വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര വെടിയേറ്റ് മരിച്ചു

01:15 pm 17/10/2016 മുംബൈ: മുംബൈയില്‍ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനെ വെടിവെച്ചു കൊലപ്പെടുത്തി. വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര(72)യാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9 മണിയോടെ സാന്താക്രൂസിലെ സ്വവസതിയില്‍ വെച്ചാണ് ഭൂപേന്ദ്ര വെടിയേറ്റത്. മുംബൈയിലെ ഭൂമാഫിയക്കെതിരെ ശക്തമായ പോരാട്ടം നടത്തുന്ന വ്യക്തിയാണ് ഭൂപേന്ദ്ര വീര. വീരയുടെ മരണത്തിനു പിന്നില്‍ ഭൂമാഫിയാണെന്ന് അദ്ദേഹത്തിന്‍െറ സഹപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇതിനെതിരെ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയര്‍ന്നിട്ടുണ്ട്. വന്നിട്ടുണ്ട്. ഭൂമാഫിയക്കെതിരെ വിവരാവകാശ നിയമം ഉപയോഗിച്ചു കൊണ്ടായുള്ള പ്രവര്‍ത്തനമായിരുന്നു വീരയുടെ നേതൃത്വത്തില്‍ തുടര്‍ന്നിരുന്നത്. മുബൈയിലെ Read more about വിവരാവകാശ പ്രവര്‍ത്തകന്‍ ഭൂപേന്ദ്ര വീര വെടിയേറ്റ് മരിച്ചു[…]

ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചു -സർതാജ് അസീസ്

01:11 pm 17/10/2016 ഇസ്ലാമാബാദ്: ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചുവെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സർതാജ് അസീസ്. കശ്മീരില്‍ നടക്കുന്ന സംഭവങ്ങള്‍ മറച്ചുവെക്കാനാണ് ഇന്ത്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. തീവ്രവാദം നേരിടുന്നതിന് ബ്രിക്‌സ് അംഗരാജ്യങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാകിസ്താന്‍ എക്കാലത്തും തയാറാണ്. തീവ്രവാദികളെ പാകിസ്താന്‍ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഭീകരര്‍ക്കെതിരെ പോരാട്ടം നടത്തുമെന്ന് പാകിസ്താന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പാക് മണ്ണില്‍ ഇന്ത്യന്‍ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങൾ നേരിടും. കശ്മീരില്‍ നടക്കുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിക്കാന്‍ ഐക്യരാഷ്ട്രസഭ അന്വേഷണ സംഘത്തെ അയക്കണമെന്നും സര്‍ത്താജ് Read more about ബ്രിക്‌സ് രാജ്യങ്ങളെ മോദി തെറ്റിദ്ധരിപ്പിച്ചു -സർതാജ് അസീസ്[…]

അമിത്​ഷാ രാജ്യദ്രോഹിയും ഹർദിക്​ പ​േട്ടൽ രാജ്യസ്​നേഹിയുമെന്ന്​ കെജ്രിവാൾ

1:09 pm 17/10/2016 അഹമദാബാദ്​: ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ഷായെ രൂക്ഷമായി വിമർശിച്ചും പ​േട്ടൽ സമുദായ നേതാവ്​ ഹർദിക്​ പ​​േട്ടലിനെ പ്രശംസിച്ചും ഡൽഹി മുഖ്യമന്ത്രി അരവിന്ദ്​ കെജ്രിവാൾ. അമിത്​ഷാ രാജ്യദ്രോഹിയും ഹർദിക്​ പ​േട്ടൽ രാജ്യസ്​നേഹിയും ആണെന്നും കെജ്രിവാൾ പറഞ്ഞു. 2017 ലെ തെരഞ്ഞെടുപ്പി​െൻറ ഭാഗമായി നടത്തിയ പ്രചരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസും ബി.ജെ.പിയും ഭാര്യ- ഭർത്താവിനെ പോലെയാണ്​ . അവർ രണ്ടു പേരും ​െഎക്യത്തോട്​ കൂടിയാണ്​ കഴിയുന്നതെന്നും കെജ്രിവാൾ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ്​ കഴിഞ്ഞാൽ ബി.ജെ.പിയും കോൺഗ്രസ​ും ഇല്ലാത്ത Read more about അമിത്​ഷാ രാജ്യദ്രോഹിയും ഹർദിക്​ പ​േട്ടൽ രാജ്യസ്​നേഹിയുമെന്ന്​ കെജ്രിവാൾ[…]

