ലോകയുദ്ധം ലോകത്തെ അറിയിച്ച ക്ലെയർ ഹോളിംഗ്വർത്ത് വിടവാങ്ങി

10.17 PM 10/01/2017 ലണ്ടൻ: ബ്രിട്ടീഷ് യുദ്ധലേഖിക ക്ലെയർ ഹോളിംഗ്വർത്ത് അന്തരിച്ചു. 105–ാം വയസിൽ ഹോങ്കോംഗിലായിരുന്നു അന്ത്യം. രണ്ടാം ലോകമഹായുദ്ധം ആരംഭിച്ച വാർത്ത പുറത്തുവിട്ടത് ക്ലെയറായിരുന്നു. 1939 ഓഗസ്റ്റിൽ പോളണ്ടിനെ ജർമനി ആക്രമിച്ചതോടെയാണ് രണ്ടാം ലോകമഹായുദ്ധത്തിനു തുടക്കമായത്. ഈ വാർത്തയാണ് ഡെയ്ലി ടെലഗ്രാഫ് പത്രത്തിലൂടെ ക്ലെയർ പുറത്തുവിട്ടത്. പോളണ്ടിൽനിന്നു ജർമനിയിലേക്കു യാത്ര ചെയ്യുന്നതിനിടെ വിവരമറിഞ്ഞ ക്ലെയർ പത്രത്തിലൂടെ വാർത്ത പുറംലോകത്തെ അറിയിക്കുകയായിരുന്നു. മൂന്നു ദിവസത്തിനുശേഷം നാസികളുടെ അധിവേശത്തെ സംബന്ധിച്ചും ക്ലെയർ വാർത്ത നൽകി. 1946ൽ ജറുസലേമിൽ കിംഗ് Read more about ലോകയുദ്ധം ലോകത്തെ അറിയിച്ച ക്ലെയർ ഹോളിംഗ്വർത്ത് വിടവാങ്ങി[…]

സന്തോഷ് ട്രോഫി: സർവീസസും ഫൈനൽ റൗണ്ടിൽ

10.16 PM 10/01/2017 കോഴിക്കോട്: തമിഴ്നാടിനെ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു തോൽപ്പിച്ചു നിലവിലെ ചാമ്പ്യൻമാരായ സർവീസസ് സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ടിൽ കടന്നു. അർജുൻ ടുഡു, മലയാളിതാരം ബ്രിട്ടോ എന്നിവരുടെ ഗോളാണ് സർവീസസിന് ജയം ഒരുക്കിയത്. തമിഴ്നാടിന്റെ ആശ്വാസ ഗോൾ ജോക്സൺദാസിന്റെ ബൂട്ടിൽനിന്നായിരുന്നു. ആദ്യ പകുതിയിൽ ലീഡെടുത്ത തമിഴ്നാടിനെ രണ്ടാ പകുതിയിലെ ഇരട്ടഗോളിലാണ് സർവീസസ് വീഴ്ത്തിയത്. 32–ാം മിനിറ്റിലായിരുന്നു തമിഴ്നാട് സർവീസസ് പോസ്റ്റിൽ പന്തെത്തിച്ചത്. സർവീസസ് ബോക്സിനു സമീപത്തുനിന്നു ലഭിച്ച പന്ത് ജോക്സൺദാസ് നീട്ടിയടിക്കുകയായിരുന്നു. ഗോളി Read more about സന്തോഷ് ട്രോഫി: സർവീസസും ഫൈനൽ റൗണ്ടിൽ[…]

