സ്​കൂൾ അധികൃതർ അപമാനിച്ചതിൽ മനംനൊന്ത്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു.

04:00 pm 7/1/2017 ഹൈദരാബാദ്​: ഫീസ്​ അടക്കാൻ വൈകിയതിന്റെ പേരിൽ സ്​കൂൾ അധികൃതർ അപമാനിച്ചതിൽ മനംനൊന്ത്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു. ഹൈദരാബാദിലെ ഇഫ്​ഹാം ടാലൻറ്​ സ്​കൂളിലെ ഒമ്പതാം കളാസ്​ വിദ്യാർഥിയായ മിർസ സൽമാൻ ബെയിഗാണ്​ വീടിനകത്ത്​ തൂങ്ങിമരിച്ചത്​. ഫീസ്​ അടക്കാൻ വൈകിയതിനെ തുടർന്ന്​ മിർസ സൽമാനെ പാൻറ്​സ്​ അഴിപ്പിച്ച്​ താഴ്​ന്ന കളാസിലെ കുട്ടികളുടെ കൂടെ ഇരുത്തുകയും അപമാനിക്കുകയും ചെയ്​തെന്ന്​ അതേ സ്​കൂളിലെ വിദ്യാർഥിയായ സഹോദരൻ ബഷീർ​ വെളിപ്പെടുത്തി. ബുധനാഴ്​ച ഫീസ്​ അടക്കുന്നതു വരെ മിർസയെ പൊതുമധ്യത്തിൽ അപമാനിച്ചിരുന്നു. Read more about സ്​കൂൾ അധികൃതർ അപമാനിച്ചതിൽ മനംനൊന്ത്​ വിദ്യാർഥി ആത്​മഹത്യ ചെയ്​തു.[…]

മേഘാലയ എം.എൽ.എ ജൂലിയസ് കെ.ദോർഫങ് അറസ്റ്റിൽ.

03:58 pm 7/1/2017 ഷില്ലോങ്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ മേഘാലയ എം.എൽ.എ ജൂലിയസ് കെ.ദോർഫങ് അറസ്റ്റിൽ. രണ്ടുതവണ മാനഭംഗപ്പെടുത്തിയെന്നു കാട്ടി 14കാരി മൊഴി നൽകിയതിനെ തുടർന്നാണ് എം.എൽ.എ അറസ്റ്റിലായത്. കഴിഞ്ഞമാസം, എം.എൽ.എ തന്നെ ഗസ്റ്റ് ഹൗസിലും ഹോട്ടലിലും കൊണ്ടുപോയി പീഡിപ്പിച്ചെന്നു പതിനാലുകാരി ബാലാവകാശ കമ്മീഷനു മുമ്പാകെ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെ ഒളിവില്‍ പോയ എം.എല്‍എ.ക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഭരണകക്ഷിയായ കോണ്‍ഗ്രസിന് പിന്തുണ നല്‍കുന്ന സ്വതന്ത്ര എം.എല്‍.എയാണ് ജൂലിയസ്. ഇയാളെ പിടികൂടാന്‍ Read more about മേഘാലയ എം.എൽ.എ ജൂലിയസ് കെ.ദോർഫങ് അറസ്റ്റിൽ.[…]

ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി.

o3:54 PM 7/1/2017 ന്യൂഡൽഹി: സൗമ്യവധക്കേസിൽ ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി. വധശിക്ഷ റദ്ദാക്കിയ വിധിക്കെതിരെ സംസ്ഥാന സർക്കാരും സൗമ്യയുടെ അമ്മയും നൽകിയ പുനഃപരിശോധനാ ഹരജികൾ സുപ്രീംകോടതി തള്ളിയിരുന്നു. തുറന്ന മനസോടെയല്ല പുനഃപരിശോധന ഹർജി പരിഗണിച്ചെന്ന്​ സർക്കാർ തിരുത്തൽ ഹരജിയിൽ ചൂണ്ടിക്കാണിക്കുന്നു. വിധിയിലെ പിഴവുകളും ഹരജിയിൽ ചൂണ്ടിക്കാണിക്കും. സൗമ്യ ട്രെയിനിൽ നിന്ന് വീണത് മൂലമുണ്ടായ മുറിവി​െൻറ ഉത്തരവാദിത്തം ഗോവിന്ദച്ചാമിയിൽ ആരോപിക്കാൻ തെളിവില്ലെന്നാണ് കോടതി വിലയിരുത്തിയത്. ട്രെയിനിൽ വച്ചുണ്ടായ പരിക്കി​െൻറയും Read more about ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഒഴിവാക്കിയ വിധിക്കെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ തിരുത്തൽ ഹരജി നൽകി.[…]

നോട്ട്​ പിൻവലിക്കലി​നെ തുടർന്ന്​ കാശ്​മീരിലെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറഞ്ഞതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്​.

