ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7-ന്

07:00 pm 6/1/2017 മയാമി: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡയുടെ (ഐ.എന്‍.എ.എസ്.എഫ്) ജനുവരി ഏഴാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതല്‍ ഡേവി നഗരത്തിലുള്ള ഫാല്‍ക്കണ്‍ ലിയ പാര്‍ക്ക് (ഗാന്ധി പാര്‍ക്ക്) (14864 സ്റ്റെര്‍ലിംഗ് റോഡ്, ഡേവി -33331) ഓഡിറ്റോറിയത്തില്‍ വിവിധ കലാപരിപാടികളോടുകൂടി നടത്തും. 2017- 19 വര്‍ഷത്തെ പുതിയ ഭരണസമിതി പ്രസിഡന്റ് ഷീല ജോണ്‍സന്റെ നേതൃത്വത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ആഘോഷപരിപാടികളിലേക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: Read more about ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് സൗത്ത് ഫ്‌ളോറിഡ പുതുവത്സരാഘോഷങ്ങള്‍ ജനുവരി 7-ന്[…]

ജോസഫ് പാക്കല്‍ (80) ഫ്‌ളോറിഡയില്‍ നിര്യാതനായി

06:58 pm 6/1/2017 ഫ്‌ളോറിഡ: ഫ്‌ളോറിഡയില്‍ സ്ഥിരതാമസക്കാരനും, റിട്ട. ബ്രോവാര്‍ഡ് കൗണ്ടി എന്‍ജിനീയറുമായ ജോസഫ് പാക്കല്‍ (80) ഇന്ന് രാവിലെ 11.30-നു ഹൃദയാഘാതം മൂലം നിര്യാതനായി. പരേതന്‍ മൂവാറ്റുപുഴ അയവന പാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ഡോ. സജി, ഡോ. ജിസ. മരുമക്കള്‍: ഡോ. അനില്‍ ബേബി തോമസ്, ഡോ. ഹോസ്റ്റിന്‍ തോമസ് ചെമ്പകശേരി. കൊച്ചുമക്കള്‍: സജനി, അരുണ, രേഹാ, തോമസ്, ജോസഫ്, ഫിലിപ്പ്. വെയ്ക് സര്‍വീസ് ജനുവരി ആറിനു വെള്ളിയാഴ്ച വൈകിട്ട് 6 മുതല്‍ 9 വരെ. Read more about ജോസഫ് പാക്കല്‍ (80) ഫ്‌ളോറിഡയില്‍ നിര്യാതനായി[…]

ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.

06:55 pm 6/1/2017 തിരുവനന്തപുരം: ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു. മുന്‍ ആരോഗ്യ മന്ത്രിയും എം.പിയുമായ പി.കെ ശ്രീമതിയുടെ മകന്‍ സുധീര്‍ നമ്പ്യാർ രണ്ടാം പ്രതിയും വ്യവസായ വകുപ്പ് സെക്രട്ടറി പോള്‍ ആന്റണി മൂന്നാം പ്രതിയുമാണ്​. ബന്ധു നിയമനവുമായി ബന്ധപ്പെട്ടായിരുന്നു വ്യവസായ വകുപ്പ്​ കൈകാര്യം​ ചെയ്​തിരുന്ന ജയരാജൻ മന്ത്രി സ്​ഥാനം രാജിവെച്ചത്​. പി.കെ ശ്രീമതി എം.പി യുടെ മകന്‍ സുധീര്‍ നമ്പ്യാരെ പൊതുമേഖലാ സ്ഥാപനമായ കേരള Read more about ബന്ധു നിയമന വിവാദക്കേസില്‍ മുന്‍ മന്ത്രി ഇ.പി ജയരാജനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് എഫ്.ഐ.ആര്‍ സമര്‍പ്പിച്ചു.[…]

ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു.

06:53 pm 6/1/2017 മുംബൈ: ഇംഗ്ലീഷ്​ പടക്കെതിരായ ഏകദിന, ട്വൻറി– ട്വൻറി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട്​ കോഹ്​ലിയാണ്​ ടീമിനെ നയിക്കുക. ഏകദിന– ട്വൻറി–ട്വന്റി മത്സരങ്ങളുടെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞ എം.എസ് ധോനി ഏകദിന ടീമില്‍ തുടരും. മധ്യനിരക്ക്​ കരുത്തായി യുവരാജ് സിങ്ങ് ടീമില്‍ തിരിച്ചെത്തി. ഇംഗ്ലണ്ടിനെതിരായ സന്നാഹ മത്സരത്തിനുള്ള ടീമില്‍ മലയാളി താരം സഞ്ജു വി.സാംസണും ഇടം പിടിച്ചിട്ടുണ്ട്​.

സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.

