പാലക്കാട് ജില്ലയിൽ ഇന്ന് ബി.ജെ.പി ഹർത്താൽ.

06:39 pm 6/1/2017 പാലക്കാട്​: ജില്ലയിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറുവരെയാണ്​ ഹർത്താൽ. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സി.പി.എം– ബി.ജെ.പി അക്രമത്തിനിടെ പരിക്കേറ്റ്​ ചികിത്സയിലായിരുന്ന ബി.ജെ.പി മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്​ണൻ മരിച്ചതിനെ തുടർന്നാണ്​ ഹർത്താൽ. പാൽ, പത്രം, ശബരിമല തീർഥാടകർ, മറ്റ് അവശ്യ സർവീസുകൾ എന്നിവ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ട്.

മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍

06:39 pm 6/1/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക് : സിന്‍സിയാറ്റി (ഒഹായൊ) ആസ്ഥാനമായി 1858 ല്‍ പ്രവര്‍ത്തനം ആരംഭിച്ച അമേരിക്കയിലെ ഡിപ്പാര്‍ട്ട്‌മെന്റ് സ്‌റ്റോറുകളില്‍ ഒന്നായ മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍.ഓണ്‍ലൈന്‍ വ്യാപാരം വര്‍ധിച്ചതോടെ സ്‌റ്റോറുകളിലെ വില്‍പന കുത്തനെ ഇടിഞ്ഞതാണ് സ്ഥാപനങ്ങള്‍ പൂട്ടുവാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്ന് സിഇഒ പറഞ്ഞു. ജനുവരി 4 ബുധനാഴ്ച മാധ്യമങ്ങളെ അറിയിച്ചതാണിത്. ഈ വര്‍ഷത്തെ ക്രിസ്മസ് –ന്യു ഇയര്‍ വ്യാപാരം വളരെ കുറഞ്ഞതായി ഇവര്‍ ചൂണ്ടിക്കാട്ടി. നവംബര്‍ 2016 വരെ ലഭ്യമായ കണക്കുകളനുസരിച്ച് 751 Read more about മേസിസ് അടച്ചു പൂട്ടല്‍ ഭീഷണിയില്‍[…]

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞു.

06:38 pm 6/1/1017 ന്യൂഡൽഹി: ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞു. കോടതിയലക്ഷ്യ കേസിൽ കട്ജു നിരുപാധികം മാപ്പപേക്ഷിച്ചതോടെ കട്ജുവിനെതിരായ കോടതിയലക്ഷ്യ നടപടി അവസാനിപ്പിച്ചതായി കോടതി അറിയിച്ചു. കട്ജുവിനു വേണ്ടി അഭിഭാഷകനായ രാജീവ് ധവാൻ സുപ്രീംകോടതിയിൽ ഹാജരായി. കേസെടുത്ത ജസ്റ്റിസ് രഞ്ജൻ ഗൊഗോയുടെ ബെഞ്ചാണ് കോടതിയലക്ഷ്യക്കേസും പരിഗണിച്ചത്. സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീം കോടതി വിധിക്കെതിരേ വിമർശനം ഉന്നയിച്ചതാണ് കട്ജുവിനെതിരേ കോടതിയലക്ഷ്യ നടപടിക്ക് കാരണമായത്. ഇതേക്കുറിച്ച് ഫേസ്ബുക്കിൽ കുറിപ്പിട്ടത് ഹർജിയായി സ്വീകരിച്ച് Read more about ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു സുപ്രീംകോടതിയിൽ മാപ്പു പറഞ്ഞു.[…]

ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മ്മയായി

06:37 pm 6/1/2017 പി.പി. ചെറിയാന്‍ ന്യൂയോര്‍ക്ക്: ശാസ്ത്ര ലോകത്തില്‍ അത്ഭുത പ്രതിഭയായി മാറി 108 ദിവസം ജീവിച്ചു പുതിയ റിക്കാര്‍ഡിട്ട ലക്കി എന്ന ഓമനപ്പേരില്‍ അറിയപ്പെട്ടിരുന്ന ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മ്മയായി. ടെയ്!ലര്‍ കൗണ്ടിയില്‍ മെക്കാബി കുടുംബത്തിലാണ് ലക്കി പിറന്നു വീണത്. ദൈവാനുഗ്രഹം വീട്ടില്‍ ഉണ്ടായി എന്ന് പറഞ്ഞു ലക്കി എന്ന് പേരാണ് ഇവര്‍ നല്‍കിയത്. ജനുവരി 2 ന് ലക്കി ചാകുന്നതിനു മുന്‍പ് 10 മിനിറ്റ് നേരം പ്രത്യേക ശബ്ദം Read more about ഇരട്ട തലയും നാലു കണ്ണും ഉള്ള പശുക്കിടാവ് ഓര്‍മ്മയായി[…]

