ്റാറന്‍റില്‍ വാഹനങ്ങളില്‍ എത്തിയ രണ്ടുകൂട്ടര്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ കഴുത്തില്‍ വെടിയേറ്റാണ് ട്രിനിറ്റി മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ട്രിനിറ്റിയെ ആശുപത്രിയിലത്തെിച്ചെങ്കിലും രക്ഷിക്കാനായില്ളെന്ന് പൊലീസ് പറഞ്ഞു. വെടിവെപ്പു നടത്തിയ സംഘത്തില്‍ ട്രിനിറ്റി ഇല്ളെന്നും വെടിവെപ്പു നടക്കുമ്പോള്‍ റെസ്റ്റാറന്‍റില്‍ കാഴ്ചക്കാരിയായിരുന്ന ഇവര്‍ക്ക് Read more about ടൈസണ്‍ ഗേയുടെ പതിനഞ്ചു വയസ്സുകാരി മകള്‍ ട്രിനിറ്റി ഗേ വെടിയേറ്റു മരിച്ചു[…]

ഒന്നാം തിയതി പൂജകൾക്കായി ശബരിമല നട തുറന്നു.

08:09 pm 16/10/2016 ശബരിമല: മലയാള മാസം ഒന്നാം തിയതി പൂജകൾക്കായി ശബരിമല നട തുറന്നു. ആയിരങ്ങളാണ് ദർശനത്തിന് എത്തിയത്. അടുത്ത ഒരു വർഷത്തേക്കൂള്ള മേൽശാന്തിമാരെ തെരഞ്ഞെടുക്കാനൂളള നറുക്കെടുപ്പ് തിങ്കളാഴ്ച രാവിലെ നടക്കും. ശബരിമല, മാളികപ്പുറം ക്ഷേത്രങ്ങളിലേക്കാണ് മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നത്.

താരങ്ങളുടെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നവരെ കാത്തിരിക്കുന്നത് വലിയ പണി.

07:59 pm 16/10/2016 മുംബൈ: താരങ്ങളുടെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നവരെ കാത്തിരിക്കുന്നത് വലിയ പണി. പ്രമുഖ ഇന്‍റര്‍നെറ്റ് സുരക്ഷാസേവന ദാതാക്കളായ മക്കാഫിയാണ് ഇത്തരമൊരു കണ്ടെത്തല്‍ നത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വൈറസുകളുടെ ആക്രമണം ഏറ്റവും കൂടുതല്‍ ഉണ്ടാകുന്നത് പ്രിയതാരങ്ങളുടെ പേരിലുള്ള ബ്രൗസിംഗിലൂടെയാണ് എന്നാണ് ഇവരുടെ കണ്ടെത്തല്‍. ഇതിന്‍റെ അടിസ്ഥാനത്തില്‍ തരങ്ങളുടെ പേരുകള്‍ തരം തിരിച്ചുള്ള റിപ്പോര്‍ട്ടാണ് മക്കാഫി പ്രസിദ്ധീകരിച്ചിരിക്കുന്നത്. പ്രിയ താരങ്ങളുടെ വിശേഷങ്ങള്‍ അറിയാന്‍ ഇന്‍റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന വൈറസുകള്‍, കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളെ തകര്‍ക്കാന്‍ തക്ക ശേഷിയുള്ള മാല്‍വെയറുകള്‍ Read more about താരങ്ങളുടെ വിവരങ്ങള്‍ ഇന്‍റര്‍നെറ്റില്‍ തിരയുന്നവരെ കാത്തിരിക്കുന്നത് വലിയ പണി.[…]

ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.

07:57 pm 16/10/2016 ന്യൂഡല്‍ഹി: 2013ലെ ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി. കേദാര്‍നാഥ്-ത്രിയുഗിനാരായണ്‍ പാതയുടെ ഇരു വശങ്ങളിലുമായാണ് ഞായറാഴ്ച മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.ഡി.എൻ.എ സാമ്പിളുകൾ ശേഖരിച്ച ശേഷം അസ്ഥികൂടങ്ങൾ സംസ്കരിക്കുമെന്ന് ഗര്‍വാള്‍ റേഞ്ച് ഐജി സഞ്‌ജൈ ഗുന്‍ജയാല്‍ അറിയിച്ചു. 2013 ലുണ്ടായ ദുരന്തത്തിൽ കാണാതയവരുടെ പട്ടിക സെപ്തംബറില്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ പുറത്തുവിട്ടിരുന്നു. 4,120 പേരെയാണ് കാണാതായവരുടെ പട്ടികയിലുണ്ടായിരുന്നത്. ഇതിൽ 92 പേർ വിദേശികളാണ്. രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് ഉത്തരാഖണ്ഡ് പ്രളയം. പ്രധാന തീർഥാടന Read more about ഉത്തരാഖണ്ഡ് പ്രളയത്തില്‍ കാണാതായ അമ്പതിലധികം പേരുടെ അസ്ഥികൂടങ്ങള്‍ കണ്ടെത്തി.[…]

താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനെന്ന് ട്രമ്പ്

07:55 pm 16/10/2016 എഡിസണ്‍ (ന്യൂജഴ്‌സി): താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനെന്നും പ്രധാനമന്ത്രിമാരില്‍ ഒരാളാണ് നരേന്ദ്ര മോദിയെന്നും അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. വെളിപ്പെടുത്തി. ന്യൂജഴ്‌സിയില്‍ നടന്ന റിപ്പബ്ലിക്കന്‍ ഹിന്ദു സഖ്യം സംഘടിപ്പിച്ച പരിപാടിയില്‍ സംകാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ യു.എസിന്റെ തന്ത്രപ്രധാനമായ സഖ്യകക്ഷിയെന്നു വിശേഷിപ്പിച്ച ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം താന്‍ പ്രസിഡന്റായാല്‍ കൂടുതല്‍ ശക്തിപ്പെടുമെന്ന് പറഞ്ഞു. ട്രംപ് ഭരണകൂടത്തിന്റെ കീഴില്‍ ഇന്ത്യയും യു.എസും ഉറ്റ സുഹൃത്തുക്കളായിരിക്കും. ഒന്നിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ ആശ്ചര്യകരമായ Read more about താന്‍ ഇന്ത്യയുടെയും ഇന്ത്യക്കാരുടെയും വലിയൊരു ആരാധകനെന്ന് ട്രമ്പ്[…]

ഫൊക്കാന ഇലക്ഷന്‍ സമാധാനപരം. തമ്പി ചാക്കോ പുതിയ പ്രസിഡന്റ്

07:51 pm 1610/2016 – സുമോദ് നെല്ലിക്കാല ഫിലാഡല്‍ഫിയ: എതിര്‍ സ്ഥാനാര്‍ത്തി മാധവന്‍ നായര്‍ പിന്മാറിയതിനെ തുടര്‍ന്ന് തമ്പി ചാക്കോ ഫൊക്കാനയുടെ പുതിയ പ്രസിഡന്റ് ആയി എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. ട്രഷറര്‍ സ്ഥാനാര്‍ത്ഥിയായി തമ്പിച്ചാക്കോ ടീമിലെ സനല്‍ ഗോപിനാഥ് പിന്‍വാങ്ങിയതോടെ മാധവന്‍ ബി നായര്‍ ടീമിലെ ഷാജി വര്‍ഗീസ് ഫൊക്കാനയുടെ ട്രെഷറര്‍ ആയി തിരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറിയായി ഫിലിപ്പോസ് ഫിലിപ് വിജയിച്ചു ­ ടോമി കോക്കാട് ആയിരുന്നു എതിര്‍ സ്ഥാനാര്‍ഥി എക്‌­സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് – ജോയി ഇട്ടന്‍ Read more about ഫൊക്കാന ഇലക്ഷന്‍ സമാധാനപരം. തമ്പി ചാക്കോ പുതിയ പ്രസിഡന്റ്[…]

