കണ്ണൂര്‍ പരിയാരത്ത് യുവാവ് മര്‍ദ്ദനമേറ്റ് മരിച്ചനിലയില്‍

02:55 pm 25/1/2017 കണ്ണൂര്‍: കണ്ണൂര്‍ പരിയാരത്ത് യുവാവിനെ മര്‍ദനമേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.ബക്കളം സ്വദേശി അബ്ദുള്‍ ഖാദറിനെയാണ് പരിയാരം വായാട് റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാളുടെ കൈക്കും കാലിനും മര്‍ദനമേറ്റ പാടുകളുണ്ട്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായിരുന്നു അബ്ദുള്‍ ഖാദര്‍. ഒന്നിലധികം പേര്‍ ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയതാകാമെന്ന നിഗമനത്തിലാണ് പൊലീസ്.ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയായ ശേഷം മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റും.

കശ്മീരില്‍ മഞ്ഞു വീഴ്ചയെ തുടര്‍ന്ന് ഒരു സൈനികന്‍ മരിച്ചു.

02:50 pm 25/1/2017 ശ്രീനഗര്‍: ജമ്മുകശ്മീരിലെ സോണമാര്‍ഗില്‍ സൈനിക ക്യാമ്പിനു മേല്‍ മഞ്ഞിടിഞ്ഞ്? വീണ് ഒരു സൈനികന്‍ മരിച്ചു. നിയന്ത്രണ രേഖക്ക് സമീപം സുര്‍സെ മേഖലയിലുണ്ടായ മഞ്ഞിടിച്ചിലില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മഞ്ഞിനടിയില്‍ പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. ഇവര്‍ക്കായി രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്?. കനത്ത മഞ്ഞ് വീഴ്ചയെ തുടര്‍ന്ന് ശ്രീനഗര്‍ വിമാനത്താവളത്തെന്റെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെച്ചു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ മഞ്ഞിടിച്ചിലിനെ തുടര്‍ന്ന്? 11 സൈനികര്‍ മരിച്ചിരുന്നു.

കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല

02:00 pm 25/1/2017 തിരുവനന്തപുരം: കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. കൃത്യസമയത്ത് ഫയൽ സമർപ്പിക്കാത്തതുകൊണ്ടാണ് കേരളത്തിന് മെഡലുകൾ നഷ്ടമായത്. ഇതിന് ഉത്തരവാദി ആഭ്യന്തരവകുപ്പാണ്. രണ്ട് ആഴ്ചയോളം ഇത് സംബന്ധിച്ച ഫയൽ ആഭ്യന്തര വകുപ്പിന്‍റെ ഓഫിസിൽ കെട്ടിക്കിടന്നു. ഐ.എ.എസ്-ഐ.പി.എസ് പോരാണ് ഫയൽ നീങ്ങാത്തിന് കാരണx. ഈയവസ്ഥ കേരളത്തിന് നാണക്കേടാണെന്നും വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ചെന്നിത്തല പറഞ്ഞു. കേരളത്തില്‍നിന്നുള്ളവർക്ക് പൊലീസ് മെഡൽ ലഭിക്കില്ലെന്ന് ഇന്നലെയാണ് വ്യക്തമായത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ Read more about കേരളത്തിന് പൊലീസ് മെഡൽ ലഭിക്കാത്തത് ആഭ്യന്തര വകുപ്പിന്‍റ വീഴ്ചയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല[…]

അബോര്‍ഷന്‍ കൗണ്‍സിലിംഗിനുള്ള വിദേശസഹായ ഫണ്ടിന് നിരോധനം

12:47 pm 25/1/2107 – പി.പി. ചെറിയാന്‍ വാഷിംഗ്ടണ്‍: ഫാമിലി പ്ലാനിംഗിന്‍റെ ഭാഗമായി ഗര്‍ഭഛിദ്ര കൗണ്‍സിലിംഗിനുവേണ്ടി നല്‍കിയിരുന്ന വിദേശ സഹായ ധനത്തിന് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തി. ഇതു സംബന്ധിച്ചുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപ് ഒപ്പുവച്ചു. ട്രംപും വൈസ് പ്രസിഡന്‍റ് മൈക്ക് പെന്‍സും തെരഞ്ഞെടുപ്പു പ്രചാരണത്തിനിടയില്‍ നടത്തിയ വാഗ്ദാനമാണ് ഇപ്പോള്‍ നിറവേറ്റിയിരിക്കുന്നത്. നികുതി ദായകരുടെ പണം അനധികൃത ഗര്‍ഭഛിദ്രത്തിന് ഉപയോഗിക്കുവാന്‍ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കിയ ട്രംപ്, വികസ്വര രാഷ്ട്രങ്ങളില്‍ ഇത്തരം പ്രവണതകള്‍ നിരുത്സാഹപ്പെടുത്തേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു.

ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു.

12:44 pm 25/1/2017 ദില്ലി: ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു. പുതിയ ഭരണസമിതിയിലേക്ക് പേരുകള്‍ നിര്‍ദ്ദേശിക്കാന്‍ കേന്ദ്രസര്‍ക്കാരിനും ബിസിസിഐക്കും കോടതി അനുമതി നല്‍കി. ജസ്റ്റിസ് ലോധ നിര്‍ദ്ദേശങ്ങള്‍ ബിസിസിഐയുടെ സ്വയംഭരണം തകര്‍ക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചു. ബിസിസിഐയില്‍ പുതിയ ഭരണസമിതിയെ നിയമിക്കുന്നതിനെ സുപ്രീംകോടതിയില്‍ എതിര്‍ത്ത കേന്ദ്രസര്‍ക്കാര്‍ ഭരണസമിതി പ്രഖ്യാപനം രണ്ടാഴ്ചത്തേക്ക് നീട്ടി വയ്ക്കണമെന്നും ആവശ്യപ്പെട്ടു. ലോധനിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുന്നത് ക്രിക്കറ്റിന്റെ സ്വയംഭരണത്തെ തകര്‍ക്കുമെന്നും അറ്റോണി ജനറല്‍ മുകുള്‍ റോത്തക്കി സുപ്രീംകോടതിയില്‍ വാദിച്ചു. കായിക ഭരണത്തിലെ ശുദ്ധീകരണത്തിന് കേന്ദ്രസര്‍ക്കാര്‍ Read more about ബിസിസിഐയുടെ പുതിയ ഭരണസമിതിയുടെ പ്രഖ്യാപനം നീളുന്നു.[…]

ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ

12:33 pm 25/1/2017 ഇന്ത്യൻ വംശജനായ ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ. ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുക്കിയ ലയൺ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ദേവിനെ നാമനിർദ്ദേശം ചെയ്തത്. ഗോള്‍ഡന്‍ ഗ്ലോബ് പുരസ്കാരത്തില്‍ തിളങ്ങിയ ബ്രിട്ടീഷ് സിനിമയായ ലാലാ ലാന്‍ഡിന് 14 നോമിനേഷനുകള്‍ ലഭിച്ചു. ദേവ് പട്ടേലിനു പുറമേ മറ്റ് അ‍ഞ്ച് നോമിനേഷനുകള്‍ കൂടി ലയണ് ലഭിച്ചു. ഗോള്‍ഡല്‍ ഗ്ലോബ് പുരസ്കാരത്തില്‍ പുലര്‍ത്തിയ ആധിപത്യം നിലനിര്‍ത്തിയ ലാ ലാ ലാന്‍ഡാണ് ഇത്തവണ ഏറ്റവുമധികം നോമിനേഷനുകള്‍ സ്വന്തമാക്കിയത്. മികച്ച Read more about ദേവ് പട്ടേലിന് മികച്ച സഹനടനുള്ള ഓസ്കർ നോമിനേഷൻ[…]

50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ.

12:38 pm 25/1/2017 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രം നിയോഗിച്ച മുഖ്യമന്ത്രിമാരുടെ ഉപസമിതിയാണ് ശുപാര്‍ശ സമര്‍പ്പിച്ചത്. കാര്‍ഡ് ഇടപാടുകൾക്ക് സര്‍വ്വീസ് ചാര്‍ജ്ജ് ഒഴിവാക്കണം, ആദായനികുതി പരിധിയിൽപ്പെടാത്ത ഉപഭോക്താക്കൾക്കും ചെറുകിട കച്ചവടക്കാര്‍ക്കും സമാര്‍ട് ഫോണുകൾ ഡിജിറ്റൽ ഇടപാടിലൂടെ വാങ്ങിയാൽ ആയിരം രൂപ സബ്‍സിഡി നൽകണം. ബസുകളിലും സബര്‍ബന്‍ ട്രെയിനുകളിലും കാര്‍ഡ് ഉപയോഗിച്ച് ടിക്കറ്റെടുക്കാന്‍ കഴിയണം തുടങ്ങിയ ശുപാര്‍ശയും സമിതി പ്രധാനമന്ത്രിക്ക് നൽകിയ ഇടക്കാല റിപ്പോര്‍ട്ടിൽ Read more about 50,000 രൂപയ്ക്ക് മുകളിലുള്ള പണമിടപാടുകൾക്ക് നികുതി ഈടാക്കണമെന്ന് ചന്ദ്രബാബു നായിഡു സമിതിയുടെ ശുപാര്‍ശ.[…]

കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവ നേതൃത്വം

12:33 pm 25/1/2017 ന്യൂയോര്‍ക്ക്: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളിലൊന്നായ കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന്റെ 2017-ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. വളരെ പ്രത്യേകതയും പുതുമയും നിറഞ്ഞ ഒരു തെരഞ്ഞെടുപ്പിലൂടെയാണ് പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തത്. സംഘടനയുടെ പുനര്‍സംഘാടനത്തിന്റേയും പുനര്‍ഏകീകരണത്തിന്റേയും ആശയം മുന്നില്‍ കണ്ട് പ്രസ്ഥാനത്തിന്റെ മുന്‍ പ്രസിഡന്റുമാര്‍ എല്ലാം ചേര്‍ന്ന് എടുത്ത തീരുമാനത്തിന്റെ ഫലമായി ഏവരുടേയും പിന്തുണയോടെ ഷാജു സാമിന്റെ നേതൃത്വത്തില്‍ നവ നേതൃത്വം തെരഞ്ഞെടുക്കപ്പെട്ടു. പ്രത്യേകിച്ച് സ്ഥാനമോഹങ്ങളില്ലാതെ വിവിധ സ്ഥാനങ്ങളുടെ ചുമതലയേറ്റുകൊണ്ട് സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ Read more about കേരള സമാജം ഓഫ് ഗ്രേറ്റര്‍ ന്യൂയോര്‍ക്കിന് നവ നേതൃത്വം[…]

ഷിക്കാഗോ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും

12:30 pm 25/1/2017 ഷിക്കാഗോ ശാസ്താംകോട്ടയില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് ഹോറേബ് മാര്‍ ഏലിയാ ചാപ്പലില്‍ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് ദ്വിതീയന്‍ ബാവാ തിരുമനസ്സിന്റെ പതിനൊന്നാം ഓര്‍മ്മപ്പെരുന്നാള്‍ ജനുവരി 28,29 (ശനി, ഞായര്‍) തീയതികളില്‍ ബെല്‍വുഡ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ആഘോഷിക്കും. പരിശുദ്ധ പിതാവ് 14 വര്‍ഷക്കാലം മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷപദം അലങ്കരിച്ചു. 28-നു ശനിയാഴ്ച വൈകിട്ട് 6 മണിക്ക് സന്ധ്യാനമസ്കാരവും, മധ്യസ്ഥ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. യുവജനപ്രസ്ഥാനം സ്ത്രീ സമാജം, സണ്‍ഡേ സ്കൂള്‍ Read more about ഷിക്കാഗോ ഓര്‍ത്തഡോക്‌സ് കത്തീഡ്രലില്‍ ബസേലിയോസ് ബാവായുടെ ഓര്‍മ്മപ്പെരുന്നാളും കണ്‍വന്‍ഷനും[…]

കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു

12:30 pm 25/1/2017 – ജോജോ കോട്ടൂര്‍ ഫിലാഡല്‍ഫിയ: 1978-ല്‍ ഫിലാഡല്‍ഫിയ കേന്ദ്രീകരിച്ച് രൂപീകൃതമായ കലാ മലയാളി അസോസിയേഷന്‍ ഓഫ് ഡെലവേര്‍വാലിയുടെ ഈവര്‍ഷത്തെ സാരഥികള്‍ അധികാരമേറ്റു. റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് നടന്ന ബാങ്ക്വറ്റ് സമ്മേളനത്തിലാണ് സണ്ണി ഏബ്രഹാം (പ്രസിഡന്റ്), രേഖാ ഫിലിപ്പ് (ജനറല്‍ സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള ഭരണസമിതിയില്‍ നിന്നും ഡോ. കുര്യന്‍ മത്തായി (പ്രസിഡന്റ്), ജോസഫ് സഖറിയ (ട്രഷറര്‍) എന്നിവര്‍ നേതൃത്വം വഹിക്കുന്ന പുതിയ ഭരണ സമിതി സാരഥ്യമേറ്റുവാങ്ങിയത്. ഡോ. ജയിംസ് കുറിച്ചി (വൈസ് പ്രസിഡന്റ്), ജോജോ Read more about കലയുടെ പുതിയ ഭരണസമിതി അധികാരമേറ്റു[…]