നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.

11:19 am 27/1/2017 ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍. മോദിയുടെ പേരില്‍ കമ്ബ്യൂട്ടര്‍ കോഴ്സുകള്‍ നടത്തുന്ന സ്ഥാപനത്തിന്റെ വെബ്സൈറ്റ് നിര്‍മ്മിച്ച സംഭവത്തില്‍ അതുല്‍ കുമാര്‍, ജഗ്മോഹന്‍ സിങ് എന്നീ ഉത്തര്‍പ്രദേശ് സ്വദേശികളാണ് സിബിഐയുടെ പിടിയിലായത്. ‘നരേന്ദ്ര മോദി കമ്ബ്യൂട്ടര്‍ സാക്ഷരതാ മിഷന്‍’ എന്ന പേരിലുള്ള വെബ്സൈറ്റിനെക്കുറിച്ച്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ സിബിഐ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്. പ്രധാനമന്ത്രിയുടെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമെന്ന Read more about നരേന്ദ്ര മോദിയുടെ പേരില്‍ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കി തട്ടിപ്പ് നടത്തിയതിന് രണ്ടു പേര്‍ അറസ്റ്റില്‍.[…]

നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.

11:18 am 27/1/2017 ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ആവശ്യത്തിന് നോട്ടുകള്‍ ലഭ്യമാകുന്നതോടെ പണം പിന്‍വലിക്കുന്നതില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ റിസര്‍വ് ബാങ്ക് സാധാരണ ഗതിയിലിലാക്കുമെന്നാണ് വിവരം. എസ്.ബിഐയുടെ സാമ്ബത്തിക ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഫെബ്രുവരി അവസാനമാകുമ്ബോഴേക്കും പിന്‍വലിച്ച പണത്തിന്റെ 88 ശതമാനവും വിപണിയിലെത്തും. ബാങ്ക് ഓഫ് മഹാരാഷ്ട്ര ഉള്‍പ്പെടെയുള്ള മറ്റ് പൊതുമേഖലാ ബാങ്കുകളും ഈ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. നോട്ടുകളുടെ ലഭ്യത വര്‍ധിക്കുന്നതനുസരിച്ച്‌ നിന്ത്രണങ്ങളില്‍ ആര്‍.ബി.ഐ ഇളവ് വരുത്തിയിരുന്നു. Read more about നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഫെബ്രുവരി അവസാനം പിന്‍വലിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.[…]

സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു

11:12 am 27/1/2017 കൊച്ചി : സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു .തമിഴ്നാട്, കര്‍ണ്ണാടക സംസ്ഥാനങ്ങളിലെ കാലാവസ്ഥ വ്യതിയാനം ഉല്‍പാദനത്തില്‍ വരുത്തുന്ന കുറവാണ് വില കൂടാന്‍ കാരണമെന്ന് മൊത്തകച്ചവടക്കാര്‍ പറയുന്നു. വിലക്കയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിപണിയില്‍ ഇടപെടണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. അരിവിലക്ക് പിന്നാലെ പച്ചക്കറിയ്ക്കും വില കുതിച്ചുയരുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെയാണ് താളം തെറ്റിക്കുന്നത്. രണ്ടാഴ്ച മുമ്ബ് വരെ ഒരു കിലോ വെണ്ടയ്ക്ക് 40 രൂപയായിരുന്നു വിലയെങ്കില്‍ ഇപ്പോള്‍ അത് മൊത്തവ്യാപാരകേന്ദ്രങ്ങളില്‍ 60 ഉം, ചില്ലറവ്യാപാരകേന്ദ്രങ്ങളില്‍ Read more about സംസ്ഥാനത്ത് പച്ചക്കറി വില കൂടുന്നു[…]

ഇടുക്കിയില്‍ സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ച്‌ ഒരു മരണം.

11:12 am 27/1/2017 കട്ടപ്പന: ഇടുക്കിയില്‍ വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു. നാരകത്താനത്ത് സ്കൂള്‍ ബസും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അഞ്ചു പേര്‍ക്കു പരിക്കേറ്റു. രാവിലെ എട്ടോടെയാണ് അപകടമുണ്ടായത്. കണ്ണൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്ത ശേഷം മടങ്ങുകയായിരുന്ന എട്ടാം മൈല്‍ സ്വദേശികളുടെ കാറാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.

11:05 am 27/1/2017 ബി.ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ വിശാല്‍ എത്തുന്നു.മോഹന്‍ലാലും വിശാലും ഒന്നിക്കുന്ന വിവരം മോഹന്‍ലാലും ബി.ഉണ്ണിക്കൃഷ്ണനും ഫെയ്സ് ബുക്കിലൂടെയാണ് അറിയിച്ചത്. വളരെ പ്രധാന്യയുള്ള വേഷമാണ് വിശാലിന് തന്റെ ചിത്രത്തിലെന്ന് ബി.ഉണ്ണിക്കൃഷ്ണന്‍ ട്വീറ്റ് ചെയ്തു. നടനും നിര്‍മാതാവും വിതരണക്കാരനുമായ റോക്കലൈന്‍ വെങ്കടേഷാണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്.

തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു.

