ഡാൻ കോട്ട്സ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തലവൻ

02.11 PM 08/01/2017 വാഷിംഗ്ടൺ: അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗത്തിന്റെ തലവനായി ഡാൻ കോട്സിനെ നിയമിച്ചതായി നിയുക്‌ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഓഫീസ്. മികച്ച ഭരണത്തിനു സഹായകരമാകുന്ന നിയമനമാണിതെന്ന് ട്രംപ് പ്രസ്താവനയിൽ വ്യക്‌തമാക്കി. ഇൻഡ്യാന മുൻ സെനറ്ററായ കോട്സ്, സെനറ്റ് ഇന്റലിജന്റ്സ് കമ്മിറ്റിയിലും പ്രവർത്തിച്ചിട്ടുണ്ട്. നവംബറിൽ നടന്ന അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഹില്ലരി ക്ലിന്റെണെ പരാജയപ്പെടുത്താൻ റഷ്യൻ പ്രസിഡന്റ് വ്ളാദിമർ പുടിൻ ഇടപ്പെട്ടെന്നു തെളിയിക്കുന്ന രേഖകൾ അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം പുറത്തുവിട്ടതിനു പിന്നാലെയാണ് ഡാൻ കോട്സിന്റെ നിയമനം. Read more about ഡാൻ കോട്ട്സ് അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം തലവൻ[…]

ഡൽഹി മെട്രോസ്റ്റേഷനിൽനിന്നു തോക്കുമായി ഒരാൾ പിടിയിൽ

02.09 PM 08/01/2017 ന്യൂഡൽഹി: ഡൽഹി മെട്രോ സ്റ്റേഷനിൽനിന്നു നാടൻ തോക്കുമായി ഒരാൾ പിടിയിൽ. എം സുരി (30)അണ് സിഐഎസ്എഫ് ഉദ്യോഗസ്‌ഥരുടെ പിടിയിലായത്. തിലക് നഗറിൽനിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽനിന്നു രണ്ടു ജോടി തിരകളും കംപ്യൂട്ടറുകളും ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. സുരിനെ സിഐഎസ്എഫ് ഡൽഹി പോലീസിനു കൈമാറി. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. സ്ഫോടക വസ്തുകളും തോക്കുകളും ഡൽഹി മെട്രോയിൽ നിരോധിച്ചിരിക്കുന്നതാണ്.

ഖത്തർ ഓപ്പൺ കിരീടം ജോക്കോവിച്ചിന്

02.07 PM 08-01-2017 ദോഹ: ലോക ഒന്നാംനമ്പർ ബ്രിട്ടന്റെ ആൻഡി മുറെയെ പരാജയപ്പെടുത്തി ഖത്തർ ഓപ്പൺ കിരീടത്തിൽ സെർബിയയുടെ നൊവാക് ജോക്കോവിച്ച് മുത്തമിട്ടു. ഫൈനലിൽ 6–3, 5–7, 6–4. എന്ന സ്കോറിനാണ് ജോക്കോവിച്ചിന്റെ ജയം. മുറെയ്ക്ക് എതിരേ ജോക്കോവിച്ച് നേടുന്ന 25–ാം വിജയമാണിത്. ഓസ്ട്രേലിയൻ ഓപ്പൺ അടുത്തയാഴ്ച ആരംഭിക്കാനിരിക്കെ നേടിയ കിരീട വിജയം നിലവിലെ ചാമ്പ്യനായ ജോക്കോവിച്ചിന്റെ ആത്മവിശ്വാസം വർധിപ്പിക്കും. കഴിഞ്ഞവർഷം മുറെയെ പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് കിരീടമുയർത്തിയത്. – See more at: http://www.deepika.com/News_Latest.aspx?catcode=latest&newscode=198221#sthash.YwW8OPTf.dpuf

സ്മാർട് ഫോൺ വിപണിയിൽ ചൈനയുടെ മുന്നേറ്റം

02.06 PM 08-01-2017 മുംബൈ: ചൈനീസ് ബ്രാൻഡുകൾ ഇന്ത്യൻ സ്മാർട് ഫോൺ വിപണിയിൽ മികച്ച വില്പന നേട്ടം കൊയ്യുന്നുവെന്ന് കണക്കുകൾ. ചൈനീസ് കമ്പനികളുടെയത്ര പരസ്യ കാമ്പയിനുകൾ നടത്താനോ മികച്ച മോഡലുകൾ നൽകാനോ സാധിക്കാതെ ഇന്ത്യൻ ബ്രാൻഡുകൾ നഷ്ടവും കുറിക്കുന്നു. ദക്ഷിണ കൊറിയയിൽ നിന്നുള്ള ആഗോള ബ്രാൻഡായ സാംസംഗിനു ഇന്ത്യൻ വിപണിയിൽ ചൈനീസ് ഫോണുകൾക്ക് മുന്നിൽ അടിതെറ്റുകയാണ്. കഴിഞ്ഞ വർഷം ഇന്ത്യയിൽ 30 ശതമാനം വിപണി വിഹിതം സാംസംഗിനുണ്ടായിരുന്നു. ഇക്കഴിഞ്ഞ നവംബറിൽ വിഹിതം 21 ശതമാനത്തിലേക്ക് ഇടിഞ്ഞു. ഇന്ത്യൻ Read more about സ്മാർട് ഫോൺ വിപണിയിൽ ചൈനയുടെ മുന്നേറ്റം[…]

