ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു

12:22 pm 29/12/2016 മോസ്‌കോ: ലോക മുന്‍ ഒന്നാം നമ്പര്‍ താരം അന ഇവാനോവിച്ച് ടെന്നിസില്‍ നിന്ന് വിരമിച്ചു. തുടര്‍ച്ചയായി അലട്ടുന്ന പരിക്കുകളെത്തുടര്‍ന്നാണ് കളി മതിയാക്കാനുള്ള തീരുമാനം. പിന്തുണയും പ്രോത്സാഹനവും നല്‍കിയ എല്ലാവരോടും നന്ദിയുണ്ടെന്ന് തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് 29 കാരിയായ അന പറഞ്ഞു. 2008ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം അന നേടിയിരുന്നു. നിലവില്‍ ലോക റാങ്കിംഗില്‍ 63 ആം സ്ഥാനത്താണ് അന ഇവാനോവിച്ച്.

സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.

12;20 pm 29/12/2016 ‍ സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ. തുര്‍ക്കിയും റഷ്യയും തമ്മിലെ ധാരണയനുസരിച്ച് വെടിനിര്‍ത്തല്‍ അര്‍ധരാത്രി നിലവില്‍വന്നു. എന്നാല്‍ തുര്‍ക്കി വിദേശകാര്യ മന്ത്രാലയം വാര്‍ത്ത സ്ഥിരീകരിച്ചിട്ടില്ല. സമാധാന ധാരണയാകാമെന്ന് കഴിഞ്ഞയാഴ്ച തന്നെ തുര്‍ക്കിയും റഷ്യയും ഇറാനും അറിയിച്ചിരുന്നു. മോസ്‍കോയിലാണ് ചര്‍ച്ച നടന്നത്. പക്ഷേ ഭീകരവാദികളായി തുര്‍ക്കിയും റഷ്യും മുദ്രകുത്തിയിട്ടുള്ള സംഘടനകള്‍ ഇതിലുള്‍പ്പെടില്ല. ഇസ്ലാമിക് സ്റ്റേറ്റും തുര്‍ക്കിയുടെ ശത്രുവായ കുര്‍ദ്ദിഷ് ഡമോക്രാറ്റിക് പാര്‍ട്ടിയും ധാരണക്ക് പുറത്താണ്. അവര്‍ക്കെതിരായ ആക്രമണങ്ങള്‍ തുടരുമെന്നര്‍ത്ഥം. സിറിയന്‍ വിമതരും ചര്‍ച്ചയില്‍ പങ്കെടുത്തിട്ടില്ല. പിന്നെയെന്ത് Read more about സിറിയയില്‍ വെടിനിര്‍ത്തലിന് ധാരണ.[…]

ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പു

12:17 pm 29/12/2016 ന്യൂഡൽഹി: നോട്ട് അസാധുവാക്കലിന്‍റെ കാലാവധി അവസാനിക്കുന്ന ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പുതുവത്സര രാത്രിയിൽ നടത്തുന്ന പ്രസംഗത്തിൽ നോട്ട് പിൻവലിക്കൽ വിഷയത്തിലെ തുടർനടപടികൾ അദ്ദേഹം പ്രഖ്യാപിക്കുമെന്നാണ് വിവരം. നിലവിൽ ബാങ്കിൽ നിന്നും 24,000 രൂപയും എ.ടി.എം വഴി 2000 രൂപയുമാണ് പിൻവലിക്കാൻ സാധിക്കുക. പണം പിൻവലിക്കലിന് ഏർപ്പെടുത്തിയ നിയന്ത്രണം ഒഴിവാക്കുമോ എന്നാണ് ജനങ്ങൾക്ക് അറിയേണ്ടത്. നോട്ട് അസാധുവാക്കൽ ജനജീവിതത്തെയും വ്യാപര മേഖലകളെ പ്രതികൂലമായി ബാധിച്ചിരുന്നു. നവംബർ എട്ടിനാണ് Read more about ഡിസംബർ 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്യും. പു[…]

ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.