കന്നഡ നടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു

10.14 PM 10/01/2017 ബംഗളൂരു: ഷൂട്ടിംഗിനിടെ കർണാടകയിൽ വീണ്ടും ഷൂട്ടിംഗ് ലൊക്കേഷനിൽ ദുരന്തം. കന്നഡനടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നും വീണു മരിച്ചു. സഹനടി പദ്മ എന്ന പദ്മാവതി(45)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ബംഗളൂരു യെലഹങ്കയ്ക്കടുത്ത് അവലാഹള്ളിയിൽ വിഐപി എന്ന ചലച്ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയായിരുന്നു ദുരന്തം. മനോരഞ്ജൻ നായകനായ സിനിമയ്ക്കായി നിർമാണത്തിലിരിക്കുന്ന കെട്ടിടമായിരുന്നു ലൊക്കേഷൻ. നായകന്റെ നേതൃത്വത്തിൽ 150 ഓളം പേർ നിർമാണതൊഴിലാളികളായി അഭിനയിക്കുന്നതിന്റെ ഷൂട്ടിംഗാണ് നടന്നുവന്നിരുന്നത്. തിങ്കളാഴ്ച രാത്രി 7.30 ഓടെ ഷൂട്ടിംഗ് പൂർത്തിയായശേഷം പദ്മാവതിയെ കാണാതാകുകയും തുടർന്നു Read more about കന്നഡ നടി ഷൂട്ടിംഗ് ലൊക്കേഷനിൽ കെട്ടിടത്തിൽനിന്നു വീണു മരിച്ചു[…]

ധോണിക്ക് തോൽവിയോടെ മടക്കം

10.13 Pm 10/01/2017 മുംബൈ: ദശാബ്ദത്തോളം ഇന്ത്യൻ ക്രിക്കറ്റിനെ നയിച്ച മഹേന്ദ്രസിംഗ് ധോണിക്ക് തോൽവിയോടെ മടക്കം. നായകനായ അവസാന മത്സരത്തിൽ ഇംഗ്ലണ്ട് ഇലവനോട് മൂന്നു വിക്കറ്റിനാണ് ധോണിപ്പട തോൽവി വഴങ്ങിയത്. ഇന്ത്യ ഉയർത്തിയ 305 റൺസ് പിന്തുടർന്ന ഇംഗ്ലണ്ട് ഇലവൻ ഏഴു പന്ത് ശേഷിക്കെ ഏഴുവിക്കറ്റ് നഷ്‌ടത്തിൽ ലക്ഷ്യംകണ്ടു. സാം ബില്ലിംഗ്സ്(93), ജേസൺ റോയ്(62), ജോസ് ബട്ലർ(46), അലക്സ് ഹെയ്ൽസ്(43), ലിയാം ഡോസൺ(41) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ട് ഇലവന് വിജയമൊരുക്കിയത്. ഇന്ത്യക്കായി കുൽദീപ് യാദവ് അഞ്ചു വിക്കറ്റ് Read more about ധോണിക്ക് തോൽവിയോടെ മടക്കം[…]

ഏനാത്ത് പാലം താഴ്ന്നതായി നിഗമനം: വിദഗ്ധർ പരിശോധന നടത്തും

10.12 PM 10/01/2017 കൊട്ടാരക്കര: എംസി റോഡിലെ പ്രധാന പാലങ്ങളിലൊന്നായ ഏനാത്ത് പാലം താഴ്ന്നതായി നിഗമനം. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചോടെയാണ് പാലത്തിന് ചരിവ് സംഭവിച്ചതായി നാട്ടുകാർ കണ്ടെത്തിയത്. ചെറിയ ശബ്ദത്തോടെ ഉപരിതലത്തിലെ കൈവരികൾ അകന്നുമാറി. പാലത്തിന്റെ കൊല്ലം ജില്ലയുടെ ഭാഗത്തുള്ള തൂണുകളിലൊന്നിന് ചരിവ് സംഭവിച്ചിട്ടുള്ളതായും നാട്ടുകാർ കണ്ടെത്തിയിട്ടുണ്ട്. സംഭവമറിഞ്ഞെത്തിയ പോലീസ് അൽപസമയം ഗതാഗതം നിർത്തിവച്ചു. അവരുടെ പരിശോധനയിൽ അപകടാവസ്‌ഥയിലല്ലെന്നു ബോധ്യപ്പെട്ടതിനാൽ ഗതാഗതം പുനസ്‌ഥാപിച്ചു. രാത്രിയായതിനാൽ പാലത്തിന്റെ അടിഭാഗത്ത് പരിശോധന നടത്താൻ കഴിഞ്ഞിട്ടില്ല. സംസ്‌ഥാന സർക്കാരിന്റെ പാലം – Read more about ഏനാത്ത് പാലം താഴ്ന്നതായി നിഗമനം: വിദഗ്ധർ പരിശോധന നടത്തും[…]

ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകളും ഓൺലൈനാകുന്നു

10.11 PM 10/01/2017 തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പ്രമോഷനു വേണ്ടി നടത്തുന്ന ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകൾ ഇനി മുതൽ ഓൺ ലൈനായി നടത്തും. ചൊവ്വാഴ്ച ചേർന്ന പിഎസ് സി യോഗത്തിലാണ് തീരുമാനം. നിലവിൽ ഒഎംആർ രീതിയിലുള്ള പരീക്ഷയായിരുന്നു ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനു നടത്തിയിരുന്നത്. ഈ രീതിയ്ക്കാണ് മാറ്റം വരുന്നത്. ഡിപ്പാർട്ട്മെന്റ് ടെസ്റ്റിനുള്ള ഫീസ് നിരക്ക് വർധിപ്പിക്കാനും തീരുമാനമായി. അപേക്ഷിക്കുമ്പോൾ ഇരട്ടിക്കൽ വരികയാണെങ്കിൽ അവരിൽ നിന്നും രണ്ടു തവണ ഫീസ് ഈടാക്കുന്ന സ്‌ഥിതി ഉണ്ടായിരുന്നു. ഇത്തരത്തിൽ രണ്ടു തവണ ഫീസ് ഈടാക്കിയാൽ Read more about ഡിപ്പാർട്ട്മെന്റ് ടെസ്റ്റുകളും ഓൺലൈനാകുന്നു[…]

ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു

10.10 PM 10/01/2017 ബെർലിൻ: ജർമനിയുടെ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് (82) അന്തരിച്ചു. ജർമനിയിലെ സൗത്ത് വെസ്റ്റ് സംസ്‌ഥാനമായ ബാഡൻ വ്യുർട്ടംബർഗിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹോളോകോസ്റ്റ് സ്മരണ ജർമനിയിൽ ഉയർത്തിപ്പിടിച്ച നേതാവാണ് ഹെർസോഗ്. 1994ൽ ചാൻസലർ ഹെൽമുട്ട് കോളിന്റെ കാലത്തും, 1999ൽ ചാൻസലർ ഗേഹാർഡ് ഷ്രൊയ്ഡറുടെ കാലത്തും പ്രസിഡന്റായിരുന്ന ഹെർസോഗ് ഭരണഘടനാ കോടതി ജഡ്ജിയായി മുമ്പ് സ്‌ഥാനം വഹിച്ചിരുന്നു. നാസി ഭരണ കാലത്ത് പോളണ്ടിലുടനീളം സമാധാനത്തിന്റെ സന്ദേശവാഹകനായിരുന്നു ഇദ്ദേഹം. ജർമനിയുടെ ഏഴാമത്തെ പ്രസിഡന്റായിരുന്നു ഹെർസോഗ്. Read more about ജർമൻ മുൻ പ്രസിഡന്റ് റോമൻ ഹെർസോഗ് അന്തരിച്ചു[…]

