ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറക്കുമെന്ന് ഒബാമ

12.22 AM 13/10/2017 പി.പി. ചെറിയാന്‍ ഷിക്കാഗൊ: റിപ്പബ്ലിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിന്റെ ഭരണത്തില്‍ അമേരിക്കന്‍ ജനാധിപത്യത്തിന്റെ നവയുഗ പിറവിക്ക് തുടക്കം കുറിക്കുമെന്ന് വിടവാങ്ങല്‍ സന്ദേശത്തില്‍ പ്രസിഡന്റ് ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. അമേരിക്കന്‍ ജനാധിപത്യം വന്‍ ഭീഷണി നേരിടുന്ന കാലഘട്ടമാണിത്. ഇതിനെതിരെ ജാഗരൂഗരാകേണ്ട ഉത്തരവാദിത്വം നാം ഓരോരുത്തരും ഏറ്റെടുക്കുവാന്‍ സന്നദ്ധരാകണം. അമ്പത് മിനിറ്റ് നീണ്ട് നിന്ന വികാരോജ്വലമായ പ്രസംഗത്തില്‍ ഒബാമ ഓര്‍മ്മിപ്പിച്ചു. സാമ്പത്തിക വിവേചനം, വളര്‍ന്നു വരുന്ന വര്‍ഗ്ഗീയത, ഭീകരാക്രമണങ്ങളെ കുറിച്ചുള്ള ഭയം തുടങ്ങിയ വിഷയങ്ങള്‍ ജനാധിപത്യത്തിന് Read more about ട്രമ്പിന്റെ ഭരണത്തില്‍ നവയുഗം പിറക്കുമെന്ന് ഒബാമ[…]

ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കലണ്ടറും സർവം മോദിമയം

12.20 AM 13/01/2017 ന്യൂഡൽഹി: കേന്ദ്രസർക്കാർ പുറത്തിറക്കുന്ന ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ കലണ്ടറും ഡയറിയും സർവം മോദിമയം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ ചിത്രത്തിനു പകരമായാണ് ഡയറിയിലും കലണ്ടറിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം അച്ചടിച്ചിരിക്കുന്നത്. ചർക്കയിൽ മഹാത്മ ഗാന്ധിക്കു പകരം മോദി നൂൽനൂക്കുന്ന ചിത്രമാണുള്ളത്. കഴിഞ്ഞവർഷംവരെ മഹാത്മഗാന്ധിയുടെ ചിത്രമായിരുന്നു കലണ്ടറിൽ ഉണ്ടായിരുന്നത്.

അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്ന് മന്ത്രി

12.18 PM 13/01/2017 തിരുവനന്തപുരം: അഗസ്ത്യാർകൂടം സന്ദർശനത്തിന് സ്ത്രീകൾക്ക് പ്രവേശനം വിലക്കിയതായി വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണെന്ന് വനം വകുപ്പ് മന്ത്രി കെ. രാജു. ഈ യാത്രയ്ക്ക് നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി വ്യക്‌തമാക്കി. പേപ്പാറ വനം റെയ്ഞ്ചിന്റെ ഭാഗമായ അഗസ്ത്യാർകൂടത്തിലേക്ക് യാത്ര ചെയ്ത് തിരിച്ചു വരണമെങ്കിൽ നിലവിൽ മൂന്നു പകലും രണ്ടു രാത്രിയും വേണം. പൂർണമായും കാൽനടയായി യാത്രചെയ്യേണ്ട ഇവിടെ നിബിഡ വനത്തിലൂടെയുളള ചെങ്കുത്തായ പാതയാണ് ഉളളത്. നിരവധി വന്യമൃഗങ്ങളും, കാട്ടാനകൾ Read more about അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്ക് പ്രവേശനം വിലക്കിയിട്ടില്ലെന്ന് മന്ത്രി[…]

സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം

12.12 AM 13/01/2017 – പി.പി. ചെറിയാന്‍ ലൊസാഞ്ചല്‍സ് : ഇന്ത്യന്‍ അമേരിക്കന്‍ വംശജനും പാര്‍സിയുമായ അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡിയെ(46) ലൊസാഞ്ചല്‍സ് സുപ്പീരിയര്‍ കോടതി ജ!!ഡ്ജിയായി ഗവര്‍ണര്‍ ജെറി ബ്രൗണ്‍ നിയമിച്ചു. രാജ്യത്തെ സുപ്പീരിയര്‍ കോടതിയില്‍ നിയമനം ലഭിക്കുന്ന ആദ്യ പാര്‍സിയാണ് അറ്റോര്‍ണി ഫിര്‍ദൗസ് ഡോര്‍ഡി. കലിഫോര്‍ണിയ ലൊസാഞ്ചല്‍സില്‍ നിയമനം ലഭിക്കുന്ന അഞ്ചാമത്തെ സൗത്ത് ഏഷ്യന്‍ സ്‌റ്റേറ്റ് കോര്‍ട്ട് ജഡ്ജിയെന്ന പദവിയും ഡോര്‍ഡിക്ക് ലഭിച്ചു. ഇമ്മിഗ്രന്റ് എന്ന നിലയില്‍ ഈ രാജ്യം നല്‍കിയ വലിയ പദവിയും അംഗീകാരവുമാണിതെന്ന് Read more about സുപ്പീരിയര്‍ കോടതി ജഡ്ജിയായി ഫിര്‍ദൗസ് ഡോര്‍ഡിക്ക് നിയമനം[…]

സോളാർ: ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് സരിതയ്ക്ക് അനുമതി

12.09AM 13/01/2017 കൊച്ചി: സോളാർ തട്ടിപ്പ് കേസിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് മുഖ്യപ്രതി സരിത എസ്. നായർക്ക് സോളാർ കമ്മീഷൻ അനുമതി നൽകി. ഉമ്മൻ ചാണ്ടിയെ നേരിട്ട് വിസ്തരിക്കാൻ അനുവദിക്കണമെന്ന സരിതയുടെ ആവശ്യം അംഗീകരിച്ചു കൊണ്ടാണ് ജസ്റ്റീസ് ജി. ശിവരാജൻ അധ്യക്ഷനായ സോളാർ കമ്മീഷന്റെ നടപടി. അതേസമയം, സോളാർ കമ്മീഷനിൽ ഹാജരായ ഉമ്മൻ ചാണ്ടി മുൻ എം.പി അബ്ദുള്ളക്കുട്ടിക്കെതിരെ സരിത നൽകിയ ലൈംഗീകരോപണ പരാതിയെ കുറിച്ച് അറിയാമെന്ന് മൊഴി നൽകി. പക്ഷേ പരാതിയിൽ എന്തു Read more about സോളാർ: ഉമ്മൻ ചാണ്ടിയെ വിസ്തരിക്കുന്നതിന് സരിതയ്ക്ക് അനുമതി[…]

സ്വർണ വില വീണ്ടും കൂടി

12.06 AM 13/01/2017 കൊച്ചി: സ്വർണ വിലയിൽ വീണ്ടും വർധന. ഇന്ന് 160 രൂപ പവന് വർധിച്ചു. 21,680 രൂപയാണ് പവന്റെ വില. ഗ്രാമിന് 20 രൂപ കൂടി 2,710 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന സ്വർണ വിലയാണിത്.

ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി

12.05 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഓര്‍ലാന്റോ: ഒരുമയുടെ (ORLANDO REGIONAL UNITED MALAYALEE ASSOCIATION) 2016 ലെ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വൈവിധ്യമാര്‍ന്ന കലാപരിപാടികളോടെ ഡിസംബര്‍ 17-നു ശനിയാഴ്ച വര്‍ണാഭമായി കൊണ്ടാടി. വൈകുന്നേരം 530ന് കുട്ടികള്‍ക്കായുള്ള ക്രിസ്മസ് ട്രീ അലങ്കാര മത്സരത്തോടും ഉപന്യാസ മത്സരത്തോടും കൂടിയാണ് ആഘോഷങ്ങള്‍ സമാരംഭിച്ചത്. ജെറി കാമ്പിയില്‍ നേതൃത്വം കൊടുത്ത ആര്‍ട്ട് ആര്‍ട്ട് എക്‌സിബിഷനില്‍ ഏഴു കലാകാരന്‍മാര്‍ തങ്ങളുടെ മികവുറ്റ കലാസൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചത് കാണികള്‍ക്ക് വേറിട്ട അനുഭവമായി തീര്‍ന്നു. സാറാ കാമ്പിയിലിന്റെയും റിയാ Read more about ഒരുമ ക്രിസ്മസ്- പുതുവര്‍ഷാഘോഷങ്ങള്‍ വേറിട്ട അനുഭവമായി[…]