06:50 pm 6/1/2017 കൊച്ചി: സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്. സെസ്, വിനോദ നികുതി എന്നിവ സർക്കാറിലേക്ക് അടക്കുന്നില്ലെന്ന പരാതിയെ തുടർന്നാണ് വിജിലൻസ് ഡയറക്ടർ തീയേറ്ററുകളിൽ പരിശോധന നടത്താൻ നിർദ്ദേശം നൽകിയത്. സിനിമാ സമരത്തില്‍ കടുംപിടുത്തം പിടിക്കുന്ന തിയേറ്റര്‍ ഉടമകളെ സമ്മര്‍ദത്തിലാക്കാനുള്ള സര്‍ക്കാറിന്‍റെ നീക്കമാണ് വിജിലന്‍സ് ഇടപെടലിന് വഴിവച്ചത്. സംസ്ഥാനത്തെ തിയേറ്ററുകളിലെ സിനിമാ പ്രദര്‍ശനത്തിന് ഒരു ടിക്കറ്റ് വില്‍ക്കുമ്പോള്‍ സെസ് ഇനത്തില്‍ മൂന്നു രൂപയും വിനോദ നികുതിയായി 32 ശതമാനവും സര്‍ക്കാരിലേക്ക് അടക്കണമെന്നാണ് നിയമം. മള്‍ട്ടിപ്ലെക്‌സുകളും Read more about സംസ്ഥാന വ്യാപകമായി തിയേറ്ററുകളില്‍ വിജിലന്‍സിന്റെ റെയ്ഡ്.[…]

വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി

06:49 pm 6/1/2017 – ഷോളി കുമ്പിളുവേലി ന്യൂയോര്‍ക്ക്: വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ഇക്കൊല്ലത്തെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ വ്യത്യസ്ത പരിപാടികളോടെ വേറിട്ട അനുഭവമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വദിക്കാവുന്ന കലാ-വിനോദ പരിപാടികള്‍ ചടങ്ങുകള്‍ക്ക് മാറ്റുകൂട്ടി. ഗിഫ്റ്റ് കൈമാറ്റം എടുത്തുപറയേണ്ടതായിരുന്നു. കൂടാതെ “സാന്റാ വിത്ത് കിഡ്‌സ്’ കുട്ടികള്‍ക്ക് വളരെ പ്രിയപ്പെട്ടതായിരുന്നു. താളമേളങ്ങളോടുകൂടിയ കരോള്‍ ഗാനങ്ങള്‍ ഗൃഹാതുരത്വം ഉണര്‍ത്തുന്നതായിരുന്നു. ബ്രോങ്ക്‌സ് ഇടവക അസി. വികാരി ഫാ. റോയിസണ്‍ മേനോലിക്കല്‍ ക്രിസ്മസ് സന്ദേശം നല്‍കി. പ്രസിഡന്റ് ജോസഫ് കാഞ്ഞമല സ്വാഗതവും, ഷൈജു Read more about വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബിന്റെ ക്രിസ്തുമസ്- പുതുവത്സരാഘോഷങ്ങള്‍ വര്‍ണ്ണാഭമായി[…]

യു.എ.ഇയിൽ ഫുജൈറക്കടുത്ത്‌ കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച്‌ മൂന്ന് മലയാളികൾ വെന്തു മരിച്ചു.

06:40 pm 6/1/2017 ദുബൈ: യു.എ.ഇയിൽ ഫുജൈറക്കടുത്ത്‌ കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച്‌ മൂന്ന് മലയാളികൾ വെന്തു മരിച്ചു. കൽബ വ്യവസായ മേഖലയിലെ അൽ വഹ്‌ദ ഫർണിച്ചർ ഗോഡൗണിനാണ് വെളളിയാഴ്ച്ച രാവിലെ തീപ്പിടിച്ചത്‌. മരിച്ചവരെല്ലാം മലപ്പുറം സ്വദേശികളാണ്​. രണ്ടു മൃതദേഹങ്ങൾ കണ്ടെദുത്തു. 13 പേരാണു അപകട സമയത്ത്‌ ഗോഡൗണിൽ ഉണ്ടായിരുന്നത്‌. 10 പേർ ഓടി രക്ഷപ്പെട്ടു. വളഞ്ചേരി സ്വദേശി മണി എന്ന നിസാമുദ്ദീൻ, കുറുവത്താണി സ്വദേശി ഹുസൈൻ, തലക്കടത്തൂർ സ്വദേശി എന്നിവരെയാണ്​ കാണാതായത്​. തിരൂർ സ്വദേശി അബ്ദുൽ Read more about യു.എ.ഇയിൽ ഫുജൈറക്കടുത്ത്‌ കൽബയിൽ ഫർണിച്ചർ ഗോഡൗണിന് തീപ്പിടിച്ച്‌ മൂന്ന് മലയാളികൾ വെന്തു മരിച്ചു.[…]

ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്റ്റിയന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു

06:47pm 6/1/2017 ന്യൂയോര്‍ക്ക്: മലയാളം ക്രിസ്റ്റിയന്‍ ന്യൂസ് പേപ്പറായ ഇന്‍ഹിസ് വോയിസ് പ്രകാശനം ചെയ്തു. ന്യൂയോര്‍ക്കിലെ എല്‍മണ്ടിലുള്ള VFW ഹാളില്‍വച്ച് ജനുവരി രണ്ടിനു ഇന്‍ഡോ അമേരിക്കന്‍ പ്രസ്ക്ലബ് (ഐഎപിസി) ചെയര്‍മാന്‍ ജിന്‍സ്‌മോന്‍ പി. സക്കറിയ പാസ്റ്റര്‍ കെ.വി. എബ്രാഹത്തിന് നല്‍കിക്കൊണ്ടാണ് പ്രകാശനം ചെയ്തത്. ഒരു പത്രം പ്രകാശനം ചെയ്യുന്നതില്‍ അതീയായ സന്തോഷമുണ്ടെന്നും അത് ദൈവവചനം പ്രഘോഷിക്കാനുള്ള ഒരു പത്രമാകുമ്പോള്‍ കൂടുതല്‍ സന്തോഷമുണ്ടെന്നും പ്രകാശനം ചെയ്തുകൊണ്ടു ജിന്‍സ്‌മോന്‍ പി. സക്കറിയ പറഞ്ഞു. ഈ പത്രം നോര്‍ത്ത് അമേരിക്കയില്‍ ക്രിസ്തീയ Read more about ഇന്‍ഹിസ് വോയിസ് മലയാളം ക്രിസ്റ്റിയന്‍ ന്യൂസ് പേപ്പര്‍ പ്രകാശനം ചെയ്തു[…]

ഏലിയാമ്മ തോമസ് ഇരുമ്പനത്തുമുകളേല്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി

06:40 pm 6/1/2017 (ജോസ് മാളേയ്ക്കല്‍) ഫിലാഡല്‍ഫിയ: പരേതനായ പാറമ്പുഴ ഇരുമ്പനത്തുമുകളേല്‍ തൊമ്മന്‍ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ് (77) ഡിസംബര്‍ 31 നു ഫിലാഡല്‍ഫിയായില്‍ നിര്യാതയായി. കോട്ടയം അമ്പലത്തുങ്കല്‍ കുടുംബാംഗമാണു പരേത. മക്കള്‍:ലീലാമ്മ ജോര്‍ജ്, ചെറിയാന്‍ തോമസ് (ഇന്‍ഡ്യ), റാണി ജോസ് പുളിക്കല്‍ (ആസ്‌ട്രേലിയ), ഷേര്‍ലി തോമസ്, ലോറന്‍സ് തോമസ് (രാജേഷ്), ലയോണ്‍സ് തോമസ് (രാജീവ്) (എല്ലാവരും യു. എസ്. എ). മരുമക്കള്‍: ജോര്‍ജ് ചൊരേട്ട്, റാണി തോമസ്, ജോസ് പുളിക്കല്‍, ഡോണ്‍ബോസ്‌കോ അലക്‌സാണ്ടര്‍, സുനി Read more about ഏലിയാമ്മ തോമസ് ഇരുമ്പനത്തുമുകളേല്‍ ഫിലഡല്‍ഫിയയില്‍ നിര്യാതയായി[…]

ഇന്ത്യന്‍ വംശജര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

06:40 pm 6/1/2017 – പി.പി. ചെറിയാന്‍ വാഷിങ്ടന്‍ : നവംബര്‍ 8ന് നടന്ന പൊതു തിരഞ്ഞെടുപ്പില്‍ യുഎസ് സെനറ്റില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം അറിയിച്ച കമല ഹാരിസ്(കലിഫോര്‍ണിയ) യുഎസ് ഹൗസിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമി ബിറ (കലിഫോര്‍ണിയ) രാജ കൃഷ്ണമൂര്‍ത്തി(ഷിക്കാഗോ), പ്രമീള ജയ്പാല്‍ (വാഷിങ്ടന്‍), ആര്‍ ഒ. ഖാന്‍ (കലിഫോര്‍ണിയ) എന്നിവര്‍ ജനുവരി 3ന് വാഷിങ്ടന്‍ ഡിസിയില്‍ നടന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റെടുത്തു. ഇന്ത്യന്‍ പാരമ്പര്യം ഉള്‍ക്കൊളളുന്ന അഞ്ചു പേരും അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയില്‍ നടന്ന Read more about ഇന്ത്യന്‍ വംശജര്‍ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു[…]