കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണു; ഒരു മരണം

12:27 PM 18/10/2016 പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ പഴയ കെട്ടിടം പൊളിക്കുന്നതിനിടെ തകർന്നു വീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരിക്ക്. രാവിലെ പത്തരയോടെ പെരിന്തൽമണ്ണ കീഴാറ്റൂരിനടുത്ത് പതിനെട്ടിലാണ് സംഭവം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാൾ തമിഴ്നാട് സ്വദേശിയാണെന്ന് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ പെരിന്തൽമണ്ണ അൽ ഷിഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് സൈബര്‍ സുരക്ഷ പഠന ക്യാമ്പുകള്‍ സംഗടിപ്പിക്കുന്നു

12:55 pm 18/10/2016 കാനഡ: കാനഡയിലെ ഏക വിവിധ ഭാഷാ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ ആയ ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് സൗജന്യ “സൈബര്‍ സുരക്ഷ” പഠന ക്യാമ്പുകള്‍ സംഗടിപ്പിക്കുന്നു.ഒക്ടോബര്‍ 2016 സൈബര്‍ സുരക്ഷാ മാസം ആയി ലോകം ആചരിക്കുമ്പോള്‍ മാധ്യമ ധര്‍മ്മം.പൊതുജന നന്മ,വളര്‍ന്നു വരുന്ന തലമുറയോടുള്ള മാധ്യമങ്ങളുടെ കടപ്പാട് എന്നിവ ഒരിക്കല്‍ കൂടി തെളിക്കുന്നതിന് കഇജഇ വേദി ഒരുക്കുക. ലോകം ജിജിറ്റല്‍ യുഗം ഏറ്റു വാങ്ങുമ്പോള്‍ നാം അറിയാതെ എത്തിപ്പെടുന്ന സൈബര്‍ സ്­കാമുകള്‍,പതിയിരിക്കുന്ന ഓണ്‍ലൈന്‍ ചതിക്കുഴികള്‍,കുട്ടികളും,മുതിര്‍ന്നവരും,വനിതകളും,നേരിട്ട് Read more about ഇന്‍ഡോ കനേഡിയന്‍ പ്രസ്സ് ക്ലബ് സൈബര്‍ സുരക്ഷ പഠന ക്യാമ്പുകള്‍ സംഗടിപ്പിക്കുന്നു[…]

ഒഡീഷയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം: 23 പേര്‍ മരിച്ചു

ഭുവനേശ്വര്‍ : ഭുവനേശ്വറില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ 23 മരണം. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിസ് ആന്‍ഡ് എസ്!യുഎം ഹോസ്പിറ്റലിലാണ് തീപിടിത്തം. ആശുപത്രിയിലെ ഡയാലിസിസ് വാര്‍ഡിലെ അത്യാഹിത വിഭാഗത്തിലാണ് തീപിടിത്തം ഉണ്ടായത്. വൈകിട്ട് ഏഴുമണിയോടെയാണ് സംഭവം. ഏഴ് ഫയര്‍ഫോഴ്‌സ് എഞ്ചിനുകള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഷോട്ട് സര്‍ക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ആശുപത്രിയിലെ ഒന്നാം നിലയിലുള്ള ഡയാലിസിസ് ഓപ്പറേഷന്‍ തിയറ്ററിലാണ് ആദ്യം തീപടര്‍ന്നതായി കണ്ടത്. ഇത് ഐസിയുവിലേക്ക് വ്യാപിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രി Read more about ഒഡീഷയിലെ ആശുപത്രിയില്‍ വന്‍ തീപിടിത്തം: 23 പേര്‍ മരിച്ചു[…]

ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍

12:50 pm 18/10/2016 – കെ.ജെ.ജോണ്‍ ന്യുയോര്‍ക്ക് : സെന്റ് തോമസ്­ എക്യുമെനിക്കല്‍ ഫെഡറേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ ന്യുയോര്‍ക്കില്‍ നടന്ന 2016 ലെ ത്രിദിന വാര്‍ഷിക കണ്‍വന്‍ഷന്‍, സെന്റ് ജോണ്‍സ്് മാര്‍ത്തോമ്മ ചര്‍ച്ച്്, സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് , ജൂബിലി മെമ്മോറിയല്‍ സി എസ് ഐ ചര്‍ച്ച് എന്നിവിടങ്ങളില്‍ വെച്ച് ഒരിക്കലും മറക്കാനാവാത്ത ദൈവാനുഭവങ്ങളുടെ പെരുമഴയായി പെയ്ത്, അനുഗ്രഹസന്ദേശങ്ങളുടെ ആത്മീയ ആഘോഷങ്ങളോടെ പൂര്‍ത്തിയായി. ലോകപ്രശസ്ത കുടുംബപ്രേഷിതനും, ഫാമിലി കൗണ്‍സിലറും, വചനപ്രഘോഷകനും, ജീവകാരുണ്യ പ്രവര്‍ത്തകനും, Read more about ജീവന്റെ നല്ല ഭാഗം കണ്ടെത്തുക: സണ്ണി സ്റ്റീഫന്‍[…]

