പാറശാലയിൽ അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി

10.32 PM 10/01/2017 തിരുവനന്തപുരം: അറുപതു വയസുകാരി ലൈംഗിക പീഡനത്തിനിരയായി. തിരുവനന്തപുരം പാറശാലയിലാണ് സംഭവം. അയൽവാസിയായ യുവാവ് ആക്രമിച്ചെന്നും പീഡിപ്പിച്ചെന്നും കാട്ടി വൃദ്ധ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ മൊഴിയിൽ തുടക്കത്തിൽ വൈരുദ്ധ്യങ്ങളുണ്ടായിരുന്നെങ്കിലും വൈദ്യപരിശോധനയിൽ പീഡനം നടന്നതായി തെളിഞ്ഞു. ഇതേതുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തുടരന്വേഷണം നടക്കുകയാണെന്നും പ്രതിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.

എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി

10.31 PM 10/01/2017 ന്യൂഡൽഹി: എൻഡോസൾഫാൻ ഇരകൾക്ക് മൂന്നു മാസത്തിനുള്ളിൽ നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി. മനുഷ്യാവകാശ കമ്മീഷൻ നിശ്ചയിച്ച നഷ്ടപരിഹാര തുകയായ അഞ്ചു ലക്ഷം രൂപ കാസർഗോട്ടെ എൻഡോസൾഫാൻ ഇരകൾക്ക് നൽകണമെന്നാണ് ഉത്തരവ്. നഷ്ടപരിഹാര തുക കീടനാശിനി കമ്പനികളിൽ നിന്നും ഈടാക്കാം. കമ്പനി നൽകിയില്ലെങ്കിൽ കേന്ദ്ര സർക്കാരിനെ സമീപിക്കാമെന്നും കോടതി അറിയിച്ചു. ഇക്കാര്യത്തിൽ കമ്പനികൾക്ക് കോടതി നോട്ടീസ് അയച്ചു. ഇരകൾക്ക് ആജീവനാന്ത ആരോഗ്യപരിരക്ഷ നൽകണമെന്നും സംസ്‌ഥാന സർക്കാർ നടപടികളുമായി മുന്നോട്ടു പോവണമെന്നും ഉത്തരവിൽ പറയുന്നു. ഡിവൈഎഫ്ഐ Read more about എൻഡോസൾഫാൻ ഇരകൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീം കോടതി[…]

സംഘാടകർ ക്രമം തെറ്റിച്ചു; പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദിവിട്ടു

10.30 Pm 10/01/2017 തിരുവനന്തപുരം: ഇന്ത്യ ടുഡേയുടെ സൗത്ത് കോൺക്ലേവിൽ പ്രസംഗിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ വേദിവിട്ടു. യോഗത്തിൽ ക്രമം തെറ്റിച്ച് സംഘാടകർ ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ ആദ്യം പ്രസംഗിക്കാൻ വിളിച്ചിരുന്നു. ഇതേതുടർന്നാണ് മുഖ്യമന്ത്രി വേദി വിട്ടത്. കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു അടക്കം പങ്കെടുത്ത യോഗത്തിലാണ് മുഖ്യമന്ത്രി പ്രസംഗിക്കാതെ മടങ്ങിയത്. നേരത്തെ, കൊച്ചി സിറ്റി പോലീസിന്റെ പിങ്ക് പട്രോളിംഗ് ഫ്ളാഗ് ഓഫ് ചെയ്യാനെത്തിയപ്പോഴും മുഖ്യമന്ത്രി അതൃപ്തിയോടെ വേദി വിട്ടിരുന്നു. അവതാരകരുടെ ഔചിത്യശൂന്യമായ പെരുമാറ്റത്തിലും പ്രോട്ടോക്കോൾ ലംഘനത്തിലും Read more about സംഘാടകർ ക്രമം തെറ്റിച്ചു; പ്രതിഷേധിച്ച് മുഖ്യമന്ത്രി വേദിവിട്ടു[…]