ന്യൂജേഴ്‌സി ക്‌നാനായ മിഷനില്‍ ദൈവാലയത്തിനു വേണ്ടിയുള്ള ധനശേഖരണം തുടങ്ങി

06:35 pm 6/1/2017 – അനില്‍ മറ്റത്തിക്കുന്നേല്‍ ന്യൂജേഴ്‌സി: ന്യൂജേഴ്‌സി െ്രെകസ്റ്റ് ദി കിംഗ് ക്‌നാനായ കാത്തലിക്ക് മിഷനില്‍ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപനം യാഥാര്‍ഥ്യമാക്കുന്നതിന്റെ ആദ്യഘട്ട ഫണ്ട് റൈസിംഗ്, 2016 ലെ തിരുപ്പിറവി ദിനത്തില്‍ ആരംഭിച്ചു. നൂറോളം കുടുംബങ്ങള്‍ ഉള്ള മിഷനില്‍, ആദ്യഘട്ടത്തില്‍ തന്നെ 79 കുടുംബാംഗങ്ങള്‍ സ്വന്തമായി ഒരു ദൈവാലയം എന്ന സ്വപ്ന സാഷാല്‍ക്കാരത്തിനു വേണ്ടി മുന്നോട്ടു വന്നുകൊണ്ടു, ആദ്യഘട്ട സംഭാവന നല്‍കിയത്, ഫണ്ട് റൈസിംഗ് ഉദ്യമത്തിന് കരുത്ത് പകര്‍ന്നു. തിരുപ്പിറവി ദിനത്തിലെ Read more about ന്യൂജേഴ്‌സി ക്‌നാനായ മിഷനില്‍ ദൈവാലയത്തിനു വേണ്ടിയുള്ള ധനശേഖരണം തുടങ്ങി[…]

വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.

06:34 pm 6/1/2017 ന്യൂഡൽഹി: വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും. ഞായറാഴ്ചയാണ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുക ദേശീയ രാഷ്ട്രീയത്തിനൊപ്പം കേരളത്തിലെ സംഘടന വിഷയങ്ങളും യോഗം ചർച്ച ചെയ്യും. ദേശീയ രാഷ്ട്രീയ വിഷയങ്ങളാണ് തിരുവനന്തപുരത്ത് ആരംഭിച്ച സി.പി.എം കേന്ദ്ര കമ്മിറ്റി പ്രധാനമായും ചർച്ചചെയ്യുന്നത്. യു.പി അടക്കം 5 സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങൾക്ക് യോഗം രൂപം നൽകും. ബി.ജെ.പിക്ക് കാര്യമായ സ്വാധീനമുളള സംസ്ഥാനങ്ങളിൽ പ്രതിപക്ഷത്തിന്‍റെ പൊതുമുന്നണിയുണ്ടാക്കണമെന്നാണ് സി.പി.എം നേതൃത്വത്തിൻറ നിലപാട്. നോട്ട് Read more about വി.എസ് അച്യുതാനന്ദനതിരായ പി.ബി കമീഷന്‍ റിപ്പോര്‍ട്ട് സി.പി.എം കേന്ദ്ര കമ്മിറ്റി ചര്‍ച്ച ചെയ്യും.[…]

പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.

06:34 pm 6/1/2017 കോഴിക്കോട്: പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് (92) അന്തരിച്ചു. സേലത്ത് മകളുടെ വീട്ടിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഖബറടക്കം നാളെ രാവിലെ സ്വദേശമായ പൊന്നാനിയിൽ നടക്കും. സ്വാതന്ത്ര്യ സമര സേനാനി ഇ.മൊയ്തുമൗലവിയുടെ പുത്രനായ എം. റഷീദ് ക്വിറ്റ് ഇന്ത്യ സമരത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ച് ജയിൽവാസം അനുവഭവിച്ചിട്ടുണ്ട്. ആർ.എ.സ്.പിയുടേയും ഫോർത്ത് ഇന്‍റർനാഷനൽ ഇന്ത്യൻ ഘടകത്തിന്‍റെയും സ്ഥാപകാംഗവും ആർ.എ.സ്.പി മുഖപത്രമായ സഖാവിന്‍റെ പത്രാധിപരുമായിരുന്നു. ഏറെക്കാലം ട്രേഡ് യൂണിയൻ രംഗത്തും പ്രവർത്തിച്ചിട്ടുണ്ട്. കോഴിക്കോട് Read more about പത്രപ്രവർത്തകനും എഴുത്തുകാരനും സ്വാതന്ത്ര്യസമര സേനാനിയുമായ എം.റഷീദ് അന്തരിച്ചു.[…]

ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി

04:03 pm PM 05/01/2017 ന്യൂഡൽഹി: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ സി. ബി.​െഎ അന്വേഷണം ആവശ്യപ്പെട്ട്​ എ.​െഎ.എ.ഡി.എം.കെയിൽ നിന്നും പുറത്താക്കിയ ശശികല പുഷ്​പ നൽകിയ ഹരജി സുപ്രീംകോടതി തള്ളി. ജയലളിതയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും എന്തുസംഭവിച്ചെന്ന് അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ടെന്നും​ ചൂണ്ടിക്കാട്ടി ഭരണഘടന ആർട്ടിക്കിൾ 32 അടിസ്ഥാനമാക്കിയാണ് ​ഹരജി നൽകിയിരുന്നത്​. സമാനമായ ഹരജികൾ മദ്രാസ് ഹൈകോടതിയിൽ പരിഗണനയിലുണ്ട്​. അതിനാൽ ഹരജി തള്ളുകയാണെന്നും വിഷയത്തിൽ ശശികല പുഷ്​പക്ക്​ വ്യക്തി താൽപര്യങ്ങളുണ്ടെന്നും കോടതി വ്യക്തമാക്കി. തമിഴ്​നാട്​ തെലുഗു യുവ Read more about ജയലളിതയുടെ മരണം: ശശികല പുഷ്​പയുടെ ഹരജി സുപ്രീംകോടതി തള്ളി[…]

ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി

04:01 pm 05/01/2017 ബംഗളൂരു: കമ്മനഹള്ളിയിൽ ബൈക്ക് യാത്രികർ യുവതിയെ ആക്രമിച്ച സംഭവം നിർഭാഗ്യകരമായിപ്പോയെന്നും എന്നാൽ കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്നും കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. വ്യാഴാഴ്ച ഉച്ചക്ക് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം സുരക്ഷിത നഗരമാണ് ബംഗളൂരു. പീഡനം നടത്തിയവരെ പിടികൂടാന്‍ പൊലീസ് ഊര്‍ജിതമായ അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗളൂരു എം.ജി റോഡില്‍ പുതുവത്സര ആഘോഷത്തിനിടെ നിരവധി സ്ത്രീകള്‍ ലൈംഗികാതിക്രമത്തിന് വിധേയരായിരുന്നു. ഇതിന് പിന്നാലെയാണ് കമ്മനഹള്ളിയില്‍ വീട്ടിലേക്ക് പോവുകയായിരുന്ന യുവതിയെ Read more about ബംഗളൂരു പീഡനം: കന്നഡക്കാർ ഇങ്ങനെ ചെയ്യില്ലെന്ന് ആഭ്യന്തരമന്ത്രി[…]

ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.

10:00 am 5/1/2017 ഒമാന്‍: ഒമാനില്‍ തന്‍ഫീദ് പഠന റിപ്പോര്‍ട്ട് പ്രകാരമുള്ള പദ്ധതികള്‍ നടപ്പിലാക്കി. സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും. രാജ്യത്തിന്റെ ഒന്‍പതാമത് പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പെടുത്തേണ്ട പരിഷ്കരണങ്ങളും പദ്ധതികളും വിവരിക്കുന്ന തന്ഫീദ് റിപ്പോര്‍ട്ടിന് ഏറെ പ്രാധാന്യമാണ് ഈ വര്‍ഷത്തെ ബജറ്റില്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഒമാന്‍ സ്വദേശികള്‍ക്കായി 12,000 മുതല്‍ 13,000 വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നത്. ഇവയില്‍ ഏറിയ പങ്കും സ്വകാര്യ മേഖലയില്‍ നിന്നാകും. തന്ഫീദ് പഠന നിര്‍ദ്ദേശങ്ങള്‍ ഇതിനായി Read more about ഒമാനില്‍ സ്വദേശിവല്‍ക്കരണം സ്വകാര്യ മേഖലയില്‍ ശക്തിപെടുത്തും.[…]