03:52 PM 7/1/2017 ന്യൂഡൽഹി: നോട്ട്​ പിൻവലിക്കലി​നെ തുടർന്ന്​ കാശ്​മീരിലെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറഞ്ഞതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്​. കാശ്​മീരിലെ അക്രമസംഭവങ്ങളിൽ 60 ശതമാനത്തി​െൻറയും ഹവാല ഇടപാടുകളിൽ 50 ശതമാനത്തി​െൻറയും കുറവ്​ ഉണ്ടായതായാണ്​ റിപ്പോർട്ടിൽ പറയുന്നത്​​. രാജ്യത്തെ തീവ്രവാദ പ്രവർത്തനങ്ങൾക്ക്​ വൻതോതിൽ പണം ലഭിക്കുന്നത്​ ഹവാല ഇടപാടുകളിലൂടെയാണ്​. ഇതിൽ കൂടുതൽ പണവും കള്ളനോട്ടി​െൻറ രൂപത്തിലാണെന്നും രാജ്യത്തെ അന്വേഷണ എജൻസികൾ പറയുന്നു. നോട്ട്​ പിൻവലിക്കലിനെ തുടർന്ന്​ ഹവാല ഇടപാടുകൾ വൻതോതിൽ കുറഞ്ഞു. ഹവാലയിലെ കൂടുതൽ ഇടപാടുകൾ Read more about നോട്ട്​ പിൻവലിക്കലി​നെ തുടർന്ന്​ കാശ്​മീരിലെ വിഘടനവാദവും രാജ്യത്തെ ഹവാല ഇടപാടുകളും കുറഞ്ഞതായി രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്​.[…]

പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവില്‍ ഇന്നു തുടക്കമാകും.

08:08 am 7/1/2017 ബംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവില്‍ ഇന്നു തുടക്കമാകും. മൂന്ന് ദിവസത്തെ പ്രവാസി സമ്മേളനത്തില്‍ ആറായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ബംഗളുരു: പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവില്‍ ഇന്നു തുടക്കമാകും. മൂന്ന് ദിവസത്തെ പ്രവാസി സമ്മേളനത്തില്‍ ആറായിരത്തിലധികം പ്രതിനിധികള്‍ പങ്കെടുക്കും. ഞായറാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മേളനത്തെ അഭിസംബോധന ചെയ്യും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിതറിക്കിടക്കുന്ന പ്രവാസികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്നതിനും സ്വന്തം നാട്ടിലെ നിക്ഷേപ സാധ്യതകള്‍ Read more about പ്രവാസി ഭാരതീയ ദിവസിന് ബംഗളുരുവില്‍ ഇന്നു തുടക്കമാകും.[…]

ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം.

08:06 am 7/1/2017 ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റോടെ കേരളം ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം. ഏഴ് സ്വര്‍ണവും 11 വെള്ളിയും മൂന്ന് വെങ്കലവുമടക്കം 79 പോയിന്റോടെ കേരളം ഏറക്കുറെ കിരീടം ഉറപ്പിച്ചുകഴിഞ്ഞു. മൂന്നു സ്വര്‍ണവും രണ്ട് വെള്ളിയും അഞ്ചു വെങ്കലവുമുള്ള തമിഴ്‌നാടാണ് രണ്ടാം സ്ഥാനത്ത്. അനസാന ദിനമായ ഇന്ന് ക്രോസ് കണ്‍ട്രി Read more about ദേശീയ സീനിയര്‍ സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിന് ഇന്ന് സമാപനം.[…]

ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.

03:51 PM 7/1/2017 തിരുവനന്തപുരം: ബന്ധു നിയമന കേസിൽ മുൻ മന്ത്രി ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി. ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലൻസ്​ അന്വേഷണ സംഘം സമര്‍പ്പിച്ച എഫ്.ഐ.ആര്‍ വിജിലന്‍സ് പ്രത്യേക കോടതി ഫയലിൽ സ്വീകരിച്ചു. ജയരാജനു പുറമെ പി.കെ. ശ്രീമതി എം.പിയുടെ മകന്‍ സുധീര്‍ നമ്പ്യാര്‍, വ്യവസായ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി പോള്‍ ആന്‍റണി എന്നിവരാണ്​ മറ്റു പ്രതികൾ. അഴിമതി നിരോധന നിയമത്തിലെ 13(1) (ഡി) ,13(2) എന്നിവക്കുപുറമെ ഗൂഢാലോചനക്കുറ്റവും ഇവര്‍ക്കെതിരെ Read more about ഇ.പി ജയരാജനെതിരെ തുടരന്വേഷണത്തിന്​ വിജിലൻസ്​ കോടതിയുടെ അനുമതി.[…]

രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു: മമത ബാനർജി.