കാലിഫോര്‍ണിയയില്‍ വെടിവെയ്പ്: മൂന്നു മരണം 12 പേര്‍ക്ക് പരിക്ക്

07:49 pm 16/10/2016 – പി.പി. ചെറിയാന്‍ കാലിഫോര്‍ണിയ: വെസ്റ്റ് ആഡംസിലെ ഒരു റെസ്റ്റോറന്റില്‍ ഒക്‌ടോബര്‍ 15-നു ശനിയാഴ്ച രാവിലെ നടന്ന വെടിവെയ്പില്‍ 3 പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ജന്മദിനാഘോഷങ്ങള്‍ നടക്കുന്നതിനിടെയുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവെയ്പുണ്ടായതെന്ന് ലോസ് ആഞ്ചലസ് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് പീറ്റ്# വിറ്റിംങം പറഞ്ഞു. പ്രതികളെന്നു സംശയിക്കുന്ന ഒരു പുരുഷനേയും സ്ത്രീയേയും ഇതിനകം ചോദ്യം ചെയ്യുന്നതിനു കസ്റ്റഡിയില്‍ എടുത്തു. മറ്റു മൂന്നു പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് അറിയിച്ചു. ജമൈക്കന്‍ Read more about കാലിഫോര്‍ണിയയില്‍ വെടിവെയ്പ്: മൂന്നു മരണം 12 പേര്‍ക്ക് പരിക്ക്[…]

ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മലയാളം ക്ലാസ്സ് ആരംഭിച്ചു

07:48 pm 16/10/2016 ന്യൂയോര്‍ക്ക് : ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ വിജയദശമി ദിവസമായ ഒക്ടോബര്‍ 11, ബുധനാഴ്ച മലയാളം ക്ലാസ്സിന് തുടക്കം കുറിച്ചു. മാതൃഭാഷയുടെ ആദ്യാക്ഷരങ്ങള്‍ കുട്ടികളെ പഠിപ്പിച്ചുകൊണ്ട് സംസ്കൃത ഭാരതി യു.എസ്.എയുടെ പ്രിന്‍സിപ്പളായ. ഡോ.പത്മകുമാര്‍ ഈ സംരംഭം ഉത്ഘാടനം ചെയ്തു. തദവസരത്തില്‍ അസ്സോസിയേഷന്‍ പ്രസിഡന്റ് സുധന്‍ പാാലയ്ക്കല്‍, ജനറല്‍ സെക്രട്ടറി സുനില്‍ കുമാര്‍ കൃഷ്ണന്‍, വനിതാ വിഭാഗം പ്രസിഡന്റ് മായ ഷൈജു, സെക്രട്ടറി ഇന്ദുലേഖ സന്തോഷ്­, മുന്‍ പ്രസിഡന്റ് ജനാര്‍ദ്ദനന്‍ അയ്യപ്പന്‍ Read more about ശ്രീനാരായണ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക മലയാളം ക്ലാസ്സ് ആരംഭിച്ചു[…]

കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി

06:26 pm 16/10/2016 കണ്ണുർ: കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചകള്‍ക്കായി ആർ.എസ്​.എസ് മുന്നോട്ട് വരണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത്അമിത്ഷായാണ്. ആർ.എസ്​.എസുകാരോട്​ സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. ബി.ജെ.പി ചര്‍ച്ചക്ക്​ തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും നേരത്തെ ബി.ജെ.പി എം.എൽ.എ ഒ.രാജഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം മുഖ്യമന്ത്രിയുടെ ഔദാര്യത്തിന് പോകേണ്ട ആവശ്യം ആർ.എസ്​.എസിനും ബി.ജെ.പിക്കും ഇല്ലെന്ന് ബി.ജെ.പി നേതാവ് എം.ടി രമേശ് വ്യക്തമാക്കി.

കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം നിര്യാതനായി

05:28 pm 16/10/2016 – പി. പി. ചെറിയാന്‍ ഡാലസ് : പത്തനംതിട്ട നാരങ്ങാനം കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം (95) നിര്യാതനായി. ഭാര്യ റാന്നി ചെത്തോങ്കര കാഞ്ഞിക്കാവില്‍ പരേതയായ ഏലിയാമ്മ. മക്കള്‍ : ഡോ. കെ. എ. കോശി, ഡോ. കെ. എ. വര്‍ഗീസ്, കുഞ്ഞമ്മ ജോണ്‍, കെ. എ. തോമസ് (റോലറ്റ്, ഡാലസ്), മറിയാമ്മ ബേബി, കെ. എ. എബ്രഹാം (ഗാര്‍ലന്റ്, ഡാലസ്), കെ. എ. ബഞ്ചമിന്‍, അന്നമ്മ നൈനാന്‍, സൂസമ്മ വര്‍ഗീസ് (മസ്കിറ്റ്, Read more about കണ്ടന്‍കുളത്ത് കെ. കെ. ഏബ്രഹാം നിര്യാതനായി[…]