12;14 pm 29/12/2016 ചെന്നൈ: ജയലളിതയുടെ പിന്‍ഗാമിയായി തോഴി ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന അണ്ണാ ഡി.എം.കെ എക്സിക്യൂട്ടിവ്-ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് പാർട്ടിയുടെ പുതിയ ജനറൽ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തത്. യോഗത്തിൽ ഇതുസംബന്ധിച്ച പ്രമേയം പാസാക്കി. പാര്‍ട്ടി ഭരണഘടനാ ഭേദഗതിക്ക് ജനറല്‍ കൗണ്‍സിലില്‍ അംഗീകാരം വാങ്ങുന്നത് വരെ താൽക്കാലിക നിയമനമാണ് ശശികലയുടേത്. ജയലളിതക്ക് ഭാരതരത്ന പുരസ്കാരം, മാഗ്സസെ അവാർഡ്, സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നൽകണം, ജയലളിതയുടെ പിറന്നാൾ ദിവസം ദേശീയ കർഷക ദിനമായി പ്രഖ്യാപിക്കണം Read more about ശശികലാ നടരാജനെ ഏകകണ്ഠമായി തിരഞ്ഞെടുത്തു.[…]

നോട്ട് നിരോധനം നിലവില്‍വന്ന് 50 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വലയ്‌ക്കുന്നത് വന്‍ വരുമാന നഷ്‌ടവും കറന്‍സി പ്രതിസന്ധിയും.

12:12 pm. 29/12/2016 ഏറ്റവും അധികം വരുമാനം ഉണ്ടായിരുന്ന ബിവറേജസ് കോര്‍പറേഷന്റെ വില്‍പന കണക്കില്‍ പോലും രേഖപ്പെടുത്തിയത് നെഗറ്റീവ് വളര്‍ച്ചയാണ്. പ്രതിസന്ധി രൂക്ഷമായ ഡിസംബറില്‍ സംസ്ഥാനം ആവശ്യപ്പെട്ടതിന്റെ 60 ശതമാനം പോലും കറന്‍സി ലഭ്യമാക്കാന്‍ റിസര്‍വ്വ് ബാങ്കിന് കഴിഞ്ഞിട്ടുമില്ല കൈ നഷ്‌ടം വന്നാലും അന്നന്നത്തെ ചെലവു തീര്‍ത്ത് കഷ്‌ടിച്ച് കഴിഞ്ഞു പോകണമെന്ന അടിസ്ഥാന വിഭാഗത്തിന്റെ ചിന്ത സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥക്ക്തന്നെ തിരിച്ചടിയായിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കയ്യില്‍ കാശില്ലാത്തതിനാല്‍ കൊടുക്കല്‍ വാങ്ങലുകള്‍ നടക്കുന്നില്ല. വില്‍പന നികുതി ഇനത്തില്‍ മാത്രം Read more about നോട്ട് നിരോധനം നിലവില്‍വന്ന് 50 ദിവസം പിന്നിടുമ്പോള്‍ സംസ്ഥാനത്തെ വലയ്‌ക്കുന്നത് വന്‍ വരുമാന നഷ്‌ടവും കറന്‍സി പ്രതിസന്ധിയും.[…]

കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്

12:11 pm 29/12/2016 തിരുവനന്തപുരം: നോട്ട് അസാധുവാക്കലില്‍ കേന്ദ്ര സര്‍ക്കാറിനെതിരെ എല്‍ഡിഎഫ് ഇന്ന് സംസ്ഥാനത്ത് മനുഷ്യച്ചങ്ങല തീര്‍ത്ത് പ്രതിഷേധിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നയങ്ങള്‍ക്കെതിരെ ബിജെപി പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ 24 മണിക്കൂര്‍ ഉപവസിക്കും. നോട്ട് അസാധുവാക്കലിനെതിരെ ഇടതുമുന്നണിയുടെ പ്രതിഷേധ പരമ്പരകളുടെ തുടര്‍ച്ചയാണ് മനുഷ്യച്ചങ്ങല. രാജ്ഭവന്‍ മുതല്‍ കാസര്‍ക്കോട് ടൗണ്‍ വരെ 700 കിലോമീറ്റര്‍ നീളുന്ന ചങ്ങലയില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ക്കൊപ്പം കലാസാംസ്‌ക്കാരിക നായകരും അണിചേരും. രാജ്ഭവന് മുന്നില്‍ മുഖ്യമന്ത്രിയും വിഎസ്സും കോടിയേരിയടക്കമുള്ള നേതാക്കള്‍ മനുഷ്യച്ചങ്ങലയില്‍ കണ്ണികളാകും. Read more about കേന്ദ്രത്തിനെതിരെ ഇടത് മനുഷ്യച്ചങ്ങല ഇന്ന്[…]

കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്

12:09 pm 29/12/2016 ജമ്മുകശ്‍മീരിലെ ബന്ദിപ്പോറില്‍ സൈനികവാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ ഏറ്റുമുട്ടല്‍ തുടരുകയാണ്. ബന്ദിപ്പോറിലെ ഹജിന്‍ പ്രദേശങ്ങളില്‍ ഭീകരവാദികള്‍ തമ്പടിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ വ്യാഴാഴ്ച അതിരാവിലെ തന്നെ സൈന്യം ഇവിടെയെത്തിയിരുന്നു. പ്രദേശം മുഴുവന്‍ വളഞ്ഞ് തെരച്ചില്‍ തുടരുന്നതിനിടെയാണ് ഒളിച്ചിരുന്ന ഭീകരര്‍ സൈനികര്‍ക്ക് നേരെ ആക്രമണം തുടങ്ങിയത്. രണ്ടാഴ്ച മുമ്പ് സൈന്യം നടത്തിയ ആക്രമണത്തില്‍ ഒരു ലഷ്‍കറെ ത്വയ്ബ നേതാവും സംഘത്തിന്റെ ഭാഗമായ ഒരു എഞ്ചിനീയറിങ് Read more about കശ്മീരില്‍ സൈനികവാഹന വ്യൂഹത്തിന് നേരെ ഭീകരാക്രമണം; രണ്ട് പേര്‍ക്ക് പരിക്ക്[…]

അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി.

12:00 pm 29/12/2016 മുംബൈ: അംബർനാഥ്-കുർള എക്സ്പ്രസിന്‍റെ അഞ്ച് ബോഗികൾ പാളം തെറ്റി. താനെ ജില്ലയിലെ കല്യാണിൽ വെച്ച് ഇന്ന് രാവിലെ 5.53നാണ് ട്രെയിൻ പാളം തെറ്റിയത്. ആളപായമുണ്ടായതായി റിപ്പോർട്ടില്ല. ഈ റൂട്ടിലെ ട്രെയിൻ ഗതാഗതം തടസപ്പെട്ടതായി റെയിൽവെ അധികൃതർ അറിയിച്ചു.

എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി

06:50 am 29/12/2016 ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര വിമാനതാവളത്തില്‍ നിന്ന് കൊച്ചിയിലേക്ക് പറക്കേണ്ട ഐ.എക്സ് 412ാം നമ്പര്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകിയത്. ബുധനാഴ്ച പുലര്‍ച്ചെ 3.15ന് പുറപ്പെടേണ്ടിയിരുന്ന വിമാനം വ്യാഴാഴ്ച പുലര്‍ച്ചെ 3.30ന് പോകുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. യാത്രക്കാരില്‍ വൃദ്ധരും ഗര്‍ഭിണികളും കുട്ടികളും അടിയന്തിരമായി നാട്ടിലേക്ക് എത്തേണ്ടവരും ഉണ്ടായിരുന്നു. കൊച്ചി വിമാന താവളത്തില്‍ ഇവരെ കൂട്ടാനായി വന്നവര്‍ മണിക്കൂറുകളോളമാണ് ഉറ്റവരെ കാത്ത് വിമാന താവളത്തിന് പുറത്ത് നിന്നത്. ബദല്‍ സംവിധാനം Read more about എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം 24 മണിക്കൂറാണ് വൈകി[…]

ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ഹ്യൂസ്റ്റണ്‍ ഫൊറോനാ ദേവാലയത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

06:47 am 29/12/2016 ഹ്യൂസ്റ്റണ്‍: 2017 ജൂണ്‍ 28 മുതല്‍ ജൂലൈ 1 വരെ നടത്തപ്പെടുന്ന ക്‌നാനായ ഫാമിലി കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഡിസമ്പര്‍ 24 നു രാത്രി, തിരുപ്പിറവിയുടെ തിരുകര്‍മ്മങ്ങള്‍ക്കും ദിവ്യബലിക്കും ശേഷം, ദേവാലയ അങ്കണത്തില്‍ നടത്തപ്പെട്ട ലളിതമായ ചടങ്ങില്‍, ഫോറോനാ വികാരി, റവ:ഫാ: സജി പിണര്‍കയില്‍ രജിസ്‌ട്രേഷന്റെ ഉത്ഘാടനം നിര്‍വഹിച്ചു. ആദ്യ ദിവസം തന്നെ, കോണ്‍ഫ്രന്‍സിനു റജിസ്റ്റര്‍ ചെയ്‌യുകയും കോണ്‍ഫ്രന്‍സിന്റെ വിജയത്തിനായി എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുകയും ചെയ്ത 20 ഓളം കുടുംബങ്ങളെ അദ്ദേഹം Read more about ക്‌നാനായ ഫാമിലി കോണ്‍ഫ്രന്‍സ് 2017: ഹ്യൂസ്റ്റണ്‍ ഫൊറോനാ ദേവാലയത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു[…]