കെഎസ്ആർടിസിയിൽ കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കൾ പിടിച്ചു

10.29 PM 10/01/2017 ഇടുക്കി: കെഎസ്ആർടിസി ബസ് വഴി കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം കുമളി ചെക്ക്പോസ്റ്റിൽ പിടിച്ചു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് എക്സൈസും വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്‌ഥരും സംയുക്‌തമായി നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തത്. മധുരയിൽ നിന്നും തിരുവല്ലയിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലാണ് സ്ഫോടകവസ്തുക്കൾ കടത്താൻ ശ്രമിച്ചത്. കമ്പത്തു നിന്നും മൂന്ന് യുവാക്കളാണ് ബസിൽ സ്ഫോടകശേഖരവുമായി കയറിയത്. പരിശോധനയ്ക്ക് തൊട്ടുമുൻപ് ഇവർ ബസിൽ നിന്നും ഇറങ്ങി സ്‌ഥലത്തു Read more about കെഎസ്ആർടിസിയിൽ കടത്താൻ ശ്രമിച്ച സ്ഫോടകവസ്തുക്കൾ പിടിച്ചു[…]

നാല് ലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്

10.28 PM 10/01/2017 ന്യൂഡൽഹി: 1000,500 നോട്ടു അസാധുവാക്കലിന് ശേഷം കണക്കിൽപ്പെടാത്ത നാല് ലക്ഷത്തോളം കോടി രൂപ ബാങ്കുകളിൽ നിക്ഷേപമായി എത്തിയതായി ആദായ നികുതി വകുപ്പ്. ആദായനികുതി വകുപ്പ് ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ(പിടിഐ) ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. മൂന്നു ലക്ഷത്തിനും നാലു ലക്ഷം കോടിക്കും ഇടയിലുള്ള തുകയുടെ കള്ളപ്പണം ബാങ്കുകളിൽ എത്തിയതായാണ് പ്രാഥമിക കണക്ക്. ഈ നിക്ഷേപങ്ങളെക്കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും വകുപ്പ് പറയുന്നു. നിഷ്ക്രിയ അക്കൗണ്ടുകളിൽ 25,000 കോടി രൂപ Read more about നാല് ലക്ഷം കോടിയുടെ കള്ളപ്പണം ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്[…]

നോട്ട് റദ്ദാക്കൽ: വാഹന വിൽപ്പനയിൽ തിരിച്ചടി

10.26 PM 10/01/2017 ന്യൂഡൽഹി: നോട്ട് പിൻവലിക്കൽ വാഹന വിൽപ്പനയിൽ കനത്ത തിരിച്ചടി സൃഷ്ടിച്ചതായി കണക്കുകൾ. നോട്ടു റദ്ദാക്കലിനുശേഷം ഡിസംബർ മാസത്തിൽ വാഹന വിൽപ്പന 18.66 ശതമാനം കുറഞ്ഞെന്നാണ് റിപ്പോർട്ട്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽസ് മാനുഫാക്ച്ചേഴ്സ്(എസ്ഐഎഎം) ആണ് ഇതു സംബന്ധിച്ച് കണക്കുകൾ പുറത്തുവിട്ടത്. സ്കൂട്ടർ, കാർ, ബൈക്ക് എന്നിവയുടെ വിൽപ്പനയാണ് കുറഞ്ഞത്. അതേസമയം, വാണിജ്യ വാഹനങ്ങളുടെ വിൽപ്പന 1.15 ശതമാനം വർധിച്ചു. കഴിഞ്ഞ 16 വർഷത്തെ വാഹന വിൽപ്പനയിലെ ഏറ്റവും വലിയ ഇടിവാണ് സംഭവിച്ചത്. 2015 Read more about നോട്ട് റദ്ദാക്കൽ: വാഹന വിൽപ്പനയിൽ തിരിച്ചടി[…]

കോട്ടുമല ബാപ്പു മുസലിയാർ അന്തരിച്ചു

10.23 PM 10/01/2017 കോഴിക്കോട്: കോട്ടുമല ബാപ്പു മുസലിയാർ(65) കോഴിക്കോട്ട് അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സമസ്ത കേരള ജം ഇയ്യത്തുൽ ഉലമ സെക്രട്ടറിയാണ്. ഹജ് കമ്മിറ്റി അധ്യക്ഷനും സമസ്ത പണ്ഡിത സഭ അംഗവുമാണ്. മൃതദേഹം കോഴിക്കോട് സുപ്രഭാതം ഓഫീസിൽ പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് നടക്കും.