08:00 am 7/1/2017 കൊൽക്കത്ത: നിലവിലുള്ള സാഹചര്യത്തിൽ രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ഇപ്പോൾ രാജ്യം ഭരിക്കുന്നവർക്ക്​ അതിന്​ കഴിയുകയില്ല. ഇരിക്കുന്ന കൊമ്പ്​ മുറിക്കുകയാണ്​ മോദി ചെയ്യുന്നതെന്ന്​ മമത ക​ുറ്റപ്പെടുത്തി. അദ്വാനിയുമായോ രാജ്​നാഥ്​ സിങുമായോ ജെയ്​റ്റ്​ലിയുമായോ തനിക്ക്​ പ്രശ്​നങ്ങളില്ല. അടുത്ത രണ്ട്​ വർഷത്തേക്ക്​ രാഷ്​ട്രപതി ഭരണം ഏർപ്പെടുത്തുന്നതിനെ താൻ അനുകൂലിക്കുന്നതായും അവർ പറഞ്ഞു. ബംഗാളിൽ നോട്ട്​ നിരോധനം 1.7 കോടി ജനങ്ങളെ നേരിട്ട്​ ബാധിച്ചതായും 81.5 ലക്ഷം പേർക്ക്​ ഇത്​ മൂലം തൊഴിൽ നഷ്​ടപ്പെട്ടതായും മമത Read more about രാഷ്​ട്രപതിക്ക്​ മാത്രമേ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുകയുള്ളു: മമത ബാനർജി.[…]

വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്.

07:16 am 7/1/2017 ആദ്യമധ്യാന്തത്തിനു ശേഷം ഷെറി തിരക്കഥയെഴുതി ഷൈജു ഗോവിന്ദനുമായി ചേര്‍ന്ന് സംവിധാനം ചെയ്‍ത ഗോഡ്സെ ജനുവരി ഏഴിന് തീയേറ്ററിലെത്തും. കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ശ്രദ്ധ നേടിയ ശേഷമാണ് ഗോഡ്സെ തീയേറ്ററുകളിലേക്ക് എത്തുന്നത്. അറുപതോളം തിയറ്ററുകളിലാണ് ചിത്രം പ്രദർശനത്തിന് എത്തുന്നത്. ഗാന്ധിയന്‍ കഥാപാത്രമായാണ് വിനയ് ഫോര്‍ട് സിനിമയില്‍ അഭിനയിക്കുന്നത്. ആകാശവാണിയിലെ ഗാന്ധിമാര്‍ഗം എന്ന പ്രോഗ്രാമിന്റെ അവതാരകനാണ് ഹരിശ്ചന്ദ്രന്‍. ഗാന്ധിജിയുടെ ആദര്‍ശങ്ങളിലും ജീവിതത്തിലും ആകൃഷ്‍ടനാകുന്ന കഥാപാത്രമാണ് ഹരിശ്ചന്ദ്രന്‍. മൈഥിലി, ജോയ് മാത്യു, മാമുക്കോയ, ഇന്ദ്രന്‍സ്, സന്തോഷ് കീഴാറ്റൂര്‍ Read more about വിനയ് ഫോര്‍ട്ട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ഗോഡ്സെ തീയേറ്ററുകളിലേക്ക്.[…]

ടി പി കേസ് പ്രതികൾക്ക് പരോൾ നൽകില്ല

07:14 am 7/1/1017 പരോൾ നൽകണമെന്ന അപേക്ഷ ജയിൽ ഉപദേശക സമിതി തള്ളി. കൊലപാതക കേസ് പ്രതികൾക്ക് പരോൾ നൽകേണ്ടെന്ന് കമ്മറ്റി തീരുമാനം. ടി പി വധക്കേസിലെ പ്രതികളായ കൊടി സുനി ഉൾപ്പടെ അഞ്ച് പേർക്ക് പരോൾ അനുവദിക്കുന്ന കാര്യമായിരുന്നു കമ്മറ്റി ചര്‍ച്ച ചെയ്‍തത്.