വൈറ്റില ഹബ്ബിൽ യുവതി മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ

02.05 PM 08/01/2017 കൊച്ചി: വൈറ്റില മൊബിലിറ്റി ഹബ്ബിൽ ബസ് ഇടിച്ചു യുവതി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർ അറസ്റ്റിൽ. എറണാകുളം–കൂത്താട്ടുകുളം റൂട്ടിൽ സർവീസ് നടത്തുന്ന ആശ്രിക ബസ് ഡ്രൈവർ ജെയിൻ ജോസഫിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം മുട്ടമ്പലം സ്വദേശി അഞ്ജു ആർ നായർ(28) ആണ് ശനിയാഴ്ച രാത്രി ബന്ധുക്കൾ നോക്കിനിൽക്കെ ബസ് ഇടിച്ച് ദാരുണമായി മരിച്ചത്. ഹബ്ബിന് പുറത്ത് കാറുമായി കാത്തുനിന്ന ബന്ധുക്കളുടെ അരികിലേക്ക് നടന്നുനീങ്ങിയ യുവതിയെ അമിതവേഗതത്തിൽ വന്ന സ്വകാര്യ ബസ് ഇടിച്ച് Read more about വൈറ്റില ഹബ്ബിൽ യുവതി മരിച്ച സംഭവം; ബസ് ഡ്രൈവർ അറസ്റ്റിൽ[…]

സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി.

07:36 pm 7/1/2017 ന്യൂഡൽഹി​: ഇന്ത്യയിലെ ജനസംഖ്യാ വർധനവിന്​ കാരണം മുസ്​ലിംകളാണെന്ന ബി.ജെ.പി എം.പി സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. പാർട്ടിക്ക് ഈ പ്രസ്താവനവുമായി ഒരു ബന്ധവുമില്ലെന്നും ഇത് ബി.ജെ.പിയുടെ നിലപാടായി കാണരുതെന്നും കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി പ്രതികരിച്ചു. വിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതി പ്രകാരം എം.പിക്കെതിരായും മീററ്റിലെ പൊതുപരിപാടിയുടെ സംഘാടകർക്കെതിരെയും പൊലീസ് കേസ് ഫയൽ ചെയ്തു. മഹാരാജിൻെറ പ്രസ്താവനക്കെതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സീമിപിക്കുമെന്ന് കോൺഗ്രസ് വ്യക്തമാക്കി. രാജ്യത്ത്​ ജനസംഖ്യ വർധിച്ചുകൊണ്ടിരിക്കുന്നത്​ Read more about സാക്ഷി മഹാരാജിൻെറ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി.[…]

സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം.

07:33 pm 7/1/2017 കോഴിക്കോട്: സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം. ആന്ധ്രാപ്രദേശിനെയാണ് കേരളം തോൽപിച്ചത് (3–0). ആദ്യപകുതിയിലായിരുന്നു മൂന്നു ഗോളുകളും പിറന്നത്. ക്യാപ്റ്റൻ പി.ഉസ്മാൻ (രണ്ടാം മിനിറ്റ്), സഹൽ അബ്ദുസമദ് (22-ാം മിനിറ്റ്), ലിജോ (28-ാം മിനിറ്റ്) എന്നിവരാണ് കേരളത്തിൻെറ സ്കോറർമാർ.വിജയത്തോടെ കേരളം ഫൈനൽ റൗണ്ട് പ്രതീക്ഷകൾ സജീവമാക്കി. ആദ്യ മൽസരത്തിൽ പുതുച്ചേരിയെ കേരളം ഇതേ സ്കോറിന് തോൽപ്പിച്ചിരുന്നു. ഇന്നു നടന്ന ആദ്യ മൽസരത്തിൽ കർണാടകയോട് എതിരില്ലാത്ത മൂന്നു Read more about സന്തോഷ് ട്രോഫി ദക്ഷിണ മേഖല യോഗ്യതാ റൗണ്ടിൽ കേരളത്തിന് തുടർച്ചയായ രണ്ടാം ജയം.[…]

ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ മീറ്റിൽ കേരളത്തിന്​ കിരീടം.