11:02 am 27/1/2017 തിരുവനന്തപുരം വിമാനത്താവളത്തില്‍ റഷ്യന്‍ സ്വദേശി ആത്മഹത്യ ചെയ്തു. മുംബൈയിലേക്ക് പോകാനെത്തിയ ഡാനിയേലാണ് വിമാനത്താവളത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചത്. സുരക്ഷാ പരിശോധന പൂര്‍ത്തിയാക്കിയ ശേഷം ഇയാള്‍ കെട്ടിടത്തിന് മുകളില്‍ നിന്നും താഴേക്ക് ചാടുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി

10:57 am 27/1/2017 ന്യു യോര്‍ക്ക്: ബാബു ആന്റണി പത്തില്‍ (67) റോക്ക് ലാന്‍ഡില്‍ നിര്യാതനായി. കണ്ണാടി പത്തില്‍ കുടുംബാംഗമാണ്. ആലപ്പുഴ കാര്‍മല്‍ പോളിടെക്‌നിക്കിലെ വിദ്യാഭ്യാസത്തിനു ശേഷം ജവഹര്‍ലാല്‍ നെഹ്രു യൂണിവേഴ്‌സിറ്റിയില്‍ (ഡല്‍ഹി) ഉപരി പഠനം നടത്തി. 1983ല്‍ അമേരിക്കയിലെത്തി. മെടോപ്പോളിറ്റന്‍ ട്രാന്‍സിറ്റ് അതോറിട്ടിയില്‍ 31 വര്‍ഷം ജോലി ചെയ്തു വിരമിക്കുകയായിരുന്നു. മേരി അടപ്പൂര്‍ ആണ് ഭാര്യ. മക്കള്‍: ജീന്‍, ടീന, . മരുമക്കള്‍: കവിത, റോണി. കൊച്ചുമക്കള്‍: നസറത്ത്, വേദ, ഒലിവര്‍. പിതാവ് ജീവിച്ചിരിപ്പുണ്ട്. സഹോദരര്‍: Read more about ബാബു ആന്റണി പത്തില്‍ (67) റോക്ക്‌ലാന്‍ഡില്‍ നിര്യാതനായി[…]

ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു

10:56 am 27/1/2017 പെര്‍ത്ത്: ആയിരങ്ങള്‍ നോക്കിനില്‍ക്കെ ചെറു വിമാനം നദിയില്‍ തകര്‍ന്നു വീണ് പൈലറ്റും കാമുകിയും മരിച്ചു. ഓസ്ട്രേലിയന്‍ ദേശീയ ദിനാഘോഷങ്ങള്‍ക്കിടെ പെര്‍ത്തിലായിരുന്നു സംഭവം. വ്യാഴാഴ്ച പ്രാദേശിക സമയം അഞ്ചിന് സ്വാന്‍ നദിയിലാണ് വിമാനം തകര്‍ന്നുവീണത്. പൈലറ്റ് പീറ്റര്‍ ലിന്‍ച് (52), വനിതാ സുഹൃത്ത് എന്‍ഡ (30) എന്നിവരാണ് മരിച്ചത്. ദേശീയ ആഘോഷങ്ങളുടെ ഭാഗമായി നദീതീരത്ത് തടിച്ചുകൂടിയ 30,000 ഓളം ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു ദുരന്തം.

മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു

10:55 am 27/1/2017 നോര്‍ത്ത് അമേരിക്കയില്‍ പ്രാദേശിക വിതരണക്കാരെ തേടുന്നു.. കേരള്‍ടുഡേ ഡോട്ട് കോമും മീഡിയാ കണക്ടും ഹെഡ്ജ് ഈവന്റ്‌സും ചേര്‍ന്നൊരുക്കുന്ന മസാല കോഫി മ്യൂസിക് ബാന്‍ഡ് അമേരിക്കയിലും കാനഡയിലും അവതരണത്തിനെത്തുകയാണ്. അമേരിക്കയിലെ പ്രമുഖ സംഘാടകരായ ഫ്രീഡിയ എന്റര്‍ടെയ്ന്‍മെന്റ്‌സാണ് മുഖ്യ വിതരണക്കാര്‍. തൈക്കുടംബ്രിഡ്ജിന്റെ അഭൂതപൂര്‍വമായ വിജയത്തിനു ശേഷം മറ്റൊരു മ്യൂസിക് ബാന്‍ഡിനെ കാത്തിരിക്കുന്ന ആസ്വാദകര്‍ക്കു മുന്നിലേക്കാണ് മസാല കോഫിയുമായി ഫ്രീ ഡിയയും ടീമും എത്തുന്നത്.ഏപ്രില്‍, മെയ് മാസങ്ങളിലായാണ് പരിപാടി അരങ്ങേറുക. വിശദ വിവരങ്ങള്‍ക്ക്: ഡയസ് ദാമോദരന്‍ 832 Read more about മസാല കോഫി തയ്യാര്‍, വിതരണക്കാരെ തേടുന്നു[…]

ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം ജനുവരി 29-ന്

10:55 am 27/1/2017 ഷിക്കാഗോ: സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ പ്രവര്‍ത്തിക്കുന്ന സീനിയര്‍ ഫോറത്തിന്റെ ഒരു സമ്മേളനം ജനുവരി 29-നു ഞായറാഴ്ച രാവിലെ 8 മണിക്കുള്ള വി. കുര്‍ബാനയ്ക്കുശേഷം ചാവറ ഹാളില്‍ വച്ചു കൂടുന്നതാണ്. പ്രസ്തുത സമ്മേളനത്തില്‍ എല്ലാ സീനിയേഴ്‌സും പങ്കെടുത്ത് വിലയേറിയ നിര്‍ദേശങ്ങള്‍ നല്‍കി സമ്മേളനം വിജയിപ്പിക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. പ്രഭാത ഭക്ഷണം ക്രമീകരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. മാത്യു കോശി (847 867 7015), ജോര്‍ജ് ജോസഫ് കൊട്ടുകാപ്പള്ളി (847 636 0936), ഗ്രെയ്‌സ് Read more about ഷിക്കാഗോ സീറോ മലബാര്‍ കത്തീഡ്രല്‍ സീനിയര്‍ ഫോറം സമ്മേളനം ജനുവരി 29-ന്[…]