ഒര്‍ലാന്റോ ഐ.പി.സിയ്ക്ക് പുതിയ ആരാധനാലയം; ശിലാസ്ഥാപനം ഒക്ടോബര്‍ 30ന്

12:49 pm 18/10/2016 നിബു വെള്ളവന്താനം ഫ്‌ളോറിഡ: ഇന്‍ഡ്യാ പെന്തക്കോസ്ത് ദൈവസഭയുടെ നോര്‍ത്ത് അമേരിക്കയിലുള്ള സൗത്ത് ഈസ്റ്റ് റീജിയനിലെ പ്രമൂഖ സഭകളിലൊന്നായ ഒര്‍ലാന്റോ ഐ.പി.സി സഭ പുതിയതായി പണികഴിപ്പിക്കുന്ന ആരാധനാലയത്തിന്റെ നിര്‍മ്മാണോത്ഘാടനം ഒക്ടോബര്‍ 30 ന് ഞായറാഴ്ച 12.30ന് നടത്തപ്പെടും. സീനിയര്‍ ശുശ്രൂഷകന്‍ പാസ്റ്റര്‍ ജേക്കബ് മാത്യൂ കെട്ടിടത്തിന്റെ ശിലാസ്ഥാപനകര്‍മ്മം പ്രാര്‍ത്ഥനയോടുകൂടി നിര്‍വ്വഹിക്കും. ബില്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ബ്രദര്‍ അലക്‌സാണ്ടര്‍ ജോര്‍ജ്, വൈസ് പ്രസിഡന്റ് ബ്രദര്‍ സാം ഫിലിപ്പ്, സഭാ സെക്രട്ടറി ബ്രദര്‍ രാജു പൊന്നോലില്‍, ട്രസ്റ്റി Read more about ഒര്‍ലാന്റോ ഐ.പി.സിയ്ക്ക് പുതിയ ആരാധനാലയം; ശിലാസ്ഥാപനം ഒക്ടോബര്‍ 30ന്[…]

കണക്ടികട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു

12:33 pm 18/10/2016 – പി. പി. ചെറിയാന്‍ കണക്ടികട്ട് : കണക്ടികട്ട് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയും മലയാളിയുമായ ജെഫ്‌നി (19) ഒക്ടോബര്‍ 16 ഞായറാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. യൂണിവേഴ്‌സിറ്റി ക്യാമ്പസിനകത്തുളള ഫയര്‍ സ്‌റ്റേഷന്റെ ഗാരേജ് ഡോറിനു മുമ്പില്‍ ഇരിക്കുകയായിരുന്ന ജെഫ്‌നിയുടെ ശരീരത്തിലൂടെ ഫയര്‍ ഫോഴ്‌സ് വാഹനം കയറി ഇറങ്ങിയാണ് അപകടം സംഭവിച്ചത്. എമര്‍ജന്‍സി കോള്‍ ലഭിച്ചതിനെ തുടര്‍ന്ന് വാഹനം പുറത്തിറക്കാന്‍ ഓട്ടോമാറ്റിക് ഗാരേജ് ഡോര്‍ തുറന്നപ്പോള്‍ ഡോറില്‍ ചാരിയിരിക്കുകയായിരുന്ന ജെഫ്‌നി പുറകോട്ട് വീഴുകയായിരുന്നു. െ്രെഡവര്‍ വാഹനം Read more about കണക്ടികട്ടില്‍ മലയാളി വിദ്യാര്‍ത്ഥിനി വാഹനാപകടത്തില്‍ മരിച്ചു[…]

കോഴിക്കോട് പൊലീസിന് നേരെ മണൽ മാഫിയയുടെ ആക്രമണം

12:25pm 18/10/2016 കോഴിക്കോട്: മണൽകടത്ത് തടയാൻ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ മണൽ മാഫിയയുടെ ആക്രമണം. അർധരാത്രിക്ക് ശേഷം കോഴിക്കോട് മേപ്പയൂർ ആവളപ്പുഴയിലാണ് സംഭവം. സിവിൽ പൊലീസ് ഒാഫീസർ സുനിൽ കുമാറിനാണ് ആക്രമണത്തിൽ പരിക്കറ്റത്. ഇദ്ദേഹത്തെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സുനിൽ കുമാറിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മണലുമായി കടന്ന ലോറി പൊലീസ് വാഹനത്തിൽ ഇടിപ്പിച്ചായിരുന്നു ആക്രമണം. പ്രദേശത്ത് കുറേകാലങ്ങളായി വൻ മണൽകടത്താണ് മാഫിയ നടത്തുന്നത്.

