റവ. ഫിലിപ്പ് ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി നിര്യാതയായി

08;21 pm 30/12/2016 – പി.പി.ചെറിയാന്‍ സെന്റ് ലൂയിസ്: സെന്റ് ലൂയിസ്, ഇന്ത്യാന പൊലിസ് മാര്‍ത്തോമാ ഇടവക വികാരി റവ.ഫിലിപ്പ് ബേബിയുടെ മാതാവ് ഏല്യാമ്മ ബേബി (അമ്മിണി) 73 നിര്യാതയായി. കരുനാഗപ്പള്ളി ആക്കതോട്ടില്‍ മിനിഭവന്‍ വി.ബേബിയുടെ ഭാര്യയാണ്. മേപ്രാല്‍ കൊല്ലത്തു കുടുംബാംഗമാണ് പരേത. മക്കള്‍: മറിയാമ്മ എബ്രഹാം, റവ.ഫിലിപ്പ് ബേബി(സെന്റ് ലൂയിസ് മാര്‍ത്തോമാ ഇടവക വികാരി), വര്‍ഗീസ് ബേബി.മരുമക്കള്‍: ഒ.എം. അബ്രഹാം, റേനു ഫിലിപ്പ് ബേബി, ലിസ്സി വര്‍ഗീസ് ബേബിസംസ്ക്കാരം കരുനാഗ പള്ളി സെന്റ് തോമസ് മാര്‍ത്തോമ Read more about റവ. ഫിലിപ്പ് ബേബിയുടെ മാതാവ് ഏലിയാമ്മ ബേബി നിര്യാതയായി[…]

കേരളത്തിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണശേഖരം….ലോക റിക്കാര്‍ഡ്!!!

8:20 pm 30/12/2016 – എബി മക്കപ്പുഴ കേരളത്തിലെ മുത്തൂറ്റ് ഫിനാന്‍സ്, മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മണപ്പുറം ഫിനാന്‍സ് എന്നീ പണമിടപാട് സ്ഥാപനങ്ങള്‍ക്കു മൊത്തം 263 ടണ്‍ സ്വര്‍ണശേഖരം ഉണ്ടെന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. ഇത് ബെല്‍ജിയം, സിങ്കപ്പൂര്‍, സ്വീഡന്‍, ആസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലെ മൊത്തം സ്വര്‍ണത്തിന്റെ അളവിനേക്കാള്‍ വരും. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ കണക്കുപ്രകാരം ഇന്ത്യ 558 ടണ്‍ സ്വര്‍ണശേഖരവുമായി ലോകത്ത് 11മത്തെ സ്ഥാനത്താണ്. അതില്‍ 263 ടണ്‍ സ്വര്‍ണം കേരളത്തിലെ മൂന്നു പണമിടപാട് Read more about കേരളത്തിലെ മൂന്ന് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വര്‍ണശേഖരം….ലോക റിക്കാര്‍ഡ്!!![…]

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ഡാലസില്‍ കര്‍ഷകരെ ആദരിച്ചു

08:19 pm 30/12/2016 ഡാളസ്: വേള്‍ഡ് മലയാളീ കൗണ്‍സില്‍ ഡി. എഫ്. ഡബ്ല്യൂ പ്രൊവിന്‍സു ഡാളസിലെ മികച്ച ബാക് യാര്‍ഡ് കര്‍ഷകരെ ആദരിച്ചത് മലയാളി സമൂഹത്തിനു മാതൃക യായി. ക്രിസ്തുമസ് ആഘോഷത്തോടൊപ്പം നടന്ന ഹ്ര്യദ്യവും ലളിതവുമായ ചടങ്ങിലാണ് അംഗീകാരങ്ങള്‍ നല്‍കിയത്. കര്‍ഷക ശ്രീ ആയി തിരഞ്ഞെടുത്ത ഉണ്ണൂണ്ണി ടൈറ്റസിനു പ്രൊവിന്‍സ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ ശ്രീ ടി. സി. ചാക്കോ ട്രോഫി നല്‍കി. ഒപ്പം തിരഞ്ഞെടുക്കപ്പെട്ട കര്‍ഷക ശ്രീ തോമസ് ജോര്‍ജ് ആണ്. ശ്രീ ഉണ്ണൂണ്ണി മാസ്കിറ്റിലും Read more about വേള്‍ഡ് മലയാളി കൗണ്‍സില്‍ ഡി.എഫ്.ഡബ്ല്യു പ്രോവിന്‍സ് ഡാലസില്‍ കര്‍ഷകരെ ആദരിച്ചു[…]

അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.