07:31 pm 7/1/2017 ​പൂണെ: ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ മീറ്റിൽ കേരളത്തിന്​ കിരീടം. 11 സ്വര്‍ണവും 12 വെള്ളിയും ഏഴു വെങ്കലവും ഉള്‍പ്പെടെ മുപ്പത് മെഡലുമായി 112 പോയിൻറുകളോടെയാണ്​ കേരളം തുടർച്ചയായ ഇരുപതാം കിരീടം ചൂടിയത്​. അവസാന ദിനത്തിൽ ആണ്‍കുട്ടികളുടെ 200 മീറ്ററില്‍ മുഹമ്മദ് അജ്മലിലൂടെയാണ്​ കേരളം സ്വർണം നേട്ടത്തിന്​ തുടക്കം കുറിച്ചത്​. 800 മീറ്ററില്‍ ഉഷ സ്‌കൂള്‍ ഓഫ് അത്ലറ്റിക്സിലെ അബിത മേരി മാനുവല്‍ റെക്കോര്‍ഡോടെ സ്വര്‍ണം നേടി. പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ Read more about ദേശീയ സീനിയർ സ്​കൂൾ അത്​ലറ്റിക്​ മീറ്റിൽ കേരളത്തിന്​ കിരീടം.[…]

സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി

04:03 PM 7/1 2017 ശ്രീനഗർ: സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി.സി.ആർ.പി.എഫും കശ്​മീരി ജനതയും തമ്മിൽ സംഘർഷം നിലനിൽക്കുന്നതിനിടെയാണ്​ സി.ആർ.പി.എഫ്​ യുവാക്കൾ ക്ലബിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ടത്​. ബാഷിത്​ അഹമദ്,​ മുഹമദ്​ അസർ എന്നിവരാണ്​ സി.ആർ.പി.എഫി​െൻറ സഹായത്തോടെ സ്​പാനിഷ്​ ക്ലബിൽ എത്തിയത്​. സെപ്​യിനിലെ മുന്നാം നിര ക്ലബായ സോസിഡാഡ ഡിപോർട്ടിവ ലെൻ​സെൻസ്​ പ്രോയിൻസ്​റ്റുർ ക്ലബിലാണ്​ ഇവർ അംഗങ്ങളായത്​. താ​ഴെ തട്ടിലുള്ള ഫുട്​ബോൾ പ്രതിഭകളെ​ കണ്ടെത്തുന്നതിനായി സോസിഡാഡ ക്ലബുമായി സി.ആർ.പി.എഫ്​ ധാരണയിലെത്തിയിരുന്നു. ഇതാണ്​ കശ്​മീരി യുവാക്കൾക്ക്​ Read more about സി.ആർ.പി.എഫിന്റെ സഹായത്തോടെ കശ്​മീരി യുവാക്കൾ സ്​പാനിഷ്​ ഫുട്​​ബോൾ ക്ലബിൽ അംഗങ്ങളായി[…]

ജനുവരി 12 ന്​ തിയറ്ററു ക ളിൽ ചിത്രങ്ങൾ റിലീസ് ചെയ്യും

04:01pm 7/1/2017 കൊച്ചി: ലാഭവിഹിതത്തെ ചൊല്ലിയുണ്ടായ സിനിമ സമരത്തിനൊടുവിൽ പുതിയ ചിത്രങ്ങൾ റിലീസ്​ ചെയ്യാനൊരുങ്ങി നിർമ്മാതാക്കളുടെയും വിതണക്കാരുടെയും സംഘടന. ഫി​ലിം എ​ക്സി​ബി​റ്റേ​ഴ്സ് ഫെ​ഡ​റേ​ഷ​െൻറ കീഴിലുള്ള തിയറ്ററുകളിലെ നിർത്തി പുതിയ ചിത്രങ്ങൾ റിലീസ്​ ചെയ്യുമെന്ന്​ നിർമ്മാതാക്കളുടെ സംഘടന വാർത്താസമ്മേളനത്തിൽ അറിയിച്ചു. സിനിമകൾ റിലീസ്​ ചെയ്യാൻ തയാറാണെന്ന്​ അറിയിച്ച്​ പല എക്​സിബിറ്റേഴ്​സും മുന്നോട്ടു വന്നിട്ടുണ്ട്​. നിർമ്മാതാക്കൾക്കും വിതരണക്കാർക്കും നഷ്​ടം വരാത്ത രീതിയിലാണ്​ റിലീസ്​. ഒരാഴ്​ച ഇടവിട്ട്​ ആറു ചിത്രങ്ങൾ പ്രദർശിപ്പിക്കും. ഇരുനൂറിലധികം തിയറ്റുകളിൽ ചിത്രങ്ങൾ പ്രദർശിക്കാനാണ്​ തീരുമാനം. ജനുവരി 12 Read more about ജനുവരി 12 ന്​ തിയറ്ററു ക ളിൽ ചിത്രങ്ങൾ റിലീസ് ചെയ്യും[…]