ഫുട്ബോൾ ലോകകപ്പിൽ ഇനി 48 ടീമുകൾ; തീരുമാനത്തിന് ഫിഫ കൗൺസിലിന്റെ അംഗീകാരം

10.22 PM 10/01/2017 സൂറിച്ച്: ലോകകപ്പ് ഫുട്ബോളിൽ പങ്കെടുക്കുന്ന ടീമുകളുടെ എണ്ണം 48 ആയി ഉയർത്തുന്നു. ടീമുകളുടെ എണ്ണം കൂട്ടാനുള്ള ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയുടെ പദ്ധതിയെ ഫിഫ കൗൺസിൽ ഐകകണ്ഠേന അംഗീകരിച്ചു. . 2026 ലോകകപ്പ് മുതൽ ടീമുകളുടെ എണ്ണം കൂട്ടാനുള്ള നീർദേശമാണ് അംഗീകരിച്ചത്. നിലവിൽ 32 ടീമുകളാണ് ലോകകപ്പ് പങ്കെടുക്കുന്നത്. പ്രാഥമികഘട്ടത്തിൽ മൂന്നു ടീമുകൾ വീതമുള്ള 16 ഗ്രൂപ്പുകളായി തിരിക്കാനാണ് തീരുമാനമെന്ന് മാധ്യമ വിഭാഗത്തിന് അയച്ച ഫിഫയുടെ ട്വീറ്റിൽ വ്യക്‌തമാക്കി. ഒരോ ഗ്രൂപ്പിൽ നിന്നും Read more about ഫുട്ബോൾ ലോകകപ്പിൽ ഇനി 48 ടീമുകൾ; തീരുമാനത്തിന് ഫിഫ കൗൺസിലിന്റെ അംഗീകാരം[…]

മോദിയെ പരിഹസിച്ച് കേജരിവാൾ

10.20 PM 10/01/2017 ന്യൂഡൽഹി: അമ്മയെ സന്ദർശിച്ചവിവരം ട്വിറ്ററിൽ കുറിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസവർഷവുമായി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ. തങ്ങൾ ദിവസവും അമ്മയുടെ അനുഗ്രഹം തേടാറുണ്ടെന്നും ഇക്കാര്യം ലോകത്തോടു കൊട്ടിഘോഷിക്കാറില്ലെന്നും കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. ഒരുവൻ അവന്റെ അമ്മയ്ക്കും ഭാര്യയ്ക്കുമൊപ്പം ജീവിക്കണമെന്നാണ് വേദങ്ങൾ പറയുന്നത്. എന്റെ അമ്മ എനിക്കൊപ്പമുണ്ട്. എന്നും രാവിലെ ഞാൻ അമ്മയുടെ അനുഗ്രഹവും തേടാറുണ്ട്. പക്ഷേ, ഇക്കാര്യം ലോകത്തിനുമുന്നിൽ കൊട്ടിഘോഷിക്കാറില്ല– കേജരിവാൾ ട്വിറ്ററിൽ കുറിച്ചു. ഹിന്ദു ധർമവും ഭാരതീയ സംസ്കാരവുമനുസരിച്ച് ഒരാൾ Read more about മോദിയെ പരിഹസിച്ച് കേജരിവാൾ[…]

ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും

10.19 PM 10/01/2017 തൃശൂർ: പാമ്പാടി നെഹ്റു കോളജ് വിദ്യാർഥി ജിഷ്ണു പ്രണോയിയുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തൃശൂർ റൂറൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. കോപ്പിയടി ആരോപണത്തെ തുടർന്നാണ് ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ജിഷ്ണു പ്രണോയ് ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിഷേധിച്ച് വിദ്യാർഥി സംഘടനകൾ കോളജിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായിരുന്നു.