റീത ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക്

12:49 PM 17/10/2016 ലഖ്നോ: ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കോണ്‍ഗ്രസിന് കനത്ത പ്രഹരം നൽകി പി.സി.സി മുന്‍ പ്രസിഡന്‍റും എം.എൽ.എയുമായ റിത ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ നയിച്ചത് റീത ബഹുഗുണ ജോഷിയായിരുന്നു. എന്നാല്‍ ഉത്തര്‍പ്രേദേശ് രാഷ്ട്രീയത്തിലേക്ക് ഷീലാ ദീക്ഷിത്തിനെ കൊണ്ടുവരാനുളള പാര്‍ട്ടി തീരുമാനത്തില്‍ ജോഷിക്ക് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ദീക്ഷിതിനെ മൂഖ്യമന്ത്രിസ്ഥാനാര്‍ഥിയായും കോണ്‍ഗ്രസ് ഉയര്‍ത്തികാട്ടിയിരുന്നു. റീതയുടെ സഹോദരനും മുന്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുമായ വിജയ് ബഹുഗുണ ഈ വര്‍ഷമാദ്യം ഒമ്പത് എം.എല്‍.എ മാരുമായി കോണ്‍ഗ്രസ് Read more about റീത ബഹുഗുണ ജോഷി ബി.ജെ.പിയിലേക്ക്[…]

ഷമീര്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം

01:05 PM 17/10/2016 തൃശൂര്‍: കാളത്തോട് ഷമീര്‍ വധക്കേസില്‍ ആറ് പ്രതികള്‍ക്ക് ജീവപര്യന്തവും 25,000 രൂപ വീതം പിഴയും വിധിച്ചു. നെല്ലിക്കുന്ന് സ്വദേശി ഷമീറിനെ 2005ല്‍ കാളത്തോട് കൂറ സെന്‍്ററില്‍ വച്ച് ആക്രമിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒന്നു മുതല്‍ നാലുവരെയും ആറും ഏഴും പ്രതികളായ ഒല്ലൂക്കര സ്വദേശികളായ ജയന്‍, സനിലന്‍, അനിലന്‍, രാജേഷ്, രാജേഷ്, വര്‍ഗീസ് എന്നിവരെയാണ് ഒന്നാം അഡിഷണല്‍ ജില്ലാ കോടതി ശിക്ഷിച്ചത്. ഇവര്‍ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. പ്രതികള്‍ പൊതുസ്ഥലത്തു മദ്യപിക്കുന്നത് ചോദ്യം Read more about ഷമീര്‍ വധക്കേസ്: പ്രതികള്‍ക്ക് ജീവപര്യന്തം[…]

മൊബൈല്‍ കോടതി ഇനി ഓര്‍മ

01:02 pm 17/10/2016 കോഴിക്കോട്: റോഡ് നിയമലംഘനക്കേസുകള്‍ പൊതുനിരത്തില്‍ തന്നെ വിചാരണ ചെയ്ത് തീര്‍പ്പാക്കുന്ന മൊബൈല്‍ കോടതി ഇനി ഓര്‍മ. ട്രാഫിക് നിയമലംഘനങ്ങള്‍ തല്‍സമയം തീര്‍പ്പാക്കാന്‍ 50 കൊല്ലത്തോളമായി പ്രവര്‍ത്തിക്കുന്ന ചലിക്കുന്ന കോടതി സംവിധാനമാണ് നിര്‍ത്തലാക്കിയത്. സംസ്ഥാനതലത്തിലുള്ള തീരുമാന പ്രകാരം കോഴിക്കോട്ടെ കോടതിയും ഓട്ടം നിര്‍ത്തി. ഇപ്പോള്‍ മൊബൈല്‍ കോടതിയുടെ ചുമതലയുള്ള രണ്ടാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ഗാര്‍ഹിക പീഡന കേസുകള്‍ക്കായുള്ള പ്രത്യേക കോടതിയാക്കി മാറ്റുന്ന കാര്യം പരിഗണനയിലാണ്. പൊലീസിന് വലിയ പിഴചുമത്താന്‍ അധികാരമില്ലാതിരുന്ന Read more about മൊബൈല്‍ കോടതി ഇനി ഓര്‍മ[…]

ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; അറിയില്ലെന്ന് പിണറായി

12:44 pm 17/10/2016 തിരുവനന്തപുരം: ബന്ധു നിയമന വിവാദവും മുഖ്യമന്ത്രി പിണറായി വിജയനെയും ലക്ഷ്യമിട്ട് നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ അടിയന്തര പ്രമേയം. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളും ബന്ധു നിയമനങ്ങളിൽ മുഖ്യമന്ത്രിയുടെ പങ്കും അന്വേഷിക്കണമെന്ന് അടിയന്തര പ്രമേയത്തിന് അനുമതി തേടിയ വി.ഡി സതീശൻ ആവശ്യപ്പെട്ടു. എന്നാൽ, പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങൾ സഭ നിർത്തിവെച്ച് ചർച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. വിവാദ നിയമനങ്ങൾ തന്‍റെ പരിഗണനയിലോ അറിവിലോ വന്നിട്ടില്ല. താൻ അറിയേണ്ട കാര്യവുമില്ല. നിയമനങ്ങൾ വകുപ്പ് മന്ത്രി Read more about ബന്ധു നിയമനം: മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്ന് പ്രതിപക്ഷം; അറിയില്ലെന്ന് പിണറായി[…]

കൊല്ലം ചാത്തിനാംകുളത്തിന് സമീപം റെയിൽ പാളത്തില്‍ വീണ്ടും വിള്ളല്‍.

12:36 pm 107/10/2016 കൊല്ലം: കൊല്ലം ചാത്തിനാംകുളത്തിന് സമീപം റെയിൽ പാളത്തില്‍ വീണ്ടും വിള്ളല്‍. ഇന്ന് രാവിലെ വേണാട് എക്സ്പ്രസ് കടന്നു പോകുമ്പോൾ വൻ ശബ്ദത്തോടെ പാളത്തിന്‍റെ ഭാഗങ്ങൾ ഇളകി തെറിക്കുകയായിരുന്നു. 12 സെന്‍റിമീറ്ററോളം പാളം ഇളകി തെറിച്ചതായി അധികൃതർ അറിയിച്ചു. ഒരാഴ്ച മുൻപും ഇതേ ഭാഗത്ത് പാളത്തിൽ വിള്ളൽ കണ്ടെത്തിയിരുന്നു.

ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മനുകുമാറും ശബരിമല, മാളികപ്പുറം മേൽശാന്തിമാർ

12:34 pm 7/10/2016 സന്നിധാനം: ശബരിമല അയ്യപ്പക്ഷേത്രം മേൽശാന്തിയായി ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയെയും മാളികപ്പുറം അമ്പലം മേൽശാന്തിയായി മനുകുമാർ എം.ഇയെയും തെരഞ്ഞെടുത്തു. ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരി പാലക്കാട് ചെറുപ്പുളശേരി തെക്കുപുറമ്പത്ത് മനയിലെ അംഗമാണ്. കോട്ടയം ചങ്ങനാശേരി വാഴപ്പള്ളി പുതുമന ഇല്ലത്തിലെ അംഗമാണ് മനുകുമാർ. ഉഷപൂജക്കു ശേഷം സന്നിധാനത്ത് നടന്ന നറുക്കെടുപ്പിൽ 15 പേരിൽ നിന്നാണ് ഉണ്ണികൃഷ്ണൻ നമ്പൂതിരിയെ തെരഞ്ഞെടുത്തത്. മാളികപ്പുറം മേൽശാന്തി പട്ടികയിൽ 11 പേർ ഉണ്ടായിരുന്നു. മാളികപ്പുറം മേൽശാന്തിമാരുടെ പട്ടികയിലും ഉണ്ണികൃഷ്ണൻ നമ്പൂതിരി ഉൾപ്പെട്ടിരുന്നു. വൃശ്ചികം Read more about ടി.എൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയും മനുകുമാറും ശബരിമല, മാളികപ്പുറം മേൽശാന്തിമാർ[…]

അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവയ്പ്; സൈനികന്‍ കൊല്ലപ്പെട്ടു

04:11 am 17/10/2016 ജമ്മു: അതിര്‍ത്തിയില്‍ വീണ്ടും പാക്കിസ്ഥാന്റെ വെടിനിര്‍ത്തല്‍ ലംഘനം. വെടിവയ്പില്‍ ഒരു സൈനികന്‍ കൊല്ലപ്പെട്ടു. ജമ്മു കാഷ്മീരിലെ രജൗരിയിലാണ് വെടിവയ്പുണ്ടായത്. 6 രജ്പുത് റെജിമെന്റിലെ അംഗമായ സുധേഷ് കുമാര്‍ എന്ന സൈനികനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. ഞായറാഴ്ച രാവിലെ പാക് സൈന്യം വെടിവയ്പ് ആരംഭിക്കുകയായിരുന്നു. ഇന്ത്യന്‍ സൈന്യവും തിരിച്ചു വെടിയുതിര്‍ത്തു. വൈകിട്ട് എട്ടുമണിയോടെയാണ് ഏറ്റുമുട്ടല്‍ അവസാനിച്ചത്.