07:11 pm 30/12/2016 ലഖ്​നോ: സമാജവാദി പാർട്ടി അധ്യക്ഷൻ മുലായം സിങ്​ യാദവ്​ മുഖ്യമന്ത്രിയും മകനുമായ അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി. ആറ് വർഷത്തേക്കാണ് നടപടി. അഖിലേഷ് ഇന്ന് രാജിവെക്കുമെന്ന് സൂചനയുണ്ട്. ബന്ധുവും മുതിർന്ന പാർട്ടി നേതാവുമായ രാം ഗോപാൽ യാദവിനെയും മുലായം പുറത്താക്കിയിട്ടുണ്ട്. ഈ മാസം ഇത് രണ്ടാം തവണയാണ് രാം ഗോപലിനെതിരായ നടപടി. മുഖ്യമന്ത്രിയെ തെറ്റായ രീതിയിൽ നടത്തിച്ചെന്നാണ് അദ്ദേഹത്തിനെതിരായ കുറ്റം. ഇരുവരും പാർട്ടിയെ ദുർബലമാക്കിയതായും മുലായം Read more about അഖിലേഷ്​ യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പാർട്ടിയിൽ നിന്നും പുറത്താക്കി.[…]

സൈബര്‍ നുഴഞ്ഞുകയറ്റം; 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി

07:10 pm 30/12/2016 വാഷിംഗ്ടണ്‍: സൈബര്‍ ആക്രമണങ്ങളിലൂടെ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇടപ്പെട്ടതിന്റെ പേരില്‍ 35 റഷ്യന്‍ നയതന്ത്രജ്ഞരെ യുഎസ് പുറത്താക്കി. തിരിച്ചടിക്കല്‍ നടപടികളുടെ ഭാഗമായി റഷ്യന്‍ ഇന്റലിജന്‍സ് കൂടിക്കാഴ്ചകള്‍ക്ക് ഉപയോഗിക്കുന്ന ന്യൂയോര്‍ക്കിലേയും മെരിലന്‍ഡിലേയും കെട്ടിടങ്ങള്‍ അടച്ചിടുവാനും തീരുമാനമെടുത്തു. സൈബര്‍ ആക്രമണത്തില്‍ റഷ്യക്കെതിരെ പ്രത്യക്ഷമായും രഹസ്യമായും തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞിരുന്നു. വാഷിംഗ്ടണ്‍ ഡിസി എംബസിയിലേയും സാന്‍ ഫ്രാന്‍സിസ്‌കോ കോണ്‍സുലേറ്റിലേയും 35 റഷ്യന്‍ നയതന്ത്രജ്ഞരെയാണ് പുറത്താക്കിയതെന്നു യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു. ഇവരോടു Read more about സൈബര്‍ നുഴഞ്ഞുകയറ്റം; 35 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി[…]

സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –

07:09 pm 30/12/2016 ചാര്‍ളി പടനിലം. ഹൂസ്റ്റണ്‍ : മലങ്കര ഓര്‍ത്തഡോക്ള്‍സ് സഭയുടെ സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന ക്ലെര്‍ജി മീറ്റിങ്ങും, ഭദ്രാസന അസംബഌയും, മലങ്കര അസോസിയേഷന്‍ മാനേജിങ്ങ് കമ്മിറ്റിയിലേക്കും , ഭദ്രാസന കൗണ്‍സിലിലേക്കും ഉള്ള തിരഞ്ഞെടുപ്പും ഫെബ്രുവരി 2 മുതല്‍ 4 വരെ ഭദ്രാസന ആസ്ഥാനമായ ബീസ്‌ലി ഉര്‍ശലേം അരമനചാപ്പലില്‍ വയ്ച്ചു നടത്തപ്പെടുന്നതാണ് എന്ന് അറിയിച്ചുകൊണ്ടുള്ള കല്പന ഫെബ്രുവരി 2 നു വൈദീക മീറ്റിങ്ങും, 3 നു ഉച്ച കഴിഞ്ഞു ഭദ്രാസന അസ്സംബ്ലിയും 4 നു Read more about സൗത്ത് വെസ്റ്റ് അമേരിക്കന്‍ ഭദ്രാസന അസ്സംബ്ലിയും ഇലക്ഷനും –[…]

സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു

05:10 pm 30/12/2016 മു​ംബൈ: സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു. ​സാമ്പത്തിക ക്ര​മക്കേട്​ തടയൽ നിയമം അനുസരിച്ചാണ്​ കേസ്​. വിവിധ മതവിഭാഗങ്ങൾക്കിടയിൽ മതസ്​പർദ്ധയുണ്ടാക്കിയെന്നാരോപിച്ച്​ ദേശീയ അന്വേഷണ ഏജൻസിയും സാക്കിർ നായിക്കിനെതിരെ കേസ്​ ഫയൽ ചെയ്​തിരുന്നു. ചാവേറിനെ പ്രോത്സാഹിപ്പിക്കുന്നു, വിവിധ മതങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കുകയും വിഭാഗീയത സൃഷ്ടിക്കുകയും ചെയ്യുന്നു, യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്നു, സാകിര്‍ നായികും മറ്റ് അംഗങ്ങളും രാജ്യത്തിന്‍െറ ബഹുസ്വരതക്കും മതേതരത്വത്തിനും എതിരാണ് തുടങ്ങിയ കാരണങ്ങള്‍ നിരത്തി നവംബര്‍ 17ന്​ യു.എ.പി.എ Read more about സാമ്പത്തിക ക്രമക്കേട് ആരോപിച്ച്​ മതപ്രഭാഷകൻ സാക്കിർ നായിക്കിനെതി​രെ എൻ​ഫോഴ്​സ്​​മെൻറ്​ ഡയറക്​ടറേറ്റ്​ കേസെടുത്തു[…]

ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു.

05:07 pm 30/12/2016 ചൈന : ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു. പർവത ​പ്രദേശങ്ങളിലെ യുനാൻ –ഗുയിസ​ഹൗ പ്രവിശ്യകളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാലം കഴിഞ്ഞ വ്യാഴാഴ്​ചയാണ്​ സഞ്ചാരികൾക്കായി തുറന്നുകൊടുത്തത്​. നദിക്ക്​ മുകളിലൂടെ നിർമിച്ചിരിക്കുന്ന പാലത്തിന് 565 മീറ്റർ ഉയരമാണെന്നും നിലവിലെ സഞ്ചാര സമയത്തിൻറെ പകുതി​േയാളം ഇത്​ കുറക്കുമെന്നുമാണ്​ ഗുയിസഹൗ​ പ്രവിശ്യയിലെ ഗതാഗത വിഭാഗത്തി​െൻറ ഒൗദ്യോഗിക വെബ്​സൈറ്റ്​ പറയുന്നത്​. നിലവിൽ ഇവി​ടേക്ക്​ പോകുന്നതിന്​ നാലു മണിക്കൂറിൽ കൂടുതൽ സമയമെടുക്കുന്നുണ്ട്​. ​1341 മീറ്റർ നീളമുള്ള പുതിയ Read more about ലോകത്തെ ഏറ്റവും വലിയ പാലം ചൈനയിൽ ഗതാഗതത്തിനായി തുറന്നു.[…]

പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി.

05:04 pm 30/12/2016 തിരുവനന്തപുരം: ഡിസംബർ 31ന്​ മൂന്ന്​ വർഷം പൂർത്തിയാകുന്ന പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി. അടുത്ത ജൂൺ 30നകം മൂന്ന്​ വർഷം പൂർത്തിയാകുന്ന റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധിയും ഇത്തരത്തിൽ നീട്ടിയിട്ടുണ്ട്​. ഇന്ന്​ നടന്ന പി.എസ്​.സി യോഗത്തിന്​ ശേഷമാണ്​ റാങ്ക്​ ലിസ്​റ്റുകൾ നീട്ടാനുള്ള തീരുമാനം പി.എസ്​.സി കൈക്കൊണ്ടത്​. നേരത്തെ റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്​ പ്രതിപക്ഷ യുവജന സംഘടനകളും ഉദ്യോഗാർത്ഥികളും സമരം നടത്തിയിരന്നു. ഇതിനെ തുടർന്ന്​ റാങ്ക്​ ലിസ്​റ്റുകളുടെ കാലാവധി നീട്ടാൻ Read more about പി.എസ്​.സി റാങ്ക്​ ലിസ്​റ്റകളുടെ കാലാവധി ആറു മാസം നീട്ടി.[…]

പേമ ഖണ്ഡു അടക്കം ഏഴു പേരെ പി.പി.എ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു.

03:21 pm 30/12/2016 ഇറ്റാനഗർ: അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമ ഖണ്ഡു അടക്കം ഏഴു പേരെ പീപ്പിൾസ് പാർട്ടി ഓഫ് അരുണാചൽ പ്രദേശ് (പി.പി.എ) പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു. പേമ ഖണ്ഡുവിനെ കൂടാതെ ഉപമുഖ്യമന്ത്രി ചൗന മേനെയും അഞ്ച് എം.എൽ.എമാരെയുമാണ് പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് പുറത്താക്കിയത്. ജാംബേയ് ടാഷി, സി.ടി മെയിൻ, പി.ഡി സോന, സിഗ്നു നാംചൂം, കാംതഹലു മോസാങ് എന്നിവരാണ് പാർട്ടി നടപടിക്ക് വിധേയരായ എം.എൽ.എമാർ. ഇന്ന് ചേരുന്ന പാർട്ടി യോഗം പുതിയ മുഖ്യമന്ത്രിയെ Read more about പേമ ഖണ്ഡു അടക്കം ഏഴു പേരെ പി.പി.എ പ്രാഥമിക അംഗത്വത്തിൽ നിന്നു സസ്‌പെൻഡ് ചെയ്തു.[…]