അമേ­രി­ക്കന്‍ പ്രസി­ഡന്‍ഷ്യല്‍, ഇല­ക്ഷന്‍ ഡിബേറ്റ് പട­ക്ക­ള­ത്തില്‍ മല­യാ­ളി­കള്‍ ഏറ്റു­മു­ട്ടി

12:24 pm 18/10/2016 എ.­സി. ജോര്‍ജ് ഹ്യൂസ്റ്റന്‍: ആസ­ന്ന­മായ അമേ­രി­ക്കന്‍ പ്രസി­ഡന്റ് ഇല­ക്ഷന്‍ ഡിബേ­റ്റില്‍ ഡെമോ­ക്രാ­റ്റിക് പാര്‍ട്ടി നോമിനി ഹില്ലരി ക്ലിന്റനു വേണ്ട ി­യും, റിപ്പ­ബ്ലി­ക്കന്‍ പാര്‍ട്ടി നോമിനി ഡോനാള്‍ഡ് ട്രമ്പിനു വേണ്ട ിയും അരയും തലയും മുറുക്കി എത്തിയ ഗ്രെയി­റ്റര്‍ ഹ്യൂസ്റ്റ­നിലെ മല­യാ­ളി­കള്‍ തെര­ഞ്ഞെ­ടുപ്പ് സംവാദ ഗോദ­യില്‍ അതി­ശ­ക്ത­മായി ഏറ്റു­മു­ട്ടി. രണ്ടു പാര്‍ട്ടി­ക­ളു­ടേയും ആശ­യ­ങ്ങളും അജ­ണ്ട ­കളും ട്രാക്കു റിക്കാര്‍ഡു­കളും കൈമു­ത­ലാക്കി ഹ്യൂസ്റ്റ­നിലെ രാഷ്ട്രീയ പ്രബു­ദ്ധ­രായ വ്യക്തി­കള്‍ ഇരു­പ­ക്ഷവും നിന്ന് അത്യന്തം വീറോടും വാശി­യോടും പോരാ­ടി. Read more about അമേ­രി­ക്കന്‍ പ്രസി­ഡന്‍ഷ്യല്‍, ഇല­ക്ഷന്‍ ഡിബേറ്റ് പട­ക്ക­ള­ത്തില്‍ മല­യാ­ളി­കള്‍ ഏറ്റു­മു­ട്ടി[…]

മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: രണ്ട് മരണം

12:11 AM 18/10/2016 മുംബൈ: മുംബൈയിലെ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ രണ്ട് മരണം. നഗരത്തിലെ പ്രധാന കെട്ടിടമായ മേക്കർ ടവറിലാണ് തീപിടിത്തമുണ്ടായത്. ചൊവ്വാഴ്ച പുലർച്ചെ കെട്ടിടത്തിന്‍റെ 20ാം നിലയിലായിരുന്നു തീപിടിത്തം. 11 പേരെ രക്ഷപ്പെടുത്തിയെന്നാണ് ഔദ്യോഗിക വിവരം. ബജാജ് ഇലക്ട്രിക്കൽസിന്‍റെ മാനേജിങ് ഡയറക്ടർ ഷേഖർ ബജാജിന്‍റെ ഫ്ലാറ്റിലാണ് തീപിടിച്ചതെന്നാണ് സൂചന. സംഭവത്തിൽ രണ്ടു ഫ്ലാറ്റുകൾ പൂർണമായും കത്തി നശിച്ചു. തക്കസമയത്ത് പൊലീസും ഫയർഫോഴ്സും എത്തിയതിനാൽ തീ നിയന്ത്രണ വിധേയമായെന്ന് എഴുത്തുകാരി ശോഭാ ഡേ പ്രതികരിച്ചു. Read more about മുംബൈയിലെ ഫ്ലാറ്റിൽ തീപിടിത്തം: രണ്ട് മരണം[…]

ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും

02:24 PM 17/10/2016 കൊച്ചി: കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ പ്രതി അമീറുൽ ഇസ്ലാമിനുവേണ്ടി അഡ്വ. ബി.എ. ആളൂര്‍ ഹാജരാകും. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടി സുപ്രീംകോടതിയില്‍ അടക്കം ഹാജരായ അഭിഭാഷകനാണ് ആളൂര്‍. ആളൂരിനെ അഭിഭാഷകനായി നിയമിക്കണമെന്നാവശ്യപ്പെട്ട് അമീറുൽ ഇസ്ലാം നല്‍കിയ അപേക്ഷ കോടതി അംഗീകരിച്ചു. കഴിഞ്ഞ ഏപ്രില്‍ 28നാണ് രായമംഗലം പഞ്ചായത്തിലെ ഇരവിച്ചിറയില്‍ 29 കാരിയായ നിയമ വിദ്യാര്‍ഥിനി ജിഷയെ രാത്രി വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടത്. കൂലിപ്പണിക്ക് പോയിരുന്ന അമ്മ രാത്രി 8.30ന് വീട്ടിലെത്തിയപ്പോഴാണ് ജഡം Read more about ജിഷ വധം: അമീറിനുവേണ്ടി ആളൂര്‍ ഹാജരാകും[…]