ഐആർസിടിസി നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി

10.07 PM 10/01/2017 ന്യൂഡൽഹി: ഡിജിറ്റൽ ഇടപാടുകളിലൂടെ റെയിൽവേ സേവനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി റെയിൽ മന്ത്രാലയം നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി. ഐആർസിടിസി റെയിൽ കണക്ട് ആപ്പ് എന്ന ആപ്ലിക്കേഷൻ ഡൽഹിയിൽനടന്ന ചടങ്ങിൽ റെയിൽവേ മന്ത്രി സുരേഷ് പ്രഭു പുറത്തിറക്കി. ദിവസേന പത്തു ലക്ഷം ഇടപാടുകളാണ് ഇ–ടിക്കറ്റിംഗ് സംവിധാനത്തിലൂടെ നടക്കുന്നത്. ഇത് മൊത്തം റിസർവേഷന്റെ 58 ശതമാനം വരും. ഇത് വർധിപ്പിക്കുന്നതിനായാണ് ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിലുള്ള നവീകരിച്ച ഐആർസിടിസി റെയിൽ കണക്ട് ആപ്ലിക്കേഷൻ പുറത്തിറക്കുന്നത്– സുരേഷ് പ്രഭു പറഞ്ഞു. ആയാസരഹിതമായും Read more about ഐആർസിടിസി നവീകരിച്ച ആപ്ലിക്കേഷൻ പുറത്തിറക്കി[…]

സമ്പദ് വ്യവസ്‌ഥയുടെ നവീകരണവുമായി മുന്നോട്ടുപോകും: മോദി

10.06 PM 10/01/2017 അഹമ്മദാബാദ്: സമ്പദ്വ്യവസ്‌ഥയുടെ നവീകരണവുമായി സർക്കാർ ശക്‌തമായി മുന്നോട്ടുപോകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലോക സമ്പദ്വ്യവസ്‌ഥയിൽ ഇന്ത്യക്ക് മികച്ച സ്‌ഥാനമാണുള്ളതെന്നും ലോകത്തിലെ പ്രബലമായ ഡിജിറ്റൽ സമ്പദ്വ്യവസ്‌ഥയാകാനുള്ള പ്രാരംഭ ഘട്ടത്തിലാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു. ഗുജറാത്ത് വൈബ്രന്റ് ഗ്ലോബൽ സബ്മിറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ശക്‌തി ജനസംഖ്യയിലും ( demography )ജനാധിപത്യത്തിലും (democracy)ചോദനത്തിലുമാണെന്ന് ( demand ) മോദി പറഞ്ഞു. വേഗത്തിലും ഫലപ്രദമായും ഭരണനിർവഹണം നടത്താൻ ജനാധിപത്യ സംവിധാനത്തിലൂടെ സാധിക്കില്ലെന്ന് ചിലർ ചൂണ്ടിക്കാണിക്കാറുണ്ട്. എന്നാൽ Read more about സമ്പദ് വ്യവസ്‌ഥയുടെ നവീകരണവുമായി മുന്നോട്ടുപോകും: മോദി[…]

ഓംപുരിയുടെ മരണകാരണം ഹൃദയാഘാതമല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്

10.05 PM 10/01/2017 മുംബൈ: നടൻ ഓംപുരിയുടെ മരണം ഹൃദയാഘാതത്തെത്തുടർന്നല്ലെന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്. തലയ്ക്കു പിന്നിലേറ്റ മുറിവാണ് മരണത്തിനു കാരണമെന്നാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. തലയിലെ പരിക്ക് ഓംപുരിയെ മരിച്ചനിയിൽ കണ്ടെത്തിയപ്പോൾത്തനെ ശ്രദ്ധയിൽപ്പെട്ടിരുന്നെങ്കിലും വീഴ്ചയിൽ സംഭവിച്ചതാവാമെന്നായിരുന്നു കരുതിയിരുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മുംബൈ അന്ധേരിയിലെ വീട്ടിൽ ഓംപുരിയെ മരിച്ചനിലയിൽ കണ്ടെത്തുന്നത്. മരിക്കുന്നതിന് തലേദിവസം ഓംപുരി മദ്യപിച്ചിരുന്നതായും, മകനെ കാണാൻ ആഗ്രഹിച്ചിരുന്നതായും അദ്ദേഹത്തിന്റെ ഡ്രൈവർ പോലീസിനു മൊഴി നൽകിയിട്ടുണ്ട്.