സ്കൂൾ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു

12.03 AM 13/01/2017 കോതമംഗലം: കൊച്ചി–മധുര ദേശീയപാതയിൽ സ്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ച് എൻജിനീയറിംഗ് വിദ്യാർഥി മരിച്ചു. മറ്റൊരു വിദ്യാർഥിക്കു ഗുരുതര പരിക്കേറ്റു. നെല്ലിമറ്റം പള്ളത്ത് സണ്ണിയുടെ മകൻ എൽദോസ് (21) ആണ് മരിച്ചത്. പള്ളുരുത്തി സ്വദേശി അനന്തു (20) ആണ് പരിക്കേറ്റത്. അനന്തുവിനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇരുവരും നെല്ലിമറ്റം എംബിറ്റ്സ് എൻജിനീയറിംഗ് കോളജ് വിദ്യാർഥികളാണ്. ഇന്നു രാവിലെ 9.15 ഓടെ ദേശീയ പാതയിൽ കവളങ്ങാട് ഓപ്പറ കവലയിലായിരുന്നു അപകടം. എൽദോസിന്റെ മൃതദേഹം കോതമംഗലം Read more about സ്കൂൾ ബസ് ബൈക്കിലിടിച്ച് വിദ്യാർഥി മരിച്ചു[…]

കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്‌തം: കുമ്മനം

12.02 AM 12/01/2017 തൃശൂർ: കള്ളപ്പണം പുറത്തെത്തി എന്നു തന്നെയാണ് പാർലമെന്റ് ധനകാര്യ കമ്മിറ്റിക്കു റിസർവ് ബാങ്ക് നൽകിയ കണക്കുകൾ വ്യക്‌തമാക്കുന്നതെന്നു ബിജെപി സംസ്‌ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ. തിരിച്ചെത്തിയതിൽ നാലു ലക്ഷം കോടി കള്ളപ്പണമാണെന്നാണ് കണക്കുകൾ. നവംബർ എട്ടിനു ശേഷം രണ്ടു ലക്ഷം രൂപയിൽ കൂടുതലുള്ള നിക്ഷേപങ്ങൾ ഏഴര ലക്ഷം കോടിയുടേതാണ്. നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടിയാണ് നിക്ഷേപിക്കപ്പെട്ടത്. ഗ്രാമീണ, സഹകരണ ബാങ്കുകളിൽ നവംബർ എട്ടിനു ശേഷം 13,000 കോടിയുടെ നിക്ഷേപം നടന്നിട്ടുണ്ട്. ലോൺ തിരിച്ചടവായി Read more about കള്ളപ്പണം പുറത്തെത്തിയെന്നു കണക്കുകളിൽ വ്യക്‌തം: കുമ്മനം[…]

മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി

12.01 AM 13/01/2017 ജോയിച്ചന്‍ പുതുക്കുളം ഷിക്കാഗോ: മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് സഹായമായി കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍, ഷിക്കാഗോയിലെ പാറ്റേഴ്‌സണ്‍ അര്‍ജെന്റ് കെയറുമായി സഹായ കരാര്‍ ഒപ്പുവെച്ചു. ഷിക്കാഗോയിലേയും പരിസര പ്രദേശങ്ങളിലേയും എല്ലാ മലയാളികള്‍ക്കും ഈ സ്ഥാപനത്തില്‍ 40 ഡോളര്‍ നിരക്കില്‍ ഏതുസമയവും അര്‍ജെന്റ് കെയറിലെ ഡോക്ടര്‍മാരെ കാണാം. അപ്പോയിന്റ്‌മെന്റ് ഇല്ലാതെ ഏതു സമയവും ഇവിടെ ചെല്ലാം എന്നതാണ് മറ്റൊരു പ്രത്യേകത. ഡോക്‌ടേഴ്‌സ് വിസിറ്റിന് നൂറ്റമ്പതും ഇരുനൂറും ഡോളര്‍ ചാര്‍ജ് ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഈ Read more about മെഡിക്കല്‍ ഇന്‍ഷ്വറന്‍സ് ഇല്ലാത്ത മലയാളികള്‍ക്ക് കേരളൈറ്റ് അമേരിക്കന്‍ അസോസിയേഷന്‍ സഹായ പദ്ധതി[…]