ലോധ സമിതി റിപ്പോർട്ട്​: പുന:പരി​ശോധന ഹരജി സുപ്രീംകോടതി തള്ളി

04:28 PM 18/10/2016 മുംബൈ: ലോധ കമീഷ​െൻറ ശിപാർശകൾ നടപ്പാക്കണമെന്ന വിധിക്കെതിരെ ബി.സി.സി.​െഎ സമർപ്പിച്ച പുന:പരിശോധന ഹരജി സുപ്രീംകോടതി തള്ളി. ലോധ സമിതിയുടെ ശിപാർശകൾ അ​പ്രായോഗികമാണെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ബിസിസി​െഎ ​േ​കാടതിയെ സമീപിച്ചത്​. പുന:പരിശോധന ഹരജി തള്ളിയതോടെ ലോധ സമിതിയുടെ നിർ​ദേശങ്ങൾ നടപ്പിലാക്കാൻ ബി.സി.സി.ഐ നിർബന്ധിതമാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിനു നേരെ ബോംബാക്രമണം

01:22 pm 18/10/2016 പി. പി. ചെറിയാന്‍ നോര്‍ത്ത് കരോളിന: ഹാല്‍സ്ബര്‍ഗിലുളള റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫിസിനു നേരെ ഫയര്‍ ബോംബ് വലിച്ചെറിയുകയും ഭീഷിണിപ്പെടുത്തുന്ന വാചകങ്ങള്‍ എഴുതി വയ്ക്കുകയും ചെയ്തതായി നോര്‍ത്ത് കാരലൈനയില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ 16 ഞായറാഴ്ച രാവിലെയാണ് തകര്‍ക്കപ്പെട്ട നിലയില്‍ ഓഫിസിനകം കാണപ്പെട്ടത്. ജനലിലൂടെയാണ് ബോംബ് വലിച്ചെറിഞ്ഞത്. നാസി റിപ്പബ്ലിക്കന്‍സ് എന്ന വാചകമാണ് ഓഫിസിലും സമീപത്തുളള കെട്ടിടങ്ങളിലും എഴുതിവച്ചത് എന്ന് അധികൃതര്‍ അറിയിച്ചു. ജനാധിപത്യത്തിനു നേരെ നടന്ന നഗ്‌നമായ ആക്രമണമാണിതെന്ന് നോര്‍ത്ത് കാരലൈന Read more about റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫീസിനു നേരെ ബോംബാക്രമണം[…]

കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു.

01:16 pm 18/10/2016 കീര്‍ത്തി സുരേഷ് സൂര്യയുടെ നായികയാകുന്നു. സൂര്യയുടെ ആക്ഷന്‍ ത്രില്ലറായ താന സേര്‍ന്ത കൂട്ടം എന്ന സിനിമയിലാണ് കീര്‍ത്തി സുരേഷ് യനായികയാകുന്നത്. ഇതാദ്യമായാണ് കീര്‍ത്തി സൂര്യയുടെ നായികയാകുന്നത്. വിഗ്നേണ് സിനിമയുടെ സംവിധാനം നിര്‍വഹിക്കുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതസംവിധാനം ചെയ്യും. അതേസമയം ശിവകാര്‍ത്തികേയനുമായി കീര്‍ത്തി ഒന്നിച്ച റെമോ സൂപ്പര്‍ഹിറ്റായി മാറിയിരിക്കുകയാണ്. വിജയ്‍യുടെ ഭൈരവായിലും നേനു ലോക്കലിലുമാണ് കീര്‍ത്തി ഇപ്പോള്‍‌ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.

01:18 pm 18/10/2016 മഡ്രിഡ്: ഗ്രൂപ് റൗണ്ടില്‍ നില ഭദ്രമാക്കാനായി ഇന്നും നാളെയുമായി വമ്പന്മാര്‍ കളത്തിലിറങ്ങും. ഗ്രൂപ് ‘ഇ’ മുതല്‍ ‘എച്ച്’ വരെ ഇന്ന് രാത്രിയില്‍ മത്സരിക്കുമ്പോള്‍ ശേഷിക്കുന്നവര്‍ നാളെ കളത്തിലിറങ്ങും. തോല്‍വിയറിയാതെ 14 കളി പൂര്‍ത്തിയാക്കിയ റയല്‍ മഡ്രിഡ് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാം ജയം തേടിയാണ് സ്വന്തം മണ്ണില്‍ പന്തുതട്ടുന്നത്. ഗ്രൂപ് ‘എഫി’ല്‍ പോളിഷ് ചാമ്പ്യന്മാരായ ലഗിയ വാര്‍സാവയാണ് എതിരാളി. ആദ്യ മത്സരത്തില്‍ പോര്‍ചുഗല്‍ ക്ളബ് സ്പോര്‍ട്ടിങ്ങിനോട് ജയിക്കുകയും രണ്ടാമങ്കത്തില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടിനോട് സമനില വഴങ്ങുകയും Read more about യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ വീണ്ടും പോരാട്ടദിനങ്ങള്‍.[…]

സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ

01:09 PM 18/10/2016 സെൻറ്​ ലൂയിസ്​​: സ്​ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയ റിപബ്ലിക്കൻ പ്രസിഡൻറ്​ സ്ഥാനാർഥി ഡൊണാർഡ്​ ​ട്രംപിന്​ പിന്തുണയുമായി ഭാര്യ മെലാനിയ ​ട്രംപ്​. ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങൾ കളവാണെന്ന്​ മെലാനിയ പറഞ്ഞു. സിഎൻഎൻ ചാനലിന്​ നൽകിയ അഭിമുഖത്തിലാണ്​ മെലാനിയ ​ഡൊണാൾഡ്​ ട്രംപിനെ പിന്തുണ്ണച്ച്​ രംഗത്തുവന്നത്​. പുറത്തുവന്ന വിഡിയോയിലെ ട്രംപി​െൻറ്​ സ്​ത്രീ വിരുദ്ധ പരാമർശങ്ങൾ ഗൗരവമായി കാണേണ്ടതില്ല. ഭർത്താവ്​ മുന്‍പൊരിക്കലും ഇത്തരം പരാമർശം നടത്തുന്നത്​ താന്‍ കേട്ടിട്ടില്ല. ട്രംപിന്റെ വാക്കുകള്‍ കേട്ടപ്പോള്‍ അതിശയം തോന്നി. ട്രംപ്​ ഇൗ രീതിയിൽ Read more about സ്​ത്രീ വിരുദ്ധ പരാമർശം:ട്രംപിന്​ ഭാര്യയുടെ പിന്തുണ[…]

ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം നടത്തി

01:11 pm 18/10/2016 ഷിക്കാഗോ: “ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം’ (Divinization in St. Ephrem) എന്ന പേരില്‍ ഷിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ചാന്‍സിലറായ റവ.ഡോ. സെബാസ്റ്റ്യന്‍ വേത്താനത്ത് ഇംഗ്ലീഷില്‍ എഴുതിയ പുസ്തകത്തിന്റെ പ്രകാശനം ഷിക്കാഗോ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവ് 2016 ഒക്‌ടോബര്‍ 15-നു ശനിയാഴ്ച നിര്‍വഹിച്ചു. ഇരിഞ്ഞാലക്കുട രൂപതാധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ പ്രഥമ കോപ്പി ഏറ്റുവാങ്ങി. ഷിക്കാഗോ സീറോ മലബാര്‍ രൂപതയുടെ സഹായ മെത്രാന്‍ Read more about ഡിവിനൈസേഷന്‍ ഇന്‍ സെന്റ് എഫ്രേം പുസ്തക പ്രകാശനം നടത്തി[…]

ഭക്ഷ്യ സുരക്ഷാ നിയമം: നവംബര്‍ ഒന്ന് മുതൽ അരി വിതരണമെന്ന് ഭക്ഷ്യ മന്ത്രി

01:08 pm 18/10/2016 തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ നിയമപ്രകാരം നവംബര്‍ ഒന്ന് മുതൽ അരി വിതരണം ആരംഭിക്കുമെന്ന് ഭക്ഷ്യ, പൊതുവിതരണ മന്ത്രി പി. തിലോത്തമൻ. അർഹതാ ലിസ്റ്റിൽ ഉൾപ്പെടാനുള്ളവരുടെ അപേക്ഷ ഒക്ടോബർ 20 വരെ സ്വീകരിക്കും. അതിൻമേലുള്ള പരാതികൾ ഒക്ടോബർ 30 വരെയും അർഹതയുള്ളവരുടെ അന്തിമ പട്ടിക 2017 ജനുവരി ഒന്നിന് പ്രസിദ്ധീകരിക്കും. ഫെബ്രുവരി ഒന്നിന് പുതിയ റേഷന്‍ കാര്‍ഡ് വിതരണം ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര നിബന്ധനകൾ അരി വിതരണത്തിൽ തടസമായെന്ന് മന്ത്രി പറഞ്ഞു. റേഷന്‍ Read more about ഭക്ഷ്യ സുരക്ഷാ നിയമം: നവംബര്‍ ഒന്ന് മുതൽ അരി വിതരണമെന്ന് ഭക്ഷ്യ മന്ത്രി[…]

ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന്

01:07 pm 18/10/2016 ഷിക്കാഗോ: ഇരുപതിലധികം രാജ്യങ്ങളില്‍ ചാപ്റ്ററുകളുള്ള ഇന്ത്യന്‍ വംശജരുടെ സംഘടനയായ ഗ്ലോബല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ (ഗോപിയോ) ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന് ഓക് ബ്രൂക്ക് മരിയറ്റ് ഹോട്ടലിന്റെ ഗ്രാന്‍ഡ് ബാള്‍ റൂമില്‍ വച്ച് നടത്തപ്പടുമെന്ന് പ്രസിഡന്റ് ഗ്ലാഡ്‌­സണ്‍ വര്‍ഗീസ് അറിയിച്ചു. അമേരിക്കയിലെ ബിസിനസ് ലോകത്തിലെ പ്രമുഖരായ ജെ.പി. മോര്‍ഗന്‍ ചെയ്‌­സ് സി.ഇ.ഒ മെലിസ ബീന്‍, മോട്ടോറളയുടെ ചീഫ് അഡ്മിനിസ്‌­ട്രേറ്റീവ് ഓഫീസര്‍ മാര്‍ക്ക് ഹാക്കര്‍, Read more about ഗോപിയോ ഷിക്കാഗോയുടെ ബിസിനസ് കോണ്‍ഫറന്‍സും ആനുവല്‍ ഗാലയും നവംബര്‍ 13 ന്[…]

സീറോ മലബാര്‍ കത്തീഡ്രലില്‍ യുദാശ്ശീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 30-ന്

01:00pm 18/10/2016 – ബീന വള്ളിക്കളം ഷിക്കാഗോ: ക്രിസ്തുശിഷ്യനും, അത്ഭുതപ്രവര്‍ത്തികളുടെ മദ്ധ്യസ്ഥനുമായ വി. യൂദാശ്ശീഹായുടെ തിരുനാള്‍ ആഘോഷം ഒക്‌ടോബര്‍ 30-നു സീറോ മലബാര്‍ കത്തീഡ്രലില്‍ ആഘോഷിക്കുന്നു. ഇതിനു മുന്നോടിയായി പത്തുദിവസത്തെ നൊവേനയും പ്രാര്‍ത്ഥനകളും 21-നു വെള്ളിയാഴ്ച ആരംഭിക്കുന്നു. ശനി, ഞായര്‍ ദിവസങ്ങളിലെ രാവിലത്തെ കുര്‍ബാനയ്ക്കുശേഷവും, ഇടദിവസങ്ങളില്‍ വൈകിട്ട് 7 മണിക്കുള്ള കുര്‍ബാനയോട് അനുബന്ധിച്ചുമാകും പ്രാര്‍ത്ഥനകള്‍. ഇതോടൊപ്പം കൊന്തനമസ്കാരവും ഉണ്ടായിരിക്കും. ഒക്‌ടോബര്‍ 30-നു ഞായറാഴ്ച 11 മണിക്ക് ആഘോഷമായ തിരുനാള്‍ കുര്‍ബാനയും, പ്രദക്ഷിണവും, പ്രാര്‍ത്ഥനകളും നടക്കും. നൊവേന പ്രാര്‍ത്ഥനകളിലും, Read more about സീറോ മലബാര്‍ കത്തീഡ്രലില്‍ യുദാശ്ശീഹായുടെ തിരുനാള്‍ ഒക്‌ടോബര്‍ 30-ന്[…]

ആതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

11:00 AM 18/10/2016 തിരുവനന്തപുരം: ആതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനായി കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്നും എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിരപ്പള്ളി പദ്ധതി നാടിന്​ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും Read more about ആതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ[…]